Just In
- 19 min ago
Shani Asta 2023 : കുംഭത്തില് ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്; 12 രാശിക്കും ഗുണദോഷഫലം
- 5 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 17 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 22 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
Don't Miss
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Movies
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന് ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര് കസറിയാല് സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില് ബെസ്റ്റ്, അറിയാം
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
രോഗപ്രതിരോധ ശേഷി കൂട്ടാന് തണുപ്പുകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്
ശൈത്യകാലത്ത് ധാരാളം രോഗങ്ങള് ശരീരത്തെ ആക്രമിക്കുന്നു. അതിനാല് ഈ സീസണില് ശക്തമായ പ്രതിരോധശേഷി കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്. ചര്മ്മം, മുടി, സന്ധികളുടെ ആരോഗ്യം എന്നിവ നിലനിര്ത്താനും ഈ സീസണില് നിങ്ങള് കരുതലെടുക്കേണ്ടതുണ്ട്. കാരണം താപനില കുറയുന്നതിനനുസരിച്ച് സന്ധി വേദന വര്ദ്ധിക്കുന്നു. അതുപോലെ, ചര്മ്മത്തിലെ വരള്ച്ച, എക്സിമ, സോറിയാസിസ് എന്നിവയും മഞ്ഞുകാലത്ത് കൂടുതല് വഷളാകുന്നു.
Most
read:
മനസ്സിന്റെ
കടിഞ്ഞാണ്
കൈവിടരുത്;
സാധാരണയായി
കണ്ടുവരുന്ന
5
മാനസിക
പ്രശ്നങ്ങള്
ശീതകാല ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാനും ശരീരത്തിലെ പോഷക ആവശ്യകത നിറവേറ്റാനും ചില ഭക്ഷണങ്ങള് നിങ്ങളെ സഹായിക്കും. ഈ സീസണില് നല്ല ആരോഗ്യവും പ്രതിരോധശേഷിയും നിലനിര്ത്തുന്നതില് ഭക്ഷണവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശൈത്യകാലത്ത് ആരോഗ്യം ശ്രദ്ധിക്കേണ്ടതും രോഗപ്രതിരോധ സംവിധാനത്തെ പരിപാലിക്കുന്നതുമായി നിങ്ങള് കഴിക്കേണ്ട ചില മികച്ച സൂപ്പര്ഫുഡുകള് ഇതാ.

ഇഞ്ചി
ഇഞ്ചിക്ക് ഓക്സിഡേറ്റീവ്, ആന്റി-ഇന്ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് മഞ്ഞുകാലത്ത് തൊണ്ടവേദനയെ സുഖപ്പെടുത്താന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതിനും ഇഞ്ചി ഫലപ്രദമാണ്. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങള്, കാന്സര്, ദഹന പ്രശ്നങ്ങള്, ഓക്കാനം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായകമാണ്. ഇഞ്ചിയിലെ ആന്റിമൈക്രോബയല് ഗുണങ്ങള് അണുക്കള്, വൈറസ്, ബാക്ടീരിയ എന്നിവയ്ക്കെതിരെ പോരാടാന് ശരീരത്തെ സഹായിക്കുന്നു.

നെയ്യ്
നിങ്ങളുടെ ശരീരത്തെ ഊഷ്മളമായി നിലനിര്ത്താന് ചൂടും ഊര്ജ്ജവും ഉത്പാദിപ്പിക്കാന് കഴിവുള്ള ഒന്നാണ് നെയ്യ്. നെയ്യ് മിതമായ അളവില് ഉപയോഗിക്കുന്നത് ചര്മ്മത്തിന്റെ വരള്ച്ച തടയാന് സഹായിക്കും.
Most
read:40
കഴിഞ്ഞാല്
കണ്ണിന്
വരും
ചില
അസ്വാഭാവിക
മാറ്റങ്ങള്;
ശ്രദ്ധിക്കണം
ഇതെല്ലാം

മധുരക്കിഴങ്ങ്
നാരുകള്, വിറ്റാമിന് എ, പൊട്ടാസ്യം എന്നിവയാല് സമ്പുഷ്ടവും പോഷകങ്ങള് നിറഞ്ഞതുമായ ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഇത് സ്ഥിരമായി കഴിക്കുന്നത് മലബന്ധം ഭേദമാക്കാനും പ്രതിരോധശേഷി വര്ദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. ഒരു ദിവസത്തേക്ക് നിങ്ങളുടെ ശരീരത്തിന് വേണ്ട ബീറ്റാ കരോട്ടിന് നല്കാന് ഒരു കഷണം മധുരക്കിഴങ്ങ് കഴിച്ചാല് മതിയാകും. ശക്തമായ രോഗപ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനും ശരീരത്തിലെ വിറ്റാമിന് സി ആവശ്യഗത നിറവേറ്റുന്നതിനും മധുരക്കിഴങ്ങ് മികച്ചതാണ്.

