Just In
Don't Miss
- Movies
നീ കരുത്തുള്ളവളാണെന്ന് വീണ്ടും തെളിയിച്ചു, ആ നിന്റെ അടുത്താണോ ബിഗ് ബോസിന്റെ ടാസ്ക്, ധന്യയോട് ഭര്‍ത്താവ്
- Automobiles
ഇലക്ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്
- News
'വെറുപ്പും രോഷവും പകയും ഉപേക്ഷിക്കണം;സോണിയയും രാഹുലും പ്രിയങ്കയും പിന്തുടരുന്ന് ആ രാഷ്ട്രീയ ദർശനം'
- Sports
IPL 2022: ഡല്‍ഹി - ആര്‍സിബി, ആര് കടക്കും പ്ലേ ഓഫില്‍ ? എല്ലാം മുംബൈ തീരുമാനിക്കും
- Technology
മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!
- Finance
രണ്ടക്കത്തില്‍ നിന്നും നാലക്കത്തിലേക്ക് പറന്നുയര്‍ന്ന മള്‍ട്ടിബാഗര്‍; 3 വർഷത്തിൽ 6,000% ലാഭം!
- Travel
അന്താരാഷ്ട്ര ചായ ദിനം: രുചിതേടിപ്പോകുവാന് ഈ നാടുകള്‍...ജപ്പാന് മുതല്‍ ഡാര്‍ജലിങ് വരെ
Thyroid Eye Disease: തൈറോയ്ഡ് തകരാറിലായാല്‍ കണ്ണിനും കാലക്കേട്; അവസ്ഥ ഗുരുതരം
കഴുത്തിന് താഴ്ഭാഗത്ത് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ഒരു ചെറിയ അവയവമാണെങ്കിലും, നമ്മുടെ ശരീരത്തില്‍ അവശ്യമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഈ ഗ്രന്ഥി നമ്മുടെ ശരീരത്തിലെ വളര്‍ച്ച, കോശങ്ങള്‍ നന്നാക്കല്‍, ഉപാപചയം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മൂന്ന് തരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഹോര്‍മോണുകളുടെ ഉല്പാദനത്തിലെ അസന്തുലിതാവസ്ഥ നിങ്ങളില്‍ ക്ഷീണം, മുടി കൊഴിച്ചില്‍, ശരീരഭാരം, അമിതമായ തണുപ്പ്, മറ്റ് പല രോഗലക്ഷണങ്ങള്‍ എന്നിവയിലേക്ക് വഴിവയ്ക്കും.
Most
read:
പോസ്റ്റ്
കോവിഡ്
മുടികൊഴിച്ചിലിന്
പ്രതിവിധി
ഈ
ഭക്ഷണങ്ങള്‍
കഠിനമായ സന്ദര്‍ഭങ്ങളില്‍, തൈറോയ്ഡ് രോഗങ്ങള്‍ കണ്ണുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളിലേക്കും നയിക്കും. ഈ ഘട്ടത്തില്‍ നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥ കണ്ണുകള്‍ക്ക് ചുറ്റുമുള്ള പേശികളെയും മറ്റ് ടിഷ്യുകളെയും ആക്രമിക്കാന്‍ തുടങ്ങുന്നു. ഇത് കണ്പോളകളുടെ വീക്കം, മറ്റ് കണ്ണ് പ്രശ്നങ്ങള്‍, അപൂര്‍വ സന്ദര്‍ഭങ്ങളില്‍ കാഴ്ച നഷ്ടപ്പെടല്‍ എന്നിവയിലേക്കും നയിച്ചേക്കാം. ഈ അവസ്ഥയെ തൈറോയ്ഡ് നേത്രരോഗം അല്ലെങ്കില്‍ തൈറോയ്ഡ് സംബന്ധമായ ഓര്ബിറ്റോപ്പതി എന്ന് വിളിക്കുന്നു. തൈറോയ്ഡ് പ്രശ്നത്താലുള്ള കണ്ണ് രോഗത്തിന്റെ കാരണവും ലക്ഷണങ്ങളും ചികിത്സയും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

തൈറോയ്ഡ് നേത്രരോഗങ്ങളുടെ കാരണം
സാധാരണ കാണപ്പെടുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണ് തൈറോയ്ഡ് നേത്രരോഗം. ഈ അവസ്ഥയുള്ള ആളുകളില്‍ രോഗപ്രതിരോധ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണക്കാക്കാം. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള പേശികളും ടിഷ്യുവും വീര്‍ക്കുന്നതിന് കാരണമാകുന്നു. നിരവധി രോഗലക്ഷണങ്ങള്‍ക്കും തൈറോയ്ഡ് നേത്രരോഗം കാരണമാകും. ചിലത് സൗമ്യമാണ്, മറ്റുള്ളവ കൂടുതല്‍ ഗുരുതരവും. ഗ്രേവ്സ് രോഗത്താല്‍ ബുദ്ധിമുട്ടുന്നവരിലും ഇത്തരത്തിലുള്ള നേത്ര അണുബാധ കാണപ്പെടുന്നു.

