For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പുകാലത്ത് സന്ധിവേദന പ്രശ്‌നം നിങ്ങളെ അലട്ടുന്നോ? ഈ ശീലങ്ങളിലൂടെ പരിഹാരം

|

തണുപ്പുകാലത്ത് ശരീരം പ്രത്യേകിച്ച് ഒരു ആലസ്യത്തിലേക്ക് നീങ്ങുന്നു. താപനില കുറയുന്നതിനാല്‍ പലരും ശൈത്യകാലത്ത് സന്ധി വേദന പ്രശ്‌നങ്ങള്‍ അനുഭവിച്ചുവരുന്നു. അന്തരീക്ഷ താപനില കുറയുന്നതിനനുസരിച്ച് നിങ്ങളുടെ കാല്‍മുട്ടുകള്‍, കണങ്കാലുകള്‍, ഇടുപ്പ് എന്നിവ സാധാരണയേക്കാള്‍ കടുപ്പമുള്ളതായി മാറും. ആര്‍ത്രൈറ്റിസ് ഉള്ളവര്‍ക്കാണ് പ്രശ്‌നം കൂടുതല്‍. ഇത്തരക്കാര്‍ക്ക് ശൈത്യകാലത്ത് സന്ധി വേദനയും കാഠിന്യവും കൂടുതല്‍ വഷളാകുന്നു.

Most read: അസ്ഥികള്‍ക്ക് കരുത്തേകാം, ഓസ്റ്റിയോപൊറോസിസ് തടയാം; ഈ ആഹാരശീലം പിന്തുടരൂMost read: അസ്ഥികള്‍ക്ക് കരുത്തേകാം, ഓസ്റ്റിയോപൊറോസിസ് തടയാം; ഈ ആഹാരശീലം പിന്തുടരൂ

ശൈത്യകാലത്ത്, നമുക്ക് ചുറ്റുമുള്ള വായുവിന്റെ മര്‍ദ്ദം കുറയുന്നു. ഇത് സന്ധികള്‍ക്ക് ചുറ്റുമുള്ള ടിഷ്യുകള്‍ വീര്‍ക്കുന്നതിനും വേദന വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. ശൈത്യകാലത്ത് ടിഷ്യൂകളിലെ ദ്രാവകം കൂടുതല്‍ വിസ്‌കോസ് ആയി മാറുന്നു. ഈ വര്‍ദ്ധിച്ച വിസ്‌കോസിറ്റിയുടെ ഫലമായി പേശികളുടെ ഇലാസ്തികത കുറയുകയും ശൈത്യകാലത്ത് സന്ധിവേദന ഉണ്ടാക്കുകയും ചെയ്യുന്നു. തണുപ്പുകാലത്ത് നിങ്ങളുടെ സന്ധിവേദന പ്രശ്‌നം തടയാനായി സഹായിക്കുന്ന പ്രതിവിധികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

ശൈത്യകാലത്ത് നിങ്ങളുടെ സന്ധിവേദനക്ക് പരിഹാരം കാണാന്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. വ്യായാമം ചെയ്യുന്നതിലൂടെ ശൈത്യകാലത്തെ സന്ധിവേദന വേദന കുറയുകയും മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. എയ്റോബിക്സ് വ്യായമം, നീന്തല്‍, ഭാരോദ്വഹനം, സൈക്ലിംഗ് തുടങ്ങിയ ലഘുവായ വ്യായാമങ്ങള്‍ നിങ്ങളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും കാല്‍മുട്ടുകളെ ശാന്തമാക്കുകയും ചെയ്യും. വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ശൈത്യകാലത്തെ സന്ധിവാതം നല്ലരീതിയില്‍ നിയന്ത്രിക്കാനാകും.

കൃത്യമായ ഭക്ഷണക്രമം

കൃത്യമായ ഭക്ഷണക്രമം

സന്ധിവേദന കുറയ്ക്കാന്‍ ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുറഞ്ഞ പൂരിത കൊഴുപ്പ്, ലീന്‍ പ്രോട്ടീന്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് ശൈത്യകാലത്ത് നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിന് ജലാംശം നല്‍കാനും ശ്രദ്ധിക്കുക. പച്ചക്കറികള്‍ പോലുള്ള എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. ഡൈയൂററ്റിക് ഗുണങ്ങളുള്ള കാരറ്റ്, കക്കിരി തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

Most read:ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നമാകും; സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളും ചികിത്സയുംMost read:ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നമാകും; സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളും ചികിത്സയും

വിറ്റാമിന്‍ ഡി പ്രധാനം

വിറ്റാമിന്‍ ഡി പ്രധാനം

ശൈത്യകാലത്ത് സന്ധികളുടെ വേദന പരിഹരിക്കാനായി വിറ്റാമിന്‍ ഡി നിങ്ങളെ സഹായിക്കും. വിറ്റാമിന്‍ ഡിയുടെ കുറവ് പേശികളിലും സന്ധികളിലും വേദന വര്‍ദ്ധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആവശ്യത്തിന് സൂര്യപ്രകാശം നേടുന്നതിലൂടെ നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി ലഭിക്കും. ചില ഭക്ഷണങ്ങളായ എണ്ണമയമുള്ള മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, ഓറഞ്ച് ജ്യൂസ്, ധാന്യങ്ങള്‍, ഓട്സ് എന്നിവ കഴിക്കുന്നതിലൂടെയും നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിക്കും. ഇവ കൂടാതെ നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി സപ്ലിമെന്റുകളും കഴിക്കാം.

