For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ ആറ് തരം; ലക്ഷണങ്ങള്‍ ഇവയാണ്

|

കൊറോണവൈറസ് ലോകമാകെ മഹാമാരിയായി വ്യാപിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ്. ദിവസം ചെല്ലുന്തോറും മരണവും രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പുതിയ ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആറ് തരം കൊറോണ വൈറസും അതിന്റെ ലക്ഷണങ്ങളും ഉണ്ട് എന്നാണ് പറയുന്നത്. 2019 ഡിസംബറിലാണ് രാജ്യത്തെ നടുക്കി കൊറോണ എത്തിയത. ഇന്ന് കോവിഡ് -19 മഹാമാരി 613,355 മരണങ്ങള്‍ക്ക് കാരണമായി, ഇത് 14,859,535 പേരെയാണ് രോഗം ബാധിച്ചത്. ലോകമെമ്പാടുമുള്ള, ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും കൊറോണ വൈറസിനെക്കുറിച്ച് മനസ്സിലാക്കുന്നതിനും അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുണ്ട് എന്നും എന്താണ് പ്രതിവിധി എന്നും അറിയുന്നതിന് വേണ്ടി കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

കൊറോണക്കാലത്ത് പച്ചക്കറികള്‍ കഴുകേണ്ടത് ഇങ്ങനെകൊറോണക്കാലത്ത് പച്ചക്കറികള്‍ കഴുകേണ്ടത് ഇങ്ങനെ

അതിന്റെ വികസനം പൊതുജനങ്ങളെ അറിയിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ അറിയാവുന്നതാണ്. അതിനാല്‍ ഇന്ന് ലോകം മുഴുവന്‍ നടന്നു കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന COVID-19 സിംപ്റ്റം-ട്രാക്കിംഗ് അപ്ലിക്കേഷനില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ഒരു കൂട്ടം ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ അടുത്തിടെ നടത്തിയ പഠനത്തില്‍, ആറ് വ്യത്യസ്ത തരം കൊറോണ വൈറസ് രോഗങ്ങളുണ്ടെന്ന് കണ്ടെത്തി, അവയില്‍ ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ആറ് തരം കൊറോണവൈറസ്

ആറ് തരം കൊറോണവൈറസ്

വിവിധ തരത്തിലുള്ള പഠനമനുസരിച്ച്, ആറ് വ്യത്യസ്ത തരം കൊറോണ വൈറസ് അണുബാധയാണ് ഉള്ളത്. ഇവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ തീവ്രലക്ഷണങ്ങള്‍ ഉള്ളവയും അല്ലാത്തവയും ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ലക്ഷണങ്ങള്‍ തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കൂടുതല്‍ അറിയാം.

ടൈപ്പ് 1: പനിയില്ലാത്ത ഫ്‌ലൂ പോലുള്ള ചെറിയ ലക്ഷണങ്ങള്‍. തലവേദന, മണം നഷ്ടപ്പെടുന്നത്, പേശിവേദന, ചുമ, തൊണ്ടവേദന, നെഞ്ചുവേദന എന്നിവയാണ് ആദ്യ തരത്തിലുള്ള കൊറോണയുടെ ലക്ഷണങ്ങള്‍.

 ആറ് തരം കൊറോണവൈറസ്

ആറ് തരം കൊറോണവൈറസ്

ടൈപ്പ് 2: പനി പോലുള്ള സാധാരണ ലക്ഷണങ്ങള്‍. ഇത് കൂടാതെ തലവേദന, ദുര്‍ഗന്ധം, ചുമ, തൊണ്ടവേദന, പനി, വിശപ്പില്ലായ്മ.

ടൈപ്പ് 3: ചെറുകുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍. ഇതോടൊപ്പം തലവേദന, ഗന്ധം തിരിച്ചറിയാത്ത അവസ്ഥ, വിശപ്പ് കുറയുന്നത് വയറിളക്കം, തൊണ്ടവേദന, നെഞ്ചുവേദന, എന്നാല്‍ ഇവരില്‍ ചുമയുണ്ടാവില്ല.

കൊറോണ ആറ് തരം

കൊറോണ ആറ് തരം

ടൈപ്പ് 5: കടുത്ത ആശയക്കുഴപ്പം. ഇതോടൊപ്പം തന്നെ തലവേദന, ഗന്ധം തിരിച്ചറിയാത്ത അവസ്ഥ, വിശപ്പ് കുറവ്, ചുമ, പനി, പരുക്കന്‍ വേദന, തൊണ്ടവേദന, നെഞ്ചുവേദന, ക്ഷീണം, ആശയക്കുഴപ്പം, പേശി വേദന എന്നിവയാണ് ലക്ഷണങ്ങള്‍

ടൈപ്പ് 6: കടുത്ത വയറുവേദന, ശ്വസനസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ലക്ഷണങ്ങളില്‍ തലവേദന, ഗന്ധം തിരിച്ചറിയാന്‍ ആവാത്ത അവസ്ഥ, വിശപ്പില്ലായ്മ, ചുമ, പനി, തൊണ്ടവേദന, നെഞ്ചുവേദന, ക്ഷീണം, ആശയക്കുഴപ്പം, പേശി വേദന, ശ്വാസം മുട്ടല്‍, വയറിളക്കം, വയറുവേദന എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. ഇത് വളരെ അപകടകരമായ അവസ്ഥയാണ്.

പഠനത്തിന്റെ അര്‍ത്ഥം എന്ത്?

പഠനത്തിന്റെ അര്‍ത്ഥം എന്ത്?

ശരീരത്തിലെ അണുബാധ മനുഷ്യവ്യവസ്ഥയെ ആക്രമിക്കുന്ന വൈവിധ്യമാര്‍ന്ന വഴികള്‍ കണ്ടെത്തിയപ്പോള്‍, ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത് ആറ് തരം അണുബാധയുണ്ട് എന്നാണ്. എന്നാല്‍ രോഗ ലക്ഷണം തീവ്രമായിരിക്കുമ്പോള്‍ ഓക്‌സിജന്‍ അല്ലെങ്കില്‍ വെന്റിലേറ്റര്‍ ചികിത്സ പോലുള്ള രോഗിക്ക് ശ്വസനത്തിന് ആവശ്യമായി വരുന്നുണ്ട്. ഇതെല്ലാം കൂടുതല്‍ അസ്വസ്ഥതകളിലേക്ക് എത്തുന്നുണ്ട്.

ലക്ഷണങ്ങള്‍ ഇവയാണ്

ലക്ഷണങ്ങള്‍ ഇവയാണ്

രോഗബാധിതരായ ആളുകളില്‍ കോവിഡ് -19 അണുബാധയുടെ സാധ്യത വിലയിരുത്താനും അതുപോലെ തന്നെ രോഗിയെ മുന്‍ഗണനയോടെ ചികിത്സിക്കാനും ഈ കണ്ടെത്തലുകള്‍ സഹായിക്കും. കോവിഡ് -19 രോഗികളുടെ അതിജീവനത്തിനുള്ള സാധ്യത മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. കാരണം ആദ്യകാല ചികിത്സ ഇടപെടല്‍ രോഗം ബാധിച്ച വ്യക്തിയുടെ ലക്ഷണങ്ങളും അവസ്ഥയും മെച്ചപ്പെടുത്തും.

English summary

Six Types Of Coronavirus And Its Symptoms

Here in this article we are discussing about six types of coronavirus and its symptoms.
X
Desktop Bottom Promotion