For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാഹവും കണ്ണിലെ വരള്‍ച്ചയും മുടി കൊഴിച്ചിലും: അപകടം അടുത്തുണ്ട്

|

ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് എപ്പോഴും ആരോഗ്യം പെര്‍ഫക്റ്റ് ആണോ എന്നതാണ്. കാരണം ചില അവസരങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മളെ വിട്ടുമാറാതെ നില്‍ക്കുന്നു. പക്ഷേ ചിലര്‍ പുറമേ ആരോഗ്യമുള്ളവരാകുമെങ്കിലും അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ അതിനെക്കുറിച്ച് കൂടൂതല്‍ അറിയുന്നതിനും കൃത്യമായ പരിഹാരം കാണുന്നതിനും ശ്രദ്ധിക്കണം.

health

എത്രയൊക്കെ ആരോഗ്യമുള്ള ആളുകളാണെങ്കില്‍ പോലും പലപ്പോഴും അത് നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യമുള്ള ആളുകള്‍ക്ക് പോലും ഇടക്കിടെ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എന്നാല് നിങ്ങളില്‍ പ്രശ്‌നമുണ്ടെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ശരീരം കാണിച്ച് തരുന്നുണ്ട്. അത് എന്തൊക്കെയെന്നും എന്താണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. അതിലുപരി നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അടിയന്തര സഹായം ആവശ്യമെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

കണ്ണുകള്‍ വരണ്ടിരിക്കുന്നത്

കണ്ണുകള്‍ വരണ്ടിരിക്കുന്നത്

പല കാരണങ്ങള്‍ കൊണ്ടും കണ്ണുകള്‍ വരണ്ടിരിക്കും. പ്രത്യേകിച്ച് ഫോണിലോ കമ്പ്യൂട്ടറിലോ കൂടുതല്‍ സമയം നോക്കേണ്ടി വരുന്ന അവസ്ഥയില്‍ കണ്ണില്‍ ചൊറിച്ചിലും അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ കണ്ണ് വരണ്ടതാക്കുന്നു. നിങ്ങളുടെ കണ്ണിലും വായിലും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെട്ടാല്‍ അത് പലപ്പോഴും വീക്കത്തിന്റെ ലക്ഷണമായി കണക്കാക്കണം. കാരണം ഉമിനീരും കണ്ണുനീരും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളില്‍ ഉണ്ടാവുന്ന അണുബാധയാണ് ഇതിന് പ്രധാന കാരണം. പലപ്പോഴും ഇത്തരം അണുബാധകള്‍ പലരും ശ്രദ്ധിക്കാതെ വിടുന്നു. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ കണ്ണിന്റെ ആരോഗ്യത്തിന് ഇത് സഹായിക്കുന്നു.

നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും തണുപ്പ് അനുഭവപ്പെടുന്നു.

നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും തണുപ്പ് അനുഭവപ്പെടുന്നു.

തണുത്ത കാലാവസ്ഥയില്‍ തണുപ്പ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ചിലരില്‍ ഏത് സമയത്തും തണുപ്പ് അനുഭവപ്പെടുന്നു. എന്താണ് ഇതിന് കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ വീട്ടിലെ കാലാവസ്ഥക്ക് അനുസരിച്ച് അല്ലാതെ തണുപ്പ് തോന്നുകയാണെങ്കില്‍ അത് തൈറോയ്ഡ് പ്രശ്‌നങ്ങളുടെ കാരണമായാണ് സൂചിപ്പിക്കുന്നത്. കുറഞ്ഞ അളവിലുള്ള തൈറോയ്ഡ് ഹോര്‍മോണുകള്‍ നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു. പലപ്പോഴും ഇത് ചൂടുള്ള അവസ്ഥയില്‍ പോലും തണുപ്പ് ഉണ്ടാക്കുന്നു. ഇത്തരം കാരണങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.

മുടി കൊഴിച്ചില്‍ കൂടുന്നത്

മുടി കൊഴിച്ചില്‍ കൂടുന്നത്

നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ വളരെയധികമായി തോന്നാറുണ്ടോ? ആരോഗ്യകരമായ അവസ്ഥയില്‍ പോലപംപ ദിവസവും 50 മുടി കൊഴിയുന്നത് സാദാരണമായാണ് കണക്കാക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് അതില്‍ കൂടുതല്‍ മുടി ഒരു ദിവസം കൊഴിയുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ ശരീരം അനീമിക് അഥവാ വിളര്‍ച്ചയുള്ളതാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.. അതുകൊണ്ട് തന്നെ ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ അയേണ്‍ കഴിക്കേണ്ടതാണ്. ഇത് മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും ശരീരത്തിലെ വിളര്‍ച്ചയെ ഇല്ലാതാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ആവശ്യമായ ഇരുമ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റെഡ് മീറ്റ്, പരിപ്പ്, ഉണങ്ങിയ ആപ്രിക്കോട്ട് എന്നിവ പോലുള്ളവ ധാരാളം കഴിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ശരീരത്തിനെ ആരോഗ്യകരമാക്കുന്നു.

