For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും മീന്‍ കഴിച്ചാല്‍ അത്ഭുത ഗുണങ്ങള്‍ ഇവയാണ്

|

മീന്‍ ഇല്ലാതെ ഒരുപിടി ചോറ് പോലും ഇറങ്ങാത്ത ആളുകള്‍ നമ്മുടെ ഇടയില്‍ത്തന്നെ ഉണ്ടാവും. പലര്‍ക്കും അത്രമാത്രം പ്രിയപ്പെട്ട വിഭവമാണ് മീന്‍. ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണ് മത്സ്യം. മത്സ്യം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. അത്രയ്ക്ക് പോഷകമൂല്യമുള്ള കടല്‍ വിഭവങ്ങളില്‍ ഒന്നാണിത്. എല്ലാ ദിവസവും മത്സ്യം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്നറിയാന്‍ ലേഖനം വായിക്കൂ.

കൂടുതല്‍ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ പുതിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Most read: ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം ? അധികമായാല്‍ ..Most read: ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം ? അധികമായാല്‍ ..

നല്ല കൊഴുപ്പ്

നല്ല കൊഴുപ്പ്

മറ്റ് ഭക്ഷണ ഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമായി സാല്‍മണ്‍, ട്രൗട്ട്, മത്തി, ട്യൂണ, അയല തുടങ്ങിയ കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. നല്ല കൊഴുപ്പ് ആയ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നിറഞ്ഞ മത്സ്യങ്ങള്‍ ശരീരത്തിന് ഗുണം ചെയ്യുന്നു. തലച്ചോറിന്റെയും കണ്ണുകളുടെയും ശരിയായ പ്രവര്‍ത്തനത്തിന് ഈ ഫാറ്റി ആസിഡുകള്‍ വളരെ പ്രധാനമാണ്. അതിനാല്‍ ഗര്‍ഭിണികള്‍ മത്സ്യം കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ആരോഗ്യമുള്ള ഹൃദയം

ആരോഗ്യമുള്ള ഹൃദയം

മത്സ്യത്തില്‍ പൂരിത കൊഴുപ്പുകള്‍ ഇല്ലാത്തതിനാല്‍ ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിനും വളരെ ഉത്തമമാണ്. ഹൃദയാരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കളിലൊന്നാണ് കൊളസ്‌ട്രോള്‍. നിങ്ങള്‍ പതിവായി മത്സ്യം കഴിക്കുന്നത് ചിക്കന്‍, മട്ടണ്‍ തുടങ്ങിയ കൊളസ്‌ട്രോള്‍ ഭക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിങ്ങളെ സഹായിക്കുന്നു. മറ്റ് പ്രോട്ടീന്‍ സ്രോതസ്സുകള്‍ക്ക് പകരമായും നിങ്ങള്‍ക്ക് മത്സ്യം കഴിക്കാം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണ് ദിവസവും മത്സ്യം കഴിക്കുക എന്നത്.

Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

വിറ്റാമിന്റെ ഏറ്റവും മികച്ച ഉറവിടം

വിറ്റാമിന്റെ ഏറ്റവും മികച്ച ഉറവിടം

വിറ്റാമിന്‍ ഡിയുടെ സ്വാഭാവിക ഉറവിടമാണ് മത്സ്യം. മറ്റെല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നതിനായി നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി വേണം. മത്സ്യം കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ഈ ആവശ്യം നിറവേറുന്നു. വിറ്റാമിന്‍ ഡി അടങ്ങിയ മികച്ച ഭക്ഷണമാണ് മത്സ്യം.

വിഷാദം അകറ്റുന്നു

വിഷാദം അകറ്റുന്നു

ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ഡി.എച്ച്.എ, വിറ്റാമിന്‍ ഡി തുടങ്ങിയ മത്സ്യത്തിന്റെ എല്ലാ ഘടകങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. ഒരു സ്വാഭാവിക ആന്റി-ഡിപ്രസന്റാണ് മത്സ്യം. ഇത് വിഷാദം, മോശം മാനസികാവസ്ഥ എന്നിവയ്‌ക്കെതിരെ പോരാടാന്‍ നിങ്ങളെ സഹായിക്കുന്നു. അതിനാല്‍, മത്സ്യം കഴിക്കുന്നത് നിങ്ങളെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്തും.

രോഗസാധ്യതകള്‍ കുറയ്ക്കുന്നു

രോഗസാധ്യതകള്‍ കുറയ്ക്കുന്നു

പതിവായി മത്സ്യം കഴിക്കുകയാണെങ്കില്‍ പ്രമേഹം, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ശരീരത്തില്‍ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനും എല്ലാത്തരം പ്രധാന രോഗങ്ങള്‍ക്കെതിരെ പോരാടാനും സഹായിക്കുന്ന നിരവധി സുപ്രധാന പോഷകങ്ങളുടെ ഉറവിടമാണ് മത്സ്യം.

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണിMost read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

ഓര്‍മ്മശക്തി കൂട്ടുന്നു

ഓര്‍മ്മശക്തി കൂട്ടുന്നു

പലപ്പോഴും വാര്‍ദ്ധക്യത്തോടെ നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം കുറയുന്നു. നേരിയ ഓര്‍മ്മക്കുറവ് സാധാരണമാണെങ്കിലും, അല്‍ഷിമേഴ്‌സ് രോഗം പോലുള്ള ഗുരുതരമായ ന്യൂറോഡെജനറേറ്റീവ് അസുഖങ്ങളും നിലവിലുണ്ട്. പഠനങ്ങള്‍ കാണിക്കുന്നത് കൂടുതല്‍ മത്സ്യം കഴിക്കുന്ന ആളുകള്‍ക്ക് ഓര്‍മ്മശക്തി കാത്തുസൂക്ഷിക്കാമെന്നാണ്. മത്സ്യം നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു

മാക്കുലാര്‍ ഡീജനറേഷന്‍ എന്നത് കാഴ്ച വൈകല്യത്തിനും അന്ധതയ്ക്കും ഒരു പ്രധാന കാരണമാണ്. ഇത് പ്രായമായവരെ കൂടുതലായി ബാധിക്കുന്നു. മത്സ്യവും ഒമേഗ -3 ഫാറ്റി ആസിഡുകളും കഴിക്കുന്നത് ഈ രോഗത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.

Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍

മറ്റു ഗുണങ്ങള്‍

മറ്റു ഗുണങ്ങള്‍

ഈ ഗുണങ്ങള്‍ കൂടാതെ, മത്സ്യം കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം, ഉറക്കത്തിന്റെ ഗുണനിലവാരം, ചര്‍മ്മത്തിന്റെ ആരോഗ്യം, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും. വളരെയധികം ആരോഗ്യ ആനുകൂല്യങ്ങളും ഫ്‌ളേവര്‍ ഫാക്ടറും അടങ്ങിയിരിക്കുന്നതിനാല്‍ മത്സ്യം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

English summary

This Happens To Your Body When You Eat Fish Every Day

Fish is among the healthiest foods on the planet. Read on the health benefits of eating fish daily.
Story first published: Tuesday, February 2, 2021, 9:24 [IST]
X
Desktop Bottom Promotion