Just In
Don't Miss
- Sports
ടെസ്റ്റില് കോലി യുഗം അവസാനിച്ചോ? 'രാജാവെന്നും രാജാവ് തന്നെ'; വിമര്ശകര് ഈ കണക്ക് നോക്കുക
- Automobiles
സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി
- Travel
ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്ഗ്ഗം, പോകാം രഹസ്യങ്ങള് തേടി
- Movies
78-ാമത് ഗോള്ഡന് ഗ്ലോബ് പുരസ്കാരങ്ങള്; മികച്ച വിജയം നേടി ദി ക്രൗണ്, മിനാരി തുടങ്ങയ ചിത്രങ്ങള്
- Finance
പാചകവാതക വില വീണ്ടും കൂട്ടി; ഗാര്ഹിക സിലിണ്ടറിന് 25 രൂപ വര്ധിച്ചു
- News
ഹൈക്കോടതി മുന് ജഡ്ജി, പോലീസ് മേധാവി... നിരവധി പ്രമുഖര് ബിജെപിയില് ചേര്ന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മണ്സൂണ്: കണ്ണിനേകാം അല്പം കരുതല്
മണ്സൂണ്, നമുക്കെല്ലാവര്ക്കും അറിയാവുന്നതുപോലെ തണുത്ത കാലാവസ്ഥയുടെ കാലമാണ്. ജലം, ഭക്ഷ്യരോഗങ്ങള്, ഇന്ഫ്ളുവന്സ, വയറിളക്കം, മലേറിയ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ കൂട്ടാളിയാണ് ഈ സീസണ്. മഴക്കാലം ധാരാളം നേത്ര അണുബാധകളെയും ക്ഷണിച്ചുവരുത്തുന്നു.
Most read: മഴയിലും മങ്ങാത്ത പ്രതിരോധശേഷിക്ക് ശീലമാക്കൂ ഇവ
മറ്റേതൊരു ശരീരഭാഗത്തെയും പോലെ കണ്ണുകള്ക്കും ഏറെ കരുതല് നല്കേണ്ട സമയമാണിത്. വൈറല്, ബാക്ടീരിയ, പ്രോട്ടോസോള്, ഫംഗസ് എന്നിങ്ങനെ നിരവധി നേത്ര അണുബാധകളുടെ പ്രധാന കാരണങ്ങളിലൊന്നാണ് മണ്സൂണ് കാലത്തെ ഉയര്ന്ന ഈര്പ്പ നില. വൈറസ്, ബാക്ടീരിയ, ഫംഗസ്, കോണ്ടാക്ട് ലെന്സ് ഉപയോഗം തുടങ്ങിയ പല കാരണങ്ങളാല് അണുബാധ ഉണ്ടാകാം. ഈ മഴക്കാലത്ത് നിങ്ങളുടെ കണ്ണുകളെ ബാധിക്കുന്ന ചില അസുഖങ്ങളും അണുബാധയില് നിന്ന് സംരക്ഷിക്കാന് കൈക്കൊള്ളേണ്ട ചില വഴികളും ഇവിടെ വായിക്കാം.

ചെങ്കണ്ണ്
മഴക്കാലത്ത് കണ്ണുകള്ക്ക് സാധാരണയായി കണ്ടുവരുന്ന അണുബാധയാണ് പിങ്ക് ഐ എന്നും അറിയപ്പെടുന്ന കണ്ജങ്ക്റ്റിവിറ്റിസ് അല്ലെങ്കില് ചെങ്കണ്ണ്. കണ്ണുകള് ചുവന്ന നിറമാകുന്ന ഒരു അണുബാധയാണിത്. സമ്പര്ക്കം അല്ലെങ്കില് സ്പര്ശനം വഴി വ്യക്തിയില് നിന്ന് മറ്റൊരാളിലേക്ക് ഇത് വ്യാപിക്കുന്നു.

