For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് കൊവിഡിനേയും ശ്രദ്ധിക്കണം: മുന്‍കരുതല്‍ ഇതെല്ലാം

|

കൊവിഡ് എന്ന മഹാമാരി നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. പലര്‍ക്കും ജീവഹാനി വരെ സംഭവിച്ച അവസ്ഥയിലേക്കും ഗുരുതരമായ ഘട്ടത്തിലേക്കും വരെ നമ്മള്‍ എത്തി. രാജ്യത്തെ കൊവിഡ് മഹാമാരി എന്ന അവസ്ഥ നമ്മുടെ ജീവിതത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് നമുക്കറിയാം. ഇപ്പോഴും ഇതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. കൊവിഡ് എന്ന രോഗാവസ്ഥക്കൊപ്പം മഴക്കാലം കൂടി തിമിര്‍ത്ത് പെയ്ത് കൊണ്ടിരിക്കുകയാണ്. മണ്‍സൂണ്‍ ശക്തി പ്രാപിച്ചിരിക്കുന്ന ഈ സമയത്ത് കൊവിഡിനെ പൊലെ ഒരു മഹാമാരിയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ മുന്‍കരുതല്‍ ആവശ്യമെന്നതിനെക്കുറിച്ച് പലപ്പോഴും അറിയില്ല.

Tips To Stay Safe In Monsoon

എപ്പോഴും ചില മുന്‍കരുതലുകള്‍ എടുത്ത് അകന്ന് നില്‍ക്കേണ്ടത് ഈ ഒരു ഘട്ടത്തില്‍ അത്യാവശ്യം തന്നെയാണ്. ഇവ എന്തൊക്കെയെന്നതിനെക്കുറിച്ച് ഒരു പക്ഷേ നമ്മളില്‍ പലര്‍ക്കും അറിയുകയില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് ഇത്തരം കാര്യങ്ങളെ തന്നെയാണ്. മണ്‍സൂണ്‍ ശക്തിപ്രാപിച്ച് കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ കൊവിഡും കൂടി വന്നാലുള്ള അവസ്ഥയെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അത്രക്കും ഭയാനകമായിരിക്കും ഈ അവസ്ഥ. അതിനെ പ്രതിരോധിക്കുന്നതിനും കൊവിഡ് അണുബാധ തടയുന്നതിനും വേണ്ടി മഴക്കാലം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാമാണ്.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

നിങ്ങള്‍ ഇടക്കിടെ കൈകള്‍ കഴുകാന്‍ ശ്രദ്ധിക്കണം. മഴക്കാലമാണ് എന്നത് കൊണ്ട് പലപ്പോഴും പലരും കൈകള്‍ കഴുകാന്‍ മടിക്കുന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ പലപ്പോഴും കൈകള്‍ ഇടക്കിടെ കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൈകള്‍ കഴുകാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇടയ്ക്കിടെ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും മറക്കരുത്. അത് അപകടമുണ്ടാക്കുന്ന അവസ്ഥയാണ് എന്നത് തിരിച്ചറിയേണ്ടതാണ്.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

കൊവിഡ് ഇപ്പോള്‍ കുറവാണ് അതുകൊണ്ട് കൈകള്‍ ഒന്നും സാനിറ്റൈസ് ചെയ്യേണ്ട എന്ന തീരുമാനം നിങ്ങള്‍ എടുക്കുന്ന സമയമാണ് ജീവിതത്തിലെ ഏറ്റവും മോശം സമയം. അതുകൊണ്ട് തന്നെ ഡോര്‍ ഹാന്‍ഡിലുകളിലോ ഡോര്‍ നോബുകളിലോ എലിവേറ്റര്‍ ബട്ടണുകളിലോ ഏതെങ്കിലും ഫര്‍ണിച്ചറുകളിലോ സ്പര്‍ശിച്ചതിന് ശേഷം നിങ്ങളുടെ മുഖത്ത് തൊടാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. ഇനി മുഖത്ത് തൊട്ടേ പറ്റൂ എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും കൈകള്‍ രണ്ടും സാനിറ്റൈസ് ചെയ്യുകയോ കഴുകുകയോ ചെയ്യുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

തിരക്കേറിയ സ്ഥലങ്ങള്‍ എപ്പോഴും രോഗബാധക്ക് സാധ്യതയുള്ള സ്ഥലങ്ങളാണ്. അതുകൊണ്ട് തന്നെ തിരക്കേറിയ സ്ഥലങ്ങളില്‍ പോവുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇനി പോയേ പറ്റൂ എന്നാണെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നതിന് ശ്രദ്ധിക്കുക. ഡബിള്‍ മാസ്‌ക് ധരിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നവരെങ്കില്‍ അത് ധരിക്കുന്നതിനും ശ്രദ്ധിക്കുക. സമ്മേളനങ്ങളിലോ മറ്റ് പരിപാടികളിലോ പങ്കെടുക്കുന്നവരെങ്കില്‍ നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. കൂടാതെ നിങ്ങള്‍ പൊതുസ്ഥലത്ത് പോകുമ്പോള്‍, മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് 6 അടി അകലം പാലിക്കുന്നതിനും ശ്രദ്ധിക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

