For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വര്‍ദ്ധിക്കുന്നു; തടയാം

|

കാന്‍സര്‍ എന്നത് ഏറെ സങ്കീര്‍ണമായൊരു രോഗമാണ്. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ആരും കാന്‍സറിന്റെ പിടിയില്‍ അകപ്പെട്ടേക്കാം. ശാസ്ത്രം എത്രത്തോളം വളര്‍ന്നാലും കാന്‍സറിന്റെ കാര്യത്തിലെത്തുമ്പോള്‍ ഒന്നു മടിച്ചു നില്‍ക്കും. മിക്ക രോഗങ്ങള്‍ക്കും ശാസ്ത്രലോകം മരുന്ന് വികസിപ്പിച്ചിട്ടുണ്ടെങ്കിലും കാന്‍സറിനു മാത്രം ഫലപ്രദമായ മരുന്ന് ഇന്നും കൈയെത്താ ദൂരത്താണ്. ശരീരത്തിന്റെ പല ഭാഗങ്ങളെ കാന്‍സര്‍ പിടികൂടുന്നു. അതിലൊന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍.

Most read: കാന്‍സര്‍ എന്നാല്‍ മരണമല്ല; ജീവിക്കാം ആരോഗ്യത്തോടെMost read: കാന്‍സര്‍ എന്നാല്‍ മരണമല്ല; ജീവിക്കാം ആരോഗ്യത്തോടെ

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്ത് ?

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്ത് ?

പുരുഷന്‍മാരില്‍ മാത്രം കണ്ടുവരുന്നതാണിത്. പുരുഷന്‍മാരില്‍ പ്രത്യുത്പാദനത്തിനു സഹായിക്കുന്ന പ്രധാന അവയവമാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ തൊഴെയായാണ് ഇത് കാണപ്പെടുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലുണ്ടാവുന്ന മുഴയാണ് പ്രോസ്‌റ്റേറ്റ് കാന്‍സറായി പരിണമിക്കുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്കുള്ളില്‍ തന്നെയാണ് മുഴ വളരാറ്. എന്നാല്‍ മുഴ പുറത്തായാല്‍ ഇവ സമീപ അവയവങ്ങളിലേക്കും എല്ലുകളിലേക്കും വ്യാപിക്കുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സറിനെ സങ്കീര്‍ണമാക്കുന്നതും ഇതാണ്.

65 വയസ്സിനു മുകളിലുള്ളവരില്‍

65 വയസ്സിനു മുകളിലുള്ളവരില്‍

നമ്മുടെ രാജ്യത്ത് പുരുഷന്‍മാരില്‍ കാന്‍സറിനു സാധ്യതയുള്ള നാല് പ്രധാന ഭാഗങ്ങളിലൊന്നാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി. പ്രായാധിക്യത്തിനനുസരിച്ച് പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ള സാധ്യതയും വര്‍ധിക്കുന്നു. മിക്ക കേസുകളിലും 65 വയസ്സിനു മുകളിലുള്ളവരിലാണ് ഇത്തരം കാന്‍സര്‍ കണ്ടുവരുന്നത്. സാധാരണയായി പ്രോസ്‌റ്റേറ്റ് കാന്‍സര്‍ 40 വയസിനു താഴെയുള്ളവരില്‍ കണ്ടുവരുന്നത് വിരളമാണ്. എന്നാല്‍ ഇവരിലെ സാധാരണ പ്രോസ്‌റ്റേറ്റ് വീക്കം മറ്റ് സ്വാഭാവിക അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാവാം.

ലക്ഷണങ്ങള്‍ എന്ത്?

ലക്ഷണങ്ങള്‍ എന്ത്?

ചിലയിനം പ്രോസ്റ്റേറ്റ് കാന്‍സറുകള്‍ കാലങ്ങളോളം ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ നിലനില്‍ക്കും. മിക്ക പ്രോസ്റ്റേറ്റ് കാന്‍സറും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പുറത്ത് ബാധിക്കുന്നതിനാല്‍ പ്രാരംഭ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. എന്നാല്‍ കാന്‍സര്‍ അല്ലാത്ത പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ അന്തര്‍ഭാഗത്ത് മൂത്രനാളിക്ക് ചുറ്റും വരുന്നത് തുടക്കത്തിലെ ലക്ഷണങ്ങള്‍ കാണിക്കുന്നു. രോഗം വര്‍ധിക്കുന്നതനുസരിച്ച് മൂത്ര തടസ്സം, മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍, കൂടെക്കൂടെ മൂത്രമൊഴിക്കുക, അണുബാധ, മൂത്രത്തില്‍ രക്തത്തിന്റെ അംശം, നട്ടെല്ലിനും മറ്റും വേദന, എല്ല് പൊട്ടല്‍, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ കാണപ്പെട്ടേക്കാം.

