For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയത്തെ സ്‌ട്രോംങ് ആക്കും ഹൃദയാഘാതത്തെ അകറ്റും 5 യോഗമുദ്രകള്‍

|

യോഗ എന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് നിങ്ങളുടെ ഹൃദയത്തിനും നല്‍കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയില്ല. യോഗ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന അതേ ഗുണം തന്നെയാണ് ചില യോഗ മുദ്രകള്‍ നല്‍കുന്നതും. കാരണം ചില യോഗ മുദ്രകള്‍ നമ്മുടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ എത്രത്തോളം ഗുണകരമുള്ളതാക്കി മാറ്റുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

Simple And Effective Yoga Mudra

ഹൃദയത്തിന്റെ ആരോഗ്യം എന്നത് വളരെയധികം സഹായിക്കേണ്ട ഒന്നാണ് എന്നത് മനസ്സിലാക്കണം. ഹൃദയാരോഗ്യത്തിനായുള്ള യോഗാസനങ്ങള്‍ക്ക് സഹായിക്കുന്ന ചില മുദ്രകള്‍ എന്തൊക്കെയെന്ന് നോക്കാം. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഈ മുദ്രകള്‍ ഉപയോഗിക്കാം. ഏതൊക്കെ മുദ്രകളാണ് ഹൃദയത്തെ ശക്തിപ്പെടുത്തുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

സൂര്യ മുദ്ര അല്ലെങ്കില്‍ അഗ്‌നി മുദ്ര

സൂര്യ മുദ്ര അല്ലെങ്കില്‍ അഗ്‌നി മുദ്ര

സൂര്യ മുദ്ര അല്ലെങ്കില്‍ അഗ്‌നി മുദ്ര എന്നും അറിയപ്പെടുന്ന മുദ്ര ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. ഇത് സൂര്യന്റെ ഊര്‍ജ്ജത്തെ തിരിച്ച് വിടുന്നതിനുള്ള വഴിയായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ തൈറോയ്ഡ് ഹോര്‍മോണ്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം, രക്തക്കുഴലുകള്‍, കൊളസ്‌ട്രോളിന്റെ അളവ് എന്നിവയില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നുണ്ട് സൂര്യമുദ്ര. സൂര്യമുദ്ര പരിശീലിക്കുന്നവര്‍ക്ക് തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ഈ മുദ്ര നിങ്ങളുടെ ശരീരത്തില്‍ നിന്ന് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് വഴി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും മികച്ചതാണ് സൂര്യമുദ്ര.

സൂര്യമുദ്ര ചെയ്യേണ്ടത് ഇപ്രകാരം

സൂര്യമുദ്ര ചെയ്യേണ്ടത് ഇപ്രകാരം

സൂര്യമുദ്ര ചെയ്യുന്നതിന് വേണ്ടി നമുക്ക് പത്മാസനത്തില്‍ ഒരു പായയില്‍ ഇരിക്കുക.. ശേഷം കൈകള്‍ രണ്ടും തുടയില്‍ വെക്കുക. പിന്നീട് രണ്ട് കൈകളിലേയും മോതിരവിരല്‍ വളച്ച് തള്ളവിരലിനോട് ചേര്‍ത്ത് പിടിക്കുക. മറ്റ് വിരലുകള്‍ പുറത്തേക്ക് നീട്ടി ഇരിക്കുക. രണ്ട് കണ്ണുകളും അടച്ചതിന് ശേഷം വേണം സൂര്യമുദ്ര പരിശീലിക്കുന്നതിന്. ദിവസത്തില്‍ രണ്ടുതവണ ഏകദേശം 15-20 മിനിറ്റ് ഇത് ചെയ്യാവുന്നതാണ്. അതിന് ശേഷം മാത്രമേ മുദ്രയില്‍ നിന്ന് കൈ എടുക്കാന്‍ പാടുകയുള്ളൂ. ദിവസവും ചെയ്യുന്നതിന് ശ്രദ്ധിക്കണം.

