Just In
Don't Miss
- Movies
ദില്ഷയുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞ ബ്ലെസ്ലി; സിനിമയിലെ രണ്ട് വില്ലന് കഥാപാത്രവുമായി സാമ്യമുണ്ടെന്ന് ആരാധകര
- Sports
IND vs ENG: ബുംറയെ ക്യാപ്റ്റനാക്കിയത് അബദ്ധം! പ്രശ്നം ചൂണ്ടിക്കാട്ടി മുന് ഇംഗ്ലീഷ് സ്പിന്നര്
- News
ജയില് വാസം കഴിഞ്ഞിട്ടും രക്ഷയില്ല; ഇത്തവണ വികെ ശശികലയ്ക്ക് കൈവിട്ടുപോയത് 15 കോടിയുടെ സ്വത്ത്
- Automobiles
കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു
- Technology
പുതിയ ലാപ്ടോപ്പ് വാങ്ങുന്നോ? 60,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾ
- Finance
സൂക്ഷിക്കുക, നിങ്ങളുടെ ഈ 46 ഇടപാടുകൾ ആദായ നികുതി വകുപ്പ് നിരീക്ഷണത്തിലാണ്
- Travel
ജൂലൈ മാസത്തിലെ യാത്രകള്... രാശികള് പറയും ലക്ഷ്യസ്ഥാനങ്ങള്
ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്നി ഡിസീസ്; ഈ ലക്ഷണങ്ങള് ശ്രദ്ധിക്കൂ
ഓരോ വര്ഷവും വൃക്കരോഗം ബാധിച്ചവരുടെ എണ്ണത്തില് വലിയ വര്ദ്ധനവാണ് ഉണ്ടാവുന്നത്. ഈ വെല്ലുവിളികളെക്കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയില് ക്രോണിക് കിഡ്നി ഡിസീസ് വര്ധിച്ചു വരുന്നുണ്ട്. ഒരു ദശലക്ഷത്തില് ഏകദേശം 800 പേര് ക്രോണിക് കിഡ്നി ഡിസീസ് ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു. പ്രമേഹവും ഉയര്ന്ന രക്തസമ്മര്ദ്ദവുമാണ് വൃക്കരോഗത്തിന് ഏറ്റവും സാധാരണമായ കാരണങ്ങള്. ഇവ രണ്ടും നിങ്ങളുടെ ജനിതകശാസ്ത്രവും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Most
read:
മഴക്കാലത്ത്
ചുമയും
ജലദോഷവും
തടയാന്
ചെയ്യേണ്ട
കാര്യങ്ങള്
അതിനാല് അവയെ നിയന്ത്രണത്തില് സൂക്ഷിക്കുന്നതിനാണ് ഊന്നല് നല്കേണ്ടത്. ഇത്തരം ജീവിതശൈലീ രോഗങ്ങള് നിയന്ത്രണവിധേയമാക്കാന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുക. ക്രോണിക് കിഡ്നി ഡിസീസ് എന്താണെന്നും അത് തടയാന് ചെയ്യേണ്ട വഴികള് എന്തൊക്കെയെന്നും വായിച്ചറിയാം.

വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്
വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ ലക്ഷണങ്ങള് സാവധാനത്തില് കാലക്രമേണ വികസിക്കുന്നു. വൃക്കകളുടെ പ്രവര്ത്തനം തകരാറിലാകുന്നത് ജലാംശം അല്ലെങ്കില് ഇലക്ട്രോലൈറ്റ് പ്രശ്നങ്ങള്ക്ക് കാരണമാകും. വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ് ഓക്കാനം, ഛര്ദ്ദി, വിശപ്പില്ലായ്മ, ക്ഷീണം, ബലഹീനത, ഉറക്ക പ്രശ്നങ്ങള്, മൂത്രത്തിലെ ഏറ്റക്കുറച്ചില്, പേശിവലിവ്, മാനസിക തീവ്രത കുറവ്, കാലുകളുടെയും കണങ്കാലുകളുടെയും വീക്കം, വരണ്ടതും ചൊറിച്ചില് ഉള്ളതുമായ ചര്മ്മം, ഉയര്ന്ന രക്തസമ്മര്ദ്ദവും ശ്വാസതടസ്സവും, നെഞ്ച് വേദന എന്നിവ. വൃക്കരോഗത്തിന്റെ ലക്ഷണങ്ങള് പലപ്പോഴും വ്യക്തമല്ലാത്തതും മറ്റ് അസുഖങ്ങള് മൂലവും ഉണ്ടാകാം.

