For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് തടി കുറയണോ,എങ്കിൽ ഈ മൂന്ന് സൂപ്പ് മതി

|

ആരോഗ്യ സംരക്ഷണത്തിന് എന്നും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് അമിതവണ്ണം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യാം എന്ന് കരുതുന്നവരായിരിക്കും പലരും. എന്നാൽ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഡയറ്റും വ്യായാമവും എല്ലാം ചെയ്യുന്നതിന് സമയം കണ്ടെത്തി കഷ്ടപ്പെടുന്നവരാണ് പലരും. എന്നാൽ ഇത്തരം അവസ്ഥകളിൽ അത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത് കൂടാതെ അമിതവണ്ണം പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പിന്നീട് മറ്റ് മാർഗ്ഗങ്ങൾ തേടുന്നവരാണ് പലരും.

Most read:പപ്പായ ഡയറ്റ്; ഒതുങ്ങിയ ഷേപ്പിന് മികച്ച പ്രയോഗംMost read:പപ്പായ ഡയറ്റ്; ഒതുങ്ങിയ ഷേപ്പിന് മികച്ച പ്രയോഗം

കൊളസ്ട്രോള്‍, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, എന്നിവയെല്ലാം അമിതവണ്ണത്തോട് കൂടി വരുന്ന രോഗങ്ങളാണ്. ഭക്ഷണ നിയന്ത്രണം ഇല്ലാത്തതും ധാരാളം ജങ്ക് ഫുഡ് കഴിക്കുന്നതും എല്ലാം പലപ്പോഴും നിങ്ങളിൽ അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. ഓരോ ദിവസത്തേയും പ്രതിസന്ധികൾ ധാരാളമുണ്ട് അമിതവണ്ണത്തിൽ. ഇതിനെ തടുക്കുന്നതിനും ആരോഗ്യത്തിനും നമുക്ക് സൂപ്പ് തയ്യാറാക്കാവുന്നതാണ്. ഇനി പറയുന്ന മൂന്ന് വെജിറ്റബിൾ സൂപ്പ് അമിതവണ്ണത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. ഏതൊക്കെയാണ് ഇത്തരത്തിലുള്ള സൂപ്പുകൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

 വെജിറ്റബിള്‍ സൂപ്പ്

വെജിറ്റബിള്‍ സൂപ്പ്

ഒരു കിടിലൻ വെജിറ്റബിൾ സൂപ്പ് നമുക്ക് പെട്ടെന്ന് തയ്യാറാക്കി നോക്കാം. ഇത് അമിതവണ്ണത്തിനും അനാരോഗ്യം ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതിനായി ഒരു കപ്പ് ബ്രോക്കോളി, ഒരു കപ്പ് ഗ്രീൻ പീസ്, ഒരു കപ്പ് കാരറ്റ്, ഒരു കപ്പ് കാപ്സിക്കം, അതോടൊപ്പം ഒരു ഉള്ളി, ആറ് വെളുത്തുള്ളി, അൽപം കുരുമുളക്, സ്വാദിന് അല്‍പം ഉപ്പ് എന്നിവയാണ് ആവശ്യമുള്ളത്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രം എടുത്ത് അതിലേക്ക് അൽപം വെളുത്തുള്ളിയും ഉള്ളിയും എടുത്ത് അൽപം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ഇട്ട് വഴറ്റുക. ശേഷം എല്ലാ പച്ചക്കറികളും അഞ്ച് മിനിട്ട് ഇതിൽ ഇട്ട് വഴറ്റുക. ഇതിലേക്ക് അൽപം വെള്ളം ചേർക്കാവുന്നതാണ്. പത്ത് മിനിട്ടോളം ഇത് അടച്ച് വെച്ച് വേവിക്കുകയാണ് ചെയ്യേണ്ടത്. അതിന് ശേഷം അൽപം ഉപ്പും കുരുമുളകും ചേർക്കണം. ഒന്ന് കുറുകിക്കഴിഞ്ഞ ശേഷം ചൂടോടെ തന്നെ കഴിക്കാവുന്നതാണ്. ഇത് ദിവസവും കഴിക്കുന്നത് നിങ്ങളിൽ ഉണ്ടാവുന്ന അമിതവണ്ണത്തിനും ചാടിയ വയറിനും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കൂൺ സൂപ്പ്