കോവിഡും ചെങ്കണ്ണും
കോവിഡ് 19 അണുബാധാ ലക്ഷണങ്ങളില് ഉള്പ്പെടുത്തിയ അസുഖമാണ് കണ്ജങ്ക്റ്റിവിറ്റിസ്, അതിനാല് അത്തരം രോഗികള് എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതുണ്ട്. സാധാരണ ചെങ്കണ്ണ് 2-3 ദിവസം കൊണ്ടുതന്നെ സുഖപ്പെടുമെങ്കിലും കോവിഡ് ലക്ഷണമാണോ എന്ന് തിരിച്ചറിയാന് ഡോക്ടറുടെ സഹായം അത്യാവശ്യമാണ്.
Most read: കണ്ണിലെ പിങ്ക് നിറം പുതിയ കോവിഡ് ലക്ഷണം; ഗവേഷണം

കെരാറ്റിസ്
കെരാറ്റിറ്റിസ് അല്ലെങ്കില് കോര്ണിയയുടെ(കണ്ണിന്റെ കറുത്ത ഭാഗം) അണുബാധയും മഴക്കാലത്ത് സാധാരണയായി കാണപ്പെടുന്നു. ഇത് കണ്ണുകള്ക്ക് പരിക്കേറ്റതിനാലോ കോണ്ടാക്റ്റ് ലെന്സിന്റെ ശുചിത്വമില്ലായ്മ കാരണമോ ആണ് സംഭവിക്കുന്നത്. അപകടകരമായ ഒരു അണുബാധയാണിത്, ശ്രദ്ധിക്കാതെ പോയാല് അന്ധതയ്ക്ക് വരെ കാരണമായേക്കാം.

ട്രാക്കോമ
ക്ലമീഡിയ ട്രാക്കോമാറ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ട്രാക്കോമയാണ് മഴക്കാലത്ത് സാധാരണയായി കാണപ്പെടുന്ന മറ്റൊരു അണുബാധ. ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്, ലോകമെമ്പാടുമുള്ള 1.9 ദശലക്ഷം ആളുകളുടെ അന്ധത അല്ലെങ്കില് കാഴ്ചവൈകല്യത്തിന് കാരണമാണ് ട്രാക്കോമ. ടൗവലുകള് മുതലായ വസ്തുക്കള് പങ്കിടുന്നതിലൂടെയും നേരിട്ടുള്ള സമ്പര്ക്കത്തിലൂടെയും രോഗബാധിതനായ വ്യക്തിയുടെ കണ്ണുകളുമായോ മൂക്കുമായി സമ്പര്ക്കം പുലര്ത്തുന്ന പ്രാണികളിലൂടെയോ മറ്റോ ട്രാക്കോമ വ്യാപിക്കുന്നു.
Most read: കണ്ണുവേദന അകറ്റാം; വീട്ടില് തന്നെ പരിഹാരം

മറ്റ് തരത്തിലുള്ള അണുബാധകള്
മറ്റ് തരത്തിലുള്ള അണുബാധകളില് ഉള്പ്പെടുന്ന ഒന്നാണ് ടോക്സോപ്ലാസ്മോസിസ്. ഇത് പ്രധാനമായും വളര്ത്തുമൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോള് വ്യാപിക്കുന്നതാണ്. മലീമസമായ നീന്തല്ക്കുളങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നതിലൂടെയും കണ്ണിന് അണുബാധയുണ്ടാകാം. ഇത്തരം ഇടങ്ങളില് അകാന്തമോബ പോലുള്ള പ്രോട്ടോസോവ അടങ്ങിയിട്ടുണ്ട്, ഇത് കോര്ണിയ അണുബാധയ്ക്ക് കാരണമാകും.