അപാന വായു മുദ്ര

അപാന വായു മുദ്ര

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഭേദമാവുന്നതിന് വേണ്ടി സഹായിക്കുന്ന മുദ്രകളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചതാണ് അപാന വായു മുദ്ര. ഇത് ഹൃദയാഘാതം തടയുന്നതിനും ഹൃദയസംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ഇത് നിങ്ങളിലുണ്ടാവുന്ന തലവേദന, ഉത്കണ്ഠ, പരിഭ്രാന്തി എന്നിവക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ദഹന സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ശ്വാസകോശത്തിന്റെ കപ്പാസിറ്റി വര്‍്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ മുദ്ര പരിശീലിക്കുന്നവര്‍ക്ക് തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍, മോതിര വിരലുകള്‍ എന്നിവയുടെ ചലനം സഹായിക്കുന്നു. ദിവസവും അപാന മുദ്ര പരിശീലിക്കുന്നതിന് വേണ്ടി അരമണിക്കൂര്‍ സമയം മാറ്റി വെക്കാവുന്നതാണ്.

അപാന വായു മുദ്ര

അപാന വായു മുദ്ര

ഇതിന് വേണ്ടി ആദ്യം പത്മാസനത്തില്‍ ഇരിക്കുക. അതിന് ശേഷം കൈകള്‍ തുടയില്‍ വെച്ച് കൈപ്പത്തിയുടെ മധ്യഭാഗത്തേക്ക് ചൂണ്ടു വിരല്‍ മടക്കണം. അതിന് ശേഷം നടുവിരലിന്റെയും മോതിരവിരലുകളുടെയും അറ്റം തള്ളവിരലിന്റെ അഗ്രം കൊണ്ട് യോജിപ്പിക്കുക. ചെറുവിരല്‍ നിവര്‍ത്തി നേരെ വെക്കുക. പിന്നീട് ഏകാഗ്രത കൈവരിച്ച് ഓം എന്ന മന്ത്രം ജപിക്കണം. ഇത് ദിനവും ചെയ്യുന്നതിന് ശ്രദ്ധിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. രാവിലേയോ വൈകുന്നേരമോ ഇത് പരിശീലിക്കാവുന്നതാണ്.

രുദ്ര മുദ്ര

രുദ്ര മുദ്ര

രുദ്രമുദ്രയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ രോഗശാന്തിക്ക് ഏറ്റവും അനുയോജ്യമായതാണ് രുദ്രമുദ്ര. ഇത് നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നതിന് സഹായിക്കുകയും ചെയ്യുന്നു. രുദ്ര മുദ്ര പരിശീലിക്കുന്നതിന് വേണ്ടി ആദ്യം പത്മാസനത്തില്‍ ഇരിക്കുക. അതിന് സാധിക്കാത്തവര്‍ക്ക് വജ്രാസനത്തില്‍ ഇരിക്കാവുന്നതാണ്. ശേഷം കൈകള്‍ രണ്ടും തുടക്ക് മുകളില്‍ വെക്കുക. മുകളിലേക്ക് കൈപ്പത്തികള്‍ അഭിമുഖീകരിക്കുന്ന തരത്തിലായിരിക്കണം ഇത്. ശേഷം ചൂണ്ടുവിരലും മോതിരവിരലും തള്ളവിരലിന് നേരെ മടക്കി, രണ്ട് വിരലുകളുടെയും അഗ്രം തള്ളവിരലില്‍ സ്പര്‍ശിക്കുന്ന തരത്തില്‍ വെക്കുക. ശേഷിക്കുന്ന വിരലുകള്‍ നിവര്‍ത്തി വെക്കുക. രുദ്ര മുദ്ര 20 മിനിറ്റ് പരിശീലിക്കുന്നതിന് ശ്രദ്ധിക്കണം.