കൊവിഡ് ഒക്കെ മാറി, ഇനി ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് തോന്നുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക. കാരണം നിങ്ങള്‍ എടുക്കുന്ന ഏറ്റവും മണ്ടന്‍ തീരുമാനങ്ങളില്‍ ഒന്നായിരിക്കും അത്. അതുകൊണ്ട് രോഗികളെ സന്ദര്‍ശിക്കാന്‍ പോവുന്നവരെങ്കില്‍ അവര്‍ക്ക് രോഗമുണ്ടോ നിങ്ങള്‍ക്ക് രോഗമുണ്ടോ എന്നതിലുപരി മറ്റൊരാള്‍ക്ക് നമ്മള്‍ വഴി രോഗം പകരുന്നതെന്ന് ആഗ്രഹിച്ച് അകന്ന് നില്‍ക്കുന്നതിന് ശ്രദ്ധിക്കുക. പരമാവധി രോഗികളെ സന്ദര്‍ശിക്കാതിരിക്കുന്നതിനും ആശുപത്രി സന്ദര്‍ശനത്തില്‍ നിന്നും വിട്ടു നില്‍ക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ കൈകള്‍ കൊണ്ട് വായ മൂടുക, അല്ലെങ്കില്‍ ടിഷ്യു ഉപയോഗിക്കുക. മാസ്‌ക് ധരിച്ചവരില്‍ പലരും അത് താടിക്ക് താഴെ ഇടുന്നത് നാം കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ആളുകള്‍ നിര്‍ബന്ധമായും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. ഇത് കൂടാതെ ഇപ്പോള്‍ ചെറുതായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വീട്ടില്‍ സന്ദര്‍ശകരെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. ഇനി ആരെങ്കിലും വരുന്നുണ്ടെങ്കില്‍ പോലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം എന്ന് അവരോട് പറയുക. ഇത് കൂടാതെ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനും നിര്‍ബന്ധിക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

വാക്‌സിനേഷന്‍ ഒഴിവാക്കുന്നവര്‍ നിരവധിയാണ്. ഇപ്പോഴും നിരവധി പേര്‍ വാക്‌സിന്‍ എടുക്കാതെ മുന്നോട്ട് പോവുന്നുണ്ട്. അത് ഒരു ശരിയായ പ്രവണത അല്ല. വാക്‌സിന്‍ എടുത്തവര്‍ക്ക് നിങ്ങള്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാന്‍ യോഗ്യനായ വ്യക്തിയാണെങ്കില്‍ അത് എടുക്കുന്നതിനും ശ്രദ്ധിക്കുക. ഇതോടൊപ്പം എന്തെങ്കിലും കൊവിഡ് ലക്ഷണങ്ങളോ അല്ലെങ്കില്‍ ചുമ, പനി, ശരീരവേദന എന്നിങ്ങനെയുള്ള എതെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ സ്വയം ചികിത്സ അരുത്. നിങ്ങളുടെ ആരോഗ്യവിദഗ്ധനെ വിളിച്ച് കാര്യം പറഞ്ഞ് എന്താണ് ചെയ്യേണ്ടത് എന്ന് കൂടിയാലോചിക്കുക. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നേരത്തെ തന്നെ വൈദ്യസഹായം തേടുകയും ഐസൊലേഷന്‍ എന്ന മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

ഇപ്പോള്‍ സ്‌കൂളുകള്‍ തുറക്കുന്നതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ വളരെയധികം ജാഗ്രത പാലിക്കണം. സ്‌കൂളില്‍ കുട്ടികള്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും മറ്റ് കുട്ടികളെ കെട്ടിപ്പിടിക്കുന്നതും കൈകള്‍ കൊടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തുകയും ചെയ്യുക. കുട്ടികളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നതിനും നന്നായി സമീകൃതാഹാരം കഴിക്കുന്നതിനും ശ്രദ്ധിക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. എണ്ണമയമുള്ളതും സംസ്‌കരിച്ചതും ടിന്നിലടച്ചതുമായ ഭക്ഷണം കുറയ്ക്കുക. പുകവലി, മദ്യപാനം എന്നീ ശീലങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രത്യേകിച്ച് മഴക്കാലവും കൂടിയാണ് എന്നത് നിങ്ങള്‍ ഓര്‍മ്മിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് രോഗത്തെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു.

കൊവിഡ് ശേഷം ആറ് മാസം വരെ ഗുരുതര ക്ലോട്ട് സാധ്യതയെന്ന് പഠനംകൊവിഡ് ശേഷം ആറ് മാസം വരെ ഗുരുതര ക്ലോട്ട് സാധ്യതയെന്ന് പഠനം

കുട്ടികളില്‍ കൊവിഡ് ലക്ഷണം രണ്ട് മാസമെങ്കിലും നിലനില്‍ക്കും: പഠനംകുട്ടികളില്‍ കൊവിഡ് ലക്ഷണം രണ്ട് മാസമെങ്കിലും നിലനില്‍ക്കും: പഠനം

English summary

Tips To Stay Safe In Monsoon During COVID-19 In Malayalam

Here in this article we are sharing some tips to stay safe in monsoon season during covid 19 in malayalam. Take a look
Story first published: Friday, July 8, 2022, 14:33 [IST]
X
Desktop Bottom Promotion