കൂൺ സൂപ്പ്

കൂൺ സൂപ്പ് ഉപയോഗിക്കുന്നതും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എപ്പോഴും ആരോഗ്യവും ഗുണങ്ങളും മാത്രമാണ് കൂൺ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്. പെട്ടെന്ന് തടി കുറക്കുന്നതിനും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് വേണ്ടി ഏറ്റവും പെട്ടെന്ന് ഫലം നൽകുന്ന ഒന്നാണ് കൂൺ. പ്രോട്ടീന്‍ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും അനാവശ്യ കൊഴുപ്പിന് പരിഹാരം കാണുന്നതിനും മികച്ചതാണ് കൂൺ സൂപ്പ്.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരുകപ്പ് ചെറുതായി അരിഞ്ഞ കൂൺ, ഒരു ടീസ്പൂൺ കോൺഫ്ളവർ, ചെറിയ സവാള, അൽപം ഉപ്പ്, ഒരു കപ്പ് പാല്‌, കുരുമുളക് എന്നിവയാണ് ആവശ്യമുള്ള വസ്തുക്കൾ. ഇതിനായി ഒരു പാൻ എടുത്ത് അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന കൂൺ ചേർക്കുക. ഇതിലേക്ക് അൽപം പാലും ചേർത്ത് നല്ലതു പോലെ ഇളക്കുക. ഇത് തണുക്കുന്നതിന് വേണ്ടി മാറ്റി വെച്ചതിന് ശേഷം ഒരു മിക്സിയില്‍ ഇട്ട് നല്ലതു പോലെ പേസ്റ്റ് രൂപത്തിൽ അരച്ച് വെക്കുക. അതിന് ശേഷം ഒരു പാന്‍ എടുത്ത് സവാള ബ്രൗൺ നിറമാവുന്നത് വരെ വഴറ്റുക, ഇതിലേക്ക് കൂൺ പേസ്റ്റ് മിക്സ് ചെയ്ത് അൽപം കോൺഫ്ളവർ കൂടി മിക്സ് ചെയ്ത് നാലോ അഞ്ചോ മിനിട്ട് പാകം ചെയ്യാവുന്നതാണ്. ഇതിലൂടെ നാലോ അഞ്ചോ മിനിട്ട് കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്.

കോളിഫ്ളവർ സൂപ്പ്

കോളിഫ്ളവർ സൂപ്പ്

കോളിഫ്ളവർ സൂപ്പ് നിങ്ങൾ ശീലമാക്കി നോക്കൂ. ഏത് കുറയാത്ത തടിയും കുറയും എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യ ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട് കോളിഫ്ളവറില്‍. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കോളിഫ്ളവർ സൂപ്പ്. നൂറ് ഗ്രാം കോളിഫ്ളവറിൽ ആകെ 25 കലോറി മാത്രമാണ് ഉള്ളത്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് കോളിഫ്ളവർ സൂപ്പ് എന്ന കാര്യത്തിൽ സംശയം വേണ്ട.

 തയ്യാറാക്കുന്നത് ഇങ്ങനെ

തയ്യാറാക്കുന്നത് ഇങ്ങനെ

പത്തോ പന്ത്രണ്ടോ കോളിഫ്ളവർ അരിഞ്ഞത്, ഒരു ഉള്ളി അരിഞ്ഞത്, രണ്ട് ചെറിയ ഉരുളക്കിഴങ്ങ്, അൽപം ഒലീവ് ഓയിൽ, അഞ്ച് വെളുത്തുള്ളി, വെജിറ്റബിൾ വേവിച്ച വെളളം എന്നിവയാണ് ആവശ്യമുള്ള വസ്തുക്കൾ. ഒരു പാൻ എടുത്ത് അതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർക്കുക. ഇതിലേക്ക് വെളുത്തുള്ളി ബ്രൗൺ നിറമാകുന്നത് വരെ ഇളക്കുക. ഇതിലേക്ക് ഉളരുളക്കിഴങ്ങ് ചേർക്കുക. ഉരുളക്കിഴങ്ങിനോടൊപ്പം തന്നെ കോളിഫ്ളവറും ചേർക്കേണ്ടതാണ്. നല്ലതു പോലെ വെന്ത് കഴിഞ്ഞാൽ ഇതിലേക്ക് അൽപം ക്രീം മിക്സ് ചെയ്ത് വെജിറ്റബിൾ വേവിച്ച വെള്ളം കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

 അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മുകളിൽ പറഞ്ഞ മൂന്ന് സൂപ്പുകളും മികച്ച ഓപ്ഷനാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും കൊളസ്ട്രോൾ, പ്രമേഹം, ബിപി എന്നിവക്ക് പരിഹാരം കാണുന്നതിനും ഈ മൂന്ന് സൂപ്പും മികച്ചതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മാത്രം സമയം ചിലവഴിക്കുന്നവർക്ക് ഈ സൂപ്പ് പരിഹാരം നൽകും എന്ന കാര്യത്തിൽ സംശയം വേണ്ട.

English summary

Three Vegetable Soup Recipes for Weight Loss

Here in this article we are talking about the three healthy vegetable soup recipes for weight loss. Read on.
Story first published: Monday, November 25, 2019, 16:07 [IST]
X
Desktop Bottom Promotion