രോഗപ്രതിരോധ പ്രശ്നം
സൂക്ഷ്മാണുക്കളില്‍ നിന്നും മറ്റ് മലിനീകരണങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്ന നമ്മുടെ രോഗപ്രതിരോധവ്യവസ്ഥ, കണ്ണുകളിലും ചുറ്റുമുള്ള ശരീരകലകളിലും ബാഹ്യമായ അക്രമണകാരി കടന്നുവെന്ന് തെറ്റിദ്ധരിക്കുമ്പോള്‍ തൈറോയ്ഡുമായി ബന്ധപ്പെട്ട കണ്ണ് പ്രശ്നങ്ങള്‍ സംഭവിക്കുന്നു. ഇതിന് തൊട്ടുപിന്നാലെ, നിങ്ങളുടെ കണ്ണിനും ചുറ്റുമുള്ള കൊഴുപ്പും ടിഷ്യുവും ആക്രമിക്കുന്ന ആന്റിബോഡികളെ രോഗപ്രതിരോധം അയയ്ക്കുന്നു. രോഗപ്രതിരോധവ്യവസ്ഥ ഇതിനെതിരെ പ്രതികരിക്കുന്നതിന് കാരണമെന്താണെന്ന് വിദഗ്ദ്ധര്‍ക്ക് ഇപ്പോഴും വ്യക്തമല്ല. ഇതിനു പിന്നിലെ കാരണം കണ്ടെത്താന്‍ അവര്‍ ഇപ്പോഴും ശ്രമിക്കുകയാണ്. എന്നിരുന്നാലും, തൈറോയ്ഡ് രോഗം ബാധിച്ച എല്ലാവര്ക്കും ഈ അവസ്ഥ അനുഭവപ്പെടുന്നില്ല.
Most
read:സ്തനാര്‍ബുദം
തടയാന്‍
ഉത്തമം
ഈ
യോഗാസനങ്ങള്‍

തൈറോയ്ഡ് നേത്രരോഗങ്ങളുടെ ലക്ഷണങ്ങള്‍
ഈ സാഹചര്യത്തില്‍, നിങ്ങളുടെ കണ്ണുകള്‍ വീര്‍ക്കുന്നതായി കാണുകയും നിങ്ങളുടെ കണ്ണ് വീര്‍ത്തതായി തോന്നുകയും ചെയ്യും. അവസ്ഥ ഗുരുതരമാണെങ്കില്‍ നിങ്ങളുടെ കണ്ണ് പൂര്‍ണമായി അടയ്ക്കാന്‍ പോലും കഴിഞ്ഞേക്കില്ല. മറ്റ് ചില ലക്ഷണങ്ങള്‍ ഇവയാണ്:
* കണ്ണിലെ വെള്ളയില്‍ ചുവപ്പ്
* കണ്ണില്‍ കരട് പോയപോലുള്ള പ്രകോപനം
* കണ്ണ് വേദനയും പ്രഷറും
* വരണ്ട അല്ലെങ്കില്‍ നനഞ്ഞ കണ്ണുകള്‍
* ഡബിള്‍ വിഷന്‍
* പ്രകാശ സംവേദനക്ഷമത

അപകടസാധ്യത ആര്‍ക്ക്
വളരെയധികം തൈറോയ്ഡ് ഹോര്‍മോണ്‍ അല്ലെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസം ഉള്ളവരിലാണ് ഈ അവസ്ഥ മിക്കപ്പോഴും സംഭവിക്കുന്നത്. ചിലപ്പോള്‍ നിങ്ങളില്‍ തൈറോയ്ഡ് കുറവാണെങ്കിലും കണ്ണിന് പ്രശ്നം സംഭവിക്കാം. സാധാരണ അളവില്‍ തൈറോയ്ഡ് ഉള്ളവരിലും വളരെ അപൂര്‍വ്വമായി ഈ രോഗം കണ്ടുവരുന്നു.
Most
read:പതിവായി
തലകറക്കം
വരാറുണ്ടോ?
കാരണം
അറിഞ്ഞ്
അപകടം
തടയൂ

രോഗനിര്‍ണയവും ചികിത്സയും
നിങ്ങള്‍ക്ക് തൈറോയ്ഡ് രോഗം ഉണ്ടെങ്കില്‍, ഏതെങ്കിലും നേത്രപ്രശ്നങ്ങളുടെ സാധ്യത മനസിലാക്കാന്‍ നേത്രപരിശോധ നടത്തുക. നിങ്ങള്‍ക്ക് കണ്ണ് വേദനയോ മറ്റ് പ്രശ്നമോ അനുഭവപ്പെടാന്‍ തുടങ്ങിയാല്‍, നേത്രരോഗവിദഗ്ദ്ധനെ സമീപിച്ച് ചികിത്സ തേടുക. നിങ്ങളുടെ അവസ്ഥയെ അടിസ്ഥാനമാക്കി ഡോക്ടര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കും. നേരിയ തകരാറാണെങ്കില്‍, നിങ്ങള്‍ക്ക് ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്സും കൃത്രിമ കണ്ണീരും നിര്‍ദ്ദേശിക്കും. ഈ അവസ്ഥ അനുഭവിക്കുന്ന ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമേ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതുള്ളൂ.

