For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കട്ടന്‍ചായയുടെ ഈ ദോഷങ്ങള്‍ അറിഞ്ഞിരിക്കുക

|

കട്ടന്‍ചായയും പരിപ്പുവടയും, കട്ടന്‍ചായയും പത്രവും, കട്ടന്‍ചായയും തുലാമഴയും... അങ്ങനെ മലയാളിക്ക് കൂട്ടായി എന്നും കട്ടന്‍ചായയുണ്ട്. ഇതിലൂടെ മനസിലാക്കാവുന്നതാണ് ഏവരുടെയും സുഹൃത്താണ് കട്ടന്‍ചായ എന്നതാണ്. ബോറടിക്കുമ്പോള്‍, ടെന്‍ഷനടിക്കുമ്പോള്‍, കൂട്ടുകാരുമൊത്ത് ട്രിപ്പടിക്കുമ്പോള്‍ അങ്ങനെ എല്ലാത്തിനും കൂട്ടായി ഒരും കട്ടനും വേണം. വെള്ളത്തിനു ശേഷം ലോകത്തിന്റെ തന്നെ പ്രിയപ്പെട്ട രണ്ടാമത്തെ പാനീയമാണ് ചായ. ഇന്ന് ചായയുടെ വിവിധതരം വകഭേദങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ഇലച്ചായ, മസാല ചായ, നീലഗിരി ചായ, ഗ്രീന്‍ ടീ, ലെമണ്‍ ടീ, ബ്ലാക്ക് ടീ.. അങ്ങനെ ഒരുപാട്. കട്ടന്‍ ചായ ധാരാളം ചേരുവകള്‍ അടങ്ങിയതാണ്. കഫീന്‍, ഫ്‌ളൂറൈഡ്, ഗ്ലൂക്കുറോണിക് ആസിഡ്, ലാക്ടിക് ആസിഡ്, മാംഗനീസ്, പൊട്ടാസ്യം, ടാനിന്‍ എന്നിവ കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്.

Most read: വ്യായാമത്തിനു മുമ്പ് ഈ ഭക്ഷണങ്ങള്‍ അപകടംMost read: വ്യായാമത്തിനു മുമ്പ് ഈ ഭക്ഷണങ്ങള്‍ അപകടം

രാത്രി ഉറക്കമൊഴിച്ചിരുന്ന് പഠിക്കുന്നവരും പണിയെടുക്കുന്നവരും ഒരേപോലെ താല്‍പര്യപ്പെടുന്നതാണ് ആവിപറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായ. അത് നിങ്ങളില്‍ ഊര്‍ജോത്പാദനത്തിന്റെ ദൂതനായി പ്രവര്‍ത്തിക്കുന്നു. ഉന്മേഷദായനി മാത്രമല്ല നിരവധി ഗുണങ്ങളുടെ സ്രോതസ്സ് കൂടിയാണ് കട്ടന്‍ ചായ എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഏതൊന്നിനും ഗുണത്തെപോലെ തന്നെ ദോഷങ്ങളും ഉണ്ടാകുമെന്നത് മറക്കരുത്. അളവില്‍ക്കൂടുതല്‍ കഫീന്‍ ഉപയോഗിക്കുന്നത് ഡയറ്റീഷ്യന്‍മാര്‍ വിലക്കുന്നതാണ്. ഉറക്കമില്ലായ്മ, ശ്വാസതടസം, ഏറിയ നാഡീമിടിപ്പ് എന്നിവയ്ക്ക് കഫീന്റെ അമിതോപയോഗം കാരണമാകുന്നു. കട്ടന്‍ ചായയുടെ ഗുണഫലത്തെക്കുറിച്ച് മിക്കവരും പറഞ്ഞുകേട്ട അറിവുണ്ടാകും നിങ്ങള്‍ക്ക്. എന്നാല്‍ ഇവിടെ കട്ടന്‍ചായയുടെ ഉപയോഗം അളവില്‍ കൂടുതലായാല്‍ എന്താകുമെന്നു നോക്കാം.