മറ്റു രോഗങ്ങളും കാരണക്കാര്
വിട്ടുമാറാത്ത വൃക്കരോഗത്തിന് കാരണമാകുന്ന ചില രോഗങ്ങളുണ്ട്. ടൈപ്പ് 1 അല്ലെങ്കില് ടൈപ്പ് 2 പ്രമേഹം, ഉയര്ന്ന രക്തസമ്മര്ദ്ദം, ഗ്ലോമെറുലോനെഫ്രൈറ്റിസ്, ഇന്റര്സ്റ്റീഷ്യല് നെഫ്രൈറ്റിസ്, പോളിസിസ്റ്റിക് കിഡ്നി രോഗം അല്ലെങ്കില് മറ്റ് പാരമ്പര്യ വൃക്ക രോഗങ്ങള്, മൂത്രനാളിയിലെ ദീര്ഘനാളത്തെ തടസ്സം, വെസിക്യൂറെറ്ററല്, ആവര്ത്തിച്ചുള്ള വൃക്ക അണുബാധ എന്നിവ കാരണം നിങ്ങള്ക്ക് ക്രോണിക് കിഡ്നി ഡിസീസ് വരാം.
Most
read:ആസ്ത്മ
ലക്ഷണം
പരിഹരിക്കും
ഈ
ഹെര്ബല്
ചായകള്

ഒന്നാംഘട്ട വൃക്ക രോഗം
ഘട്ടം 1 ല്, വൃക്കകള്ക്ക് വളരെ നേരിയ കേടുപാടുകള് സംഭവിക്കുന്നു. സാധാരണ രക്ത-മൂത്ര പരിശോധനകളില് ആകസ്മികമായി നിങ്ങള്ക്ക് വൃക്കരോഗം കണ്ടുപിടിക്കാന് സാധ്യതയുണ്ട്. പ്രമേഹമോ ഉയര്ന്ന രക്തസമ്മര്ദ്ദമോ ഉണ്ടെങ്കില് നിങ്ങള്ക്ക് ഈ പരിശോധനകള് നടത്താം. സാധാരണഗതിയില്, വൃക്കകള് 90 ശതമാനമോ അതില് കൂടുതലോ പ്രവര്ത്തിക്കുമ്പോള് രോഗലക്ഷണങ്ങള് ഉണ്ടാകില്ല.

രണ്ടാംഘട്ട വൃക്ക രോഗം
ഈ ഘട്ടത്തില്, വൃക്കകള് 60 മുതല് 89 ശതമാനം വരെ പ്രവര്ത്തിക്കുന്നു. വൃക്ക തകരാറിന്റെ ഈ ഘട്ടത്തില് നിങ്ങള്ക്ക് രോഗലക്ഷണങ്ങള് കാണില്ലായിരിക്കാം. എന്നാല്ക്ഷീണം, ചൊറിച്ചില്, വിശപ്പില്ലായ്മ, ഉറക്കപ്രശ്നങ്ങള്, ബലഹീനത തുടങ്ങിയ ലക്ഷണങ്ങള് ചെറുതായി കണ്ടേക്കാം.

മൂന്നാം ഘട്ട വൃക്ക രോഗം
ഈ ഘട്ടത്തില്, നിങ്ങളുടെ വൃക്ക 45 മുതല് 59 ശതമാനം വരെ പ്രവര്ത്തിക്കുന്നു. മൂന്നാം ഘട്ടത്തില് വൃക്കകള് മാലിന്യങ്ങള്, വിഷവസ്തുക്കള്, ദ്രാവകങ്ങള് എന്നിവ നന്നായി ഫില്ട്ടര് ചെയ്യില്ല, അവ അടിഞ്ഞുകൂടാന് തുടങ്ങുന്നു. മൂന്നാം ഘട്ടത്തില് എല്ലാവര്ക്കും രോഗലക്ഷണങ്ങള് ഉണ്ടായിരിക്കണമെന്നില്ല. പക്ഷേ, നടുവേദന, ക്ഷീണം, വിശപ്പില്ലായ്മ, നിരന്തരമായ ചൊറിച്ചില്, ഉറക്ക പ്രശ്നങ്ങള് തുടങ്ങിയ ചില ലക്ഷണങ്ങള് കണ്ടേക്കാം.
Most
read:തൊണ്ടയിലെ
കാന്സറിന്
ശമനം
നല്കാന്
ആയുര്വേദം
പറയും
പരിഹാരം
ഇത്

നാലാം ഘട്ട വൃക്ക രോഗം
ഈ ഘട്ടത്തില്, നിങ്ങള്ക്ക് മിതമായതോ ഗുരുതരമായതോ ആയ വൃക്ക തകരാറ് വരാം. വൃക്കയുടെ പ്രവര്ത്തനം 15 മുതല് 29 ശതമാനം വരെയാണ്. അതിനാല്, നിങ്ങളുടെ ശരീരത്തില് കൂടുതല് മാലിന്യങ്ങളും വിഷവസ്തുക്കളും ദ്രാവകങ്ങളും നിറയും. വൃക്ക തകരാര് സംഭവിക്കുന്നത് തടയാന് നിങ്ങളാല് കഴിയുന്നതെല്ലാം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. നടുവേദന, നെഞ്ചുവേദന, മാനസിക തീവ്രത കുറയുക, ക്ഷീണം എന്നിവ ഘട്ടത്തിലെ ലക്ഷണങ്ങളാണ്.

