For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പയര്‍വര്‍ഗ്ഗങ്ങള്‍ ആരോഗ്യം നല്‍കും; പക്ഷേ കൂടുതലായാല്‍ അപകടവും

|

ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് പയര്‍വര്‍ഗ്ഗങ്ങള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ എന്തും അധികമാവുമ്പോള്‍ അതിന്റേതായ പാര്‍ശ്വഫലങ്ങളെ കാണിക്കുന്നുണ്ട്. പയര്‍വര്‍ഗ്ഗങ്ങളില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവ അളവില്‍ അധികം ശരീരത്തിലേക്ക് ചെല്ലുമ്പോള്‍ അത്ര നല്ല ഗുണങ്ങളല്ല അത് നല്‍കുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും ഇവ കഴിക്കുമ്പോള്‍ മറക്കരുത്. കാരണം ചെറിയ ചില പാര്‍ശ്വഫലങ്ങള്‍ നിങ്ങള്‍ക്ക് ഇതിലൂടെ ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ് സത്യം.

Side Effects of Having Excess Beans

വിറ്റാമിന്‍ ബി, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ഇ എന്നിവയെല്ലാം ബീന്‍സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കിഡ്‌നി ബീന്‍സ്, ബ്ലാക്ക് ബീന്‍സ്, സോയാബീന്‍സ്, നേവി ബീന്‍സ്, റെഡ് ബീന്‍സ്, പയര്‍, ലിമ ബീന്‍സ് തുടങ്ങി വിവിധ തരം പയര്‍വര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ നിങ്ങളുടെ ആരോഗ്യത്തിന് അപ്രതീക്ഷിത ഗുണങ്ങള്‍ നല്‍കുന്നവയും ഉണ്ട്. എന്നാല്‍ ഇവയെല്ലാം കഴിക്കുമ്പോള്‍ ഒരു പരിധി വെക്കുന്നതും നല്ലതാണ്. കാരണം ബീന്‍സ് കഴിക്കുന്നതിന്റെ ഗുണങ്ങളും നിങ്ങള്‍ക്ക് അറിയാത്ത ചില പോരായ്മകളുമുണ്ട്. അമിതമായ ബീന്‍സ് കഴിക്കുന്നതിന്റെ ചില പാര്‍ശ്വഫലങ്ങളും എന്തുകൊണ്ടാണ് മിതമായി കഴിക്കണം എന്ന് പറയുന്നതെന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു

ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു

നിങ്ങള്‍ സ്വാഭാവികമായും നേരിടേണ്ടി വരുന്ന ഒന്നാണ് ദഹനപ്രശ്‌നങ്ങള്‍ എന്നത്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പലപ്പോഴും ബീന്‍സ് കാരണമാകുന്നുണ്ട്. നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബീന്‍സ് കഴിക്കുന്നതിന്റെ ഏറ്റവും ഗുരുതരമായ പ്രതികൂല ഫലമാണിത്. ഇതില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്ന് നമുക്ക് അറിയാം. ഇതെപ്പോഴും നിങ്ങളുടെ വയറ് നിറഞ്ഞതുപോലെ നിലനിര്‍ത്തുകയും കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട് എന്നാല്‍ ഫൈബര്‍ ധാരാളം കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ഗ്യാസ് അല്‍പം കൂടുതലാണ്. സാധാരണ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉണ്ടാവുന്ന ഗ്യാസിനേക്കാള്‍ കൂടുതലാണ് ബീന്‍സ് പോലെ ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉണ്ടാവുന്നത്. ബീന്‍സിലെ ഫൈബര്‍ പലപ്പോഴും നിങ്ങളുടെ ദഹന നാളത്തിലെ ബാക്ടീരിയക്ക് വരെ പ്രശ്‌നമുണ്ടാക്കുന്നവയാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം ബീന്‍സ് കഴിക്കാന്‍.

മലബന്ധത്തിന് കാരണമാകുന്നു

മലബന്ധത്തിന് കാരണമാകുന്നു

സാധാരണ അവസ്ഥയില്‍ ഫൈബര്‍ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത് മലബന്ധത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. എന്നാല്‍ ബീന്‍സില്‍ അഥവാ പയര്‍വര്‍ഗ്ഗങ്ങളില്‍ പലപ്പോഴും ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ലയിക്കുന്ന നാരുകള്‍ക്ക് വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നതിന് ജലാംശം അത്യാവശ്യമാണ്. എന്നാല്‍ പലരും ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആവശ്യത്തിന് വെള്ളം കുടിക്കാതെ വരുന്നു. ഈ അവസ്ഥയില്‍ പലപ്പോഴും മലബന്ധം പോലുള്ള അവസ്ഥകള്‍ ഉണ്ടാവാം. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. ഒരു അളവില്‍ കൂടുതല്‍ ബീന്‍സ് കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു.

