For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തില്‍ മുറിവ് ഉണങ്ങുന്നത് പതുക്കെയാണോ? പിന്നിലെ ഈ 6 കാരണം ശ്രദ്ധിക്കണം

|

ശരീരത്തിലെ മുറിവ് എത്ര സമയത്തിനുള്ളില്‍ ഉണങ്ങുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു മുറിവ് ഭേദമാകാന്‍, അതിന്റെ തീവ്രത അനുസരിച്ച് കുറച്ച് ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. മുറിവ് ഉണങ്ങാന്‍ എടുക്കുന്ന സമയം മുറിവിന്റെ ആഴത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഒരു ചെറിയ മുറിവ് പോലും ഉണങ്ങാന്‍ പതിവിലും കൂടുതല്‍ സമയമെടുക്കുന്നുണ്ടെങ്കില്‍, അതിനു പിന്നില്‍ പല കാരണങ്ങളുണ്ടാകാം.

Also read: ദഹനാരോഗ്യം ശക്തിപ്പെടുത്താം, രോഗങ്ങളെ ചെറുക്കാം; ആയുര്‍വേദം പറയും പ്രതിവിധികള്‍Also read: ദഹനാരോഗ്യം ശക്തിപ്പെടുത്താം, രോഗങ്ങളെ ചെറുക്കാം; ആയുര്‍വേദം പറയും പ്രതിവിധികള്‍

അത് നിങ്ങള്‍ കരുതിയിരിക്കേണ്ടതുണ്ട്. മുറിവ് ഉണങ്ങാന്‍ കാലതാമസമെടുക്കുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. ഒപ്പം, മുറിവ് വേഗത്തില്‍ സുഖപ്പെടുത്താന്‍ സഹായിക്കുന്ന ചില ലളിതമായ വഴികളും ഞങ്ങള്‍ പറഞ്ഞുതരാം.

അണുബാധ

അണുബാധ

അണുബാധയ്ക്കെതിരായ നിങ്ങളുടെ ശരീരത്തിന്റെ ആദ്യ പ്രതിരോധ നിരയാണ് നിങ്ങളുടെ ചര്‍മ്മം. ചര്‍മ്മത്തിന് മുറിവ് പറ്റുമ്പോള്‍, തുറന്ന മുറിവിലൂടെ ബാക്ടീരിയകള്‍ ശരീരത്തില്‍ എളുപ്പത്തില്‍ പ്രവേശിക്കുന്നു. മുറിവിലെ അണുബാധകള്‍ രോഗശാന്തി പ്രക്രിയയെ തടസ്സപ്പെടുത്തും. മുറിവ് ഉണക്കുന്നതിനുപകരം ശരീരം അണുബാധയ്ക്കെതിരെ പോരാടുന്നു. മുറിവ് ബാധിച്ചാല്‍, അതിന് ചുറ്റും ചുവപ്പ്, വീക്കം, വേദന എന്നിവയും പഴുപ്പും നിങ്ങള്‍ കണ്ടേക്കാം. അണുബാധയെ ചെറുക്കാന്‍ ആന്റിബയോട്ടിക് ചികിത്സ ഉപയോഗിക്കാവുന്നതാണ്.

മോശം രക്തചംക്രമണം

മോശം രക്തചംക്രമണം

നിങ്ങളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ മുറിവ് ഉണക്കാനുള്ള പ്രക്രിയയില്‍ കോശം പുനര്‍നിര്‍മ്മിക്കാന്‍ പുതിയ കോശങ്ങള്‍ വഹിച്ച് സഞ്ചരിക്കുന്നു. മോശം രക്തചംക്രമണം ഈ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇതുകാരണം മുറിവ് ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കും. പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകള്‍ നിങ്ങളുടെ രക്തചംക്രമണം മോശമാക്കും.

Also read:ശൈത്യകാലത്ത് ശരീരം ചൂടാക്കാം, രക്തയോട്ടം കൂട്ടാം; ഈ ഭക്ഷണങ്ങള്‍ അത്യുത്തമംAlso read:ശൈത്യകാലത്ത് ശരീരം ചൂടാക്കാം, രക്തയോട്ടം കൂട്ടാം; ഈ ഭക്ഷണങ്ങള്‍ അത്യുത്തമം

പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവ്

പുതിയ കോശങ്ങള്‍ നിര്‍മ്മിക്കാന്‍ ശരീരത്തിന് വേണ്ടത്ര പ്രോട്ടീന്‍ ആവശ്യമാണ്. ശരീരത്തില്‍ മുറിവ് ഉണ്ടെങ്കില്‍ ഇത് സാധാരണ ദൈനംദിന ആവശ്യകതയുടെ മൂന്നിരട്ടിയാകും. ശരിയായ ജലാംശവും മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കുന്നതിന് പ്രധാനമാണ്. മുറിവ് ഉണങ്ങാത്തതിന് കാരണങ്ങളിലൊന്നാണ് പോഷകാഹാരക്കുറവ്.

