Just In
- 59 min ago
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- 6 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 18 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- 22 hrs ago
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
Don't Miss
- News
പ്രവാസി നിക്ഷേപകരെ മാടിവിളിച്ച് യുഎഇ; ചെലവ് കുറഞ്ഞ് ബിസ്നസ് ചെയ്യാം, വമ്പന്‍ തീരുമാനം
- Automobiles
'സണ്‍റൂഫിനെ കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ?'; അനുകരിക്കല്ലേ 'പണി' കിട്ടിയേക്കും
- Movies
എന്നെ പറഞ്ഞോ, കുടുംബത്തെ വിടണം, ഞാന്‍ ദേശീയ വാദി! ഒന്നും ഒളിച്ചുകടത്തിയിട്ടില്ല: ഉണ്ണി മുകുന്ദന്
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
അന്‍പതുകളില്‍ ഹൃദയാരോഗ്യം കൂട്ടാന്‍ സൂപ്പര്‍ഫുഡ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഹൃദയത്തിന്റെ ആരോഗ്യം അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഓരോ പ്രായം കഴിയുന്തോറും ഹൃദയത്തിന്റെ ആരോഗ്യവും ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് ഹൃദയത്തെ സ്ട്രോംങ് ആക്കി നിര്‍ത്തുന്നതിനും ആരോഗ്യത്തിനും വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഭക്ഷണം തന്നെയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ് വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. വാര്‍ദ്ധക്യസഹജമായ അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള രോഗങ്ങളെക്കൂടി കൂട്ടുന്നതാണ്.
എന്നാല്‍ വാര്ദ്ധക്യത്തിന് പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുകയില്ലെങ്കിലും ആരോഗ്യം നമുക്ക് സംരക്ഷിക്കാന്‍ സാധിക്കുന്നു. സൂപ്പര്‍ ഫുഡുകളിലൂടെ നമുക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. കാരണം ഇത് നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാവുന്നത് പ്രായം വര്‍ദ്ധിക്കുന്നതിലൂടെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. ഇത് പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യു

പച്ച പച്ചക്കറികള്‍
പച്ച നിറത്തിലുള്ള ഇലക്കറികള്‍ നമ്മുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് ക്രൂസിഫറസ് വെജിസ് എന്നും അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള പച്ച ഇലക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇത് നിങ്ങളുടെ ശരീരത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കാബേജ്, ചീര, കാലെ മുതലായവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ നിങ്ങളുടെ ശരീരത്തിന് വളരെയധികം സഹായിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ പേശികളുടെ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റ് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നതാണ് സത്യം. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ഡാര്‍ക്ക് ചോക്ലേറ്റ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തെ അപകടകരമായ അസ്വസ്ഥതകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. പ്രായമാവുന്നതോടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നു.

വിറ്റാമിന്‍ സി ഭക്ഷണങ്ങള്‍
വിറ്റാമിന്‍ സി ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകളാലും നാരുകളാലും ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നു. കൂടാതെ മറ്റ് രോഗങ്ങളെ പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു വിറ്റാമിന്‍ സി. എല്ലാ ദിവസവും നിങ്ങള്‍ വിറ്റാമിന്‍ സി കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് പ്രായം കൂടുന്നതിന് അനുസരിച്ച് ഇത്തരം കാര്യങ്ങള്‍ ശീലമാക്കണം.

ധാന്യങ്ങള്‍
ധാന്യങ്ങള്‍ കഴിക്കുന്നത് ഏത് പ്രായത്തിനും അനുയോജ്യമാണ്. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റ് നല്കുന്നതില് എന്നും മുന്നില്‍ തന്നെയാണ് ഇത്തരം ധാന്യങ്ങള്‍. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ ദഹനത്തിനും സഹായിക്കുന്നു.

മത്സ്യം
ഏറ്റവും അധികം ആളുകള്‍ കഴിക്കുന്ന നോണ്‍ വെജ് വിഭവങ്ങളില്‍ പ്രധാനിയാണ് മത്സ്യം. മത്സ്യം കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്നതാണ്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള കോംപ്രമൈസും മത്സ്യം നല്‍കുന്നില്ല. അത്രയധികം ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ ആന്റിഓക്സിഡന്റുകളും ഒമേഗ-3 യും നിറഞ്ഞതാണ് എന്ന് നമുക്കറിയാം. ഇവയെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെ ഏത് പ്രായത്തിലും സംരക്ഷിക്കുന്നു. കൂടാതെ പ്രോട്ടീന്‍ വിറ്റാമിന്‍ കലവറയും കൂടിയാണ് ഇത്.

നട്സ്
നട്സ് ഒരു കാരണവശാലും ഒഴിവാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. നട്സ് കഴിക്കുന്നത് 50 വയസ്സിനു മുകളിലുള്ളവരെങ്കില്‍ അവരുടെ ഹൃദയത്തിന്റെ ആരോഗ്യം പിന്നെ ഭയക്കേണ്ടതില്ല. ഏത് പ്രായത്തിലുള്ള ആളുകള്‍ക്കും ഉപയോഗിക്കാവുന്ന സൂപ്പര്‍ഫുഡ് ആണ് നട്സ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഊര്‍ജം നല്കുന്നു. വാല്‍നട്ട് പോലെയുള്ള നട്സ് പല ഹൃദ്രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനും മുന്നില്‍ തന്നെയാണ്.

ഒലിവ് ഓയില്‍
ഭക്ഷണം പാകം ചെയ്യുന്ന എണ്ണ വളരെ പ്രധാനപ്പെട്ടതാണ്. ഇത് ഏത് വിധത്തിലുള്ളതാണ് എന്നത് പലരേയും ഹൃദ്രോഗികളാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഒലീവ് ഓയില്‍ ഉപയോഗിക്കാം. ആന്റിഓക്സിഡന്റുകളാല്‍ നിറഞ്ഞ ഒലിവ് ഓയില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇതില്‍ ധാരാളം പൊട്ടാസ്യം, ഇരുമ്പ്, മാംഗനീസ് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

തക്കാളി
തക്കാളി കഴിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്നു. എന്നാല്‍ കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങളുള്ളലവര് തക്കാളി അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ഹൃദയാരോഗ്യത്തിന് വേണ്ടി തക്കാളിയിലെ ആന്റിഓക്സിഡന്റുകള്‍ ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ഇത് കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു.

വെള്ളം
ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് വെള്ളം. ഇത് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ് എന്നതാണ് സത്യം. ശരീരത്തില്‍ ജലാംശം അത്യാവശ്യമാണ് എന്ന് നമുക്കറിയാം. ആവശ്യത്തിന് വെള്ളം ശരീരത്തെ ഫിറ്റ്നാക്കി നിലനിര്‍ത്തുകയും ദഹനം സുഗമമായി നടക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഒരിക്കലും നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ വെള്ളത്തിനുള്ള പങ്ക് അതുകൊണ്ട് തന്നെ നിസ്സാരമല്ല.
ദഹനം,
നെഞ്ചെരിച്ചില്‍,
ജലദോഷം:
ഒറ്റപരിഹാരം
നെയ്യില്‍
most read:മഴക്കാലത്ത് കൊവിഡിനേയും ശ്രദ്ധിക്കണം: മുന്‍കരുതല്‍ ഇതെല്ലാം