For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പുകാല രോഗങ്ങളെ അകറ്റാന്‍ ഈ അടുക്കളകൂട്ടിലുണ്ട് പ്രതിവിധി

|

പ്രതിരോധശേഷി കുറവുള്ളവര്‍ക്ക് ശൈത്യകാലം വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് പറയപ്പെടുന്നു. കാലാവസ്ഥയിലെ നിരന്തരമായ മാറ്റവും കോവിഡ് പകര്‍ച്ചവ്യാധിയും കാരണം നിങ്ങള്‍ക്ക് എന്ത് അസുഖമാണ് പിടിപെടാന്‍ സാധ്യതയെന്ന് പറയാനാവില്ല. ശൈത്യകാലത്ത് താപനില കുറയുകയും മലിനീകരണ തോത് ഉയരുകയും ചെയ്യുന്നതോടെ രോഗം വരാനുള്ള സാധ്യത വര്‍ധിക്കുന്നു. എന്നിരുന്നാലും, ഇത് ഒഴിവാക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കാര്യമായ മാറ്റം വരുത്തേണ്ടതില്ല, എന്നിരുന്നാലും, നിങ്ങളുടെ അടുക്കളയിലെ ചില സുഗന്ധവ്യഞ്ജനങ്ങള്‍ ഇതിനായി നിങ്ങളെ സഹായിക്കും.

Most read: ഈ രോഗാവസ്ഥകളുള്ളവര്‍ ഒരിക്കലും കഴിക്കരുത് നെല്ലിക്ക; ഫലം വിപരീതംMost read: ഈ രോഗാവസ്ഥകളുള്ളവര്‍ ഒരിക്കലും കഴിക്കരുത് നെല്ലിക്ക; ഫലം വിപരീതം

താപനില കുറയുന്നതിനനുസരിച്ച് ഇവ സൂപ്പര്‍ഫുഡുകളായി വര്‍ത്തിക്കുകയും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ശൈത്യകാലത്ത് നമ്മെ ആരോഗ്യകരമായി സൂക്ഷിക്കുന്ന പലതരം സുഗന്ധവ്യഞ്ജനങ്ങള്‍ ഇന്ത്യയിലുണ്ട്. അവയ്ക്ക് അതിശയകരമായ നിരവധി ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്, ഇത് അവയുടെ ഔഷധഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും രോഗങ്ങള്‍ക്കെതിരെ പോരാടാനുള്ള പ്രതിരോധം നല്‍കുകയും ചെയ്യുന്നു. അതിനാല്‍, ശൈത്യകാലത്ത് അസുഖം തടയാന്‍ സഹായിക്കുന്ന ചില സുഗന്ധവ്യഞ്ജനങ്ങള്‍ നമുക്ക് പരിചയപ്പെടാം.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ജലദോഷം, ചുമ എന്നിവ തടയുന്നതിനും സഹായിക്കുന്നു. ഇതെല്ലാം നിരന്തരമായ കാലാവസ്ഥാ വ്യതിയാനത്താല്‍ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന പ്രശ്‌നങ്ങളാണ്. മഞ്ഞളില്‍ കാണപ്പെടുന്ന പ്രാഥമിക സംയുക്തമായ കുര്‍ക്കുമിന്‍ ഇതിനെ ഫലപ്രദമായ ആന്റി ഓക്സിഡന്റ്, ആന്റി ഫംഗല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഘടകമാക്കുന്നു. ഇത് സന്ധിവേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്നു, ക്യാന്‍സറിനെ തടയുന്നു, ദഹനം മെച്ചപ്പെടുത്തുന്നു. ഇത് വയറുവേദനയും കുറയ്ക്കും. മഞ്ഞള്‍ നിങ്ങളുടെ ശരീരത്തെ ഉള്ളില്‍ നിന്ന് ശക്തിപ്പെടുത്തുന്നതിലൂടെ സന്ധികളുടെ വീക്കം കുറയ്ക്കുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയെ ഒരു മികച്ച ശീതകാല ഭക്ഷണം എന്ന് വിളിക്കുന്നു, കാരണം ഇത് ശരീരത്തിന് ചൂട് നല്‍കുന്നു. പഠനങ്ങള്‍ കാണിക്കുന്നത് പോലെ മഞ്ഞുകാലത്ത് ചൂട് നിലനിര്‍ത്താന്‍ ഇഞ്ചി സഹായിക്കും. ഇത് ദഹനത്തെ വര്‍ധിപ്പിക്കുകയും വയറ്റിലെ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ചെറിയ അളവില്‍ ഇഞ്ചി ചേര്‍ക്കുക, അതിന്റെ എല്ലാ അത്ഭുതകരമായ ഗുണങ്ങളും അനുഭവിച്ചറിയുക.

Most read:തണുപ്പുകാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്Most read:തണുപ്പുകാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്

 കറുവപ്പട്ട

കറുവപ്പട്ട

തൊണ്ടവേദന, ചുമ, സന്ധിവാതം എന്നിവ ചികിത്സിക്കാന്‍ പണ്ടുകാലം മുതല്‍ക്കേ കറുവപ്പട്ട ഉപയോഗിക്കുന്നു. വെളുത്തുള്ളി, ഓറഗാനോ തുടങ്ങിയ അറിയപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളേക്കാള്‍ കൂടുതല്‍ ആന്റി ഓക്സിഡന്റുകള്‍ ഇതിലുണ്ട്. കറുവപ്പട്ട ഒരു ശീതകാല സുഗന്ധദ്രവ്യമാണ്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും പനിയും ജലദോഷവും സുഖപ്പെടുത്തുകയും സന്ധിവാതം തടയുകയും ചെയ്യുന്നു. കൊഴുപ്പ് വിഘടിപ്പിച്ച് ഭക്ഷണം ശരിയായി ദഹിപ്പിക്കാനും കറുവപ്പട്ട സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ഉലുവ

