For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രോക്ക്‌, പ്രമേഹം; 2022ല്‍ ഇന്ത്യക്കാരെ വലച്ച അപകടവും മാരകവുമായ 10 രോഗങ്ങള്‍

|

കഴിഞ്ഞ കുറച്ചു വര്‍ഷമായി ഇന്ത്യയിലും രോഗത്തും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ട്. കാരണം, ഈ കാലയളവില്‍ വിവിധ തരത്തിലുള്ള പല പുതിയ രോഗങ്ങളും ജനങ്ങളെ ഏറെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. മാരകമായ രോഗങ്ങള്‍ കാരണം ഇന്ത്യയിലും ലോകമെമ്പാടും ധാരാളം ആളുകള്‍ക്ക് ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.

Also read: തടിയില്ലെന്നു കരുതി വിഷമിക്കേണ്ട; ശൈത്യകാലത്ത്‌ സമയമറിഞ്ഞ് കഴിച്ചാല്‍ തടി കൂട്ടുന്നത് നിസ്സാരകാര്യംAlso read: തടിയില്ലെന്നു കരുതി വിഷമിക്കേണ്ട; ശൈത്യകാലത്ത്‌ സമയമറിഞ്ഞ് കഴിച്ചാല്‍ തടി കൂട്ടുന്നത് നിസ്സാരകാര്യം

ഇന്ത്യയില്‍ ഇപ്പോഴും വ്യാപകമായ നിരവധി അപകടകരമായ രോഗങ്ങളുണ്ട്. അവ നിങ്ങളുടെ ജീവന്‍ വരെ കവര്‍ന്നെടുക്കാന്‍ കെല്‍പുള്ളവയാണ്. ഇന്ത്യയില്‍ പൊതുവായി കാണപ്പെടുന്ന 10 അപകടകരമായ രോഗങ്ങളെ ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടാം. 2022ല്‍ ഭൂരിഭാഗം ജനങ്ങളെ ഏറെ വലച്ച രോഗങ്ങളും ഇതുതന്നെ.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍

ഹൃദയ സംബന്ധമായ അസുഖങ്ങള്‍

സാധാരണ മരണകാരണങ്ങളില്‍ ഒന്നാണ് ഹൃദ്രോഗങ്ങള്‍. രാജ്യത്ത് കണ്ടുവരുന്ന അപകടകരമായ 10 രോഗങ്ങളില്‍ ഒന്നാണിത്. നെഞ്ചില്‍ വേദന, ശ്വാസം മുട്ടല്‍, കൈകളിലും കാലുകളിലും മരവിപ്പ്, നെഞ്ചില്‍ അസ്വസ്ഥത, കഴുത്ത്, പുറം, താടിയെല്ല്, തൊണ്ട, വയറിന്റെ മുകള്‍ ഭാഗം തുടങ്ങിയ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. പുകയിലയുടെ ഉയര്‍ന്ന ഉപഭോഗം, മതിയായ ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, മോശം ഭക്ഷണക്രമം, പാരമ്പര്യ കാരണങ്ങള്‍, ഉയര്‍ന്ന ബിപി അല്ലെങ്കില്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍, അമിതവണ്ണം എന്നിവ കാരണം നിങ്ങള്‍ക്ക് ഹൃദ്രോഗങ്ങള്‍ വരാം. ഹൃദയ സംബന്ധമായ രോഗങ്ങളുടെ പിടിയില്‍ നിന്ന് രക്ഷ നേടാനായി നിങ്ങള്‍ പതിവായി വ്യായാമം ചെയ്യുക, ശരീരഭാരം ക്രമപ്പെടുത്തി വയ്ക്കുക, പുകവലി ശീലം ഒഴിവാക്കുക, ബിപിയും കൊളസ്ട്രോളും നിയന്ത്രിക്കുക, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

