For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയം ശക്തിപ്പെടുത്തും ആരോഗ്യം നേടിത്തരും; ശീലിക്കണം ഈ വ്യായാമങ്ങള്‍

|

പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് ഹൃദ്രോഗികള്‍ ഇന്ത്യയിലുണ്ട്. ഹൃദ്രോഗത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. പല ജീവിതശൈലി ശീലങ്ങളും നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിനായി ആരോഗ്യമുള്ള ഹൃദയം പ്രധാനമാണ്. അതിനായി ഓരോരുത്തരും അവരുടെ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനുള്ള ഒരു വഴിയാണ് വ്യായാമം.

Most read: 60 കഴിഞ്ഞവര്‍ ആരോഗ്യത്തിനായി കഴിക്കണം ഈ സൂപ്പര്‍ഫുഡുകള്‍Most read: 60 കഴിഞ്ഞവര്‍ ആരോഗ്യത്തിനായി കഴിക്കണം ഈ സൂപ്പര്‍ഫുഡുകള്‍

വ്യായാമം ചെയ്യാത്ത ആളുകള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയിലധികമാണ്. ഹൃദയാരോഗ്യം കാക്കാനായി ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ രീതിയില്‍ വ്യായാമം ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം നല്ലരീതിയില്‍ നിലനിര്‍ത്തുന്നതിനായി സഹായിക്കുന്ന ചില വ്യായാമങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

വേഗത്തിലുള്ള നടത്തം

വേഗത്തിലുള്ള നടത്തം

നിങ്ങളുടെ ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ഒരു എളുപ്പമുള്ള വ്യായാമമാണ് വേഗത്തിലുള്ള നടത്തം. നിങ്ങളുടെ ഹൃദയത്തെ ക്രമീകരിക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്. വേഗത്തിലുള്ള നടത്തം നിങ്ങളുടെ നാഡിമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും മറ്റ് വ്യായാമങ്ങളെ അപേക്ഷിച്ച് നിങ്ങളുടെ സന്ധികളെ വഴക്കമുള്ളതാക്കുകയും ചെയ്യും. വാഹനങ്ങളില്‍ മാത്രം യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ദിവസം നടത്തത്തിനായി രാവിലെയോ വൈകുന്നേരമോ അല്‍പസമയം നീക്കിവയ്ക്കുക.

ഓട്ടം

ഓട്ടം

കലോറി കത്തിച്ചുകളയാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഓട്ടം. 150 പൗണ്ട് ഭാരമുള്ള ഒരാള്‍ക്ക് ഒരു മൈലില്‍ 100 കലോറി വരെ കത്തിക്കാന്‍ സാധിക്കും. തുടക്കക്കാരാണ് നിങ്ങളെങ്കില്‍ ആദ്യം വേഗത്തില്‍ നടന്നുകൊണ്ട് ആരംഭിക്കുക. ഓരോ 5 മിനിറ്റ് നടത്തത്തിലും 1 മുതല്‍ 2 മിനിറ്റ് വരെ ഓടാന്‍ ശ്രമിക്കുക. നിങ്ങള്‍ കൂടുതല്‍ ഫിറ്റായി വരുമ്പോള്‍ ഓട്ടത്തിന്റെ സമയം വര്‍ധിപ്പിച്ചു കൊണ്ടുവരിക.

Most read:കോവിഡിന് ശേഷം വിട്ടുമാറാത്ത ക്ഷീണം നിങ്ങളെ അലട്ടുന്നോ? പരിഹാരമാണ് ഈ വഴികള്‍Most read:കോവിഡിന് ശേഷം വിട്ടുമാറാത്ത ക്ഷീണം നിങ്ങളെ അലട്ടുന്നോ? പരിഹാരമാണ് ഈ വഴികള്‍

സ്‌റ്റെയര്‍ റണ്ണിംഗ്

സ്‌റ്റെയര്‍ റണ്ണിംഗ്

സ്‌റ്റെയര്‍ റണ്ണിംഗ് അഥവാ പടികയറ്റം ഹൃദയാരോഗ്യത്തിനായി ചെയ്യാവുന്ന ഒരു മികച്ച വ്യായാമമാണ്. പടികള്‍ കയറാന്‍ ശ്രമിക്കുക, ഇത് ഓട്ടത്തേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന വ്യായായമമാണ് ഇത്. വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് എളുപ്പം ഇത് പരിശീലിക്കാന്‍ സാധിക്കും.

