For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും: ശ്വാസകോശത്തിനുള്ളില്‍ അപകടം

|

പള്‍മണറി ഫൈബ്രോസിസ് എന്ന രോഗത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? പലരും അനുഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. എന്നാല്‍ പേര് അത്ര പരിചിതമായിരിക്കണം എന്നില്ല. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ട ഗുരുതരമായ ഒരു അവസ്ഥയാണ് പള്‍മണറി ഫൈബ്രോസിസ്. വിട്ടുമാറാത്ത ഒരു ശ്വാസകോശ രോഗമാണ് പള്‍മണറി ഫൈബ്രോസിസ്. ഇത് നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ശ്വാസകോശ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന വിവിധ രോഗാവസ്ഥകള്‍ ഉണ്ട്‌

Pulmonary fibrosis

വിട്ടുമാറാതെ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു ശ്വാസകോശരോഗമാണ് പള്‍മണറി ഫൈബ്രോസിസ് എന്ന് പറഞ്ഞുവല്ലോ. ശ്വാസകോശത്തിലെ ടിഷ്യൂ കട്ടിയാവുമ്പോഴാണ് ഇത്തരത്തില്‍ ഒരു രോഗാവസ്ഥ രൂപപ്പെടുന്നത്. ഇത് പലപ്പോഴും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ പ്രശ്‌നത്തിലാക്കുന്നു. കൂടാതെ നിരന്തരമായ ചുമ, വിട്ടുമാറാത്ത ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ ഗുരുതര ലക്ഷണങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്തുകൊണ്ടാണ് ഇത് വ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് ഇത് വരേക്കും കൃത്യമായി അറിവായിട്ടില്ല. എന്നാല്‍ ലോകത്ത് ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകളെ ഈ രോഗം ബാധിക്കുന്നുണ്ട്. ഈ രോഗത്തെ കുറിച്ച് കൂടുതല്‍ അറിയാം.

പ്രായമായവരില്‍ കൂടുതല്‍

പ്രായമായവരില്‍ കൂടുതല്‍

ചെറുപ്പക്കാരേക്കാള്‍ പ്രായമായവരിലാണ് ഈ രോഗാവസ്ഥ ഗുരുതരാവസ്ഥയുണ്ടാക്കുന്നതും കൂടുതല്‍ കാണപ്പെടുന്നതും. പ്രത്യേകിച്ച് പുരുഷന്‍മാരില്‍. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി), ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്നിവ പോലുള്ള ചില അടിസ്ഥാന അവസ്ഥകളുള്ള ആളുകളിലും ഇത്തരം രോഗാവസ്ഥ സാധാരണമാണ്. ഇത് ഒരു സാധാരണ രോഗാവസ്ഥയല്ലെന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്.. അതിന് ശേഷം മാത്രമേ രോഗത്തെ നിസ്സാരവത്കരിക്കുന്നതിന് ശ്രമിക്കാവൂ. രോഗത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി രോഗാവസ്ഥയെ അതിന്റെ തീവ്രതക്ക് അനുസരിച്ച് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

 പള്‍മണറി ഫൈബ്രോസിസ് എങ്ങനെ തടയാം?

പള്‍മണറി ഫൈബ്രോസിസ് എങ്ങനെ തടയാം?

രോഗം വരുന്നതിനേക്കാള്‍ അതിനെ എങ്ങനെ തടയാം എന്നുള്ളതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. കാരണം ഇത് തടയാന്‍ കൃത്യമായി ഒരു മാര്‍ഗ്ഗമില്ല എന്നതാണ് സത്യം. കാരണം ഇതിന്റെ കാരണങ്ങളെക്കുറിച്ച് കൃത്യമായി അറിയാത്തത് തന്നെയാണ് അപകടം. നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടെ രോഗം ഉണ്ട് എന്നുണ്ടെങ്കില്‍ ഈ അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ എടുക്കേണ്ടതാണ്. കാരണം സമയം മുന്നോട്ട് പോവുന്തോറും അത് നിങ്ങളില്‍ പലപ്പോഴും അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുക

അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുക

പലപ്പോഴും ശ്വസനത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുക്കളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. ഇത് കൂടാതെ പൊടി, പുക, രാസവസ്തുക്കള്‍, മലിനീകരണം എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.. ഇത് പലപ്പോഴും ശ്വാസകോശത്തിന്റെ അനാരോഗ്യത്തിലേക്കും ഇത് വഴി പള്‍മണറി ഫൈബ്രോസിസ് വികസിക്കുന്നതിനുള്ള സാധ്യതയിലേക്കും എത്തിക്കുന്നു.

പുകവലി

പുകവലി

പുരുഷന്‍മാരില്‍ സ്ത്രീകളെ അപേക്ഷിച്ച് ഇത്തരം രോഗാവസ്ഥക്കുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. അത് പലപ്പോഴും നിങ്ങളുടെ പുകവലി ശീലം മൂലം ഉണ്ടാവുന്നതാണ്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പള്‍മണറി ഫൈബ്രോസിസ് വികസിക്കുന്നതിന് പുകവലി ഒരു പ്രധാന കാരണം തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് പുകവലി പൂര്‍ണമായും ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ശ്വാസകോശത്തേയും മൊത്തത്തിലുള്ള ആരോഗ്യത്തേയും പ്രശ്‌നത്തിലാ്കുന്നു.