കണ്ണ് സംരക്ഷിക്കാന്‍ ചെയ്യേണ്ടത്
* ഇടയ്ക്കിടെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈ കഴുകണം
* രോഗബാധിതരായ ആളുകളില്‍ നിന്ന് വിട്ടുനില്‍ക്കുക.
* കണ്ണുകള്‍ തുടയ്ക്കാന്‍ ശുദ്ധമായ ടിഷ്യു പേപ്പര്‍ ഉപയോഗിക്കുക
* കൈകള്‍ ശരിയായി വൃത്തിയാക്കിയല്ലാതെ കണ്ണുകള്‍ തടവരുത്.
* ഐ ഡ്രോപ്പുകള്‍ പങ്കിടരുത്.
* വെള്ളരി, കക്കിരി കഷ്ണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകള്‍ മസാജ് ചെയ്യുക.
* പച്ച ഇലക്കറികള്‍, പഴങ്ങള്‍, കാരറ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
Most
read:ഗ്യാസും
വയറുവേദനയും
വെറുതേയല്ല;
വയറ്
കേടാകാന്‍
കാരണം
ഈ
ശീലങ്ങള്‍
നിങ്ങള്‍ക്ക് തൈറോയ്ഡ് രോഗം ഉണ്ടെങ്കില്‍, ഏതെങ്കിലും നേത്രപ്രശ്നങ്ങളുടെ സാധ്യത മനസിലാക്കാന്‍ നേത്രപരിശോധ നടത്തുക. നിങ്ങള്‍ക്ക് കണ്ണ് വേദനയോ മറ്റ് പ്രശ്നമോ അനുഭവപ്പെടാന്‍ തുടങ്ങിയാല്‍, നേത്രരോഗവിദഗ്ദ്ധനെ സമീപിച്ച് ചികിത്സ തേടുക. നിങ്ങളുടെ അവസ്ഥയെ അടിസ്ഥാനമാക്കി ഡോക്ടര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കും. നേരിയ തകരാറാണെങ്കില്‍, നിങ്ങള്‍ക്ക് ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്സും കൃത്രിമ കണ്ണീരും നിര്‍ദ്ദേശിക്കും. ഈ അവസ്ഥ അനുഭവിക്കുന്ന ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമേ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതുള്ളൂ.
ഈ അവസ്ഥയില്‍, നിങ്ങളുടെ കണ്ണുകള്വീര്ക്കുന്നതായി കാണുകയും നിങ്ങളുടെ കണ്ണ് വീര്‍ത്തതായി തോന്നുകയും ചെയ്യും. അവസ്ഥ ഗുരുതരമാണെങ്കില്‍ നിങ്ങളുടെ കണ്ണ് പൂര്‍ണമായി അടയ്ക്കാന്‍ പോലും കഴിഞ്ഞേക്കില്ല. മറ്റ് ചില ലക്ഷണങ്ങളാണ് കണ്ണിലെ വെള്ളയില്‍ ചുവപ്പ്, കണ്ണില്‍ കരട് പോയപോലുള്ള പ്രകോപനം, കണ്ണ് വേദനയും പ്രഷറും, വരണ്ട അല്ലെങ്കില്‍ നനഞ്ഞ കണ്ണുകള്‍, ഡബിള്‍ വിഷന്‍, പ്രകാശ സംവേദനക്ഷമത എന്നിവ.
സാധാരണ കാണപ്പെടുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണ് തൈറോയ്ഡ് നേത്രരോഗം. ഈ അവസ്ഥയുള്ള ആളുകളില്‍ രോഗപ്രതിരോധ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണക്കാക്കാം. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള പേശികളും ടിഷ്യുവും വീര്‍ക്കുന്നതിന് കാരണമാകുന്നു. നിരവധി രോഗലക്ഷണങ്ങള്‍ക്കും തൈറോയ്ഡ് നേത്രരോഗം കാരണമാകും. ചിലത് സൗമ്യമാണ്, മറ്റുള്ളവ കൂടുതല്‍ ഗുരുതരവും. ഗ്രേവ്സ് രോഗത്താല്‍ ബുദ്ധിമുട്ടുന്നവരിലും ഇത്തരത്തിലുള്ള നേത്ര അണുബാധ കാണപ്പെടുന്നു.