അഞ്ചാം ഘട്ട കിഡ്നി രോഗം
അവസാന ഘട്ടത്തില് വൃക്കകള് 15 ശതമാനത്തില് താഴെ ശേഷിയില് മാത്രം പ്രവര്ത്തിക്കുന്നു. കൂടാതെ, മാലിന്യങ്ങളും വിഷവസ്തുക്കളും അടിഞ്ഞുകൂടുന്നത് ജീവന് ഭീഷണിയാകുന്നു. ഇത് അവസാനഘട്ട വൃക്കരോഗമാണ്. ഇവിടെ, നടുവേദന, നെഞ്ചുവേദന, ശ്വസന പ്രശ്നങ്ങള്, മാനസികാരോഗ്യം കുറയല്, ക്ഷീണം എന്നിവ ഉള്പ്പെടാം.
Most
read:ദീര്ഘശ്വാസം
നല്കും
നീണ്ടുനില്ക്കുന്ന
ആരോഗ്യ
ഗുണങ്ങള്

കിഡ്നി രോഗത്തിന് കാരണമാകുന്ന ഘടകങ്ങള്
വിട്ടുമാറാത്ത വൃക്കരോഗത്തിനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. പ്രമേഹം, ഉയര്ന്ന രക്തസമ്മര്ദ്ദം, ഹൃദ്രോഗം എന്നിവ ഇതില് ഉള്പ്പെടുന്നു. മറ്റ് ഘടകങ്ങളാണ്:
* പുകവലിയും പൊണ്ണത്തടിയും
* വൃക്കരോഗത്തിന്റെ കുടുംബ ചരിത്രം
* അസാധാരണമായ വൃക്ക ഘടന
* വാര്ദ്ധക്യം, വൃക്കകളെ തകരാറിലാക്കുന്ന മരുന്നുകളുടെ പതിവ് ഉപയോഗം

സങ്കീര്ണതകള്
വിട്ടുമാറാത്ത വൃക്കരോഗം നിങ്ങളുടെ ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളെയും ബാധിക്കും. സാധാരണ സങ്കീര്ണതകളില് ചിലത് ശരീരത്തില് ദ്രാവകം നിലനിര്ത്തലാണ്. ഇത് നിങ്ങളുടെ കൈകളിലും കാലുകളിലും നീര്വീക്കം, ഉയര്ന്ന രക്തസമ്മര്ദ്ദം അല്ലെങ്കില് ശ്വാസകോശത്തില് ദ്രാവകം നിറയല് എന്നിവയിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് പെട്ടെന്ന് വര്ദ്ധിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന്റെ പ്രവര്ത്തനത്തെ തകരാറിലാക്കുകയും ജീവന് അപകടപ്പെടുത്തുകയും ചെയ്തേക്കാം. വിളര്ച്ച, ഹൃദ്രോഗം, ദുര്ബലമായ അസ്ഥികള്, അസ്ഥി ഒടിവുകള് എന്നിവ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
Most
read:തടി
കുറയ്ക്കുന്ന
പോലെ
കൂട്ടാനും
വഴിയുണ്ട്
യോഗയില്;
ഇത്
ചെയ്താല്
മതി

ക്രോണിക് കിഡ്നി ഡിസീസ് നിയന്ത്രിക്കാന് ചെയ്യേണ്ടത്
* പഞ്ചസാര, ഉപ്പ്, സമ്മര്ദ്ദം, പുകവലി, ഉദാസീനമായ ജീവിതശൈലി, മദ്യം എന്നിവ നിയന്ത്രിക്കുക
* ഉയര്ന്ന ബിപി, പ്രമേഹം തുടങ്ങിയ കിഡ്നി തകരാറിലേക്ക് നയിക്കുന്ന അവസ്ഥകള് നിയന്ത്രിക്കുക
* വൃക്കകളുടെ ആരോഗ്യം ശ്രദ്ധിക്കുക
* മൂത്രനാളിയിലെ അണുബാധകള് ശ്രദ്ധിക്കുക
* ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പച്ചക്കറികള്, പഴങ്ങള്, ധാന്യങ്ങള്, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം എന്നിവ പോലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രയോജനകരമായ ഭക്ഷണങ്ങള് തിരഞ്ഞെടുക്കുക
* ഉപ്പും പഞ്ചസാരയും കഴിക്കുന്നത് കുറയ്ക്കുക
* ദിവസവും 20 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.
* പുകവലിയും പുകയില ഉല്പന്നങ്ങളുടെ ഉപയോഗവും ഉപേക്ഷിക്കുക
* എല്ലാ ദിവസവും 8 മണിക്കൂര് ഉറങ്ങുക
* യോഗ, ശ്വസന വ്യായാമങ്ങള് തുടങ്ങിയ പ്രവര്ത്തനങ്ങളിലൂടെ നിങ്ങളുടെ സമ്മര്ദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കുക.