ചില രോഗാവസ്ഥകള്‍

ചില രോഗാവസ്ഥകള്‍

നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍ ശ്വാസകോശവുമായി ബന്ധപ്പെട്ട് ഉണ്ടെങ്കില്‍ അവരില്‍ പള്‍മണറി ഫൈബ്രോസിസ് സാധ്യത കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് രോഗത്തിന്റെ വികസനത്തിന് തടയിടുന്നതിനോ അല്ലെങ്കില്‍ രോഗത്തെ തടയുന്നതിനോ സഹായിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് പല രോഗാവസ്ഥയില്‍ നിന്നും പരിഹാരം കാണാവുന്നതാണ്.

അണുബാധകള്‍ക്കെതിരെ വാക്‌സിനേഷന്‍

അണുബാധകള്‍ക്കെതിരെ വാക്‌സിനേഷന്‍

ന്യുമോണിയ, ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ ചില അണുബാധകള്‍ പലപ്പോഴും നിങ്ങളില്‍ പള്‍മണറി ഫൈബ്രോസിസ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിനേഷന്‍ എടുക്കുന്നത് നല്ലതാണ്. ഇത് നിങ്ങളെ അണുബാധകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാനും ശ്വാസകോശ രോഗ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

പള്‍മണറി ഫൈബ്രോസിസ് രോഗനിര്‍ണയം

പള്‍മണറി ഫൈബ്രോസിസ് രോഗനിര്‍ണയം

രോഗത്തെ എങ്ങനെ തിരിച്ചറിയാം, രോഗനിര്‍ണയത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. അസ്വസ്ഥതകളുമായി ഡോക്ടറെ കാണുമ്പോള്‍ ആദ്യം നിങ്ങളുടെ മെഡിക്കല്‍ ചരിത്രവും ശാരീരിക പരിശോധനയും നടത്തുന്നു. ഇത് നിങ്ങളുടെ രോഗത്തെ തിരിച്ചറിയുന്നതിനും അതോടൊപ്പം ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശോധനകള്‍ക്കും സഹായമാവുന്നു. ഇത് കൂടാതെ നെഞ്ചിന്റെ എക്‌സ- റേ എടുക്കുന്നു. ഇതും രോഗാവസ്ഥ തിരിച്ചറിയുന്നതിന് സഹായിക്കുന്നു. അതോടൊപ്പം ശ്വാസകോശ പ്രവര്‍ത്തന പരിശോധനകള്‍ നടത്തുകയും ശ്വാസോച്ഛ്വാസങ്ങള്‍ കൃത്യമാണോ എന്ന് മനസ്സിലാക്കുന്നതിനും സാധിക്കുന്നു. രക്തപരിശോധനയും രോഗനിര്‍ണയത്തിന് സഹായിക്കുന്നു

പള്‍മണറി ഫൈബ്രോസിസ് രോഗനിര്‍ണയം

പള്‍മണറി ഫൈബ്രോസിസ് രോഗനിര്‍ണയം

കൂടാതെ സിടി സ്‌കാന്‍ എടുക്കുകയും നെഞ്ചിന്റെ വിശദമായ, ക്രോസ്-സെക്ഷണല്‍ ഇമേജുകള്‍ എടുക്കുകയും ചെയ്യുന്നു. കൂടാതെ ബ്രോങ്കോസ്‌കോപ്പി ചെയ്യുന്നതിലേക്കും കാര്യങ്ങള്‍ എത്തുന്നു. ഇത് വഴി ശ്വാസകോശത്തിന്റെ ഉള്‍ഭാഗം കൂടുതല്‍ വ്യക്തമാവുന്നു. എന്നാല്‍ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ശ്വാസകോശ ബയോപ്‌സിയും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. ഇത് പള്‍മണറി ഫൈബ്രോസിസ് രോഗനിര്‍ണയം സ്ഥിരീകരിക്കാനും ശ്വാസകോശത്തിന്റെ മറ്റ് അനാരോഗ്യകരമായ അവസ്ഥകള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ മുന്നോട്ട് പോയാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു.

most read:ദാഹവും കണ്ണിലെ വരള്‍ച്ചയും മുടി കൊഴിച്ചിലും: അപകടം അടുത്തുണ്ട്

കരള്‍ വീക്കത്തിന് കാരണം ഭക്ഷണം കൂടിയാണ്: ഒഴിവാക്കേണ്ടവ ഇതാണ്കരള്‍ വീക്കത്തിന് കാരണം ഭക്ഷണം കൂടിയാണ്: ഒഴിവാക്കേണ്ടവ ഇതാണ്

English summary

Pulmonary fibrosis - Symptoms, Causes And Treatment In Malayalam

Here in this article we are discussing about the symptoms, causes and treatment of Pulmonary fibrosis in malayalam. Take a look.
X
Desktop Bottom Promotion