അതിസാരം

അതിസാരം

കട്ടന്‍ ചായയിലെ അടിസ്ഥാന ചേരുവയാണ് കഫീന്‍. ദിവസേനയുള്ള കഫീന്റെ ഉപയോഗം നിങ്ങളില്‍ അതിസാരത്തിനു കാരണമായേക്കാം. കഫീന്‍ നിങ്ങളുടെ ദഹന പ്രക്രിയയെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. അതിനാല്‍ കട്ടന്‍ചായയുടെ അമിതോപയോഗം നിങ്ങളുടെ ശരീരത്തിന് ദോഷകരമായി ബാധിച്ചേക്കാം. കേന്ദ്ര നാഡീവ്യവസ്ഥക്ക് ആഘാതമേല്‍പിക്കുന്നതിലൂടെ കട്ടന്‍ചായ ഉറക്കമില്ലായ്മ, ഹൃദയമിടിപ്പ് വര്‍ധിക്കല്‍ എന്നിവയ്ക്കും കാരണമാകുന്നു.

മലബന്ധം

മലബന്ധം

ഇത് ആരും പ്രതീക്ഷിക്കാത്ത കാര്യമാണ്. എന്നാലും കട്ടന്‍ചായയില്‍ അടങ്ങിയ ചേരുവയായ ടാനിനാണ് ഇതിനു കാരണം. ടാനിന്റെ പ്രവര്‍ത്തനഫലമായി ധാരാളം പാഴ്‌വസ്തുക്കള്‍ നിങ്ങളുടെ വയര്‍ പുറംതള്ളാതെ സൂക്ഷിച്ചേക്കാം. കട്ടന്‍ചായയുടെ അമിതോപയോഗം നിങ്ങളില്‍ മലബന്ധത്തിനും കാരണമാകുന്നു.

വയറിനെ പ്രശ്‌നത്തിലാക്കുന്നു

വയറിനെ പ്രശ്‌നത്തിലാക്കുന്നു

ടാനിന്‍ അടങ്ങിയ കട്ടന്‍ചായ അമിതമായി വയറിലെത്തുന്നതോടെ ധാരാളം ആസിഡുകള്‍ നിങ്ങളുടെ വയറ്റില്‍ ഉടലെടുത്തേക്കാം. ഇവ നിങ്ങളുടെ ശരീരത്തിന് നിയന്ത്രിക്കാന്‍ പറ്റുന്നതാവണമെന്നില്ല. അങ്ങനെ നിങ്ങളുടെ വയറിന് അസ്വസ്ഥതയ്ക്കും വേദനയ്ക്കും കട്ടന്‍ ചായ കാരണക്കാരനാകുന്നു. നിങ്ങള്‍ ഒരു ഉദര അള്‍സര്‍ രോഗിയോ കാന്‍സര്‍ രോഗിയോ അണെങ്കില്‍ കട്ടന്‍ചായയെ അടുപ്പിക്കാതിരിക്കുക.

ഉത്കണ്ഠ വളര്‍ത്തുന്നു

ഉത്കണ്ഠ വളര്‍ത്തുന്നു

ധാരാളം അളവില്‍ കഫീന്‍ അടങ്ങിയതിനാല്‍ കട്ടന്‍ചായയുടെ അമിതോപയോഗം നിങ്ങളില്‍ ഉത്കണ്ഠ വളര്‍ത്താന്‍ ഒരു ഘടകമായി മാറുന്നു. വായ വരളുന്നതിനും, ശ്വാസം കുറയുന്നതിനും, കൈകള്‍ തണുക്കാനും, ഉറക്കമില്ലായ്മയ്ക്കുമൊക്കെ ഇത് കാരണമാകുന്നു. അതിനാല്‍ നിങ്ങള്‍ കഴിക്കുന്ന കട്ടന്‍ചായയുടെ അളവ് കൂടാതെ ശ്രദ്ധിക്കുക.

