For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നു വണ്ണം വയ്ക്കാന്‍ നേന്ത്രപ്പഴം ലേഹ്യം

പെട്ടെന്നു വണ്ണം വയ്ക്കാന്‍ ഏത്തപ്പഴം ലേഹ്യം

|

വണ്ണം കൂടുന്നതാണ് പലരുടേയും പ്രശ്‌നമെങ്കില്‍ വണ്ണമില്ലാത്തതും പലരുടേയും പ്രശ്‌നമാണ്. അമിതവണ്ണം നല്ലതല്ലെങ്കിലും ആവശ്യത്തിനു വണ്ണവും ശരീര പുഷ്ടിയുമെല്ലാം വേണം. വല്ലാതെ ഉണങ്ങി മെലിഞ്ഞു വിളറി വെളുത്തിരിയ്ക്കുന്നത് കാഴ്ചയ്ക്കും നന്നാകില്ല, ആരോഗ്യത്തിനും നല്ലതല്ല.

വണ്ണം ഒരു പരിധി വരെ പാരമ്പര്യമാണ്. ഇതല്ലാതെ ഭക്ഷണവും പ്രധാനം. ചില അസുഖങ്ങള്‍ കാരണവും ചിലര്‍ വല്ലാതെ മെലിഞ്ഞിരിയ്ക്കാറുണ്ട്.

പെട്ടെന്നു വണ്ണം വയ്ക്കും, തൂക്കം കൂട്ടും എന്നെല്ലാം അവകാശപ്പെട്ട് പല മരുന്നുകളും ഇറങ്ങുന്നുണ്ട്. പെട്ടെന്നു വണ്ണം കുറയ്ക്കും എന്നവകാശപ്പെട്ട് ഇറങ്ങുന്ന മരുന്നുകള്‍ പോലെ തന്നെ. എന്നാല്‍ ഇത് ആരോഗ്യത്തിന് തീരെ നല്ലതല്ലെന്നു മാത്രമല്ല, പല അസുഖങ്ങളും ഫലമായി കിട്ടുകയും ചെയ്യും.

വണ്ണം വയ്ക്കാന്‍ സഹായിക്കുന്ന തികച്ചും സ്വാഭാവിക വഴികളുണ്ട്. ഭക്ഷണം തന്നെയാണ് പ്രധാനപ്പെട്ടൊരു വഴി. ചില പ്രത്യേക ഭക്ഷണങ്ങള്‍ ചില പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് ശരീരം തടിപ്പിയ്ക്കുവാന്‍ ഏറെ നല്ലതാണ്. നമ്മുടെ ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം ഇതില്‍ പ്രധാനിയാണ്.

വണ്ണം വയ്ക്കാനും

വണ്ണം വയ്ക്കാനും

വണ്ണം വയ്ക്കാനും തൂക്കം കൂടാനുമെല്ലാം സഹായിക്കുന്ന നമ്മുടെ ഒരു പ്രധാന ഭക്ഷണ വസ്തുവാണ് ഏത്തപ്പഴം. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇത് ആരോഗ്യകരമായി തൂക്കം കൂടുന്നതിന്, വണ്ണം വയ്ക്കുന്നതിന് ഏറെ നല്ലതാണ്. ഇത് ഒരു പ്രത്യേക രീതിയില്‍ ലേഹ്യമായി ഉണ്ടാക്കി കഴിയ്ക്കുന്നത് ആരോഗ്യകരമായി വണ്ണം വയ്ക്കാനും തൂക്കം കൂടാനുമെല്ലാം ഏറെ നല്ലതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ഉപയോഗിയ്ക്കാവുന്ന ഈ പ്രത്യേക ലേഹ്യം തികച്ചും നാടന്‍ ചേരുവകള്‍ ചേര്‍ത്ത് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.

നല്ല പഴുത്ത ഏത്തപ്പഴമാണ്

നല്ല പഴുത്ത ഏത്തപ്പഴമാണ്

നല്ല പഴുത്ത ഏത്തപ്പഴമാണ് ഇതിനായി വേണ്ടത്. നല്ലപോലെ പഴുത്തത്, അതായത് പഴുത്തു തൊലി കറുത്തു തുടങ്ങിയത് എന്നു വേണം, പറയാന്‍. പെട്ടെന്നു വെന്തു കിട്ടാന്‍ ഇതാണ് നല്ലത്. പഴുത്ത പഴത്തില്‍ ട്രിപ്‌റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. ഇത് സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ട്. ഇതു നല്ല മൂഡിന് ഏറെ നല്ലതാണ്സാധാരണ അല്‍പം കറുത്ത തോലുള്ള ഏത്തപ്പഴം നാം നല്ലതല്ലെന്നു പറഞ്ഞൊഴിവാക്കും. എന്നാല്‍ കറുത്ത തോലോടു കൂടിയ ഏത്തപ്പഴത്തില്‍ സാധാരണ ഏത്തപ്പഴത്തിലെ എട്ടിരട്ടി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏറ്റവും നല്ലത് കറുത്ത തോലോടു കൂടിയ ഏത്തപ്പഴമാണ് നല്ലതെന്നര്‍ത്ഥം.

