For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏമ്പക്കം സാധാരണം: പക്ഷേ വിടാതെ തുടരുന്നത് അപകടമാണ്

|

ഏമ്പക്കം എന്നത് സാധാരണയായി സംഭവിക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ്. എന്നാല്‍ ഏമ്പക്കത്തിലും ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ് എന്നതാണ്. കാരണം ശരീരത്തില്‍ അനിവാര്യമാണ് എന്ന് കരുതുന്ന ഒരു പ്രക്രിയയാണ് ഏമ്പക്കം. ലളിതമായി സംഭവിക്കുന്ന ഈ പ്രക്രിയ യാതൊരു വിധത്തിലുള്ള ഉപദ്രവവും ഇല്ലാതെ സംഭവിക്കുന്നതാണ്. നമ്മുടെ ശരീരത്തില്‍ അനാവശ്യമായി ദിവസം മുഴുവന്‍ അധികവായു വിഴുങ്ങുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഈ അധികവായു വയറ് പുറന്തള്ളുന്നതാണ് എപ്പോഴും ഏമ്പക്കമായി മാറുന്നത്.

Things Your Excessive Burps

എന്നാല്‍ ചില അവസരങ്ങളില്‍ ഈ വായു അധികമാവുകയും അത് പലപ്പോഴും നിങ്ങളുടെ ശാരീരികപ്രക്രിയകളില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ശരീരം ഇത്തരത്തിലുള്ള വായുവിനെ പുറത്തേക്ക് കളയാന്‍ ശ്രമിക്കുമ്പോള്‍ അതിന് സാധിക്കാതെ വരുന്ന അവസ്ഥയില്‍ ശരീരത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

 ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാവുന്നു

ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാവുന്നു

നിങ്ങളില്‍ ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാവുന്നുവെങ്കില്‍ അതിന് പിന്നില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെ ഫലമായി നിങ്ങളില്‍ അതികഠിനമായ നെഞ്ച് വേദനയും നെഞ്ചെരിച്ചിലും ഉണ്ടാവുന്നുണ്ട്. ആസിഡ് റിഫ്‌ളക്‌സ് സംഭവിക്കുമ്പോള്‍ ആമാശയത്തിലുള്ള ആസിഡ് പലപ്പോഴും അന്നനാളത്തിന്റെ പുറത്തേക്ക് എത്തുന്നു. ഇതിന്റെ ഫലമായാണ് നെഞ്ചില്‍ വേദന ഉണ്ടാവുന്നത്. ഇതില്‍ പലപ്പോഴും വിടാതെ നില്‍ക്കുന്ന ലക്ഷണം എന്ന് പറയുന്നത് ഏമ്പക്കമാണ്. ഇത് പുളിച്ച് തികട്ടലിന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് ഏമ്പക്കം അല്‍പം ശ്രദ്ധിക്കണം.

ഹിയാറ്റല്‍ ഹെര്‍ണിയ ഉണ്ടാവുന്നു

ഹിയാറ്റല്‍ ഹെര്‍ണിയ ഉണ്ടാവുന്നു

നിങ്ങളില്‍ ഹിയാറ്റല്‍ ഹെര്‍ണിയ ഉണ്ടെങ്കില്‍ ഇടക്കിടെ ഏമ്പക്കം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരു ഹിയാറ്റല്‍ ഹെര്‍ണിയ ഉണ്ടെങ്കില്‍ നിങ്ങളുടെ വയറിന്റെ ഒരു ഭാഗം ഡയഫ്രത്തിലൂടെ നീണ്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ ആമാശയത്തിന്റെ തെറ്റായ സ്ഥാനം പലപ്പോഴും ഇത്തരം ഒരു രോഗാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഏമ്പക്കം ഇടക്കിടെ വരുന്നത്. അതുകൊണ്ട് യാതൊരു ലക്ഷണങ്ങളും കാണാതെ ഇടക്കിടെയുള്ള ഏമ്പക്കം പലപ്പോഴും ഹിയാറ്റല്‍ ഹെര്‍ണിയയുടെ ലക്ഷണങ്ങള്‍ ആയിരിക്കാം.