മഴക്കാല നേത്ര പരിചരണം: മുന്കരുതലുകള്
അടിസ്ഥാനമായ പരിചരണവും മുന്കരുതലുകളും ഉപയോഗിച്ച് ഇത്തരം നേത്ര അണുബാധകളെ തടയാന് കഴിയും. അതിനായ സ്വീകരിക്കേണ്ട ചില കരുതലുകള് ഇതാ:
* ആന്റിസെപ്റ്റിക് സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കൈകള് ഇടയ്ക്കിടെ കഴുകുക എന്നതാണ് ആദ്യത്തെ അടിസ്ഥാന മുന്കരുതല് ഇത് അണുബാധ പിടിപെടാതിരിക്കാനും കണ്ജങ്ക്റ്റിവിറ്റിസ് പടരാതിരിക്കാനും സഹായിക്കും.
* നിങ്ങള് ഉപയോഗിക്കുന്ന വസ്തുക്കള് മറ്റുള്ളവരുമായി പങ്കിടാതിരിക്കുക. വിരിപ്പ്, പുതപ്പ്, തോര്ത്ത്, വസ്ത്രങ്ങള് തുടങ്ങിയവ.
* രോഗം ബാധിച്ചിട്ടുണ്ടെങ്കില് നിങ്ങളുടെ കണ്ണുകളില് തൊടാതിരിക്കുക. കണ്ണാടി ഉപയോഗിക്കുക.
Most read: അവഗണിക്കരുതേ ഈ നേത്ര ലക്ഷണങ്ങള്

മഴക്കാല നേത്ര പരിചരണം: മുന്കരുതലുകള്
* മലിനമായ ടാപ്പ് വെള്ളത്തില് കണ്ണുകള് കഴുകാതിരിക്കുക, പ്രത്യേകിച്ച് മഴക്കാലത്ത്. പകരം, ഫില്ട്ടര് ചെയ്ത വെള്ളവും ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകളും ഉപയോഗിക്കുക.
* നിങ്ങളുടെ കണ്ണുകള്ക്ക് ചുറ്റും ഈച്ചകളെയോ പ്രാണികളെയോ സഞ്ചരിക്കാന് അനുവദിക്കാതിരിക്കുക.
* റിപ്പല്ലന്റുകളുടെയോ കൊതുക് വലകളുടെയോ സഹായത്തോടെ കൊതുകുകളെ അകറ്റിനിര്ത്തുക.
* നീന്തുമ്പോള് കോണ്ടാക്റ്റ് ലെന്സുകള് ധരിക്കാതിരിക്കുക.

മഴക്കാല നേത്ര പരിചരണം: മുന്കരുതലുകള്
* നിങ്ങളുടെ ഡോക്ടറുടെ ഉപദേശത്തോടെ കോണ്ടാക്റ്റ് ലെന്സ് ശുചിത്വം പാലിക്കുക.
* നിങ്ങളുടെ വളര്ത്തുമൃഗങ്ങളെ വൃത്തിയായി സൂക്ഷിക്കുക, പ്രത്യേകിച്ച് പൂച്ച, പട്ടി തുടങ്ങിയവ.
* സ്വയം ചികിത്സ ഒഴിവാക്കുക, എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കില് വൈദ്യസഹായം തേടുക.
* നിങ്ങള്ക്ക് അണുബാധയുണ്ടെങ്കില് എയര്കണ്ടീഷന് ചെയ്ത മുറികള് ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം അത്തരം അന്തരീക്ഷത്തില് അണുബാധകള് അതിവേഗം പടരുന്നു.
Most read: കാഴ്ചയെ കവരുന്ന ഗ്ലോക്കോമയെ ചെറുക്കാം

മഴക്കാല നേത്ര പരിചരണം: മുന്കരുതലുകള്
* നിങ്ങളുടെ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുക. അവരെ ആന്റിസെപ്റ്റിക് സോപ്പ് ഉപയോഗിച്ച് ചൂടുള്ള വെള്ളത്തില് കുളിപ്പിക്കുക. എല്ലായ്പ്പോഴും കൈ ശുചിത്വം പാലിക്കാന് അവരെ പ്രോത്സാഹിപ്പിക്കുക.
* ഈ അടിസ്ഥാന മുന്കരുതലുകള് പാലിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ കണ്ണുകളെയും മൊത്തത്തിലുള്ള ആരോഗ്യവും സംരക്ഷിക്കാവുന്നതാണ്.