സ്‌ട്രോക്ക്

സ്‌ട്രോക്ക്

രാജ്യത്തെ ഏറ്റവും അപകടകരമായ രോഗങ്ങളിലൊന്നാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം. മസ്തിഷ്‌കത്തില്‍ ഏതെങ്കിലും ധമനി തടസ്സപ്പെട്ടാല്‍ സ്‌ട്രോക്ക് ഉണ്ടാകുന്നു. കൈയിലോ കാലിലോ മുഖത്തോ മരവിപ്പ്, കടുത്ത തലവേദന, കാഴ്ച പ്രശ്‌നം, നടക്കാന്‍ ബുദ്ധിമുട്ട്, സംസാരിക്കുന്നതില്‍ ആശ്യക്കുഴപ്പം എന്നിവയാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍. ഉയര്‍ന്ന ബിപിയും കൊളസ്‌ട്രോളും ഉള്ളവരില്‍ സ്‌ട്രോക്ക് സാധാരണമാണ്. പ്രമേഹമുള്ളവര്‍, പുകവലിക്കുന്നവര്‍, മസ്തിഷ്‌ക രക്തസ്രാവമുള്ള ആളുകള്‍, ഹൃദ്രോഗമുള്ളവര്‍ എന്നിവരിലാണ് സ്‌ട്രോക്കിന്റെ അപകട സാധ്യത ഏറെയുമുള്ളത്. സ്‌ട്രോക്കില്‍ നിന്ന് രക്ഷ നേടാനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് പുകവലി ഉപേക്ഷിക്കുക എന്നതാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കുക, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, പതിവായി വ്യായാമം ചെയ്യുക, മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കുക, ഉയര്‍ന്ന ഫൈബറും കുറഞ്ഞ കൊഴുപ്പും ഉള്ള ഭക്ഷണം കഴിക്കുക തുടങ്ങിയ വഴികളിലൂടെ നിങ്ങള്‍ക്ക് സ്‌ട്രോക്ക് വരുന്നത് തടയാവുന്നതാണ്.

Most read:എബോള, നിപ, സിക്ക; 2022ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ 10 രോഗങ്ങള്‍Most read:എബോള, നിപ, സിക്ക; 2022ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ 10 രോഗങ്ങള്‍

ശ്വാസകോശ രോഗങ്ങള്‍

ശ്വാസകോശ രോഗങ്ങള്‍

ഇന്ത്യയിലെ ഏറ്റവും അപകടകരമായ രോഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മറ്റൊന്നാണ് ശ്വാസകോശ രോഗങ്ങള്‍. ന്യുമോണിയ, കഠിനമായ ബ്രോങ്കൈറ്റിസ് എന്നിവ അത്തരം ചില രോഗങ്ങളാണ്. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഓരോ വര്‍ഷവും രാജ്യത്ത് ധാരാളം മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പനി, ചുമ, മൂക്കടപ്പ്, തുമ്മലും മൂക്കൊലിപ്പും, തൊണ്ടവേദന, ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ശ്വാസം മുട്ടല്‍ എന്നിവയാണ് ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ലക്ഷണങ്ങള്‍. വിഷ പദാര്‍ത്ഥങ്ങള്‍ തട്ടുന്നത്, കുറഞ്ഞ രോഗപ്രതിരോധ സംവിധാനം, പുകവലി, പൊടിയും വായു മലിനീകരണവും എന്നിവ കാരണമാണ് ശ്വാസകോശ രോഗങ്ങള്‍ വരുന്നത്. ഇത് തടയാനായി നിങ്ങള്‍ പുകവലി ഉപേക്ഷിക്കുക, വ്യായാമം ചെയ്യുക, മാസ്‌കുകള്‍ ഉപയോഗിക്കുക, മലിനമായ വായു ശ്വസിക്കുന്നത് ഒഴിവാക്കുക, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങള്‍ ചെയ്യുക.

ക്ഷയം

ക്ഷയം

ഇന്ത്യന്‍ ജനതയ്ക്കിടയില്‍ പിടിമുറുക്കിയ മറ്റൊരു രോഗമാണ് ക്ഷയം. ഇത് ശ്വാസകോശത്തെയും മറ്റ് ശരീരഭാഗങ്ങളെയും ബാധിച്ച് ജീവന്‍ വരെ അപകടത്തിലാക്കുന്ന ഒരു രോഗവുമാണ്. ക്ഷീണം, ചുമയ്ക്കുമ്പോള്‍ രക്തം, പനിയും വിറയലും, രാത്രിയില്‍ വിയര്‍പ്പ്, വിശപ്പില്ലായ്മ, അകാരണമായി ശരീരഭാരം കുറയല്‍ എന്നിവയാണ് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങള്‍. ദുര്‍ബലമായ പ്രതിരോധശേഷി, വൃത്തിഹീനമായ ചുറ്റുപാടിലെ താമസം, രോഗബാധിതരുമായി സമ്പര്‍ക്കം എന്നിവ കാരണം ക്ഷയരോഗം പടരുന്നു. ഇത് തടയാനായി നിങ്ങള്‍ രോഗബാധിതരുമായി അടുത്തിടപഴകാതെ സൂക്ഷിക്കുക, വാക്‌സിനേഷന്‍ എടുക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

Also read:ക്യാന്‍സര്‍ വരെ തടഞ്ഞുനിര്‍ത്താം; തണുപ്പുകാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആയുസ്സും ആരോഗ്യവുംAlso read:ക്യാന്‍സര്‍ വരെ തടഞ്ഞുനിര്‍ത്താം; തണുപ്പുകാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആയുസ്സും ആരോഗ്യവും

ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി)

ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി)

ഇന്ത്യയില്‍ ഏറ്റവും സാധാരണമായ മറ്റൊരു രോഗമാണ് സിഒപിഡി. ശ്വാസതടസ്സം ഉണ്ടാക്കുന്ന ഒരു ശ്വാസകോശ രോഗമാണിത്. ഓരോ വര്‍ഷവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുന്ന ഒരു രോഗമാണ് സിഒപിഡി. ശ്വാസം മുട്ടല്‍, നെഞ്ചില്‍ മുറുക്കം, ഊര്‍ജ്ജക്കുറവ്, ശ്വസന അണുബാധകള്‍, കാലുകളില്‍ വീക്കം, മന്ദഗതിയിലുള്ള ശ്വാസം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. പുകവലി, പാരമ്പര്യ കാരണങ്ങള്‍, കുട്ടിക്കാലത്തെ അണുബാധകള്‍ എന്നിവ കാരണം ഈ രോഗം ഒരു വ്യക്തിക്ക് പിടിപെട്ടേക്കാം. സിഒപിഡി തടയാനായി നിങ്ങള്‍ പുകവലി ഒഴിവാക്കുക, വീട്ടിലോ ഓഫീസിലോ പൊടി, പുക മുതലായവ തട്ടുന്നത് ഒഴിവാക്കുക, വായു മലിനീകരണത്തില്‍ നിന്ന് അകന്നു നില്‍ക്കുക.

പ്രമേഹം

പ്രമേഹം

പതിയെപ്പതിയെ ജീവന്‍ അപകടപ്പെടുത്തുന്ന മറ്റൊരു രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് തരത്തിലുള്ള പ്രമേഹമുണ്ട്. തീവ്രമായ വിശപ്പ്, അകാരണമായി ശരീരഭാരം കുറയല്‍, ക്ഷീണം, എപ്പോഴും ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ എന്നിവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, വ്യായാമത്തിന്റെ അഭാവം, ഉയര്‍ന്ന ബിപി, അമിതവണ്ണം എന്നിവയാണ് പ്രമേഹത്തിന് കാരണങ്ങള്‍. പ്രമേഹം തടയാനായി നിങ്ങള്‍ പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി നയിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, പുകവലി ഒഴിവാക്കുക, നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക, പഞ്ചസാര കുറയ്ക്കുക എന്നിവ ചെയ്യുക.

Also read:ഹോര്‍മോണ്‍ തകരാറ് ഉള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ വര്‍ധിക്കും; ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍Also read:ഹോര്‍മോണ്‍ തകരാറ് ഉള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ വര്‍ധിക്കും; ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ്

ഓര്‍മ്മക്കുറവുമായി ബന്ധപ്പെട്ടതാണ് അല്‍ഷിമേഴ്സ് രോഗം. ഇന്ത്യക്കാരില്‍ പിടിമുറുക്കിയ മറ്റൊരു രോഗമാമിത്. ജോലി ചെയ്യുന്നതില്‍ ബുദ്ധിമുട്ട്, കാര്യങ്ങള്‍ മറക്കുക, സംസാരിക്കുന്നതിലും എഴുതുന്നതിലും പ്രശ്‌നം എന്നിവയാണ് അല്‍ഷിമേഴ്‌സിന്റെ ലക്ഷണങ്ങള്‍. കുടുംബത്തിലെ മുന്‍കാല ചരിത്രം, വാര്‍ദ്ധക്യം, അനാരോഗ്യകരമായ ജീവിതശൈലി, പാരമ്പര്യം, തലയ്ക്ക് എന്തെങ്കിലും ആഘാതം എന്നിവ അല്‍ഷിമേഴ്‌സിന്റെ കാരണങ്ങളാണ്. അല്‍ഷിമേഴ്സ് തടയാനായി നിങ്ങള്‍ ഹൃദയാരോഗ്യകരമായ ഭക്ഷണം കഴിക്കുക, കൊഴുപ്പുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക എന്നിവ ചെയ്യുക.

വയറിളക്കം

വയറിളക്കം

ഇന്ത്യക്കാരെ വളരെയേറെ ബാധിക്കുന്ന മറ്റൊരു അസുഖമാണ് വയറിളക്കം. അയഞ്ഞ മലവും മലത്തില്‍ കഫവും, ശരീരവണ്ണം, ഓക്കാനം, വയറുവേദന, മലത്തില്‍ രക്തം, അനിയന്ത്രിതമായ മലവിസര്‍ജ്ജനം എന്നിവയാണ് വയറിളക്കത്തിന്റെ ലക്ഷണങ്ങള്‍. അശുദ്ധജലത്തിന്റെ ഉപയോഗം, മോശം ശുചിത്വം, പോഷകാഹാരക്കുറവ്, ദുര്‍ബലമായ പ്രതിരോധശേഷി എന്നിവ കാരണം നിങ്ങള്‍ക്ക് വയറിളക്കം വരാം. മദ്യപാനം ഒഴിവാക്കുക, പതിവായി കൈ കഴുകുക, ശുചിത്വം പാലിക്കല്‍, ആസ്പിരിന്‍, സ്റ്റിറോയിഡുകള്‍ മുതലായവയുടെ ഉപയോഗം ഒഴിവാക്കുക എന്നീ വഴികളിലൂടെ നിങ്ങള്‍ക്ക് വയറിളക്കം തടഞ്ഞുനിര്‍ത്താനാകും.

