Just In
Don't Miss
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള് വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്ഥികള്
- Sports
രാജസ്ഥാന് വന് തിരിച്ചടി; ബെന് സ്റ്റോക്ക്സ് ഐപിഎല്ലില് നിന്ന് പുറത്ത്
- Automobiles
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടുവേദന നിസാരമാക്കരുത്, ഗുരുതര രോഗലക്ഷണമാണ്
പലരേയും അലട്ടുന്ന, അതേ സമയം നാം കാര്യമാക്കിയെടുക്കാത്ത പല രോഗങ്ങളുമുണ്ട്. ഇതിലൊന്നാണ് നടുവേദന. നടുവേദന സ്ത്രീയ്ക്കും പുരുഷനും ഏതു പ്രായക്കാര്ക്കും വരാവുന്ന ഒന്നു തന്നെയാണ് ഇത്.
നടുവേദന ചിലപ്പോള് ചില നിസാര കാരണങ്ങള് കൊണ്ടുണ്ടാകാം. ഇതിന് നാം ഭാരം എടുത്തുയര്ത്തുന്നതോ കിടപ്പു ശരിയല്ലാത്തതോ നടുവിന് ആയാസമുണ്ടാക്കുന്ന രീതിയിലെ എന്തെങ്കിലും പ്രവൃത്തികള് ചെയ്യുന്നതോ കാരണമാകാം. എന്നാല് ഇതിനേക്കാളുപരിയായി ഇത് ചിലപ്പോള് പല ഗുരുതരമായ രോഗങ്ങളുടേയും ലക്ഷണം കൂടിയാകാം.
എന്നാല് ഈ സാധ്യത പലപ്പോഴും പലരും തള്ളിക്കളയുകയാണ് പതിവ്. എന്നാല് നടുവേദന ഗുരുതര രോഗലക്ഷണമായി വരുന്ന ചില രോഗങ്ങളുണ്ട്. വേഗത്തില് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില് ജീവിതം തന്നെ അപകടത്തിലാക്കുന്ന ചിലത്. 20 വയസില് താഴെയുള്ള കുട്ടികളിലും 50 വയസിനു മുകളില് വരുന്ന മുതിര്ന്നവരിലും വരുന്ന നടുവേദന പ്രത്യേകിച്ചും പ്രാധാന്യമര്ഹിയ്ക്കുന്നതാണ്.
രാത്രി മാത്രം വരുന്ന നടുവേദന, അപകടങ്ങളെ തുടര്ന്നു വരുന്ന നടുവേദന, തുടര്ച്ചയായി നില നില്ക്കുന്ന നടുവേദന എന്നിവയും ഏറെ ശ്രദ്ധ വേണം. നടുവേദനയ്ക്കൊപ്പം ഭാരക്കൂറവ്, അകാരണമായ ക്ഷീണം, മൂത്രം അറിയാതെ പോകുന്ന അവസ്ഥ, രഹസ്യഭാഗങ്ങളിലെ മരവിപ്പ് എന്നിവയുണ്ടെങ്കിലും കൂടുതല് ശ്രദ്ധ വേണ്ടതാണ്. നടുവേദന എങ്ങനെയാണ് ഗുരുതര രോഗങ്ങളുടെ ലക്ഷണമാകുന്നതെന്ന് അറിയൂ.

പുരുഷന്മാരില്
പുരുഷന്മാരില് നടുവേദന ചിലപ്പോള് പ്രോസ്റ്റേറ്റ് ക്യാന്സര് പോലുള്ള രോഗങ്ങളുടെ ലക്ഷണമാകാറുണ്ട്. പ്രോസ്റ്റേറ്റ് ക്യാന്സര് മാത്രമല്ല, പല ക്യാന്സറുകളും എല്ലിലേയ്ക്കു പടരുമ്പോഴുണ്ടാകുന്ന ലക്ഷണം കൂടിയാണ് നടുവേദന. ഇത്തരം വേദന രാത്രിയിലാണ് കൂടുതലാകുക എന്നതു സാധാരണയാണ്. മെറ്റാസ്റ്റേറ്റിസ് എന്നു പറയാം. പുരുഷന്മാരില് നടുവേദന പ്രോസ്റ്റേറ്റ് ക്യാന്സര് എല്ലുകളിലേയ്ക്കു പടരുമ്പോഴും ഉണ്ടാകാറുണ്ട്. ഇതിനൊപ്പം മറ്റ് ലക്ഷണങ്ങളും ശരീരം കാണിയ്ക്കും.