ഗ്യാസ്‌ട്രൈറ്റിസ്

ഗ്യാസ്‌ട്രൈറ്റിസ്

ഈ രോഗാവസ്ഥ നിസ്സാരമാണ് എന്ന് കരുതുമ്പോള്‍ അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയാണ് ചെയ്യുന്നത്. ആമാശയത്തിലെ ആവരണത്തിലുണ്ടാവുന്ന വീക്കമാണ് ഗ്യാസ്‌ട്രൈറ്റിസ് എന്ന് പറയുന്നത്. ഇതിന്റെ ഫലമായി ഓക്കാനം, ഛര്‍ദ്ദി, വയറു വേദന എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും. ഇടക്കിടെയുണ്ടാവുന്ന ഏമ്പക്കം അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്ന് തന്നെയാണ് എന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നതും.

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം

ഐബിഎസ് എന്ന രോഗാവസ്ഥയെപ്പറ്റി നമ്മളില്‍ പലരും കേട്ടിട്ടുണ്ടാവും. ദഹനനാളത്തിന് സംഭവിക്കുന്ന വീക്കത്തെയാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പലപ്പോഴും ഐബിഎസിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നായി ഇടക്കിടെയുണ്ടാവുന്ന ഏമ്പക്കത്തെ നമുക്ക് കണക്കാക്കാവുന്നതാണ്. ഈ രോഗത്തിന്റെ ഫലമായി ഇടക്കിടെയുണ്ടാവുന്ന വയറിന്റെ അസ്വസ്ഥത, വയറിളക്കം, മലത്തില്‍ രക്തം കാണുന്നത്, ശരീരഭാരം കുറയുന്നത് എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.

ആമാശയത്തിലെ അള്‍സര്‍

ആമാശയത്തിലെ അള്‍സര്‍

കുടല്‍, അന്നനാളം, ആമാശയം എന്നിവയുടെ ആവരണത്തില്‍ വ്രണങ്ങള്‍ ഉണ്ടാവുന്നതാണ് ആമാശയത്തിലെ അള്‍സര്‍. ഇത് അല്‍പം അപകടകരമായ അവസ്ഥയാണ് എന്നതാണ് സത്യം. ഇവരില്‍ ഇടക്കിടെ ഏമ്പക്കം ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ നിങ്ങള്‍ക്ക് ഈ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ദഹനക്കേട്, വിശപ്പില്ലായ്മ തുടങ്ങിയവയും നിങ്ങളോടൊപ്പം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

സീലിയാക് ഡിസീസ്

സീലിയാക് ഡിസീസ്

ഗ്ലൂറ്റന്‍ കഴിക്കുന്നത് വഴിയാണ് ഈ രോഗപ്രതിരോധ, ദഹന വൈകല്യം ഉണ്ടാകുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഇടക്കിടെ സംഭവിക്കുന്ന ഏമ്പക്കം. ഇത് കൂടാതെ ഇതിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും ചര്‍മ്മത്തിലും കാണപ്പെടുന്നുണ്ട്. ചര്‍മ്മത്തിലുണ്ടാവുന്ന തിണര്‍പ്പ്, വയറുവേദന, നെഞ്ചെരിച്ചില്‍ എന്നിവയും ഇതിനോടൊപ്പം ഉണ്ടാവുന്നുണ്ട്. മുകളില്‍ പറഞ്ഞ രോഗങ്ങളൊന്നും തന്നെ നിസ്സാരമായി കാണരുത്. നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു കാരണവശാലും ഡോക്ടറെ കാണുന്നതിന് മടിക്കരുത്.

ദഹനത്തെ നശിപ്പിക്കുന്ന ഈ ശീലങ്ങള്‍ ഇന്ന് തന്നെ ഒഴിവാക്കൂദഹനത്തെ നശിപ്പിക്കുന്ന ഈ ശീലങ്ങള്‍ ഇന്ന് തന്നെ ഒഴിവാക്കൂ

most read:ചര്‍മ്മത്തില്‍ എവിടെയെങ്കിലും ചുവന്ന പാടോ ചൊറിച്ചിലോ ഉണ്ടോ, ശ്രദ്ധിക്കണം

English summary

Things Your Excessive Burps Can Reveal About Your Health Condition In Malayalam

Here in this article we are sharing some things behind your excessive burping can reveal about your health in malayalam. Take a look.
Story first published: Thursday, May 12, 2022, 12:35 [IST]
X
Desktop Bottom Promotion