മൈഗ്രേന്‍ സാധ്യത

മൈഗ്രേന്‍ സാധ്യത

ഭക്ഷണവും മൈഗ്രേയനും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ചില ഭക്ഷണങ്ങള്‍ ആളുകളില്‍ മൈഗ്രേയ്ന്‍ ഉണ്ടാക്കുന്നു. അതുപോലെ തന്നെയാണ് പയര്‍വര്‍ഗ്ഗങ്ങളും. ഇവ കഴിക്കുമ്പോള്‍ നിങ്ങളില്‍ അതികഠിനമായ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ഇത് ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രതികരണമാണ്. സാധാരണ അളവില്‍ കഴുക്കുമ്പോള്‍ പ്രശ്‌നമുണ്ടാവുന്നില്ല. എന്നാല്‍ ഇത് അസാധാരണമായി കഴിക്കുമ്പോള്‍ പലരിലും ഇത്തരം പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം തന്നെ നല്ലൊരു ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

പ്രോട്ടീന്‍ ആവശ്യത്തിനില്ല

പ്രോട്ടീന്‍ ആവശ്യത്തിനില്ല

പലപ്പോഴും പയര്‍വര്‍ഗ്ഗങ്ങള്‍ പ്രോട്ടീന്‍ കലവറയാണ് എന്ന് പലരും കണക്കാക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് അങ്ങനെയല്ല എന്നുള്ളതാണ് സത്യം. എന്നാല്‍ പയര്‍വര്‍ഗ്ഗങ്ങളില്‍ ശരീരത്തിന് ആവശ്യമായ അമിനോ ആസിഡായ മെഥിയോണിന്‍ ഇല്ലാത്തതിനാല്‍ അവ അപൂര്‍ണ്ണമായ പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ് എന്നുള്ളതാണ് സത്യം. നിങ്ങള്‍ പ്രോട്ടീന്‍ ലഭിക്കുന്നതിന് വേണ്ടി വെറും ബീന്‍സ് മാത്രമാണ് ആശ്രയിക്കുന്നതെങ്കില്‍ അതൊരിക്കലും നിങ്ങള്‍ക്ക് കൂടുതല്‍ പ്രോട്ടീന്‍ നല്‍കുന്നില്ല എന്നതാണ് സത്യം. ഇത് മാത്രമല്ല നിങ്ങളുടെ ശരീരത്തില്‍ നിന്ന് അമിനോ ആസിഡുകള്‍ ഇല്ലാതാവുകയും ചെയ്യുന്നു. അതുകൊണ്ട് പ്രോട്ടീന്‍ ശരീരത്തിന് വേണമെന്നുണ്ടെങ്കില്‍ ആവശ്യത്തിന് മറ്റ് ഭക്ഷണങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ഭക്ഷണത്തില്‍ അലര്‍ജി

ഭക്ഷണത്തില്‍ അലര്‍ജി

പലപ്പോഴും പയര്‍വര്‍ഗ്ഗങ്ങള്‍ ചിലര്‍ക്കെങ്കിലും ചെറിയ അളവില്‍ ഭക്ഷണത്തില്‍ അലര്‍ജിയുണ്ടാക്കുന്നതിനുള്ള സാധ്യയതയുണ്ട്. കാരണം ബീന്‍സില്‍ ചെറിയ അളവില്‍ ലെക്റ്റിനുകള്‍ ഉണ്ടെങ്കിലും, അവ പ്രോട്ടീനുകളെ കുടല്‍ വ്യവസ്ഥയില്‍ ബന്ധിപ്പിക്കുന്നതിന് കാരണമാകും. ഇത് പലപ്പോഴും നിങ്ങളില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിലൂടെ ചിലരിലെങ്കിലും അലര്‍ജിയുണ്ടാവുന്നു. ഇത് നിങ്ങളെ കൂടുതല്‍ തളര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിലുണ്ടാവുന്ന ഇത്തരം അലര്‍ജികള്‍ ഒരു കാരണവശാലും നിസ്സാരമായി കണക്കാക്കരുത്. ആരോഗ്യത്തിന് ഇവ വില്ലനായി മാറുന്നുവെന്ന് തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

രോഗാവസ്ഥയില്‍ വില്ലന്‍

രോഗാവസ്ഥയില്‍ വില്ലന്‍

നിങ്ങള്‍ക്ക് ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം (ഐബിഎസ്) എന്ന അവസ്ഥയുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇവര്‍ ഇത്തരം ഭക്ഷണം കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് രോഗാവസ്ഥയെ വര്‍ദ്ധിപ്പിക്കുന്നതിനും പലപ്പോഴും നിയന്ത്രണാതീതമാക്കുകയും ചെയ്യുന്നു. കോശജ്വലന മലവിസര്‍ജ്ജന രോഗമുള്ളവരെങ്കില്‍ അവരും ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇവയെല്ലാം രോഗാവസ്ഥയെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

നെഞ്ചിലെ ഈ വേദന ഗ്യാസ് തന്നെയെന്ന് എങ്ങനെ ഉറപ്പിക്കാം, ലക്ഷണങ്ങളിതാനെഞ്ചിലെ ഈ വേദന ഗ്യാസ് തന്നെയെന്ന് എങ്ങനെ ഉറപ്പിക്കാം, ലക്ഷണങ്ങളിതാ

രോഗപ്രതിരോധശേഷിക്ക് പ്രോബയോട്ടിക് കഴിക്കാംരോഗപ്രതിരോധശേഷിക്ക് പ്രോബയോട്ടിക് കഴിക്കാം

English summary

Side Effects of Having Excess Beans In Malayalam

Side effects of Beans in Malayalam: Here we talking about the side effects of having excess beans. Take a look.
Story first published: Monday, June 20, 2022, 11:09 [IST]
X
Desktop Bottom Promotion