നടുവേദന
മസ്കുലോസ്കെലിറ്റല് ഡിസോര്ഡറുകള്, പെപ്റ്റിക് അള്സര്, പാന്ക്രിയാറ്റൈറ്റിസ്, ഫീലോനെഫ്രൈറ്റിസ്, അരോട്ടിക് അന്യൂറിയംസ് പോലുള്ള പ്രശ്നങ്ങള് കാരണവും നടുവേദനയുണ്ടാകാറുണ്ട്. പെപ്റ്റിക് അള്സര് പോലുള്ള പ്രശ്നങ്ങള് വേണ്ട രീതിയില് ചികിത്സച്ചു മാറ്റിയില്ലെങ്കില് കുടലിനെ ബാധിയ്ക്കുന്ന ഗുരുതരമായ മറ്റ് അവസ്ഥകളിലേയ്ക്കു വഴി തെളിയ്ക്കുകയും ചെയ്യുന്നു.

എല്ലുകള്ക്കുണ്ടാകുന്ന ഇന്ഫെക്ഷനുകളും
എല്ലുകള്ക്കുണ്ടാകുന്ന ഇന്ഫെക്ഷനുകളും ഇതിനുള്ള പ്രധാനപ്പെട്ട കാരണമാണ്. ഓസ്റ്റിയോമൈലൈറ്റിസ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതുപോലെ സ്പോണ്ടിലൈറ്റിസ് പോലുള്ള ചില പ്രശ്നങ്ങള് കാരണവും നടുവേദനയുണ്ടാകാം. ഇത് നടുവിന് ഇളകാനുള്ള പ്രയാസമുണ്ടാക്കും. പ്രത്യേകിച്ചും രാവിലെ.

ഇതിനു പുറമേ
ഇതിനു പുറമേ ചിലപ്പോള് കിഡ്നി സ്റ്റോണുകള്, സ്ത്രികളിലുണ്ടാകുന്ന ഗര്ഭപാത്ര സംബന്ധമായ രോഗമായ എന്ഡോമെട്രിയോസിസ് എന്നിവയും നടുവേദനയ്ക്കു കാരണമാകാറുണ്ട്. സ്ത്രീകളില് ഗര്ഭാശയ സംബന്ധമായ പല രോഗങ്ങളും നടുവേദനയ്ക്കു കാരണമാകാറുണ്ട്.

നട്ടെല്ലിനുണ്ടാകുന്ന ക്ഷതം
നടുവേദനയ്ക്കു ഗുരുതര കാരണമായി പറയാവുന്ന ഒന്നാണ് നട്ടെല്ലിനുണ്ടാകുന്ന ക്ഷതം. ഇത് അപകടങ്ങള് കാരണമോ അല്ലാതെയോ വരാം. ഇതിന്റെ ഭാഗമായി ഇതിനുള്ളിലെ ജെല്ലി പോലെയുള്ള വസ്തു പുറത്തു വന്ന് ഈ അവസ്ഥയില് വേദനയും നിര്ക്കെട്ടുമെല്ലാം ഉണ്ടാകാം. ഇതു വേണ്ട രീതിയില് ചികിത്സിച്ചു മാറ്റിയില്ലെങ്കില് അണുബാധയും പഴുപ്പുമെല്ലാമുണ്ടായി ശരീരം ഗുരുതരാവസ്ഥയിലേയ്ക്കു മാറാം.

സ്പോണ്ടിലൈറ്റിസ്
ചെറുപ്പക്കാരില് നട്ടെല്ലിനെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു അവസ്ഥയാണ് നട്ടെല്ലിലെ കശേരുക്കളെ ബാധിയ്ക്കുന്ന സന്ധിവാതം അഥവാ സ്പോണ്ടിലൈറ്റിസ്. രാവിലെ എഴുന്നേല്ക്കുമ്പോള് അനുഭവപ്പെടുന്ന നടുവേദനയാണ് ഇതിന്റെ മുഖ്യ ലക്ഷണമായി പറയാവുന്നത്. നടുവേദനയ്ക്കൊപ്പം കഴുത്തു വേദന, കാല്മുട്ടു വേദന, ഉപ്പുറ്റി വേദന, കണ്ണുകള്ക്കു ചുവപ്പ് എന്നിവയെല്ലാമുണ്ടാകും. രോഗം ഗുരുതരമായാല് നട്ടെല്ലിന്റെ ചലന ശേഷി പൂര്ണമായി നഷ്ടപ്പെടുന്നതു വരെയുളള അവസ്ഥയിലേയ്ക്കെത്തും.