രോഗനിര്‍ണയം

രോഗനിര്‍ണയം

രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ശാരീരിക പരിശോധന, രക്തപരിശോധന, സ്‌കാനിംഗ്, ബയോപ്‌സി, പി.എസ്.എ പരിശോധന എന്നിവയിലൂടെ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ആണോ അല്ലയോ എന്ന് സ്ഥിരീകരിക്കാവുന്നതാണ്. കാന്‍സറല്ലാത്ത സാധാരണ മുഴയിലും മൂത്രതടസം, അണുബാധ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം.

അപകടസാധ്യത കുറയ്ക്കാം

അപകടസാധ്യത കുറയ്ക്കാം

പ്രോസ്റ്റേറ്റ് കാന്‍സര്‍ പൂര്‍ണമായി തടയാന്‍ കൃത്യമായ മാര്‍ഗമില്ലെന്ന് ഇപ്പോഴും പഠന ഫലങ്ങള്‍ പറയുന്നു. തല്‍ഫലമായി, പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയുന്നതിനുള്ള വ്യക്തമായ മാര്‍ഗങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പൊതുവേ പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാനായി പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള അപകടസാധ്യതയുള്ള പുരുഷന്മാര്‍ അവരുടെ മൊത്തത്തിലുള്ള ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ് വഴിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം

കൊഴുപ്പ് കുറഞ്ഞതും പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളായ മാംസം, പരിപ്പ്, എണ്ണകള്‍, പാല്‍, ചീസ് എന്നിവ പോലുള്ളവയുടെ ഉപയോഗം കുറയ്ക്കുക. ചില പഠനങ്ങള്‍ കാണിക്കുന്നത് ദിവസവും കൂടുതല്‍ കൊഴുപ്പ് കഴിക്കുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ്. കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുക, ഹൃദയത്തെ സഹായിക്കുക തുടങ്ങിയ മറ്റ് ഗുണങ്ങളുണ്ട്.

പഴങ്ങളും പച്ചക്കറികളും വര്‍ദ്ധിപ്പിക്കുക

പഴങ്ങളും പച്ചക്കറികളും വര്‍ദ്ധിപ്പിക്കുക

പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പറയുന്നു. തക്കാളി, തണ്ണിമത്തന്‍, മറ്റ് ചുവന്ന നിറമുള്ള ഭക്ഷണങ്ങള്‍ എന്നിവയില്‍ ലൈക്കോപീന്‍ എന്ന ശക്തമായ ആന്റിഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കാന്‍സര്‍ റിസര്‍ച്ച്, പ്രോസ്റ്റേറ്റ് കാന്‍സര്‍ പ്രതിരോധവുമായി ബന്ധിപ്പിക്കുന്ന പഠനങ്ങളില്‍ തക്കാളി ഗുണം ചെയ്യുന്നുവെന്ന് പറയുന്നു.

പഴങ്ങളും പച്ചക്കറികളും വര്‍ദ്ധിപ്പിക്കുക

പഴങ്ങളും പച്ചക്കറികളും വര്‍ദ്ധിപ്പിക്കുക

കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ പോലുള്ള മറ്റ് ഭക്ഷണസാധനങ്ങള്‍ക്ക് ഇടം കുറയ്ക്കും. ഭക്ഷണത്തിനൊപ്പ പഴം അല്ലെങ്കില്‍ പച്ചക്കറി അധികമായി ചേര്‍ത്ത് ദിവസവും നിങ്ങള്‍ കഴിക്കുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും അളവ് വര്‍ദ്ധിപ്പിക്കുന്നത് പരിഗണിക്കാം. ലഘുഭക്ഷണത്തിനായും പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാവുന്നതാണ്.

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

അമിതവണ്ണമുള്ള പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത കൂടുതലാണ്. ദിവസവും നിങ്ങള്‍ കഴിക്കുന്ന കലോറിയുടെ അളവ് കുറയ്ക്കുകയും വ്യായാമം വര്‍ദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് ഭാരം നിയന്തിക്കാന്‍ കഴിയും. മിക്ക ദിവസവും വ്യായാമം ചെയ്ത് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക.

