For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പുകാലത്തെ പേശിവലിവ് അല്‍പം ശ്രദ്ധിക്കണം; പരിഹാരമുണ്ട് ഈ വഴികളില്‍

|

തണുപ്പുകാലത്ത് പലര്‍ക്കും സന്ധിവേദനയും പേശിവലിവും കൂടുതലായി വരാറുണ്ട്. കാരണം, തണുത്ത കാലാവസ്ഥ വിരലുകളിലേക്കും കാല്‍വിരലുകളിലേക്കുമുള്ള രക്തചംക്രമണം കുറയ്ക്കും. ഇത് സന്ധികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയും സന്ധി വേദനയെ വഷളാക്കുകയും ചെയ്യും. തണുത്ത കാലാവസ്ഥയില്‍ പേശികള്‍ ഇറുകി വേദനിക്കുന്നതും സാധാരണമാണ്. ശൈത്യകാലത്ത് ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരുന്നു. ഇത് സൂര്യപ്രകാശം ഏല്‍ക്കാതെ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവിന് കാരണമാവുകയും സന്ധിവേദന വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Most read: പ്രതിരോധശേഷിയും പ്രമേഹ പ്രതിരോധവും; വീറ്റ് ഗ്രാസ് ജ്യൂസ് ഒരു അത്ഭുത പാനീയംMost read: പ്രതിരോധശേഷിയും പ്രമേഹ പ്രതിരോധവും; വീറ്റ് ഗ്രാസ് ജ്യൂസ് ഒരു അത്ഭുത പാനീയം

സന്ധിവാത പ്രശ്‌നമുള്ള രോഗികള്‍ക്ക് ശൈത്യകാലത്ത് ജീവിതം അല്‍പം ബുദ്ധിമുട്ടാണ്. എന്നിരുന്നാലും നിങ്ങളുടെ പ്രശ്‌നം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ചില മാര്‍ഗങ്ങളുണ്ട്. ശൈത്യകാലത്ത് പേശിവലിവ് നിയന്ത്രിക്കാനായി നിങ്ങള്‍ ശീലിക്കേണ്ട ചില മാറ്റങ്ങള്‍ ഇതാ.

ഊഷ്മളത നല്‍കുന്ന വസ്ത്രം

ഊഷ്മളത നല്‍കുന്ന വസ്ത്രം

ശൈത്യകാലത്ത് ശരീരത്തിലെ ചൂട് നിലനിര്‍ത്തുകയും നിങ്ങളുടെ സന്ധികള്‍ ചൂടാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എങ്കില്‍ മാത്രമേ സന്ധികള്‍ക്ക് വഴക്കം ലഭിക്കുകയും പേശിവേദന നീങ്ങുകയും ചെയ്യുകയുള്ളൂ. ശൈത്യകാലത്തെ പേശിവലിവില്‍ നിന്ന് രക്ഷനേടാനായി നിങ്ങള്‍ സ്വെറ്റര്‍ പോലുള്ള ചൂട് നല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

വ്യായാമം

വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ സന്ധികള്‍ അയവുള്ളതാക്കാനും വഴക്കം നിലനിര്‍ത്താനും സഹായിക്കും. സന്ധികളുടെ ലൂബ്രിക്കേഷനും രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. പരിക്കുകള്‍ തടയുന്നതിന് നിങ്ങളുടെ വ്യായാമത്തിന് മുമ്പും വ്യായാമത്തിന് ശേഷവും വാം അപ്പ് ചെയ്യുക.

Most read:ശരീരവേദന, കാഠിന്യം, പേശിവലിവ്; ശൈത്യകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഈ യോഗാസനംMost read:ശരീരവേദന, കാഠിന്യം, പേശിവലിവ്; ശൈത്യകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഈ യോഗാസനം

ശരീരഭാരം നിയന്ത്രിക്കുക

ശരീരഭാരം നിയന്ത്രിക്കുക

ശൈത്യകാലത്ത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതും ഭക്ഷണ ശീലങ്ങളിലെ മാറ്റങ്ങളും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇത് കാല്‍മുട്ടുകള്‍ പോലുള്ള പ്രധാന സന്ധികളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഇത് പിന്നീട് സന്ധി വേദനയ്ക്ക് കാരണമാകും. പേശിവലിവ് നിയന്ത്രിക്കാനായി ശരീരഭാരം കൃത്യമാക്കി നിലനിര്‍ത്തുക.

