For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ തുടക്കം വുഹാനില്‍; നാള്‍വഴികളും വ്യാപനവും

|

കൊറോണവൈറസ് ലോകത്ത് പടര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. ഓരോ ദിവസവും ലോകത്തിന്റെ കോണുകളില്‍ മരിക്കുന്ന വ്യക്തികളുടെ എണ്ണം കുറയുന്നതിന് പകരം കൂടിക്കൊണ്ടിരിക്കുന്ന ഭയാനകമായ ഒരു കാഴചയാണ് ഇന്ന് ഉള്ളത്. ഇന്നലെ മാത്രം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 600-ല്‍ കൂടുതലാണ്.

ഇത്തരത്തില്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. നാളിത് വരെ ലോകത്ത് പടര്‍ന്ന് പിടിച്ച ഈ ഭീതിയില്‍ നിന്ന് മുക്തി നേടുന്നതിന് മുന്‍പ് ലോകത്ത് എവിടെ നിന്നാണ് കോവിഡ് എന്ന ഈ ഭീകരന്‍ വന്നത് എന്ന് ഓര്‍ക്കുന്നത് നല്ലതായിരിക്കും.

കൊറോണ ഗുരുതരമാവുന്നത് പ്രായമായവരിലോ?കൊറോണ ഗുരുതരമാവുന്നത് പ്രായമായവരിലോ?

ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നാണ് നമ്മള്‍ ഭയക്കുന്ന കൊറോണയെന്ന ഭീകരന്‍ പിടിമുറുക്കിയിട്ടുള്ളത് എന്ന് അറിഞ്ഞിരിക്കുന്നത് ഈ അവസരത്തില്‍ എന്തുകൊണ്ടും നല്ലതാണ്. ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച ഈ വ്യാധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്.

നാള്‍വഴികള്‍

നാള്‍വഴികള്‍

2019 ഡിസംബര്‍ 10-നാണ് ഈ വില്ലന്‍ തുടക്കമായത്. വുഹാനിലെ മത്സ്യ മാര്‍ക്കറ്റിലാണ് ഇത്തരം ഒരു അവസ്ഥ ആദ്യമായി രൂപപ്പെട്ടത്. എന്നാല്‍ ഇന്ന് വിചാരിക്കുന്നത് പോലെ അത്ര ഭീകരമായിരുന്നില്ല അവസ്ഥ എന്നുള്ളതായിരുന്നു. എന്നാല്‍ പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മറ്റ് കച്ചവടക്കാര്‍ക്കും രോഗം ബാധിച്ചു. എന്നാല്‍ ഡിസംബര്‍ അവസാനത്തോടെ രോഗം ബാധിച്ചവര്‍ക്കെല്ലാം വിലക്ക് ഏര്‍പ്പെടുത്തി.

നാള്‍വഴികള്‍

നാള്‍വഴികള്‍

ഡിസംബര്‍ -29 ന് വുഹാനിലെ മാര്‍ക്കറ്റിനടുത്ത് ഉള്ള വ്യക്തികളില്‍ പലര്‍ക്കും ന്യുമോണിയ പോലുള്ള അസ്വസ്ഥകള്‍ കാണപ്പെട്ടു. മാര്‍ക്കറ്റില്‍ പിടിപെട്ടത് പോലെ തന്നെ ഉള്ള അസ്വസ്ഥതകള്‍ ആയിരുന്നു രോഗം പുതുതായി കണ്ടെത്തിയവര്‍ക്കും ഉണ്ടായ ലക്ഷണങ്ങള്‍. ഇതിനെത്തുടര്‍ന്ന് ചൈന ലോകാരോഗ്യ സംഘടനയെ വിവരമറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് 2020 ജനുവരി 1ന് തന്നെ ഹുവാനിലെ രോഗം പൊട്ടിപ്പുറപ്പെട്ട മാര്‍ക്കറ്റ് അടച്ചു.

നാള്‍വഴികള്‍

നാള്‍വഴികള്‍

കൊറോണ എന്ന വൈറസിനെ കണ്ടെത്തുന്നത് ഇത്തരം ഒരു അവസ്ഥയില്‍ ആണ്. കൊറോണ കുടുംബത്തില്‍ പെട്ട നോവല്‍ കൊറോണ വൈറസ് എന്ന വൈറസിനെ കണ്ടെത്തി. ഇതിന്റെ ഫലമായി ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥകളിലേക്കാണ് കാര്യങ്ങള്‍ ചൈനയെ കൊണ്ട് ചെന്ന് എത്തിച്ചത്. ഇതോടൊപ്പം പനിയും രോഗികളെ ബാധിച്ചു കൊണ്ടിരുന്നു. പിന്നീട് ജനുവരി 9ന് ചൈനയില്‍ 44 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

നാള്‍വഴികള്‍

നാള്‍വഴികള്‍

ആദ്യമരണത്തോടെ ചൈന അല്‍പം വിറച്ചു പോയി എന്നുള്ളതാണ് സത്യം. ജനുവരി 11-ന് വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങിയ 60 വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തിയാണ് മരണപ്പെട്ടത്. പിന്നീടി നിരവധി പേര്‍ രോഗബാധിതരായി മാറുകയും ചെയ്തു. ജനുവരി 13 ആയപ്പോഴേക്കും ചൈനക്ക് പുറത്ത് തായ്‌ലന്റിലും കൊറോണവൈറസ് സ്ഥിരീകരിക്കപ്പെട്ടു. ജനുവരി 20 ന് അമേരിക്കയില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 35 വയസ്സുള്ള വാഷിംഗ്ടണ്ണില്‍ സ്ഥിരതാമസമാക്കി വ്യക്തിക്കാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ടത്. ഇത് കൂടാതെ സൗത്ത് കൊറിയയിലും കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