Also read:രക്തസമ്മര്‍ദ്ദം, തലകറക്കം; ഒമേഗ -3 അധികമായാല്‍ അപകടമേറെAlso read:രക്തസമ്മര്‍ദ്ദം, തലകറക്കം; ഒമേഗ -3 അധികമായാല്‍ അപകടമേറെ

ട്യൂമര്‍

ട്യൂമര്‍

അനിയന്ത്രിതമായി വളരുകയും ശരീരത്തിലുടനീളം വ്യാപിക്കുകയും ജീവന്‍ അപകടപ്പെടുത്തുകയും ചെയ്യുന്ന ക്യാന്‍സര്‍ കോശങ്ങളാണ് ട്യൂമര്‍. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് ഇത്. പ്രാരംഭ ഘട്ടത്തില്‍ രോഗലക്ഷണങ്ങളൊന്നും ഇത് കാണിക്കില്ല. അയോണൈസിംഗ് റേഡിയേഷന്റെ എക്‌സ്‌പോഷര്‍, ജനിതകം, രോഗകാരികളുടെ സാന്നിധ്യം, വിഷ പദാര്‍ത്ഥങ്ങളുടെ എക്‌സ്‌പോഷര്‍ എന്നിവ ട്യൂമറിന് കാരണങ്ങളാണ്. പുകയില ഉപഭോഗം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക, ശരീരഭാരം നിലനിര്‍ത്തുന്നു എന്നീ വഴികളിലൂടെ നിങ്ങള്‍ക്ക് ഇതിനെതിരേ പ്രതിരോധം തീര്‍ക്കാനാകും.

കോവിഡ്-19

കോവിഡ്-19

കഴിഞ്ഞ് ഏതാനും വര്‍ഷങ്ങളായി ലോകമെമ്പാടുമുള്ള ജനങ്ങളെ ബുദ്ധിമുട്ടിച്ച ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് കോവിഡ് -19. പനി, ചുമ, ക്ഷീണം, രുചിയോ മണമോ നഷ്ടപ്പെടല്‍, തൊണ്ടവേദന, മൂക്കൊലിപ്പ്, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, പേശി വേദന, നെഞ്ച് വേദന, ചെങ്കണ്ണ് എന്നിവയാണ് കോവിഡിന്റെ ലക്ഷണങ്ങള്‍. കൊറോണ വൈറസ് ബാധ മൂലമാണ് കോവിഡ് 19 രോഗം ഉണ്ടാകുന്നത്. ഇത് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നു. ചുമ, തുമ്മല്‍, ശ്വാസോച്ഛ്വാസം മുതലായവ അത് പടരുന്ന ചില വഴികളാണ്. സ്പര്‍ശനത്തിലൂടെയും ശ്വസന തുള്ളികളിലൂടെയും ഇത് വ്യാപിക്കും. രോഗികളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക, സുരക്ഷിതമായ അകലം പാലിക്കുക, കൈകള്‍ പതിവായി കഴുകുക, ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക, മാസ്‌ക് ഉപയോഗിക്കുക എന്നീ വഴികളിലൂടെ നിങ്ങള്‍ക്ക് വൈറസ് ബാധ ഒഴിവാക്കാന്‍ സാധിക്കും.

Also read:തടി കുറക്കാനായി ആളുകള്‍ക്ക് പ്രിയം ഈ ഡയറ്റുകള്‍; 2022ല്‍ മുന്‍പന്തിയിലുള്ളത് ഇവAlso read:തടി കുറക്കാനായി ആളുകള്‍ക്ക് പ്രിയം ഈ ഡയറ്റുകള്‍; 2022ല്‍ മുന്‍പന്തിയിലുള്ളത് ഇവ

Read more about: year ender disease രോഗം
English summary

Stroke To Malignant Tumors: 10 Diseases In India That Troubled The People In 2022

Here we are enlisting top 10 dangerous diseases that are common in India in the year 2022. Take a look.
Story first published: Saturday, December 17, 2022, 12:15 [IST]
X
Desktop Bottom Promotion