ചൂട് തരുന്ന വസ്ത്രം ധരിക്കുക

ചൂട് തരുന്ന വസ്ത്രം ധരിക്കുക

ശൈത്യകാലത്ത് സന്ധി വേദന ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ശരീരത്തിന് ചൂട് നല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കുക എന്നതാണ്. തണുപ്പില്‍ പുറത്തിറങ്ങുമ്പോള്‍ ജാക്കറ്റുകള്‍, കയ്യുറകള്‍, തൊപ്പികള്‍, സോക്‌സുകള്‍, ബൂട്ടുകള്‍, സ്വെറ്ററുകള്‍ എന്നിവ ധരിക്കുക. നിങ്ങളുടെ കൈകളും കാലുകളും എല്ലായ്പ്പോഴും ചൂടായി സൂക്ഷിക്കുക.

Most read:ആരോഗ്യം വളര്‍ത്തുന്ന പച്ച ഇലക്കറികള്‍; പതിവായി കഴിച്ചാല്‍ ഗുണങ്ങളിത്Most read:ആരോഗ്യം വളര്‍ത്തുന്ന പച്ച ഇലക്കറികള്‍; പതിവായി കഴിച്ചാല്‍ ഗുണങ്ങളിത്

ശരീരഭാരം നിയന്ത്രിക്കുക

ശരീരഭാരം നിയന്ത്രിക്കുക

തണുപ്പുകാലത്ത് മിക്കവര്‍ക്കും വ്യായാമം ചെയ്യാന്‍ മടിയാണ്. ഇതു കാരണം നിങ്ങളുടെ ശരീരഭാരം വര്‍ധിച്ചേക്കാം. അമിതമായ ശരീരഭാരം നിങ്ങളുടെ കാല്‍മുട്ടുകളിലും മറ്റ് സന്ധികളിലും അധിക സമ്മര്‍ദ്ദം ചെലുത്തുകയും വേദന വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍, തണുപ്പുകാലത്ത് സന്ധിവേദന സാധ്യത കുറക്കാനായി നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള വഴികളും തേടുക.

ഹീറ്റ് തെറാപ്പി

ഹീറ്റ് തെറാപ്പി

സന്ധിവേദനയ്ക്ക് മികച്ച പരിഹാരമാണ് ചൂടുപിടിക്കല്‍. ഒരു ഇലക്ട്രിക് ഹീറ്റിംഗ് പാഡിന്റെയോ ചൂടുവെള്ളത്തിന്റെയോ സഹായത്തോടെ നിങ്ങളുടെ വേദനയുള്ള സന്ധികളെ ശാന്തമാക്കാനാകും. ചൂടുവെള്ളത്തില്‍ തുണി മുക്കി നിങ്ങളുടെ സന്ധികളില്‍ വയ്ക്കുന്നത് സന്ധി വേദന ഒഴിവാക്കാനും പേശികള്‍ക്ക് അയവ് നല്‍കാനും സഹായിക്കും.

Most read:ഈ അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് മാതളനാരങ്ങ ഇല; ഉപയോഗിക്കേണ്ടത് ഇങ്ങനെMost read:ഈ അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് മാതളനാരങ്ങ ഇല; ഉപയോഗിക്കേണ്ടത് ഇങ്ങനെ

മറ്റു പ്രതിവിധകള്‍

മറ്റു പ്രതിവിധകള്‍

* നിങ്ങളുടെ കാല്‍മുട്ട് കാബേജ് ഇലകള്‍ തുണിയിലാക്കി പൊതിയുക. ഇത് കാല്‍മുട്ടുകളെ തണുപ്പിക്കും.

* മുട്ടില്‍ ഒരു ഐസ് പാക്ക് പുരട്ടുന്നത് വീക്കം കുറയ്ക്കാനും ശൈത്യകാലത്തെ വേദന ശാന്തമാക്കുകയും ചെയ്യും. ഐസ് അല്ലെങ്കില്‍ ഹീറ്റ് തെറാപ്പി ഉപയോഗിക്കുമ്പോള്‍, അവ ശ്രദ്ധാപൂര്‍വ്വം ചെയ്യുക.

* കാല്‍മുട്ടിലെ വേദന കുറയ്ക്കാന്‍ സ്റ്റീം തെറാപ്പി നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ കാല്‍മുട്ട് 15 മിനിറ്റ് ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക. ഹോട്ട് ബാഗ് ഉപയോഗിക്കുന്നതും മഞ്ഞുകാലത്തെ മുട്ടുവേദനയ്ക്ക് ആശ്വാസം നല്‍കും.

English summary

Tips To Manage Joint Pain in Winter Season in Malayalam

As the temperature drops, many people suffer from joint pain. Here are some tips to manage joint pain in winter season.
Story first published: Saturday, October 22, 2022, 11:48 [IST]
X
Desktop Bottom Promotion