For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹശേഷം സ്ത്രീ തടിയ്ക്കുന്ന രഹസ്യം ഇതാ

വിവാഹശേഷം സ്ത്രീ തടിയ്ക്കുന്ന രഹസ്യം ഇതാ

|

തടി ആരോഗ്യത്തിനു ദോഷം വരുത്തുന്ന ഒന്നു തന്നെയാണ്. തടി കൂടുന്നത് പലരും സൗന്ദര്യ പ്രശ്‌നമായി കണക്കാക്കുന്നുവെങ്കിലും പലപ്പോഴും ഇത് ആരോഗ്യ പ്രശ്‌നമാണെന്നതാണ് വാസ്തവം. തടിയും ഒപ്പം വയറും വര്‍ദ്ധിയ്ക്കുന്നത് ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. ഇത് സ്ത്രീകള്‍ക്കായാലും പുരുഷനായാലും ഒരു പോലെ ദോഷകരം തന്നെയാണ.്

നമ്മുടെ സമൂഹത്തില്‍ പൊതുവേ കണ്ടു വരുന്ന ഒരു കാര്യമുണ്ട്. വിവാഹ ശേഷം പെണ്‍കുട്ടികള്‍ തടിയ്ക്കുന്നതായി കണ്ടു വരാറുണ്ട്. ഇത് നമ്മുടെ സമൂഹം സാധാരണ രീതിയിലാണ് കാണുന്നത്. കല്യാണമൊക്കെ കഴിഞ്ഞില്ലേ, അല്‍പം തടിയ്ക്കുന്നതു സ്വാഭാവികം, അല്ലെങ്കില്‍ വല്ലാതെ മെലിഞ്ഞിരിയ്ക്കുന്ന പെണ്‍കുട്ടികളെ പറ്റി ശരീരം മെച്ചപ്പെടണമെങ്കില്‍ വിവാഹം കഴിയേണ്ടി വരും എ്‌ന്നെല്ലാം പറയുന്ന തലമുറ പണ്ടും ഇപ്പോഴുമുണ്ട്. അതായത് വിവാഹം ശരീരം തടിപ്പിയ്ക്കുന്ന സ്വാഭാവിക പ്രക്രിയയാണ് എന്നതാണ് കണക്ക്.

കര്‍ക്കിടകത്തില്‍ കുറുന്തോട്ടി നീര് അമൃതു പോലെകര്‍ക്കിടകത്തില്‍ കുറുന്തോട്ടി നീര് അമൃതു പോലെ

എന്നാല്‍ വിവാഹ ശേഷം സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും അല്‍പം നന്നാകുന്നതും വയര്‍ ചാടുന്നതും തടി കൂടുന്നതുമെല്ലാം തന്നെ സ്വാഭാവികമാണ്. സ്ത്രീകള്‍ 10-12 കിലോ വരെ ഭാരം കൂടുമ്പോള്‍ പുരുഷന്മാര്‍ മൂന്നു നാലു കിലോ വരെയും കൂടാറുണ്ട്.

കളിച്ചു കളിച്ചു യൂട്രസില്‍ വെള്ളം കയറിയാല്‍കളിച്ചു കളിച്ചു യൂട്രസില്‍ വെള്ളം കയറിയാല്‍

ഇതു സാധാരണയാണ്. എന്നാല്‍ പെണ്‍കുട്ടി തടിയ്ക്കുന്നതിനു പുറകിലെ ചില കാരണങ്ങള്‍ സമൂഹം കരുതുന്നതാണ് തെറ്റ്. ഇതിനു പുറകിലെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചറിയൂ

പലരും കരുതുന്നത്

പലരും കരുതുന്നത്

പലരും കരുതുന്നത് ഇത് ഹോര്‍മോണ്‍ വ്യത്യാസം കൊണ്ടാണ് എന്നാണ്. ഇതിനു കാരണം വിവാഹ ശേഷം കന്യകാത്വം നഷ്ടപ്പെടുന്നതും ഈ രീതിയിലെ ജീവിതവുമാണ് വിവാഹ ശേഷം സ്ത്രീ തടിയ്ക്കാനുള്ള കാരണമെന്നും കരുതുന്നവരുണ്ട്. ഇതിനു പുറമേ പുരുഷന്റെ ബീജം സ്ത്രീ ശരീരത്തില്‍ എത്തുന്നത് സ്ത്രീയെ തടിപ്പിയ്ക്കുന്നുവെന്നും വിശ്വാസമുണ്ട. കല്യാണ ശേഷം പെണ്ണ തടിയ്ക്കുന്നതിന് സമൂഹം പൊതുവേ കണ്ടെത്തുന്ന കാഴ്ചപ്പാടുകളാണ് ഇവ.ബീജത്തില്‍ ധാരാളം പോഷകങ്ങളും കൊഴുപ്പുമുണ്ട്, ഇതാണ് സ്ത്രീ ശരീരം തടിയ്ക്കുവാന്‍ കാരണം എന്നു കരുതുന്നവരും കുറവല്ല. കല്യാണം കഴിഞ്ഞു തടിയ്ക്കുന്ന സ്ത്രീകളെ കള്ളച്ചിരിയോടെ കമന്റു ചെയ്യുന്നവര്‍ ധാരാളമുണ്ട്.