പല്ലുകളുടെ സെന്‍സിറ്റീവിറ്റി

പല്ലുകളുടെ സെന്‍സിറ്റീവിറ്റി

പരസ്യത്തില്‍ കാണുന്നത് പോലെ നിങ്ങള്‍ ചൂടുള്ളതോ തണുത്തതോ ആയ വസ്തുക്കള്‍ കഴിക്കുമ്പോള്‍ പല്ലില്‍ പുളിപ്പ് അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ അതിന് കാരണം പലപ്പോഴും നിങ്ങളുടെ കുടലിന്റെ അനാരോഗ്യമായിരിക്കും. ആസിഡ് റിഫ്‌ളക് പോലുള്ള പ്രശ്‌നങ്ങള്‍ ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് പല്ലിന് തേയ്മാനവും അതോടൊപ്പം തന്നെ അതിന്റെ ഇനാമല്‍ നശിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നത്തെ നമുക്ക് നേരത്തെ തിരിച്ചറിയാന്‍ സാധിച്ചാല്‍ പല്ലിന്റെ ആരോഗ്യം നമുക്ക് കാത്തുസൂക്ഷിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പല്ലിന് അനുഭവപ്പെടുന്ന പുളിപ്പ് ആരും നിസ്സാരമാക്കരുത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ്.

എല്ലായ്‌പ്പോഴും ദാഹിക്കുന്നു.

എല്ലായ്‌പ്പോഴും ദാഹിക്കുന്നു.

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ അത് ആവശ്യത്തിന് കുടിക്കാതിരുന്നാല്‍ അതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് വെള്ളം കുടിച്ച് കൊണ്ടിരിക്കണം. എന്നാല്‍ സ്ഥിരമായി നിരന്തരമായി വെള്ളം കുടിക്കുന്നത് നിങ്ങള്‍ക്ക് പ്രമേഹം കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുതലുള്ളപ്പോഴാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ വൃക്കയേയും ബാധിക്കുന്നു. വൃക്കക്ക് അതിന്റെ ഡ്യൂട്ടി ഇരട്ടിയാവുകയും അത് മൂത്രമൊഴിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.. ഇതിന്റെ ഫലമായി നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടി വരുന്നു.

 ഇടക്കിടക്ക് ടോയ്‌ലറ്റില്‍ പോവുന്നത്

ഇടക്കിടക്ക് ടോയ്‌ലറ്റില്‍ പോവുന്നത്

പലപ്പോഴും പലരും സാധാരണ ചെയ്യാറുള്ള ഒരു കാര്യമായിരിക്കും ഇത്. എന്നാല്‍ ഇടക്കിടക്ക് ടോയ്‌ലറ്റില്‍ പോവുന്നത് അത്ര നല്ല ശീലമല്ല. ശരീരത്തില്‍ വാതകത്തിന്റെ അളവ് കൂടുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധക്കുന്നത്. ഇത് നിങ്ങളുടെ മലത്തിന്റെ കാര്യത്തിലും മാറ്റങ്ങള്‍ വരുത്തുന്നു. അതുകൊണ്ട് തന്നെ ബീന്‍സ്, ആപ്പിള്‍, പാല്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഒന്ന് നിയന്ത്രിച്ചതിന് ശേഷം മാത്രം കഴിക്കുക. ആരോഗ്യത്തിന് സഹായിക്കുന്നവയെങ്കിലും ചില അവസരങ്ങള്‍ അവ അപകടമുണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

കരള്‍ വീക്കത്തിന് കാരണം ഭക്ഷണം കൂടിയാണ്: ഒഴിവാക്കേണ്ടവ ഇതാണ്കരള്‍ വീക്കത്തിന് കാരണം ഭക്ഷണം കൂടിയാണ്: ഒഴിവാക്കേണ്ടവ ഇതാണ്

തടി കുറക്കാന്‍ ഇഡ്ഡലി സാമ്പാര്‍ ബെസ്റ്റ് കോംമ്പോതടി കുറക്കാന്‍ ഇഡ്ഡലി സാമ്പാര്‍ ബെസ്റ്റ് കോംമ്പോ

English summary

Unusual Signs Your Body Warns Health Problems In Malayalam

Here in this article we are sharing some unusual signs your body warns something may be warn in your body in malayalam. Take a look
Story first published: Wednesday, December 7, 2022, 14:43 [IST]
X
Desktop Bottom Promotion