Latest Updates
-
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉറങ്ങും മുന്‍പ് വ്യായാമം വേണ്ട; അപകടം അടുത്തുണ്ട്
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ചില അവസ്ഥകള്‍ പലരിലും ഉണ്ടാവുന്നുണ്ട്. അതില്‍ ഒന്നാണ് വ്യായാമം. വ്യായാമം ചെയ്യുന്നതിലൂടെ അത് നിങ്ങളില്‍ ഉണ്ടാവുന്ന ആരോഗ്യപരമായ മാറ്റങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ വ്യായാമം ചെയ്യുന്നത് നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ വ്യായാമം ചെയ്യുന്ന സമയം കൃത്യമല്ലെങ്കില്‍ അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ദിനവും ചെയ്യുന്ന വ്യായാമത്തിന് ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ രാത്രി ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും അപകടം ഉണ്ടാക്കുന്നതാണ്.
ദിവസേനയുള്ള വ്യായാമത്തിന് മികച്ച ഉറക്ക ശുചിത്വം, ശാരീരികക്ഷമത, വിശ്രമം, ഉത്കണ്ഠ നിയന്ത്രിക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. എന്നിരുന്നാലും, സമയബന്ധിതമായി ഇത് ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. തിരക്കേറിയ ഷെഡ്യൂളുകള്‍ കാരണം, പലരും രാത്രി വൈകിയോ ഉറങ്ങാന്‍ പോകുന്നതിനു മുമ്പോ വ്യായാമം ചെയ്യാന്‍ തിരഞ്ഞെടുക്കുന്നു. രാത്രി വൈകിയുള്ള വ്യായാമം നിങ്ങളുടെ ശരീരത്തെ ക്ഷീണിപ്പിക്കുകയും നന്നായി ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. വാസ്തവത്തില്‍, ഇത് ശരിയല്ല. വാസ്തവത്തില്‍, രാത്രി വൈകിയുള്ള വ്യായാമങ്ങള്‍ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ ജീവിതശൈലിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്തൊക്കെയാണ് ഇതിലൂടെ ഉണ്ടാവുന്ന പ്രതികൂല ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഉറക്കത്തെ തടസ്സപ്പെടുത്തുന്നു
മിതമായ വ്യായാമം നിങ്ങളുടെ ഉറക്കത്തിന് ഗുണം ചെയ്യുമെങ്കിലും, ഉയര്‍ന്ന തീവ്രതയുള്ള ഇടവേള പരിശീലനം (HIIT) പോലെ, കൂടുതല്‍ തീവ്രമായ എന്തെങ്കിലും ചെയ്യുന്നത്, നിങ്ങളുടെ ഉറക്കസമയത്തെ കുറക്കുന്നു. നിങ്ങളുടെ ഉറക്കത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ഉറക്കത്തില്‍ കൂടുതല്‍ തവണ നിങ്ങളെ ഉണര്‍ത്തുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ നിസ്സാരമായി കണക്കാക്കരുത്. ആരോഗ്യത്തിന് വെ്ല്ലുവിളി ഉണ്ടാക്കുന്ന പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്.

പേശികളുടെ വളര്‍ച്ചക്ക് തടസ്സം
തീവ്രമായ വ്യായാമം നിങ്ങളുടെ പേശികള്‍ തകരുകയും കീറുകയും ചെയ്യുന്നു. അവര്‍ സുഖം പ്രാപിക്കാനും ശരിയായി വളരാനും, നല്ല ഉറക്കം ആവശ്യമാണ്. എന്നിരുന്നാലും, ഉറങ്ങുന്നതിനുമുമ്പ് വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുമെന്നതിനാല്‍, ഇത് പേശികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇത് കൂടൂതല്‍ കൈകാല്‍ വേദനകള്‍ ഉണ്ടാക്കുകയും ആരോഗ്യത്തിന് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

സ്ഥിരത ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണ്
2018 ലെ ഒരു പഠനത്തില്‍, രാവിലെ വ്യായാമം ചെയ്യുന്ന ആളുകള്‍ ഉച്ചതിരിഞ്ഞോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ അവരുടെ വര്‍ക്കൗട്ടുകളില്‍ സ്ഥിരത പുലര്‍ത്താന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി. നിങ്ങള്‍ പിന്നീട് വ്യായാമം ചെയ്യുമ്പോള്‍, സ്വയമേവയുള്ള പ്ലാനുകളോ ടിവി കാണാനുള്ള പ്രലോഭനമോ പോലുള്ള കാര്യങ്ങളില്‍ ശ്രദ്ധ തിരിക്കുന്നതിന് കൂടുതല്‍ സമയമുണ്ടെന്ന വസ്തുത കൊണ്ടായിരിക്കാം ഈ കണ്ടെത്തല്‍. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

ജാഗ്രത വര്‍ദ്ധിപ്പിക്കുന്നു
വ്യായാമം സ്ട്രെസ് ഹോര്‍മോണ്‍ പുറത്തുവിടുന്നു, ഇത് നിങ്ങളുടെ ശരീരത്തെ ഉണര്‍ത്തുന്നു. ഈ ഹോര്‍മോണും ജിമ്മിലെ തെളിച്ചമുള്ള ലൈറ്റുകളും ഉറക്ക ഹോര്‍മോണായ മെലറ്റോണിന്റെ സ്രവണം നിര്‍ത്തുന്നു, ഇത് മോശമായ ഉറക്കത്തിലേക്ക് നയിക്കുന്നു. എപ്പോഴും ജാഗരൂകരായി ഇരിക്കുന്നതിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. അത് ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു.

ഹൃദയമിടിപ്പിനെ ബാധിക്കുന്നു
രാത്രി വൈകിയുള്ള വ്യായാമങ്ങള്‍ സ്ഥിരമായ ഹൃദയമിടിപ്പ് തടസ്സപ്പെടുത്തും, ഇത് മോശം ഉറക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. അതുകൊണ്ട് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കേണ്ടതാണ് എന്ന് നോക്കാവുന്നതാണ്. വിദഗ്ധാഭിപ്രായത്തില്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. നല്ല ഉറക്കത്തിന് വേണ്ടി നമുക്ക് ഇനി പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
1. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക
2. നിങ്ങളുടെ പേശികളെ വിശ്രമിക്കാന്‍ ചൂടു വെള്ളത്തില്‍ കുളിക്കുക
3. വിശ്രമിക്കുന്ന സമയം നിങ്ങളുടെ കിടപ്പുമുറിയില്‍ കുറച്ച് അവശ്യ എണ്ണ കത്തിക്കുക അല്ലെങ്കില്‍ കുറച്ച് കുളിക്കുന്ന വെള്ളത്തില്‍ കലര്‍ത്തുക



Click it and Unblock the Notifications