യോഗ

യോഗ

യോഗയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. അതിലൊന്നാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്ന ഗുണം. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ യോഗ നിങ്ങളെ സഹായിക്കും. ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനായി നിങ്ങള്‍ക്ക് വൃക്ഷാസനം, ത്രികോണാസനം, തടാസനം, ഭുജംഗാസനം, വജ്രാസനം തുടങ്ങിയ യോഗാമുറകള്‍ ചെയ്യാവുന്നതാണ്.

Most read:തണുപ്പുകാലത്ത് സന്ധിവേദന പ്രശ്‌നം നിങ്ങളെ അലട്ടുന്നോ? ഈ ശീലങ്ങളിലൂടെ പരിഹാരംMost read:തണുപ്പുകാലത്ത് സന്ധിവേദന പ്രശ്‌നം നിങ്ങളെ അലട്ടുന്നോ? ഈ ശീലങ്ങളിലൂടെ പരിഹാരം

ഭാരോദ്വഹനം

ഭാരോദ്വഹനം

ഭാരമുയര്‍ത്തുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭാരോദ്വഹനം നിങ്ങളെ സഹായിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിച്ചേക്കും. പ്രായവുമായി ബന്ധപ്പെട്ട അസ്ഥികളുടെയും പേശികളുടെയും നഷ്ടം തടയാനും ഇത് ഫലപ്രദമാണ്. ഇത് നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്ന വ്യായാമങ്ങളില്‍ ഒന്നാണ്.

നീന്തല്‍

നീന്തല്‍

നിങ്ങളുടെ ശരീരത്തില്‍ മൊത്തത്തില്‍ നേട്ടങ്ങള്‍ സമ്മാനിക്കുന്ന ഒരു വ്യായാമമാണ് നീന്തല്‍. ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ പേശികളുടെ ശക്തിയും ടോണും മെച്ചപ്പെടുത്താനും നീന്തലിലൂടെ സാധിക്കുന്നു. മറ്റ് വ്യായാമങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നീന്തലുലൂടെ നിങ്ങളുടെ സന്ധികളില്‍ വേദനയില്ലാതെ നിങ്ങളുടെ ശരീരം ചലിപ്പിക്കാന്‍ സാധിക്കുന്നു.

Most read:അസ്ഥികള്‍ക്ക് കരുത്തേകാം, ഓസ്റ്റിയോപൊറോസിസ് തടയാം; ഈ ആഹാരശീലം പിന്തുടരൂMost read:അസ്ഥികള്‍ക്ക് കരുത്തേകാം, ഓസ്റ്റിയോപൊറോസിസ് തടയാം; ഈ ആഹാരശീലം പിന്തുടരൂ

സൈക്ലിംഗ്

സൈക്ലിംഗ്

ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുമായി നിങ്ങള്‍ക്ക് ചെയ്യാവുന്ന മികച്ച വ്യായാമങ്ങളിലൊന്നാണ് സൈക്ലിംഗ്. ജിമ്മിലോ പുറത്തോ പാതകളിലോ ആയി നിങ്ങള്‍ക്ക് സൈക്ലിംഗ് പരിശീലിക്കാം. നിങ്ങളുടെ ഹൃദയം പമ്പ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഹൃദയത്തിന്റെ ശക്തി വര്‍ദ്ധിക്കുകയും നിങ്ങളുടെ ശരീരത്തെയും പ്രധാന പേശികളെയും ടോണ്‍ ചെയ്യുകയും ചെയ്യുന്നു.

English summary

Best Exercises You Can Do To Maintain Heart Health in Malayalam

Here are some best exercises you can do to maintain heart health. Take a look.
Story first published: Friday, October 28, 2022, 10:29 [IST]
X
Desktop Bottom Promotion