നെല്ലിക്ക
പ്രതിരോധശേഷി വര്ധിപ്പിക്കുന്ന വൈറ്റമിന് സി അടങ്ങിയ ഭക്ഷണമാണ് നെല്ലിക്ക. നെല്ലിക്ക കഴിക്കുന്നത് ശൈത്യകാലത്ത് അണുബാധകളെ അകറ്റി നിര്ത്താന് സഹായിക്കുന്നു.
Most
read:ക്ഷീണമകറ്റാം,
ഊര്ജ്ജം
നേടം;
ശരീരം
ഊര്ജ്ജസ്വലമായി
വയ്ക്കാന്
ഈ
ശീലങ്ങള്
വളര്ത്തൂ

ഈന്തപ്പഴം
ആരോഗ്യപരമായ ഗുണങ്ങള് നിറഞ്ഞിരിക്കുന്ന ഭക്ഷണമാണ് ഈന്തപ്പഴം. ആര്ത്രൈറ്റിസ് രോഗികള്ക്ക് ഇവ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. വൈറ്റമിനുകള്, ധാതുക്കള്, നാരുകള് എന്നിവയുടെ നല്ല ഉറവിടമാണ് ഈന്തപ്പഴം. കാല്സ്യം അടങ്ങിയ ഈന്തപ്പഴം ശൈത്യകാലത്ത് നിങ്ങളുടെ എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്ത്താന് സഹായിക്കുന്നു. അസ്ഥി സംബന്ധമായ പ്രശ്നങ്ങള് തടയുന്നതിലും ഇത് ഫലപ്രദമാണ്.

ശര്ക്കര
ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയ ശര്ക്കര അനീമിയ ഉള്ളവര്ക്ക് മികച്ച ഭക്ഷണമാണ്. ചുവന്ന രക്താണുക്കളുമായി ഓക്സിജനെ ബന്ധിപ്പിക്കുന്നതിന് ഇരുമ്പ് സഹായിക്കുന്നതിനാല് ശൈത്യകാലത്ത് മതിയായ ഇരുമ്പിന്റെ അളവ് നിലനിര്ത്തേണ്ടത് അത്യാവശ്യമാണ്. ഇരുമ്പിന്റെ അളവ് കുറയുമ്പോള് ശരീരത്തിലെ ഓക്സിജന്റെ ലഭ്യത കുറയും. ശക്തമായ ശ്വാസകോശ ശുദ്ധീകരണ ഏജന്റായി ശര്ക്കര പ്രവര്ത്തിക്കുന്നു.
Most
read:വരണ്ട
വായ
നിസ്സാരമായി
കാണരുത്;
ഈ
ആരോഗ്യ
പ്രശ്നങ്ങള്
കാരണമായേക്കാം

ധാന്യങ്ങള്
കുറഞ്ഞ ഗ്ലൈസെമിക് സൂചിക, ഉയര്ന്ന ഫൈബര്, പോഷകങ്ങള്, വിറ്റാമിനുകള്, ധാതുക്കള് എന്നിവ നിറഞ്ഞതാണ് ധാന്യങ്ങള്. ശൈത്യകാലത്ത് ലഭ്യമാകുന്ന എല്ലാ ധാന്യങ്ങളും നിങ്ങളുടെ ഭക്ഷണത്തില് ഉള്പ്പെടുത്തണം. റാഗി നിങ്ങള്ക്ക് ശൈത്യകാലത്ത് ആവശ്യമായ ഊഷ്മളത നല്കുന്നു. ഇത് നിങ്ങളുടെ ഭക്ഷണത്തില് ഉള്പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആസിഡ് വിശപ്പ് കുറയ്ക്കുന്നു. നാരുകള് അടങ്ങിയ റാഗി നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുകയും ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ അവസ്ഥകള്ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. നാരുകളും വിറ്റാമിന് ബിയും അടങ്ങിയ ബജ്റ കഴിക്കുന്നത് പേശികളുടെ വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

ക്രൂസിഫറസ് പച്ചക്കറികള്
നാരുകള്, വിറ്റാമിനുകള്, ധാതുക്കള്, ആന്റിഓക്സിഡന്റുകള് എന്നിവ അടങ്ങിയ ബ്രൊക്കോളിയും കോളിഫ്ളവറും ശൈത്യകാല രോഗങ്ങളില് നിന്ന് നിങ്ങളെ സംരക്ഷിക്കാന് സഹായിക്കുന്നു. വിറ്റാമിന് സിയാല് സമ്പന്നമായ ഈ രണ്ട് പച്ചക്കറികളും ശരീരത്തിന്റെ പ്രതിരോധ പ്രവര്ത്തനം വര്ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ദഹനം, ഹൃദയാരോഗ്യം എന്നിവയില് പ്രധാന പങ്ക് വഹിക്കുന്ന നാരുകളുടെ മികച്ച ഉറവിടം കൂടിയാണ് ക്രൂസിഫറസ് പച്ചക്കറികള്.
Most
read:ശൈത്യകാലത്ത്
ശ്വാസകോശം
മോശമാകുന്നത്
പെട്ടെന്ന്;
ശ്രദ്ധിക്കേണ്ട
കാര്യങ്ങള്

റൂട്ട് പച്ചക്കറികള്
ബീറ്റാ കരോട്ടിന്, ഫൈബര്, പൊട്ടാസ്യം, മാംഗനീസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് റൂട്ട് പച്ചക്കറികള്, മിക്ക ബി വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ഇവയിലുണ്ട്. മധുരക്കിഴങ്ങ്, ബീറ്റ്റൂട്ട്, ചേന, കാരറ്റ് തുടങ്ങിയ റൂട്ട് പച്ചക്കറികള് കഴിക്കുക.

നട്സ്
ശൈത്യകാലത്ത് നട്സ് പതിവായി കഴിക്കുന്നത് നാഡീവ്യവസ്ഥ ശക്തമാക്കുകയും ഹൃദയത്തെയും മനസ്സിനെയും ആരോഗ്യകരമായി നിലനിര്ത്താന് സഹായിക്കുകയും ചെയ്യുന്നു. ബദാം, വാല്നട്ട് എന്നിവ ചീത്ത കൊളസ്ട്രോള് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ബദാമില് വൈറ്റമിന് ഇ, ആന്റി ഓക്സിഡന്റുകള്, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഒമേഗ 3 യുടെ മികച്ച ഉറവിടമാണ് വാല്നട്ട്.