മൂത്രശങ്ക

മൂത്രശങ്ക

കട്ടന്‍ചായയിലെ കഫീന്‍ നിങ്ങളുടെ മൂത്രാശയത്തെ അധികമായി പ്രവര്‍ത്തിപ്പിക്കും. അതിനാല്‍ കൂടെ കൂടെ മൂത്രം ഒഴിക്കാന്‍ തോന്നിയേക്കാം.

എല്ലുകളെ തളര്‍ത്തുന്നു

എല്ലുകളെ തളര്‍ത്തുന്നു

മൂത്രമൊഴിക്കുമ്പോള്‍ കൂടിയ അളവില്‍ കാല്‍സ്യത്തെ പുറംതള്ളുന്നതിന് കട്ടന്‍ചായയുടെ അമിതോപയോഗം കാരണമാകുന്നു. കാല്‍സ്യത്തിന്റെ ഇത്തരം നഷ്ടത്തിലൂടെ നിങ്ങളുടെ എല്ലുകള്‍ക്ക് ചെറിയതോതില്‍ തളര്‍ച്ച തോന്നാം. അതിനാല്‍ കട്ടന്‍ ചായ അധികമാകാതെ ശ്രദ്ധിക്കുക.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയാഘാദമോ ഹൃദയസംബന്ധമോ ആയി പ്രശ്‌നമനുഭവിക്കുന്നവര്‍ക്ക് കട്ടന്‍ചായ വില്ലനാണ്. അത്തരക്കാര്‍ക്ക് കഫീന്‍ ഒരു നിരോധിത വസ്തുവാണ്. ഗ്യാസോ അസിഡിറ്റിയോ ഉള്ള ആളുകളും സൂക്ഷിക്കണം. കട്ടന്‍ ചായയുടെ അമിതോപയോഗം അവര്‍ക്കും ദോഷകരമായി വരും.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികളായ സ്ത്രീകള്‍ ദിവസവും രണ്ടു കപ്പിലധികം കട്ടന്‍ചായ കുടിക്കുന്നത് ഡോക്ടര്‍മാരും വിലക്കുന്നതാണ്. എന്തെന്നാല്‍ കട്ടന്‍ ചായയില്‍ അടങ്ങിയ കഫീന്‍ ഗര്‍ഭം അലസുന്നതിന് ഒരു കാരണക്കാരനാകുന്നു.

ഗുണങ്ങളും മറക്കേണ്ട

ഗുണങ്ങളും മറക്കേണ്ട

കട്ടന്‍ ചായയെ ഇത്രയും കുറ്റം പറഞ്ഞാലും ഇതിന്റെ ഗുണങ്ങള്‍ ആരും മറക്കരുത്. മിതമായ അളവിലെ കട്ടന്‍ചായ ഉപയോഗം നമ്മുടെ ശരീരത്തെ ഊര്‍ജ്ജസ്വലതയോടെ നില്‍ക്കാന്‍ സഹായിക്കുന്നു. ഹൃദയ ധമനികളുടെ ആരോഗ്യം സംരക്ഷിക്കുന്നു, അര്‍ബുദത്തെ തടയുന്നു, രോഗ പ്രതിരോധശേഷി ഉയര്‍ത്തുന്നു, ശരീരഭാരം കുറയ്ക്കുന്നു, കൊളസ്‌ട്രോള്‍ ലെവല്‍ കുറക്കുന്നു എന്നിങ്ങനെയുള്ള നല്ല കാര്യങ്ങളും കട്ടന്‍ചായ ചെയ്യുന്നുണ്ടെന്ന് മറക്കരുത്.

English summary

Side Effects Of Black Tea

Here we are saying about the Side Effects Of Black Tea. Read on.
X
Desktop Bottom Promotion