ആവശ്യത്തിന് വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

മിക്ക ആളുകളും ശൈത്യകാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കില്ല. അതിനാല്‍ സന്ധി വേദനയും പേശിവേദനയും അനുഭവപ്പെടുന്നു. ധാരാളം വെള്ളം കുടിക്കുന്നത് സന്ധികളുടെയും പേശികളുടെയും ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു. എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നത് ഉറപ്പാക്കാന്‍ ധാരാളം വെള്ളം കുടിക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക.

Most read:മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമംMost read:മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമം

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി

സന്ധികള്‍ക്ക് വഴക്കം നല്‍കാനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി ഹോട്ട് വാട്ടര്‍ ബാഗ് അല്ലെങ്കില്‍ ഇലക്ട്രിക് ഹീറ്റിംഗ് പാഡ് രൂപത്തില്‍ ശരീരത്തില്‍ ചൂട് പിടിക്കുക. ഇത് വേദനയുള്ള സന്ധികള്‍ക്ക് ആശ്വാസം നല്‍കും. പേശികളെ വിശ്രമിക്കാനും സന്ധി വേദന ഒഴിവാക്കാനുമായി ചൂടുവെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.

സൂര്യപ്രകാശം

സൂര്യപ്രകാശം

ശൈത്യകാലത്ത് വേണ്ടത്ര സൂര്യപ്രകാശം ഏല്‍ക്കാത്തത് സന്ധിവേദനയും പേശിവലിവും വരാന്‍ ഇടയാക്കും. അതുകൊണ്ട് എല്ലാദിവസവും ശരീരത്തിന് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉദയ സൂര്യന്റെ പ്രകാശം കൊള്ളുന്നത് ശരീരത്തിന് നല്ലതാണ്.

ഭക്ഷണം

ഭക്ഷണം

പ്രായമായവരില്‍ സന്ധിവേദന ഉണ്ടാകാതിരിക്കാന്‍, വിറ്റാമിന്‍ സി, ഡി, കെ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ചീര, കാബേജ്, തക്കാളി, ഓറഞ്ച് എന്നിവയും ഉള്‍പ്പെടുന്നു. അവയില്‍ കാല്‍സ്യവും മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ട്. സമീകൃതവും ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് പേശിവലിവ് പരിഹരിക്കാന്‍ സഹായിക്കും. പാലുല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, സീസണല്‍ പഴങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശരീരത്തിലെ സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കണം. നട്ട്സ്, പച്ച ഇലക്കറികള്‍, മുട്ട, ചിക്കന്‍ തുടങ്ങിയവയെല്ലാം കഴിക്കുക.

Most read:സൗന്ദര്യം പതിന്‍മടങ്ങ് കൂട്ടാന്‍ തേങ്ങാവെള്ളം; ചര്‍മ്മത്തിനും മുടിക്കും ഉപയോഗം ഈവിധംMost read:സൗന്ദര്യം പതിന്‍മടങ്ങ് കൂട്ടാന്‍ തേങ്ങാവെള്ളം; ചര്‍മ്മത്തിനും മുടിക്കും ഉപയോഗം ഈവിധം

ജീവിതശൈലി മാറ്റങ്ങള്‍

ജീവിതശൈലി മാറ്റങ്ങള്‍

ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പോലെയുള്ള ചില ജീവിതശൈലി മാറ്റങ്ങള്‍ ശരീരം ചൂടാക്കാന്‍ സഹായിക്കും. നല്ല ഉറക്കം ലഭിക്കാനായി, ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാല്‍ കുടിക്കുക. നല്ല ഉറക്കം ലഭിക്കുന്നതിലൂടെ മിക്ക പേശിവേദന പ്രശ്നങ്ങളും രോഗാവസ്ഥകളും ശമിക്കും. ഉറക്കം നന്നായില്ലെങ്കില്‍ അടുത്ത ദിവസം രാവിലെ നിങ്ങള്‍ എഴുന്നേല്‍ക്കുമ്പോള്‍ കൂടുതല്‍ പേശിവേദന അനുഭവപ്പെടും.

English summary

Tips To Prevent Muscle Stiffness In Winter Season in Malayalam

Muscle Stiffness are common in winter season. Here are some tips to prevent muscle stiffness in winter. Take a look.
Story first published: Wednesday, November 30, 2022, 11:14 [IST]
X
Desktop Bottom Promotion