ഇതിനൊപ്പം

ഇതിനൊപ്പം

3 ഏത്തപ്പഴം എടുക്കാം. ഇതിനൊപ്പം 100 ഗ്രാം വീതം തേങ്ങാപ്പാല്‍, ശര്‍ക്കര, 50 ഗ്രാം നെയ്യ് എന്നിവയും വേണം. പഴം എടുക്കുന്നതിന് അനുസരിച്ച് ഇതിന്റെ അളവിലും വ്യത്യാസമാകാം. ഏതാണ്ട് എടുക്കേണ്ട അളവാണ് ഇത്. പഴത്തിന്റെ എണ്ണമനുസരിച്ചു ചേരുവകള്‍ കൂട്ടുകയോ കുറയ്ക്കുകയോ ആകാം.

ഏത്തപ്പഴം ലേഹ്യം

ഏത്തപ്പഴം ലേഹ്യം

പഴം തോല്‍ കളഞ്ഞ് നല്ലപോലെ മിക്‌സിയില്‍ അടിച്ചെടുക്കുക. ഒരു ഇരുമ്പു ചട്ടിയോ അടി കട്ടിയുള്ള പാത്രത്തിലോ നെയ്യൊഴിയ്ക്കുക പകുതി നെയ്യു മതി. ഇതു ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് പഴം അരച്ചു വച്ചിരിയ്ക്കുന്നത് ഇട്ട് ഇളക്കുക. നല്ലപോലെ ഇളക്കി കൊണ്ടിരിയ്ക്കണം.

അല്‍പം കഴിയുമ്പോള്‍

അല്‍പം കഴിയുമ്പോള്‍

അല്‍പം കഴിയുമ്പോള്‍ ഇതിലേയ്ക്ക് ശര്‍ക്കര പാനിയാക്കി വച്ചിരിയ്ക്കുന്നത് ഒഴിയ്ക്കണം. അതായത് നേരത്തെ തന്നെ ശര്‍ക്കര അല്‍പം വെള്ളം ചേര്‍ത്ത് അലിയിച്ച് അരിച്ചെടുത്തു വച്ചിരിയ്ക്കുന്നത്. ഇത് ചേര്‍ത്തു നല്ലപോലെ ഇളക്കുക. ഇത് ഒരു വിധം വേവാകുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. നല്ലപോലെ എപ്പോഴും ഇളക്കിക്കൊണ്ടിരിയ്ക്കണം. ഇതു നല്ലപോലെ വെന്തു കഴിഞ്ഞാല്‍ ഇരുണ്ട നിറത്തില്‍ ലേഹ്യപ്പരുവമാകും. ഇതില്‍ വീണ്ടും നെയ്യൊഴിച്ച് ഇളക്കി വെള്ളം നല്ലപോലെ വറ്റിച്ചെടുത്ത് വാങ്ങി വയ്ക്കാം. വേണമെങ്കില്‍ അല്‍പം ഏലയ്ക്കാ പൊടിച്ചത് ഇടാം.

ഈ ലേഹ്യം

ഈ ലേഹ്യം

ഈ ലേഹ്യം ദിവസവും രാവിലെയും രാത്രിയും ഓരോ ടേബിള്‍ സ്പൂണ്‍ വച്ചു കഴിയ്ക്കാം. ഒപ്പം ഒരു ഗ്ലാസ് പാലും കൂടി കഴിച്ചാല്‍ നന്നാകും. കുട്ടികള്‍ക്കും കഴിയ്ക്കാം. മുതിര്‍ന്നവര്‍ക്കുമാകാം. ആരോഗ്യം ഏറെ മെച്ചപ്പെടുവാനും ശരീര പുഷ്ടി വയ്ക്കാനും ഈ പ്രത്യേക ലേഹ്യം ഏറെ നല്ലതാണ്.

ധാരാളം പോഷകങ്ങളുടേയും വൈറ്റമിനുകളുടേയും

ധാരാളം പോഷകങ്ങളുടേയും വൈറ്റമിനുകളുടേയും

ധാരാളം പോഷകങ്ങളുടേയും വൈറ്റമിനുകളുടേയും ധാതുക്കളുടേയുമെല്ലാം ഉത്തമ കലവറയാണ് ഏത്തപ്പഴം. അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. കാല്‍സ്യം സമ്പുഷ്ടമാണ്. എല്ലിന്റെ ആരോഗ്യത്തിനും നല്ലത്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് വയറിനും ഏറെ നല്ലതാണ്.

Read more about: health weight body
English summary

Special Kerala Banana Leham For Weight Gain

Special Kerala Banana Leham For Weight Gain, Read more to know about,
Story first published: Saturday, September 21, 2019, 11:13 [IST]
X
Desktop Bottom Promotion