പ്രമേഹം

പ്രമേഹം

രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയാണ് പ്രമേഹത്തിന് കാരണമാകുന്നത്. പ്രമേഹരോഗിയുടെ രക്തചംക്രമണം മന്ദീഭവിപ്പിക്കുകയും അത് രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Also read:തടി കുറയ്ക്കാനുള്ള പരിശ്രമത്തില്‍ ഈ 7 കാര്യം മനസ്സില്‍ വയ്ക്കൂ; ഫലപ്രാപ്തി പെട്ടെന്ന്Also read:തടി കുറയ്ക്കാനുള്ള പരിശ്രമത്തില്‍ ഈ 7 കാര്യം മനസ്സില്‍ വയ്ക്കൂ; ഫലപ്രാപ്തി പെട്ടെന്ന്

അമിതമായ വീക്കം

അമിതമായ വീക്കം

ചര്‍മ്മത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലമാണ് അമിതമായ നീര്‍വീക്കം ഉണ്ടാകുന്നത്. ചര്‍മ്മത്തിലേക്കുള്ള ഓക്‌സിജനെ പരിമിതപ്പെടുത്തി മുറിവ് ഉണക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇത് തടസ്സപ്പെടുത്തും. ഈ ദ്രാവകം നീക്കം ചെയ്യാന്‍ പലതരം കംപ്രഷന്‍ തെറാപ്പികള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. വീക്കം കുറഞ്ഞുകഴിയുമ്പോള്‍ മുറില് ശരിയായി ഉണങ്ങാന്‍ തുടങ്ങും.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ച അഥവാരക്തത്തിന്റെ അഭാവം മൂലം മുറിവ് ഉണക്കാന്‍ കാലതാമസം നേരിടും. തൈറോയ്ഡ്, ഉയര്‍ന്ന ബിപി അല്ലെങ്കില്‍ മറ്റ് പല രോഗങ്ങള്‍ ഉള്ള ആളുകള്‍ക്ക് അവരുടെ മുറിവുകള്‍ ഉണക്കാന്‍ സമയമെടുക്കും.

Also read:രോഗങ്ങളെ ചെറുക്കാം, ശരീരം ഫിറ്റായി വയ്ക്കാം; പുതുവര്‍ഷത്തില്‍ ഈ 7 ശീലം വളര്‍ത്തൂAlso read:രോഗങ്ങളെ ചെറുക്കാം, ശരീരം ഫിറ്റായി വയ്ക്കാം; പുതുവര്‍ഷത്തില്‍ ഈ 7 ശീലം വളര്‍ത്തൂ

മുറിവ് വേഗത്തില്‍ ഉണങ്ങാന്‍ ചെയ്യേണ്ടത്

മുറിവ് വേഗത്തില്‍ ഉണങ്ങാന്‍ ചെയ്യേണ്ടത്

മുറിവ് വേഗത്തില്‍ സുഖപ്പെടുത്താനായി നിങ്ങള്‍ കഴിയുന്നത്ര വിശ്രമിക്കണം. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും ശരീരത്തിന് വിശ്രമം നല്‍കുകയും ചെയ്യും. ഇതോടെ നിങ്ങളുടെ ശരീരം മുറിവ് വേഗത്തില്‍ സുഖപ്പെടുത്താന്‍ ശ്രമിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ല ഉറക്കം ആവശ്യമാണ്. നിങ്ങള്‍ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുകയാണെങ്കില്‍, മുറിവ് വേഗത്തില്‍ സുഖപ്പെടും.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം

മുറിവ് വേഗത്തില്‍ സുഖപ്പെടുത്തുന്നതിന് നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കണം. സമീകൃതാഹാരത്തിന്റെ സഹായത്തോടെ മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുത്താനാകും. പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ മുതലായവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചീര, കശുവണ്ടി, നിലക്കടല, പാലുല്‍പ്പന്നങ്ങള്‍, സിട്രസ് പഴങ്ങള്‍, ധാന്യങ്ങള്‍, മുട്ട, പച്ച ഇലക്കറികള്‍, സോയാബീന്‍, ബദാം, മധുരക്കിഴങ്ങ്, പാല്‍ എന്നിവ കഴിക്കുക. ഇവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നതായിരിക്കും.

Also read:ഈ ചായ ദിനവും ശീലമെങ്കില്‍ തടി കുറയും, ദഹനാരോഗ്യം മെച്ചപ്പെടുംAlso read:ഈ ചായ ദിനവും ശീലമെങ്കില്‍ തടി കുറയും, ദഹനാരോഗ്യം മെച്ചപ്പെടും

സ്വാഭാവിക വേദനസംഹാരികളുടെ ഉപയോഗം

സ്വാഭാവിക വേദനസംഹാരികളുടെ ഉപയോഗം

ചെറിയ മുറിവുകള്‍ക്ക് പരിഹാരമായി നിങ്ങള്‍ക്ക് സ്വാഭാവിക വേദനസംഹാരികള്‍ ഉപയോഗിക്കാം. മഞ്ഞള്‍, കറ്റാര്‍ വാഴ, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് വേദന കുറയ്ക്കാനുള്ള കഴിവുണ്ട്. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രകൃതിദത്തമായ വേദനസംഹാരികള്‍ മുറിവില്‍ ഉപയോഗിക്കാം. കറുവപ്പട്ട, ഇഞ്ചി, ഒലീവ് ഓയില്‍, ഗ്രാമ്പൂ, ചെറി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Read more about: body wound ശരീരം
English summary

Reasons And Factors That May Be Slowing Your Wound From Healing

Here are some reasons that may be delaying or stopping your wound from healing. Take a look.
Story first published: Monday, January 2, 2023, 14:38 [IST]
X
Desktop Bottom Promotion