Just In
- 55 min ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 1 hr ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 2 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
- 3 hrs ago
ചാണക്യനീതി: ജീവിതത്തില് വരാനിരിക്കുന്ന പ്രശ്നങ്ങളെ മുന്കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള് ശീലമാക്കൂ
Don't Miss
- News
'അടൂര് പറയുന്നത് വലിയ കള്ളം', എന്താണ് അവിടെ അനുഭവിച്ചത് എന്ന് ഒരിക്കല് പോലും ചോദിച്ചില്ലെന്ന് ജീവനക്കാർ
- Movies
'പ്രോഗ്രാം ചെയ്യാൻ പോയിട്ട് വിഷമിക്കേണ്ടി വരികയോ പറമ്പ് ചാടി ഓടുകയോ ചെയ്യേണ്ടി വന്നിട്ടില്ല'; ബിനു അടിമാലി
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്മാര് കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
ശൈത്യകാലത്ത് ശ്വാസകോശം മോശമാകുന്നത് പെട്ടെന്ന്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്
ശീതകാലം എന്നത് ചിലര്ക്ക് സന്തോഷത്തിന്റെ കാലമാണെങ്കില് മറ്റു ചിലര്ക്ക് പ്രശ്നങ്ങള് നല്കുന്ന കാലമാണ്. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്ക്ക്. മഞ്ഞുകാലത്ത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള് വളരെയേറെ വര്ധിക്കുന്നു. കഫക്കെട്ട്, ശ്വാസതടസ്സം, ചുമ, ആസ്ത്മ തുടങ്ങി നമ്മുടെ ശ്വാസകോശം ഈ സീസണില് ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു.
Most
read:
ആരോഗ്യവും
ആയുസ്സും
നേടാനുള്ള
എളുപ്പമാര്ഗ്ഗം;
ഈ
10
കാര്യങ്ങള്
ശീലിക്കൂ
അതിനാല് ശൈത്യകാലത്ത് നിങ്ങളുടെ ശ്വാസകോശം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. തണുപ്പുകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള് തടയാനും ശ്വാസകോശത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്താനുമായി നിങ്ങള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് ഇതാ.

ശൈത്യകാലത്ത് ശ്വാസകോശത്തിന് പ്രശ്നങ്ങള് വര്ധിക്കുന്നതിന് കാരണം
ശൈത്യകാലത്ത് രണ്ടില് ഒരാള്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള് ഉണ്ടാകുന്നുവെന്ന് ഗവേഷണങ്ങള് പറയുന്നു. ചിലര്ക്ക് ചുമ, കഫക്കെട്ട്, ബ്രോങ്കൈറ്റിസ് അല്ലെങ്കില് ആസ്ത്മ എന്നിവ ഇക്കാലത്ത് അധികമായി ഉണ്ടാകുന്നു. ശൈത്യകാലത്ത് വായു വരണ്ടതാകുന്നതും ഈര്പ്പമില്ലാത്തതാകുന്നതുമാണ് ഇതിന് കാരണം. ഇത് നിങ്ങളുടെ ശ്വസന പാതയെ പ്രകോപിപ്പിക്കുകയും ഈ പ്രശ്നങ്ങള്ക്കെല്ലാം കാരണമാകുകയും ചെയ്യുന്നു. ശൈത്യകാലത്ത് മലിനമായതും അപകടകരവുമായ എല്ലാ വായുവും നിങ്ങളുടെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നു. ആസ്ത്മ, സിഒപിഡി തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ള ആളുകള്ക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണ്.