ദിവസവും വ്യായാമം

ദിവസവും വ്യായാമം

വ്യായാമം ചെയ്യുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയുന്നു എന്നാണ് പഠനങ്ങള്‍ കൂടുതലും തെളിയിക്കുന്നത്. മറ്റു പല ആരോഗ്യ ഗുണങ്ങളും വ്യായാമത്തിനുണ്ട്. ഹൃദ്രോഗത്തിനും മറ്റ് അര്‍ബുദങ്ങള്‍ക്കുമുള്ള സാധ്യത കുറയ്ക്കും. നിങ്ങളുടെ ശരീരഭാരം ക്രമമായി നിലനിര്‍ത്താന്‍ വ്യായാമം സഹായിക്കുന്നു. അമിതവണ്ണം മാരക പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃത്യമായ വ്യായാമം ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കും. നടത്തം, സൈക്ലിംഗ്, നീന്തല്‍ എന്നിവ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.

പയര്‍വര്‍ഗങ്ങള്‍, ഗ്രീന്‍ ടീ

പയര്‍വര്‍ഗങ്ങള്‍, ഗ്രീന്‍ ടീ

ഐസോഫ്‌ലാവോണ്‍സ് എന്ന പോഷകം പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു. ഐസോഫ്‌ലാവോണുകള്‍ നിറഞ്ഞ ഭക്ഷണങ്ങളാണ് ടോഫു, പയറ്, പയറുവര്‍ഗ്ഗങ്ങള്‍, നിലക്കടല എന്നിവ. ഗ്രീന്‍ ടീയും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും തമ്മിലുള്ള പഠനങ്ങളും നടന്നിട്ടുണ്ട്. ഗ്രീന്‍ ടീ കുടിക്കുന്ന അല്ലെങ്കില്‍ ഗ്രീന്‍ ടീ എക്‌സ്ട്രാക്റ്റ് സപ്ലിമെന്റുകള്‍ കഴിക്കുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത കുറവാണെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

പുകവലി നിര്‍ത്തുക

പുകവലി നിര്‍ത്തുക

പുകവലി എങ്ങനെയായാലും ആരോഗ്യത്തിനു ഹാനികരമാണ്. ശ്വാസകോശ കാന്‍സറിനു പ്രധാന കാരണം തന്നെ പുകവലിയാണ്. മറ്റു പല ദൂഷ്യഫലങ്ങളും ഇത് നമ്മുടെ ശരീരത്തിനു സൃഷ്ടിക്കുന്നു. പുകവലിക്കുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികള്‍ക്ക് രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്. പുകവലിക്കാര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലം മരിക്കാനുള്ള സാധ്യതയും കൂടുതലാണ്.

മത്സ്യവും ഒമേഗ-3 യും

മത്സ്യവും ഒമേഗ-3 യും

ഒമേഗ -3 എന്നറിയപ്പെടുന്ന ഫാറ്റി ആസിഡ് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. മത്തി, ട്യൂണ, അയല, ട്രൗട്ട്, സാല്‍മണ്‍ എന്നിവയുള്‍പ്പെടെ ചില മത്സ്യങ്ങളില്‍ ഒമേഗ -3 കാണപ്പെടുന്നു. ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡോക്ടറുമായി പരിശോധിച്ച് തിരഞ്ഞെടുക്കാവുന്നതാണ്.

ഫോളേറ്റ്

ഫോളേറ്റ്

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ചില ക്ലിനിക്കല്‍ പഠനങ്ങള്‍ നിങ്ങളുടെ രക്തത്തിലെ ഫോളേറ്റ് അളവ് കുറവാണെങ്കില്‍ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പച്ച പച്ചക്കറികള്‍, ബീന്‍സ്, ധാന്യങ്ങള്‍, മികച്ച പ്രഭാതഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെ പല ഭക്ഷണങ്ങളിലും ഫോളേറ്റ് കാണപ്പെടുന്നു. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ആവശ്യത്തിന് ഫോളേറ്റ് നിങ്ങളുടെ ശരീരത്തിലെത്തിക്കാവുന്നതാണ്.

English summary

Prostate Cancer Prevention: Ways to Reduce Your Risk

Choose a healthy diet and add exercise to your daily routine in order to reduce your risk of prostate cancer. Read more about prostate cancer and its prevention.
Story first published: Tuesday, February 4, 2020, 12:31 [IST]
X
Desktop Bottom Promotion