For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പുകാലത്ത് രക്തസമ്മര്‍ദ്ദം ഉയരുന്നത് പെട്ടെന്ന്; പരിഹാരമുണ്ട് ഈ സൂപ്പര്‍ഫുഡുകളില്‍

|

തണുപ്പുകാലത്ത് വിവിധ രോഗങ്ങള്‍ തലയുയര്‍ത്തുന്നു. അതില്‍പ്പെടുന്ന ഒന്നാണ് ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ അമിത രക്തസമ്മര്‍ദ്ദം. താപനില കുറയുന്നതിന്റെ ഫലമായി രക്തക്കുഴലുകള്‍ ചുരുങ്ങുന്നതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. തണുപ്പ് കൂടുമ്പോള്‍ ചൂട് നിലനിര്‍ത്താനായി ശരീരം രക്തയോട്ടം പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് കാരണമാകുന്നു. പോഷകസമൃദ്ധമായ ഭക്ഷണക്രമവും സജീവമായ ജീവിതശൈലിയും ഉപയോഗിച്ച് നിങ്ങളുടെ ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാനാകും.

Most read: കൊളസ്‌ട്രോള്‍ കൂടുതലാണോ നിങ്ങള്‍ക്ക്‌? ഈ ഡയറ്റിലുണ്ട് കുറയ്ക്കാനുള്ള വഴിMost read: കൊളസ്‌ട്രോള്‍ കൂടുതലാണോ നിങ്ങള്‍ക്ക്‌? ഈ ഡയറ്റിലുണ്ട് കുറയ്ക്കാനുള്ള വഴി

പോഷകങ്ങളാല്‍ സമ്പുഷ്ടമായ സൂപ്പര്‍ഫുഡുകള്‍ ഇതിനായി നിങ്ങളെ സഹായിക്കുന്നു. ചില പ്രത്യേക സൂപ്പര്‍ഫുഡുകള്‍ രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഫലപ്രദമാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരാണ് നിങ്ങളെങ്കില്‍ ശൈത്യകാലത്ത് കഴിക്കേണ്ട ചില മികച്ച സൂപ്പര്‍ഫുഡുകള്‍ ഇതാ.

ഉലുവ

ഉലുവ

ഉലുവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളും എല്‍ഡിഎല്‍ കൊളസ്‌ട്രോളും കുറയ്ക്കുന്നു. നാരുകള്‍ കൂടുതലുള്ള ഭക്ഷണം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉലുവ വിത്തുകളിലും ഇലകളിലും ഉപ്പിന്റെ അളവ് വളരെ കുറവാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉലുവയ്ക്ക് കഴിയും. എന്നിരുന്നാലും നിങ്ങള്‍ ദിവസവും ഇത് കഴിക്കരുത്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.

ഇലക്കറികള്‍

ഇലക്കറികള്‍

നിങ്ങളുടെ ഭക്ഷണത്തില്‍ ഇലക്കറികള്‍ കൂടുതലായി ചേര്‍ക്കുക. പച്ച പച്ചക്കറികള്‍ കഴിക്കുന്നത് അധിക സോഡിയം ഇല്ലാതാക്കാന്‍ സഹായിക്കും. പോഷകങ്ങള്‍ അടങ്ങിയതും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതുമാണ് ഇലക്കറികള്‍. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചീര, കാബേജ്, കെയ്ല്‍, ചീര എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Most read:ഈ ശീലങ്ങളിലൂടെ ശരീരത്തിലെത്തിക്കാം നല്ല കൊളസ്‌ട്രോള്‍; ഒപ്പം ആരോഗ്യവുംMost read:ഈ ശീലങ്ങളിലൂടെ ശരീരത്തിലെത്തിക്കാം നല്ല കൊളസ്‌ട്രോള്‍; ഒപ്പം ആരോഗ്യവും

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടിലെ ആന്റിഓക്സിഡന്റുകള്‍ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ ബി വിറ്റാമിനുകള്‍ നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകള്‍ നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനത്തിന് കാരണമാകുന്നു. ഈ വാതകത്തിന്റെ ഫലമായി നിങ്ങളുടെ രക്തക്കുഴലുകള്‍ ശാന്തമാകുകയും വികസിക്കാന്‍ തുടങ്ങുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം തല്‍ക്ഷണം കുറയ്ക്കുകയും ചെയ്യും.

വെളുത്തുള്ളി

വെളുത്തുള്ളി

ചില സുഗന്ധവ്യഞ്ജനങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനാകും. അതില്‍ ഏറ്റവും ഗുണകരമായ ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഉപയോഗിച്ച് നിങ്ങളുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ രാവിലെ പച്ചവെള്ളത്തില്‍ വെളുത്തുള്ളി ചതച്ചിട്ട് കഴിക്കുക.

Most read:വാത,പിത്ത,കഫ ദോഷങ്ങളെ സന്തുലിതമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സ; നേട്ടങ്ങള്‍ നിരവധിMost read:വാത,പിത്ത,കഫ ദോഷങ്ങളെ സന്തുലിതമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സ; നേട്ടങ്ങള്‍ നിരവധി

ഓറഞ്ച്

ഓറഞ്ച്

നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി ഗുണങ്ങള്‍ ഈ സിട്രസ് പഴത്തിനുണ്ട്. രക്തസമ്മര്‍ദ്ദം ഉള്ള രോഗികള്‍ക്കും ഇത് പ്രയോജപ്പെടും. ഓറഞ്ചില്‍ മഗ്‌നീഷ്യം, വിറ്റാമിന്‍ ബി 6 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ ഓറഞ്ച് ജ്യൂസ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ രക്തസമ്മര്‍ദ്ദം സ്വാഭാവികമായി കുറയ്ക്കാന്‍ ശൈത്യകാലത്ത് ഓറഞ്ച് കഴിക്കുക.

തൈര്

തൈര്

തൈര് ഉപയോഗിച്ച് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് തൈര്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതും തൈരിന്റെ ഗുണങ്ങളില്‍ ഒന്നാണ്. നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കൊഴുപ്പ് കുറഞ്ഞ തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും കാല്‍സ്യം നല്‍കുകയും ചെയ്യുന്നു.

Most read:ശരീരത്തെ വിഷമുക്തമാക്കുന്ന കരള്‍; ആരോഗ്യത്തിന് ആയുര്‍വേദം പറയും വഴിMost read:ശരീരത്തെ വിഷമുക്തമാക്കുന്ന കരള്‍; ആരോഗ്യത്തിന് ആയുര്‍വേദം പറയും വഴി

റാഡിഷ്

റാഡിഷ്

റാഡിഷില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ആയുര്‍വേദ പ്രകാരം രക്തത്തെ ശാന്തമാക്കാന്‍ റാഡിഷ് ഫലപ്രദമാണ്. സലാഡുകളിലോ സൂപ്പുകളിലോ ആയി നിങ്ങള്‍ക്ക് റാഡിഷ് കഴിക്കാം.

English summary

Superfoods To Control High Blood Pressure In Winter Season in Malayalam

Here are some best superfoods that will help you to lower blood pressure in winter season. Take a look.
Story first published: Thursday, November 24, 2022, 12:30 [IST]
X
Desktop Bottom Promotion