ശൈത്യകാലത്ത് കൂടുതലാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങള്
വര്ഷത്തില് എപ്പോള് വേണമെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങള് ഉണ്ടാകാമെങ്കിലും ചിലത് ശൈത്യകാലത്താണ് കൂടുതലായി കാണപ്പെടുന്നു.
ജലദോഷം - മഞ്ഞുകാലത്ത് കണ്ടുവരുന്ന ഏറ്റവും അധികമായുണ്ടാകുന്ന സാംക്രമിക രോഗമാണിത്. ഇരുനൂറിലധികം വ്യത്യസ്ത തരം വൈറസുകള് കാരണം ഇത് ഉണ്ടാകാം.
ഇന്ഫ്ളുവന്സ - സാധാരണയായി ഫ്ളൂ എന്നറിയപ്പെടുന്ന ഇന്ഫ്ളുവന്സ ഒരു വൈറല് രോഗമാണ്. ഇത് ജലദോഷം പോലെ തന്നെയാണ്. പക്ഷേ കൂടുതല് കഠിനമായിരിക്കും. പനി ബാധിച്ച ഒരാള്ക്ക് ശരീരവേദന, ക്ഷീണം, നെഞ്ചുവേദന എന്നിവയും വരാം.
Most read:ഹൃദയം ശക്തിപ്പെടുത്തും ആരോഗ്യം നേടിത്തരും; ശീലിക്കണം ഈ വ്യായാമങ്ങള്

ബ്രോങ്കെറ്റിസ്, ന്യൂമോണിയ
ബ്രോങ്കെറ്റിസ് - ശ്വാസനാളത്തിലും ശ്വാസകോശത്തിലും വീക്കം, പ്രകോപനം എന്നിവയുടെ രൂപത്തിലാണ് ബ്രോങ്കൈറ്റിസ് പ്രത്യക്ഷപ്പെടുന്നു. പലപ്പോഴും ജലദോഷമോ പനിയോ ഉണ്ടാകാം. ബ്രോങ്കൈറ്റിസിന്റെ ഏറ്റവും സാധാരണമായ ലക്ഷണം നിരന്തരമായ ചുമയാണ്.
ന്യുമോണിയ - ന്യുമോണിയ സാധാരണയായി ശൈത്യകാലത്താണ് അധികമായി കാണപ്പെടുന്നത്. ഈ സമയം ശ്വാസകോശത്തിലെ ചെറിയ വായു സഞ്ചികളില് ദ്രാവകം നിറയുന്നു.
വില്ലന് ചുമ - വില്ലന് ചുമ കൂടുതലും ചെറിയ കുട്ടികളിലാണ് കാണപ്പെടുന്നത്. ഇത് ഒരു പകര്ച്ചവ്യാധിയാണ്.

സൈനസൈറ്റിസ്
റെസ്പിറേറ്ററി സിന്സിറ്റിയല് വൈറസ് - ഇത് കൂടുതലും ശിശുക്കളിലും കുട്ടികളിലുമാണ് കാണപ്പെടുന്നത്. വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയ്ക്ക് ഇത് കാരണമാകും. നെഞ്ചില് കഠിനമായ വേദനയാണ് പ്രധാന ലക്ഷണം. ശൈത്യകാലത്താണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.
സൈനസൈറ്റിസ് - തൊണ്ടവേദന, തലവേദന, ചുമ എന്നിവയ്ക്കൊപ്പമുണ്ടാകുന്ന ശ്വാസകോശ അണുബാധയാണ് സൈനസൈറ്റിസ്. മോശം വായുസഞ്ചാരമുള്ള അടച്ചിട്ട സ്ഥലങ്ങളില് താമസിക്കുന്നവര്ക്ക് ഇത് പെട്ടെന്ന് വരാം.
Most
read:60
കഴിഞ്ഞവര്
ആരോഗ്യത്തിനായി
കഴിക്കണം
ഈ
സൂപ്പര്ഫുഡുകള്

ശ്വസന ആരോഗ്യം നിലനിര്ത്താന് ചെയ്യേണ്ട കാര്യങ്ങള്
* തണുപ്പുകാലത്ത് ചൂട് നല്കുന്ന വസ്ത്രങ്ങള് ധരിക്കുക, ശരീര താപനില നിയന്ത്രിക്കുക.
* കൈകള് വൃത്തിയായും രോഗാണുക്കളില്ലാതെയും സൂക്ഷിക്കുക. വൃത്തിഹീനമായ കൈകള് കൊണ്ട് നിങ്ങളുടെ വായ, മൂക്ക്, കണ്ണുകള് എന്നിവ തൊടുന്നത് ഒഴിവാക്കുക.
* നിങ്ങളുടെ സ്ഥലത്തിന് ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരം മോശമാണെങ്കില് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
* നിങ്ങളുടെ ശ്വാസകോശ ശേഷി വര്ദ്ധിപ്പിക്കുന്നതിന് ചില ശ്വസന വ്യായാമങ്ങള് പരീക്ഷിക്കുക.
* പൊടി, പൂപ്പല്, അലര്ജിയുണ്ടാക്കുന്ന വസ്തുക്കള് എന്നിവയില് നിന്ന് നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക.

