For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പ് കഠിനമാവുമ്പോള്‍ വേദനകളും കൂടും; പരിഹരിക്കാന്‍ ഒറ്റമൂലികള്‍

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാലാവസ്ഥയാണ് തണുപ്പ് കാലം. കാരണം പല രോഗങ്ങളും തല പൊക്കുന്നത് തണുപ്പ് കാലത്താണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പലരും നെട്ടോട്ടമോടുന്നത്. പനിയും ജലദോഷവും തൊണ്ടവേദനയും പോലുള്ള രോഗങ്ങള്‍ മാത്രമല്ല സന്ധിവേദന പോലുള്ള രോഗങ്ങളും നിങ്ങളെ വലക്കുന്നത് തണുപ്പ് കാലത്താണ്. പ്രത്യേകിച്ച് യൂറിക് ആസിഡ് പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളില്‍ ഇത്തരം വേദനകളേയും കൂട്ടുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നോക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല.

re

പ്രധാനമായും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രണ വിധേയമാക്കിയാല്‍ ഈ അവസ്ഥ തടയാന്‍ സാധിക്കുന്നു. പലപ്പോഴും യൂറിക് ആസിഡ് മൂത്രത്തിലൂടേയും വൃക്കയിലൂടേയോ ആണ് ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നത്. എന്നാല്‍ ഇത് ശൈത്യകാലത്ത വഷളാവുകയും അപകടകരമായ അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ ചില പ്രത്യേക ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന യൂറിക് ആസിഡിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇത് മൂലം ഉണ്ടാവുന്ന സന്ധിവേദനയെ എങ്ങനെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം.

യൂറിക് ആസിഡ് കാരണങ്ങള്‍

യൂറിക് ആസിഡ് കാരണങ്ങള്‍

യൂറിക് ആസിഡിന്റെ കാരണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ തന്നെ മെറ്റബോളിസം കുറയുന്നതും, ജീവിത ശൈലിയില്‍ ഉദാസീനതയുണ്ടാവുന്നത്, അത്താഴം കനത്തില്‍ കഴിക്കുന്നതും, കൊഴുപ്പ് കൂടുതല്‍ കഴിക്കുന്നതും, കൃത്യമായ ഭക്ഷണക്രമവും ഉറക്കമില്ലാത്തതും ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ഇത് മൂലം വൃക്കകളുടെ അനാരോഗ്യവും എല്ലാം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇതാണ് യൂറിക് ആസിഡിന്റെ കാരണങ്ങള്‍. എന്നാല്‍ ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ശരീരം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശൈത്യകാലത്ത് യൂറിക് ആസിഡിന്റെ കൂടുതല്‍ കൊണ്ട് ശരീരത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ എന്തൊക്കെയെന്നും എന്താണ് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ടത് എന്നും നമുക്ക് നോക്കാം. വ്യായാമം നിര്‍ബന്ധമായും ചെയ്യേണ്ട ഒന്നാണ്. ദിവസവും 45 മിനിറ്റ് വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ അനാരോഗ്യത്തിലേക്ക് വീണ്ടും എത്തിക്കുന്നു. അതുകൊണ്ട് ചുരുങ്ങിയത് ദിനവും 45 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

വെള്ളം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ അത്യാവശ്യമാണ്. എന്നാല്‍ ചില അവസ്ഥകളില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളം ലഭിക്കാതിരിക്കുന്നത്. ഈ അവസ്ഥ അല്‍പം പരിതാപകരമാണ്. ഇത് യൂറിക് ആസിഡിനും അത് വഴി ശരീരത്തില്‍ ഉണ്ടാവുന്ന സന്ധിവേദനക്കും കാരണമാകുന്നു. ഇതിനെയെല്ലാം സമയാസമയം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.

ഭക്ഷണത്തിന്റെ കാര്യം

ഭക്ഷണത്തിന്റെ കാര്യം

ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. ഒരു കാരണവശാലും രാത്രി ഭക്ഷണത്തില്‍ പയറും ബീന്‍സും ഗോതമ്പും ഉള്‍പ്പെടുത്തരുത്. ഇത് കൂടാതെ അത്താഴം നേരത്തേ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ ശരീരത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ സാധിക്കും. അത് മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളിയായ യൂറിക് ആസിഡ് എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കും.

വിറ്റാമിന്‍ സി കഴിക്കുക

വിറ്റാമിന്‍ സി കഴിക്കുക

വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ കഴിക്കുക. ഇതോടൊപ്പം നെല്ലിക്ക പോലുള്ളവയും ശീലമാക്കാം. കൂടാതെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. കൂടാതെ രക്തസമ്മര്‍ദ്ദം പോലുള്ള രോഗാവസ്ഥകളെ കൃത്യമായി നിയന്ത്രിക്കുക. അല്ലാത്ത പക്ഷം അത് അതിലും വലിയ അപകടങ്ങള്‍ ഉണ്ടാക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് സന്ധി വേദന പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാം.

നല്ല ദഹനത്തിന് ഉറക്കം പ്രധാനം

നല്ല ദഹനത്തിന് ഉറക്കം പ്രധാനം

ഉറങ്ങേണ്ടത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം എന്നത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. മികച്ച ഉറക്കം നിങ്ങളുടെ സന്ധി വേദനയേയും അതുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിലാവുന്ന യൂറിക് ആസിഡിനേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് നല്ല ഉറക്കവും അതുവഴി ഉണ്ടാവുന്ന ദഹനവും വളരെ പ്രധാനപ്പെട്ടതാണ്.

 ചിറ്റമൃത് ഉപയോഗിക്കാം

ചിറ്റമൃത് ഉപയോഗിക്കാം

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ചിറ്റമൃത് ഉപയോഗിക്കാവുന്നതാണ്. കാരണം ആയുര്‍വ്വേദ മരുന്നുകളുടെ കൂട്ടത്തില്‍ എന്തുകൊണ്ടും ഗുണം ചെയ്യുന്നതാണ് ചിറ്റമൃത് എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്ധിവാതത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് ചിറ്റമൃത്. ഇത് രാത്രി മുഴുവന്‍ കുതിര്‍ത്തതിന് ശേഷം പൊടിച്ചെടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഇട്ട് പകുതി ആകുന്നത് വര തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. ഇത് സന്ധിവേദന കുറക്കുകയും അതുണ്ടാക്കുന്ന യൂറിക് ആസിഡിന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യും.

കാലിലെ നീര്, മുട്ടുവേദന: യൂറിക് ആസിഡ് ഗുരുതരം: ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍കാലിലെ നീര്, മുട്ടുവേദന: യൂറിക് ആസിഡ് ഗുരുതരം: ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

യൂറിക് ആസിഡിന്റെ അളവ് നിസ്സാരമല്ല; മരണം തൊട്ടടുത്തുണ്ട്യൂറിക് ആസിഡിന്റെ അളവ് നിസ്സാരമല്ല; മരണം തൊട്ടടുത്തുണ്ട്

English summary

Tips To Manage Joint Pain And Swelling During Winter In Malayalam

Here in this article we have listed eight tip to manage joint pain and swelling during winter in malayalam. Take a look.
Story first published: Monday, January 2, 2023, 17:01 [IST]
X
Desktop Bottom Promotion