For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊലിയടക്കം പിഴിഞ്ഞ നാരങ്ങാവെള്ളമാക്കൂ രാവിലെ ആദ്യം

നാരങ്ങാത്തൊലിയടക്കം ചേര്‍ത്ത ഇളംചൂടുവെള്ളം ഈ നേരം

|

ചൂടുനാരങ്ങാവെള്ളം ഈ നേരം കുടിച്ചാല്‍ അമൃതാണ്...

ആരോഗ്യത്തിന് സഹായിക്കുന്ന, അനാരോഗ്യം വരുത്തുന്ന ധാരാളം ശീലങ്ങളുണ്ട്. ഇതില്‍ വെറും വയറ്റില്‍ ചെയ്യേണ്ട ചിലത് ഏറെ ഗുണം നല്‍കും. വെറുംവയറ്റില്‍ എന്തു കഴിച്ചാലും ഗുണം കൂടുതല്‍ ശരീരത്തിന് ലഭിയ്ക്കുമെന്നു പറയും. ഇതു കൊണ്ടാണ് പലപ്പോഴും ചില ഗുളികകളും ചില ഭക്ഷണങ്ങളുമെല്ലാം വെറുംവയറ്റില്‍ എന്ന നിര്‍ദേശം വരുന്നതും.

വെറുംവയറ്റില്‍ ചില പ്രത്യേക പാനീയങ്ങള്‍ കുടിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണെന്നു വേണം, പറയാന്‍. ഇത്തരത്തില്‍ സര്‍വ്വസമ്മതി നേടിയ ഒന്നാണ് ചെറുനാരങ്ങാവെള്ളം. അര മുറി ചെറുനാരങ്ങ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ചു കുടിച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ചില്ലറല്ല.

ഇളംചൂടുള്ള വെള്ളത്തില്‍ നാരങ്ങ തൊലി ചേര്‍ത്തു പിഴിഞ്ഞു വെള്ളം കുടിയ്ക്കുക. ഇത് ശീലമാക്കിയാല്‍ ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല. മറ്റേതു രീതിയിലും ഇതു കുടിയ്ക്കുന്നതിനേക്കാള്‍ ഒരുപിടി ആരോഗ്യഗുണങ്ങള്‍ ഇതു നല്‍കും. ഇതെക്കുറിച്ചറിയൂ,

രോഗങ്ങളെ തടുത്തു നിര്‍ത്താന്‍

രോഗങ്ങളെ തടുത്തു നിര്‍ത്താന്‍

മിക്കവാറും രോഗങ്ങളെ തടുത്തു നിര്‍ത്താന്‍ പറ്റിയൊരു വഴിയാണിത്. വൈറ്റമിന്‍ സിയുടെ നല്ലൊരു കലവറയാണ് ഇത്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് വൈറ്റമിന്‍ സി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ധാരാളം ധാതുക്കളും പോഷകങ്ങളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുമുണ്ട്.ശരീരത്തിലെ അമ്ലത്തിന്റെ അളവ് കൂടുമ്പോൾ ശരീരത്തിന്റെ പ്രതിരോധശക്തി കുറയുകയും രോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നു.രാവിലെ ഒഴിഞ്ഞ വയറിൽ നാരങ്ങാനീര് ചെല്ലുമ്പോൾ ശരീരത്തിലെ ആല്‍ക്കലൈന്‍ സ്വഭാവം

. ഇതു മൂലം പ്രതിരോധശക്തിയും കൂടുന്നു.ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

തടി കുറയ്ക്കുവാന്‍

തടി കുറയ്ക്കുവാന്‍

തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നാരങ്ങാത്തൊലി ചേര്‍ത്ത് വെറുംവയറ്റില്‍ കുടിയ്ക്കുന്ന നാരങ്ങാവെള്ളം. നാരങ്ങയിലെ പെക്ടിന്‍ ഫൈബര്‍ വിശപ്പിനെ സാധാരണ നിലയിലേക്ക് ക്രമീകരിക്കാന്‍ സഹായിക്കും.വിശപ്പു കുറയ്ക്കുക വഴിയും ദഹനം മെച്ചപ്പെടുത്തിയും മലബന്ധം നീക്കിയും കൊഴുപ്പു കത്തിച്ചുമെല്ലാം നാരങ്ങാവെളളം തടി കുറയ്ക്കും.ആല്‍ക്കലൈന്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് തടി കുറയ്ക്കാന്‍ സാധിയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ചര്‍മസൗന്ദര്യത്തിന്

ചര്‍മസൗന്ദര്യത്തിന്

ചര്‍മസൗന്ദര്യത്തിന് പറ്റിയ നല്ലൊരു മാര്‍ഗം കൂടിയാണ് വെറുംവയറ്റില നാരങ്ങാവെള്ളം കുടി. ഇത് ചര്‍മത്തിലെ ടോക്‌സിനുകള്‍ ഉള്ളില്‍ നിന്നും അകറ്റാന്‍ ഏറെ നല്ലതാണ്. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തില്‍ അയവുണ്ടാകുന്നു തടയും. ഇതുവഴി ചര്‍മത്തിന് ഇലാസ്റ്റിസിറ്റി ലഭിയ്ക്കും. ചുളിവുകള്‍ തടയും, പ്രായക്കുറവുതോന്നിയ്ക്കും. ചര്‍മത്തിനു തിളക്കവും ലഭിയ്ക്കും. നാരങ്ങ തൊലിപ്പുറത്തു മാത്രമല്ല, ശരീരത്തിനുള്ളില്‍ ഈ രീതിയില്‍ എത്തുന്നതും സൗന്ദര്യത്തിന് ഏറെ ഗുണകരമാണെന്നര്‍ത്ഥം.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ പറ്റിയ എളുപ്പമാര്‍ഗമാണിത്. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ക്കും ചര്‍മത്തിന്റെ ചില പ്രശ്‌നങ്ങള്‍ക്കുമെല്ലാം കാരണം ശരീരത്തിലെ ടോക്‌സിനുകളാണ്. വെറുംവയററിലെ നാരങ്ങാവെള്ളം ഈ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

പ്രമേഹം, കൊളസ്‌ട്രോള്‍

പ്രമേഹം, കൊളസ്‌ട്രോള്‍

പ്രമേഹം, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോള്‍ നീക്കുന്നു. രക്തപ്രവാഹം സുഗമമായി നടത്തി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുന്നു. ഇതിലെ പൊട്ടാസ്യം ബിപി പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. ഇതെല്ലാം പല തരത്തിലും ഹൃദയത്തെ സഹായിക്കുന്നു.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് മികച്ചൊരു മരുന്നാണിത്. നല്ല ശോധന നല്‍കുന്ന ഒന്ന്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും. നാരങ്ങയില്‍ സിട്രിക് ആസിഡുണ്ടെങ്കിലും ഇത് വയറിനെ ആല്‍ക്കലൈന്‍ മീഡിയമായി നില നിര്‍ത്തും. ഇതുകൊണ്ടുതന്നെ വയറിലുണ്ടാകുന്ന അമ്ലരൂപീകരണം തടയും.

English summary

This Is The Best Time To Drink Warm Lemon Water

This Is The Best Time To Drink Warm Lemon Water, Read more to know about,
Story first published: Friday, September 27, 2019, 12:33 [IST]
X
Desktop Bottom Promotion