ഉലുവ

നൂറ്റാണ്ടുകളായി ഉലുവ ഒരു സുഗന്ധവ്യഞ്ജനമായും ഔഷധമായും ഭക്ഷണമായും ഉപയോഗിക്കുന്നു. ആസ്ത്മ, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം, പനി, ദഹനപ്രശ്‌നങ്ങള്‍, ബലഹീനത, കാന്‍സര്‍, വീക്കം തുടങ്ങിയ പല അവസ്ഥകളിലും ഉലുവ ഉപയോഗിക്കുന്നു. ഒപ്പം പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഹൃദയം, മസ്തിഷ്‌കം, ശരീരത്തിനുള്ളിലെ മറ്റ് സുപ്രധാന അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നതിനും ശൈത്യകാലത്ത് ഉലുവ കഴിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നു.

Most read:കഴുത്ത് വേദന എളുപ്പത്തില്‍ മാറ്റാം; ഫലപ്രദമായ വീട്ടുവൈദങ്ങള്‍ ഇത്Most read:കഴുത്ത് വേദന എളുപ്പത്തില്‍ മാറ്റാം; ഫലപ്രദമായ വീട്ടുവൈദങ്ങള്‍ ഇത്

ഗ്രാമ്പൂ

ഗ്രാമ്പൂ

തൊണ്ടവേദന, ചുമ, ജലദോഷം, സൈനസൈറ്റിസ് എന്നിവ പരിഹരിക്കാന്‍ ഗ്രാമ്പൂ മികച്ചതാണ്. ഗ്രാമ്പൂവില്‍ ധാരാളം ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ ഉണ്ട്. ബ്ലോക്ക് ചെയ്ത നാസികാദ്വാരങ്ങള്‍ വൃത്തിയാക്കാന്‍ പലരും ഗ്രാമ്പൂ എണ്ണ തിരഞ്ഞെടുക്കുന്നു.

ഏലക്ക

ഏലക്ക

ജലദോഷം, ചുമ, ചില ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ലഘൂകരിക്കാന്‍ ഏലയ്ക്ക മികച്ചതാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഇവ വളരെ ഫലപ്രദമാണ്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇത് രക്തത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുകയും മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ചായയില്‍ ഏലക്ക ചേര്‍ക്കാം, അല്ലെങ്കില്‍ അവ വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കാം. ഏലയ്ക്ക പച്ചയ്ക്ക് കഴിച്ചാലും നല്ലതാണ്.

Most read:ആശങ്കയായി ഒമിക്രോണ്‍; രോഗപ്രതിരോധം കൂട്ടാന്‍ ചെയ്യേണ്ടത് ഇത്Most read:ആശങ്കയായി ഒമിക്രോണ്‍; രോഗപ്രതിരോധം കൂട്ടാന്‍ ചെയ്യേണ്ടത് ഇത്

കുരുമുളക്

കുരുമുളക്

ആയുര്‍വേദ മരുന്നുകളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് കുരുമുളക്. ജലദോഷം, ചുമ എന്നിവ ലഘൂകരിക്കാനും നിങ്ങളുടെ പ്രതിരോധശേഷി സ്വാഭാവികമായി പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കുന്നു. തേന്‍ കലര്‍ത്തി കുരുമുളക് കഴിക്കുന്നത്, ചുമ പരിഹരിക്കാന്‍ പണ്ടുമുതല്‍ക്കേ ഉപയോഗിച്ചുവരുന്ന ഒരു വഴിയാണ്.

Most read:ഈ ശരീരാവയവങ്ങള്‍ കാണിച്ചുതരും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍Most read:ഈ ശരീരാവയവങ്ങള്‍ കാണിച്ചുതരും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വിവിധ തരത്തിലുള്ള ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന കരോട്ടിന്‍ ക്രോസിന്‍ സാന്നിധ്യം നിങ്ങളെ കാന്‍സറില്‍ നിന്ന് സംരക്ഷിക്കും. കൂടാതെ ജലദോഷവും നീക്കും. ഇത് പഠനത്തെ പ്രോത്സാഹിപ്പിക്കുകയും ഓര്‍മ്മ നിലനിര്‍ത്താന്‍ സഹായിക്കുകയും ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കുകയും ചെയ്യും.

തക്കോലം

തക്കോലം

ഈ സുഗന്ധവ്യഞ്ജനത്തില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും പ്രമേഹത്തെ തടയാനും അവ സഹായിക്കുന്നു. ജലദോഷത്തെയും പനിയെയും ചികിത്സിക്കാന്‍ സഹായിക്കുന്ന തൈമോള്‍, ടെര്‍പിനിയോള്‍, അനെത്തോള്‍ തുടങ്ങിയ സംയുക്തങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും ഓക്കാനം കുറയ്ക്കാനും തക്കോലം നിങ്ങളെ സഹായിക്കുന്നു. ഇതിന്റെ ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ കഴിവുകള്‍ ഇന്‍ഫ്‌ളുവന്‍സയെയും മറ്റ് വൈറല്‍ അണുബാധകളെയും തടയുന്നു.

English summary

These Spices Will Keep You Healthy in Winter in Malayalam

Here are some spices, which can be found in every Indian household that will help prevent sickness during winter. Take a look.
Story first published: Thursday, December 9, 2021, 17:10 [IST]
X
Desktop Bottom Promotion