നാള്‍വഴികള്‍

നാള്‍വഴികള്‍

ജനുവരി 23ന് വുഹാനിലെ പല പ്രദേശങ്ങളും ക്വാറന്റൈന്‍ ചെയ്യപ്പെട്ടു. ഇത് കൂടാതെ വുഹാന്‍ സിറ്റിയില്‍ 11 ദശലക്ഷത്തോളം ആളുകള്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി. ജനുവരി 25-ന് മരണ സംഖ്യ 1000 തികച്ചു. ജനുവരി 30-ന് ലോകാരോഗ്യ സംഘടന കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ജനുവരി 30-ന് തന്നെ ഇന്ത്യയിലെ ആദ്യത്തെ കേസ് കേരളത്തില്‍ റിപ്പോര്‍്ട്ട് ചെയ്യപ്പെട്ടു. വുഹാനില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.

നാള്‍വഴികള്‍

നാള്‍വഴികള്‍

ഫെബ്രുവരി 1ന് ലോകത്ത് ആകമാനമുള്ള രോഗബാധിതരുടെ എണ്ണം 10000 കടന്നു. ചൈനയില്‍ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണവും വളരെയധികം വര്‍ദ്ധിച്ചു. ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, ജപ്പാന്‍, സിംഗപ്പൂര്‍, വിയറ്റനാം എന്നിവിടങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 2ന് ചൈനക്ക് പുറത്ത് ഫിലിപ്പിന്‍സില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 2-ന് കേരളത്തിലെത്തിയ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

നാള്‍വഴികള്‍

നാള്‍വഴികള്‍

ഫെബ്രുവരി 7ന് ആദ്യ വൈറസ് വ്യാപനത്തെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ ലീ വെന്‍ലിയാങ്ങ് കോവിഡ്-19 മൂലം മരണപ്പെട്ടു. ഫെബ്രുവരി 14-ന് ഈജിപ്തിലും കൊറോണ സ്ഥിരീകരിച്ചു. ഫെബ്രുവരി 19-ന് ഇറാനില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 21--ന് ഇറ്റലിയില്‍ കൊറോണ സ്ഥിരീകരിച്ചു. ഫെബ്രുവരി 24-ന് കുവൈത്ത്, ബഹ്‌റൈന്‍, ഇറാഖ്, ഒമാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടു. ഇത് കൂടാതെ ഫെബ്രുവരി 27-ന് നെതര്‍ലന്റ്, അയര്‍ലന്റ് എന്നീ സ്ഥലങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു.

നാള്‍വഴികള്‍

നാള്‍വഴികള്‍

ഫെബ്രുവരി 29ന് ആദ്യ കോവിഡ് മരണം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാര്‍ച്ച് 2ന് ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ഒരാള്‍ക്കും ദുബായില്‍ നിന്ന് എത്തി ഒരാള്‍ക്കും കൂടി കൊറോണ സ്ഥിരീകരിച്ചു. മാര്‍ച്ച് 4 ആയപ്പോഴേക്കും കൂടുതല്‍ കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാര്‍ച്ച് 7-ന് ലോകത്താകമാനം ഒരു ലക്ഷം കേസുകള്‍ പിന്നിട്ടു. മാര്‍ച്ച് 8 ഇറ്റലിയില്‍ 60 മില്ല്യണ്‍ ആളുകള്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടു.

നാള്‍വഴികള്‍

നാള്‍വഴികള്‍

മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന കൊറോണ വ്യാപനത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. ഇതേ ദിവസം തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് 26 യൂറോപ്യന്‍ രാജ്യത്ത് നിന്നുള്ള ആളുകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതേ ദിവസം കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാര്‍ച്ച് 15-ന് കൊറോണ ബാധിതരുടെ എണ്ണം ലോകത്ത് ഒന്നര ലക്ഷം ആളുകളിലേക്ക് എത്തി. മാര്‍ച്ച് 16-ന് കൊറോണ വൈറസിനെതിരായ ആദ്യ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു.

നാള്‍വഴികള്‍

നാള്‍വഴികള്‍

മാര്‍ച്ച് 17-ന് ഇറ്റലിയില്‍ 475 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ മരണ നിരക്ക് ഇറ്റലിയില്‍ ആയിരുന്നു. ചൈനയെ മറികടക്കുന്ന മരണ നിരക്കാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ച് 20ന് ലോകത്ത് രോഗബാധിതരുടെ എണ്ണം 240000 കേസുകള്‍ ഉറപ്പ് വരുത്തി. ഇതില്‍ 10000 മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഇത് കൂടാതെ കേരളത്തില്‍ 12 കേസുകള്‍ വീണ്ടും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.

വിവരങ്ങള്‍ക്ക് കടപ്പാട്: വിവിധ അന്താരാഷ്ട്രമാധ്യമങ്ങള്‍

English summary

Timeline Of How COVID-19 Spread Around World

Here in this article we are discussing about how COVID-19 Spread around the world. Take a look.
X
Desktop Bottom Promotion