കാരണം

കാരണം

എന്നാല്‍ ഇതൊന്നുമല്ല, കാരണം. പൊതുവേ പുതിയ വീട്ടിലേയ്ക്കും ജീവിതത്തിലേയ്ക്കും കടക്കുമ്പോള്‍ ഇതു വഴി പുതിയ ജീവിതത്തിലേയ്ക്കു കടക്കുകയാണ് ഇതു സംഭവിയ്ക്കുന്നത്. ഇതില്‍ ലൈഫ് സ്‌റ്റൈലിലും ഭക്ഷണ രീതിയിലുമെല്ലാം തന്നെ വ്യത്യാസങ്ങള്‍ക്കു കാരണമാകും. ഇതു വരെ പാലിച്ചു പോരുന്ന ചിട്ടകള്‍ തെറ്റും. ഇതെല്ലാം തന്നെ ശരീരത്തില്‍ കൊഴുപ്പു കൂടാന്‍ കാരണമാകും. ചില പെണ്‍കുട്ടികള്‍ക്ക് പുതിയ ജീവിതം സ്‌ട്രെസും ടെന്‍ഷനുമാകും, ഇതിനോടു പൊരുത്തപ്പെടാന്‍ സമയമെടുക്കും. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ ഹോര്‍മോണ്‍ വ്യത്യാസങ്ങളുണ്ടാക്കുന്നു. ഇതും തടി കൂടാന്‍ ഇടയാക്കും.

സ്ത്രീയെ

സ്ത്രീയെ

പുരുഷ ശരീരത്തിലെ സെമനില്‍ നിന്നുള്ള കലോറിയാണ് സ്ത്രീയെ വിവാഹശേഷം തടിപ്പിയ്ക്കുന്നത് എന്നു പൊതുവായ ഒരു ധാരണയുണ്ട്. ഇതു തെറ്റിദ്ധാരണയാണ്. ഒരു തവണ സ്ത്രീ ശരീരത്തില്‍ എത്തുന്ന സെമന്‍ അളവ് 3-5 മില്ലീഗ്രാം മാത്രമാണ.് ഇതില്‍ പരമാവധി 15 കലോറി മാത്രമേ കാണൂ. നാം കുടിയ്ക്കുന്ന ഒരു ഗ്ലാസ് സാധാരണ പഴച്ചാറുകളില്‍, അതായത് ഫ്രൂട്ട് ജ്യൂസുകളില്‍ ഇതിലു കലോറി കാണാം. ഇതൊരിക്കലും ശരീരം തടിപ്പിയ്ക്കുന്നതുമല്ല.

തടി കൂടുന്നതിന്

തടി കൂടുന്നതിന്

തടി കൂടുന്നതിന് മറ്റൊരു കാരണം സാധാരണ രീതിയില്‍ വിവാഹ ശേഷം ധാരാളം വിരുന്നുകളില്‍ പങ്കെടുക്കുന്നവരാണ്. ഇവര്‍ക്കു പലര്‍ക്കും മധുരം കൊടുത്താണ് സ്വീകരിയ്ക്കുക. ഇതു കൂടാതെ നോണ്‍ വെജും പായസവും ഐസ്‌ക്രീമുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇതെല്ലാം തടി കൂട്ടാനുള്ള കാരണമാണ്. ഇതു പോലെ പങ്കാളികള്‍ തനിയെ ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാന്‍ പോകുന്നതും പുറത്തു യാത്ര പോകുമ്പോള്‍ കഴിയ്ക്കുന്ന ഭക്ഷണവുമെല്ലാം തന്നെ തടി കൂട്ടുന്നവയാണ്. സാധാരണ ഭക്ഷണ രീതി പിന്‍തുടര്‍ന്നു പോന്നിരുന്ന പെണ്‍കുട്ടി ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ തടി കൂടുന്നതു സാധാരണമാണ്.