ഗണേശ മുദ്ര

ഗണേശ മുദ്ര

നിങ്ങളുടെ സമ്മര്‍ദ്ദത്തേയും പ്രശ്‌നങ്ങളേയും ഒഴിവാക്കുന്നതിന് വേണ്ടി ഗണേശ മുദ്ര ഉപയോഗിക്കാവുന്നതാണ്. ഇത് ഹൃദയത്തെ പരിപാലിക്കുകയും ഉയര്‍ന്ന കൊളസ്‌ട്രോള്‍ പോലുള്ള അപകടങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ രക്തചംക്രമണത്തിനും സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ച് നില്‍ക്കുന്നതാണ് ഗണേശ മുദ്ര. ഗണേശ മുദ്ര ചെയ്യുന്നതിന് വേണ്ടി പത്മാസനത്തില്‍ ഇരിക്കുക. ശേഷം നിങ്ങളുടെ കൈകള്‍ അഞ്ജലി മുദ്രയില്‍ പിടിക്കുക. പിന്നീട് വലത് കൈവിരലുകള്‍ കൊണ്ട് ഇടത് കൈയ്യില്‍ മുറുകെ പിടിക്കുക. ഇവ എതിര്‍ ദിശയിലേക്ക് നീട്ടുകയും ശ്വാസോച്ഛ്വാസം കൃത്യമായി എടുക്കുകയും ചെയ്യുക. ഇത് മറുവശത്തും ആവര്‍ത്തിക്കാവുന്നതാണ.് ഇത്തരത്തില്‍ ചെയ്യേണ്ടത് അതിരാവിലെയായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

പ്രാണ മുദ്ര

പ്രാണ മുദ്ര

ശാരീരിക പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പ്രാണമുദ്ര. ഇത് ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ശ്വാസകോശത്തെ ശക്തിയോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും രക്തചംക്രമണം കൂട്ടുന്നതിനും പ്രാണ മുദ്ര ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കാഴ്ച ശക്തിയും പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി പത്മാസനത്തിലോ അല്ലെങ്കില്‍ കസേരയിലോ ഇരിക്കുക. അതിന് ശേഷം കൈകള്‍ തുടയില്‍ വിശ്രമിക്കുക. കൈപ്പത്തികള്‍ രണ്ടും മുകളിലേക്ക് അഭിമുഖീകരിക്കുന്ന തരത്തില്‍ വേണം വരുന്നതിന്. പിന്നീട് തള്ളവിരലിന്റെ അഗ്രം കൊണ്ട് മോതിര വിരലിന്റേയ.ും ചെറുവിരലിന്റേയും അഗ്രഭാഗത്ത് പിടിക്കുക. മറ്റ് വിരലുകള്‍ നീട്ടി വെക്കണം. ഇത് നമ്മുടെ സൗകാര്യാര്‍ത്ഥം എപ്പോള്‍ വേണമെങ്കിലും എത്ര സമയം വേണമെങ്കിലും പരിശീലിക്കാം.

ഏത് കഠിന വേദനയും അകറ്റും 5 യോഗാസനങ്ങള്‍: തണുപ്പ് കാലം ഉഷാറാക്കാംഏത് കഠിന വേദനയും അകറ്റും 5 യോഗാസനങ്ങള്‍: തണുപ്പ് കാലം ഉഷാറാക്കാം

തണുപ്പ് കഠിനമാവുമ്പോള്‍ വേദനകളും കൂടും; പരിഹരിക്കാന്‍ ഒറ്റമൂലികള്‍തണുപ്പ് കഠിനമാവുമ്പോള്‍ വേദനകളും കൂടും; പരിഹരിക്കാന്‍ ഒറ്റമൂലികള്‍

English summary

Simple And Effective Yoga Mudra For Cardiovascular Health

Here in this article we are sharing some simple and effective yoga mudra for healthy heart and cardiovascular health in malayalam. Take a look.
Story first published: Wednesday, January 4, 2023, 11:23 [IST]
X
Desktop Bottom Promotion