For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ പൊട്ടാസ്യം നല്‍കുന്ന ഗുണം ചെറുതല്ല; ഇവ കഴിച്ചാല്‍ മതി

|

അവശ്യ വിറ്റാമിനുകളും പോഷകങ്ങളും നിറഞ്ഞ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കാനും ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതില്‍ മാക്രോ ന്യൂട്രിയന്റുകളുടെ പങ്കുപോലെ തന്നെ പ്രധാനമാണ് മൈക്രോ ന്യൂട്രിയന്റുകളുടെ ഉപഭോഗവും. നമ്മുടെ ശരീരത്തിന് ചെറിയ അളവില്‍ അവ ആവശ്യമാണ്. നമ്മുടെ ആന്തരിക സംവിധാനത്തെ നിലനിര്‍ത്തുന്നതില്‍ അവയ്ക്ക് നിരവധി റോളുകള്‍ ഉണ്ട്, അതുവഴി തടി കുറയ്ക്കാനും ഫിറ്റ്‌നസ് നേടാനും കഴിയും.

Most read: ഉള്ളിയും ബീറ്റ്‌റൂട്ടും പച്ചയ്ക്ക്; ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചാല്‍ ആരോഗ്യഗുണം ഇരട്ടിMost read: ഉള്ളിയും ബീറ്റ്‌റൂട്ടും പച്ചയ്ക്ക്; ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചാല്‍ ആരോഗ്യഗുണം ഇരട്ടി

അത്തരത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് പൊട്ടാസ്യം. പൊട്ടാസ്യം നിങ്ങളുടെ ശരീരത്തിലെ ഒരു ഇലക്ട്രോലൈറ്റും ഒരു ധാതുവുമാണ്. രക്തസമ്മര്‍ദ്ദം, ന്യൂറോണുകളുടെ പ്രവര്‍ത്തനം, നിങ്ങളുടെ കോശങ്ങളിലേക്ക് പോഷകങ്ങളുടെ വിതരണം എന്നിവ നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം അടങ്ങിയ ചില ഭക്ഷണങ്ങള്‍ ഇതാ.

പൊട്ടാസ്യത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

പൊട്ടാസ്യത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ശരീരത്തിലെ പല സുപ്രധാന പ്രവര്‍ത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന ഒരു അവശ്യ ധാതുവാണ് പൊട്ടാസ്യം. ഇത് പേശികളെ വളര്‍ത്താനും ഇലക്ട്രോലൈറ്റ് ബാലന്‍സ് പ്രോത്സാഹിപ്പിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങളെ സഹായിക്കാനും ഉപകരിക്കുന്നു. ഹൃദയത്തിന്റെയും വൃക്കകളുടെയും ശരിയായ പ്രവര്‍ത്തനത്തിനുള്ള സഹായവും ഇത് ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതില്‍ പൊട്ടാസ്യത്തിന് ഒരു സജീവ പങ്ക് വഹിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.

ശരീരഭാരം കുറയ്ക്കാന്‍ പൊട്ടാസ്യം എങ്ങനെ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ പൊട്ടാസ്യം എങ്ങനെ സഹായിക്കുന്നു

പൊട്ടാസ്യം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഒരു ധാതുവും ഇലക്ട്രോലൈറ്റുമാണ്. ഇത് രക്തസമ്മര്‍ദ്ദം നിലനിറുത്താനും നാഡികളുടെ പ്രവര്‍ത്തനം നിലനിര്‍ത്താനും നിങ്ങളുടെ കോശങ്ങളിലേക്ക് പോഷകങ്ങള്‍ എത്തിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിന്റെ കാര്യത്തില്‍, ഇത് പേശികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും വ്യായാമത്തിനുശേഷം വേഗത്തില്‍ നിങ്ങളുടെ ശരീരത്തെ വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വ്യായാമത്തിന് ശേഷം പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഊര്‍ജ്ജം വീണ്ടെടുക്കാന്‍ സഹായിക്കും. ആരോഗ്യമുള്ള ഒരു വ്യക്തി പ്രതിദിനം 4,700 മില്ലിഗ്രാം പൊട്ടാസ്യം കഴിക്കണം. നിര്‍ഭാഗ്യവശാല്‍, മിക്ക ആളുകള്‍ക്കും അവരുടെ ഭക്ഷണത്തിലൂടെ ആവശ്യത്തിന് പൊട്ടാസ്യം ലഭിക്കുന്നില്ല. ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മികച്ച ചില പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഇതാ.