ശ്വസന ആരോഗ്യം നിലനിര്ത്താന് ചെയ്യേണ്ട കാര്യങ്ങള്
* പുകവലിക്കാതിരിക്കുക, തിരക്കേറിയ സ്ഥലങ്ങള് ഒഴിവാക്കുക.
* വീട്ടില് നല്ല വെന്റിലേഷന് ഉണ്ടായിരിക്കണം. ഒരു എയര് പ്യൂരിഫയര് അല്ലെങ്കില് ഹ്യുമിഡിഫയര് ഉപയോഗിക്കുക.
* ആവശ്യത്തിന് വെള്ളം കുടിക്കുക.
* ധാരാളം പഴങ്ങള്, പച്ചക്കറികള്, ലീന് പ്രോട്ടീന് എന്നിവ അടങ്ങിയ പോഷകാഹാരം കഴിക്കുക. സിട്രസ് പഴങ്ങള്, മഞ്ഞള്, ഇഞ്ചി എന്നിവ പ്രതിരോധശേഷി വര്ദ്ധിപ്പിക്കാന് സഹായിക്കും.
* പ്രിസര്വേറ്റീവുകള്, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്, ജങ്ക് ഫുഡ്, ഫ്രൈ ചെയ്ത ഭക്ഷണങ്ങള്, എണ്ണമയമുള്ള ഭക്ഷണങ്ങള്, ടിന്നിലടച്ച ഭക്ഷണങ്ങള് എന്നിവ ഒഴിവാക്കുക.
* ഫ്ളൂ, ന്യുമോണിയ എന്നിവയ്ക്കുള്ള വാക്സിനുകള് കൃത്യമായി എടുക്കുക.
Most
read:കോവിഡിന്
ശേഷം
വിട്ടുമാറാത്ത
ക്ഷീണം
നിങ്ങളെ
അലട്ടുന്നോ?
പരിഹാരമാണ്
ഈ
വഴികള്

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ല ഭക്ഷണം
തക്കാളി സൂപ്പ്
നിങ്ങളുടെ തൊണ്ടയ്ക്ക് ആശ്വാസം നല്കുന്നതിനും കഫക്കെട്ട് ഇല്ലാതാക്കുന്നതിനും സൂപ്പുകള് സഹായിക്കുന്നു. തക്കാളിയില് ലൈക്കോപീന് എന്ന ആന്റി ഓക്സിഡന്റുകള് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശ്വാസകോശത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണുപ്പുകാലത്ത് ഒരു ബൗള് ചൂടുള്ള തക്കാളി സൂപ്പ് കുടിക്കുന്നത് നിങ്ങളുടെ തൊണ്ടയ്ക്ക് ആശ്വാസം നല്കുകയും നിങ്ങളുടെ ശ്വാസനാളങ്ങള് വൃത്തിയാക്കാന് സഹായിക്കുകയും ചെയ്യുന്നു.