ഇതു പോലെ

ഇതു പോലെ

ഇതു പോലെ ഒരുമിച്ചിരുന്നു കഴിയ്ക്കുമ്പോള്‍ നാം കൂടുതല്‍ കഴിയ്ക്കുന്നതു സ്വാഭാവികമാണ്. ഇതും കാരണം തന്നെയാണ്. ഇതുപോലെ മനസിന്റെ സന്തോഷം ശരീരം തടിപ്പിയ്ക്കാന്‍ കാരണമാകുന്നു. ഇതു വഴി സന്തോഷ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതു വഴി കരള്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ വലിച്ചെടുത്ത് കൊഴുപ്പ് ഉല്‍പാദിപ്പിയ്ക്കുന്നു. ഇത് ശരീരം തടിപ്പിയ്ക്കാന്‍ കാരണമാകുന്നു.

ഇതിനുള്ള വഴി

ഇതിനുള്ള വഴി

ഇതിനുള്ള വഴി വിവാഹത്തിനു മുന്‍പുണ്ടായിരുന്ന ഭക്ഷണ, ജീവിത ശൈലികള്‍ അധികം മാറ്റാതിരിയ്ക്കുക എന്നതാണ്. വിരുന്നിനു പോകുമെങ്കില്‍ തന്നെ മധുരവും കൊഴുപ്പും കഴിവതും ഒഴിവാക്കുക. ഇനി വിരുന്നു നല്‍കുന്നവര്‍ക്ക് ഭക്ഷണം കഴിയ്ക്കാത്തത് വിഷമമുണ്ടാക്കുമെന്നാണെങ്കില്‍ ഇവരോട് മുന്‍പേ ഭക്ഷണത്തെ കുറിച്ചു പറയാം.

വിവാഹ ശേഷവും

വിവാഹ ശേഷവും

വിവാഹ ശേഷവും വ്യായാമം മുടക്കാതിരിയ്ക്കുക, ചിട്ടകള്‍ മാറ്റാതിരിയ്ക്കുക. ഭക്ഷണം വലിച്ചു വാരി കഴിയ്ക്കാതിരിയ്ക്കുക, അമിത കലോറിയില്ലാത്തവ കഴിയ്ക്കുക. വിവാഹ ശേഷവും ഉറങ്ങുന്ന സമയത്തിലും ഉണരുന്ന സമയത്തിലും ഭക്ഷണ ചിട്ടകള്‍ പോലെ തന്നെ ശ്രദ്ധിയ്ക്കുക. കാരണം നേരം വൈകി ഉറങ്ങുന്നതും വല്ലാതെ നേരം വൈകി ഉണരുന്നതുമൊന്നും നല്ല ശീലമല്ല. ഇതു ശരീരം തടിപ്പിയ്ക്കാന്‍ കാരണമാകുന്നു.

ഇനി

ഇനി

ഇനി ആണ്‍കുട്ടികള്‍ ഇത്ര തന്നെ തടിയ്ക്കാത്തിനും കാരണമുണ്ട്. പുരുഷന്മാര്‍ വീണ്ടും തങ്ങളുടെ ജോലി പോലുളളവ അല്‍പ ദിവസത്തിനു ശേഷം തുടര്‍ന്നു പോകുന്നു. ഇവരുടെ ജീവിതത്തില്‍ വിവാഹം വലിയ വ്യത്യാസങ്ങള്‍ വരുത്തുന്നുമില്ല. ഇതു പോലെ ജോലിയ്ക്കു പോകുന്ന സ്ത്രീകള്‍ വിവാഹം കഴിച്ചാല്‍ വീട്ടിലിരിയ്ക്കുന്ന സ്ത്രീകള്‍ക്കത്രയും തടിയ്ക്കാനും സാധ്യത കുറവാണ്. തീരെയില്ല എന്നല്ല, പറയുന്നത്. കാരണം സ്ത്രീയുടെ ശരീര പ്രകൃതി പുരുഷനേക്കാള്‍ തടിയ്ക്കുന്ന കൂട്ടത്തിലാണ്.

വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ തടിയ്ക്കാനുള്ള കാരണം ഇതൊക്കെ തന്നെയാണ്. ഇതല്ലാതെ രഹസ്യ സ്വഭാവമുള്ള കാരണങ്ങളല്ല, ഇതിനു പുറകിലെന്നര്‍ത്ഥം.

English summary

Reasons Why Woman Put On Weight After Marriage

Reasons Why Woman Put On Weight After Marriage, Read more to know about,
X
Desktop Bottom Promotion