Most read:പ്രമേഹ രോഗികള്‍ക്ക് അമൃതാണ് ഈ ഹെര്‍ബല്‍ ചായകള്‍; കുടിച്ചാല്‍ ഗുണം നിരവധിMost read:പ്രമേഹ രോഗികള്‍ക്ക് അമൃതാണ് ഈ ഹെര്‍ബല്‍ ചായകള്‍; കുടിച്ചാല്‍ ഗുണം നിരവധി

വാഴപ്പഴം

വാഴപ്പഴം

പൊട്ടാസ്യത്തിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് വാഴപ്പഴം. ഒരു ഇടത്തരം വാഴപ്പഴത്തില്‍ 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. വലിയ അളവില്‍ നാരുകള്‍ അടങ്ങിയ വാഴപ്പഴം നിങ്ങളുടെ മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുകയും ദീര്‍ഘനേരം വിശപ്പുരഹിതമായി നിലനിര്‍ത്തുകയും ചെയ്യുന്നു. നിരവധി ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത 30 ശതമാനം വരെ കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ദിവസവും പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

പൊതുവേ മഞ്ഞുകാലത്ത് ലഭ്യമാകുന്ന ഒരു റൂട്ട് പച്ചക്കറിയാണ് മധുരക്കിഴങ്ങ്. ഇത് വളരെ പോഷകഗുണമുള്ളതും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു മികച്ച സായാഹ്ന ലഘുഭക്ഷണവുമാണ്. ഇതില്‍ അന്നജം കൂടുതലാണ്, പക്ഷേ പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, കാല്‍സ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6 തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ യുടെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണിത്. ഒരു ഇടത്തരം വലിപ്പമുള്ള മധുരക്കിഴങ്ങില്‍ 541 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

Most read:പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഇതിലുണ്ട്; ഇതാണ് നല്ല ഭക്ഷണങ്ങള്‍Most read:പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഇതിലുണ്ട്; ഇതാണ് നല്ല ഭക്ഷണങ്ങള്‍

കിഡ്നി ബീന്‍സ്

കിഡ്നി ബീന്‍സ്

പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് കിഡ്നി ബീന്‍സ്. 100 ഗ്രാം കിഡ്‌നി ബീന്‍സില്‍ 1406 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും ഇതിലുണ്ട്. ഇതിലെ പ്രോട്ടീനും ഫൈബറും നിങ്ങളെ കൂടുതല്‍ നേരം വിശപ്പുരഹിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. വ്യായാമത്തിന് ശേഷം ഇലക്ട്രോലൈറ്റ് നില സന്തുലിതമാക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു. ഫോളേറ്റ്, ഇരുമ്പ്, കോപ്പര്‍, വിറ്റാമിന്‍ കെ, മാംഗനീസ് എന്നിവയും കിഡ്നി ബീന്‍സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ജലാംശം നിലനിര്‍ത്തേണ്ടത് ഒരുപോലെ നിര്‍ണായകമാണ്. തേങ്ങാവെള്ളം കുടിക്കുന്നത് നിങ്ങളുടെ ജലഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും പോഷകങ്ങള്‍ ലഭിക്കുന്നതിനുമുള്ള മികച്ച മാര്‍ഗമാണ്. ഇലക്ട്രോലൈറ്റിന്റെ അളവ് സന്തുലിതമാക്കാനും വര്‍ക്ക്ഔട്ട് സെഷനുശേഷം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിക്കുന്ന പോഷകങ്ങളും തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. ഈ പ്രകൃതിദത്ത പാനീയത്തില്‍ മഗ്‌നീഷ്യം, കാല്‍സ്യം, സോഡിയം, മാംഗനീസ്, പൊട്ടാസ്യം എന്നിവയുമുണ്ട്. 240 മില്ലി തേങ്ങാവെള്ളത്തില്‍ 600 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

Most read:പുരുഷന്‍മാരെ അധികമായി പിടികൂടും കിഡ്‌നി ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ കരുതിയിരിക്കൂMost read:പുരുഷന്‍മാരെ അധികമായി പിടികൂടും കിഡ്‌നി ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ കരുതിയിരിക്കൂ

മത്സ്യം

മത്സ്യം

പൊട്ടാസ്യം കൂടാതെ, തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് മത്സ്യം. മത്സ്യത്തിന് കുറഞ്ഞ കലോറിയേ ഉള്ളൂ. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു അനുയോജ്യമായ ഭക്ഷണമാണ് മത്സ്യമെന്ന് കരുതപ്പെടുന്നു.

ചീര

ചീര

പോഷകങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് ചീര. ഒരു കപ്പ് ചീരയില്‍ 839 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ കെ ഉപഭോഗം മെച്ചപ്പെടുത്താനും നല്ലൊരു ഭക്ഷണമാണ് ചീര.

Most read:ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസം നല്‍കും ഈ ഭക്ഷണങ്ങള്‍Most read:ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസം നല്‍കും ഈ ഭക്ഷണങ്ങള്‍

English summary

Potassium Rich Foods That May Help For Weight Loss in Malayalam

Potassium is an essential dietary mineral that is known to play an important role in losing weight. We listed some foods for your daily potassium intake. Take a look.
Story first published: Wednesday, July 6, 2022, 12:15 [IST]
X
Desktop Bottom Promotion