For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറക്കും ചുട്ടവെളുത്തുള്ളി,ചൂടുനാരങ്ങവെള്ളം

വയര്‍ കുറക്കും ചുട്ടവെളുത്തുള്ളി,ചൂടുനാരങ്ങവെള്ളം

|

ആരോഗ്യത്തിന് സഹായിക്കുന്ന പല ശീലങ്ങളുമുണ്ട്. കൃത്യ സമയത്ത് ആഹാരം കഴിയ്ക്കുന്നത്, വ്യായാമം, സമയത്ത് ഉണരുന്നത് എല്ലാം ഇതില്‍ പെടുന്ന ശീലങ്ങളാണ്. വ്യായാമവും പ്രധാനം തന്നെയാണ്.

പലപ്പോഴും സൗന്ദര്യത്തേയും ഒപ്പം ആരോഗ്യത്തേയും ഹനിയ്ക്കുന്ന ചിലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് തടിയും വയറുമെല്ലാം. എത്ര മെലിഞ്ഞവരാണെങ്കിലും ചിലപ്പോള്‍ വയറുണ്ടാകും. ഇതു പ്രശ്‌നം തന്നെയാണ്. സൗന്ദര്യപരമായി മാത്രമല്ല, ആരോഗ്യപരമായും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുവാന്‍ ഏറെ എളുപ്പമാണ്. പോകുവാന്‍ ഇത്ര തന്നെ പ്രയാസവും.

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ എളുപ്പ വഴികള്‍ നോക്കി പോകുന്നവര്‍ ധാരാളമുണ്ട്. പകരം ലഭിയ്ക്കുക ചിലപ്പോള്‍ ഒരിക്കലും മാറാത്ത ആരോഗ്യ പ്രശ്‌നങ്ങളാകും.

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പിടി വീട്ടുവൈദ്യങ്ങള്‍ നമുക്കുണ്ട്. യാതൊരു ദോഷവും വരുത്താത്ത ഇവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇത്തരം വീട്ടു വൈദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളിയും ചെറുനാരങ്ങയുമെല്ലാം ഏറെ ആരോഗ്യപരമായ ഗുണങ്ങളുള്ള ഇവ തടിയും വയറും കുറയ്ക്കാനും ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അലിസിന്‍ എന്നൊരു ഘടകമുണ്ട്. ഇതു നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. ഇതാണ് തടി കുറയ്ക്കുന്നതടക്കമുള്ള ഗുണങ്ങള്‍ നല്‍കുന്നതും. ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്നത ഒന്നാണിത്. പലതരം ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടഞ്ഞ് ഹൃദയാരോഗ്യം ഉറപ്പു വരുത്തുന്ന ഒന്നുമാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയും ആരോഗ്യപരമായി ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നു തന്നെയാണ്. കൊഴുപ്പു കളയാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സി സമ്പുഷ്ടമായ ഒന്നാണിത്. പല രോഗങ്ങളും തടയാന്‍ കഴിവുള്ള ഇത് പണ്ടു കാലം മുതല്‍ തന്നേ തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ചുട്ടവെള്ളുളളിയും ചൂടു നാരങ്ങാവെളളവും

ചുട്ടവെള്ളുളളിയും ചൂടു നാരങ്ങാവെളളവും

ചുട്ടവെള്ളുളളിയും ചൂടു നാരങ്ങാവെളളവും അല്‍പകാലം സ്ഥിരം ഉപയോഗിച്ചാല്‍ വയറും ഒപ്പം തടിയും കുറയും. പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണതിത്. ചുട്ട വെളുത്തുള്ളി ഉപയോഗിച്ചാല്‍ മതിയാകും. നാലോ അഞ്ചോ അല്ലി വെളുത്തുള്ളി ചുട്ടത് രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുക. ഇതിനു മീതേയായി ചെറുചൂടുവെള്ളത്തില്‍ പകുതി നാരങ്ങ പിഴിഞ്ഞത് ഒരു ഗ്ലാസ് കുടിയ്ക്കുക. ഇതില്‍ മധുരമോ ഉപ്പോ ചേര്‍ക്കേണ്ടതില്ല. വേണമെങ്കില്‍ ലേശം തേനാകാം. നിര്‍ബന്ധമില്ല. ഇത് അടുപ്പിച്ച് അല്‍പകാലം ഉപയോഗിച്ചാല്‍ തന്നെ ഗുണമുണ്ടാകും.

ചുട്ട വെളുത്തുള്ളി

ചുട്ട വെളുത്തുള്ളി

ചുട്ട വെളുത്തുള്ളി കഴിച്ച് ഓരോ മണിക്കൂര്‍ ശേഷവും ശരീരത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. വെളുത്തുള്ളി കഴിച്ച് 1 മണിക്കൂര്‍ ശേഷം ശരീരത്തില്‍ ഇത് ദഹിച്ചു ചേരും .2-4 മണിക്കൂര്‍ ശേഷം ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളേയും ചെറുക്കുവാന്‍ സഹായിക്കും. 4-6 മണിക്കൂര്‍ ശേഷം ഇവ T സെല്‍സ് എന്ന കോശങ്ങളിലേയ്ക്കു കടന്ന് ഇവയെ ശക്തിപ്പെടുത്തും. ഇതുവഴി പ്രതിരോധശേഷി വര്‍ദ്ധിയ്ക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പു കത്തിച്ചു കളയാനും തുടങ്ങും.

6-7 മണിക്കൂറില്‍

6-7 മണിക്കൂറില്‍

6-7 മണിക്കൂറില്‍ ശരീരത്തിന് ദോഷകരമായ ബാക്ടീരിയ പോലുള്ളവയ്‌ക്കെതിരെ ഇവ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതോടെ ഇന്‍ഫെക്ഷനുകളെ ചെറുക്കാനുള്ള കഴിവ് ഇവയ്ക്കു ലഭിയ്ക്കും. 10 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ കഴിയ്ക്കുന്ന വെളുത്തുള്ളിയുടെ പൂര്‍ണ ഫലം ശരീരത്തിനു ലഭ്യമാകുകയും ചെയ്യും. നാരങ്ങാനീരും ശരീരത്തിലെ കൊഴുപ്പും കളയാനും ടോക്്‌സിനുകള്‍ നീക്കാനുമെല്ലാം ഏറെ നല്ലതാണ്. പല തരം അസുഖങ്ങള്‍ക്കു മാത്രമല്ല, ചര്‍മത്തിനും ഏറെ ഗുണകരമായതാണ് ഇത്.

കൊളസ്‌ട്രോളും

കൊളസ്‌ട്രോളും

ചുട്ട വെളുത്തുള്ളിയും ചൂടു നാരങ്ങാവെള്ളവും രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. പ്രമേഹവും കൊളസ്‌ട്രോളും നീക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. വയറിന്റെ ആരോഗ്യത്തിന് ഉത്തമം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരവുമാണിത്.

English summary

Roasted Garlic And Warm Lemon Water Remedy For Belly Fat

Roasted Garlic And Warm Lemon Water Remedy For Belly Fat, Read more to know about.
Story first published: Saturday, August 17, 2019, 12:54 [IST]
X
Desktop Bottom Promotion