മഞ്ഞള് പാല്
പല രോഗങ്ങള്ക്കും പരിഹാരമാണ് മഞ്ഞള് പാല്. മഞ്ഞളിന് ആന്റി-ഇന്ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കഫക്കെട്ടും നെഞ്ചിലെ അണുബാധയുടെ മറ്റ് ലക്ഷണങ്ങളും സുഖപ്പെടുത്താന് സഹായിക്കുന്നു. മഞ്ഞള് സ്ഥിരമായി കഴിക്കുന്നത് ശ്വാസകോശത്തിന്റെ പ്രവര്ത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്.
Most
read:തണുപ്പുകാലത്ത്
സന്ധിവേദന
പ്രശ്നം
നിങ്ങളെ
അലട്ടുന്നോ?
ഈ
ശീലങ്ങളിലൂടെ
പരിഹാരം

കാപ്പി
കാപ്പിയും മറ്റ് കഫീന് അടങ്ങിയ പാനീയങ്ങളും നിങ്ങളുടെ ഊര്ജ്ജം തല്ക്ഷണം വര്ദ്ധിപ്പിക്കുന്നു. ചൂടുള്ള ഒരു കപ്പ് കാപ്പി നിങ്ങളുടെ തൊണ്ടയ്ക്ക് ആശ്വാസം നല്കും. ബാക്ടീരിയകളും വൈറസുകളും പോലുള്ളവയില് നിന്ന് നിങ്ങളെ സംരക്ഷിക്കാന് സഹായിക്കുന്ന ആന്റിഓക്സിഡന്റുകള് കാപ്പിയില് ധാരാളമുണ്ട്. ആസ്ത്മയ്ക്കും മറ്റ് ശ്വാസകോശ സംബന്ധിയായ രോഗങ്ങള്ക്കും ആശ്വാസം നല്കാന് കാപ്പി കുടിക്കാവുന്നതാണ്.

കൊക്കോ
ആന്റിഓക്സിഡന്റുകളാല് സമ്പുഷ്ടമാണ് കൊക്കോ. ഇത് ബാഹ്യമായ റാഡിക്കലുകളെ ചെറുക്കാന് ശരീരത്തെ സഹായിക്കുന്നു. കഫക്കെട്ട് കുറയ്ക്കാന് സഹായിക്കുന്ന ആന്റി-ഇന്ഫ്ലമേറ്ററി ഗുണങ്ങളും ഇതിനുണ്ട്. ചൂടുള്ള പാലില് ഡാര്ക്ക് ചോക്ലേറ്റ് അല്ലെങ്കില് കൊക്കോ പൗഡര് ചേര്ത്ത് കഴിക്കുന്നത് നിങ്ങളുടെ നെഞ്ചിനും തൊണ്ടയ്ക്കും വളരെയേറെ ആശ്വാസം നല്കും.
Most
read:അസ്ഥികള്ക്ക്
കരുത്തേകാം,
ഓസ്റ്റിയോപൊറോസിസ്
തടയാം;
ഈ
ആഹാരശീലം
പിന്തുടരൂ

ഗ്രീന് ടീ
കഫീന് അടങ്ങിയ മറ്റ് പാനീയങ്ങള് പോലെ ഗ്രീന് ടീയും നിങ്ങളുടെ ഊര്ജ്ജ നില വര്ദ്ധിപ്പിക്കാന് സഹായിക്കുന്നു. നെഞ്ചിലെ അണുബാധ കുറയ്ക്കാന് സഹായിക്കുന്ന ആന്റി-ഇന്ഫ്ളമേറ്ററി ഗുണങ്ങള് ഇതിലുണ്ട്. രോഗലക്ഷണങ്ങള് കുറയ്ക്കുന്നതിനായി തേന് ചേര്ത്ത് ഗ്രീന് ടീ കുടിക്കുക.

പയര് സൂപ്പ്
നെഞ്ചിലെ അണുബാധകള് നിങ്ങളുടെ ഊര്ജ നില ഗണ്യമായി കുറയും. ഇതില് നിന്ന് രക്ഷനേടാന് ഉയര്ന്ന അളവില് പ്രോട്ടീന് കഴിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവര്ത്തന ശേഷി മെച്ചപ്പെടുത്താന് സഹായിക്കുന്ന വിവിധ പോഷകങ്ങളും പയര് സൂപ്പിലുണ്ട്.
Most
read:ശ്രദ്ധിച്ചില്ലെങ്കില്
പ്രശ്നമാകും;
സോറിയാറ്റിക്
ആര്ത്രൈറ്റിസ്
ലക്ഷണങ്ങളും
ചികിത്സയും