For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിഞ്ഞ് കഴിച്ചില്ലെങ്കില്‍ ആപത്ത്; അശ്വഗന്ധയ്ക്കുമുണ്ട് ചില പാര്‍ശ്വഫലങ്ങള്‍

|

വൈദ്യശാസ്ത്രത്തില്‍ ഏറെ പ്രാധാന്യത്തോടെ ഉപയോഗിക്കുന്ന സസ്യമാണ് അശ്വഗന്ധ. ഇത് ശരീരത്തിലെ സമ്മര്‍ദ്ദം നിയന്ത്രിക്കാനും ക്രമീകരിക്കാനും സഹായിക്കുന്നു. അശ്വഗന്ധ കഴിക്കുന്നത് വൈജ്ഞാനിക പ്രവര്‍ത്തനവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുകയും പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും പുരുഷന്മാരില്‍ പ്രത്യുല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Most read: ഈ അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് മാതളനാരങ്ങ ഇല; ഉപയോഗിക്കേണ്ടത് ഇങ്ങനെMost read: ഈ അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് മാതളനാരങ്ങ ഇല; ഉപയോഗിക്കേണ്ടത് ഇങ്ങനെ

ചുവന്ന കായകളും മഞ്ഞ പൂക്കളും ഉള്ള തക്കാളി പോലെയുള്ള സോളനേസി അല്ലെങ്കില്‍ നൈറ്റ്‌ഷെയ്ഡ് കുടുംബത്തില്‍പ്പെട്ട ഒരു ചെടിയാണിത്. ഈ ചെടിയുടെ വേരും ഇലകളും പഴവും ഉള്‍പ്പെടെ മുഴുവന്‍ ചെടിയും ഔഷധമായി ഉപയോഗിച്ചുവരുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒരു സസ്യമാണ് അശ്വഗന്ധ. എന്നിരുന്നാലും ഇതിന്റെ ചില പാര്‍ശ്വഫലങ്ങളും നിങ്ങള്‍ കരുതിയിരിക്കേണ്ടതുണ്ട്. അശ്വഗന്ധയുടെ ചില പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

അശ്വഗന്ധയുടെ പാര്‍ശ്വഫലങ്ങള്‍

അശ്വഗന്ധയുടെ പാര്‍ശ്വഫലങ്ങള്‍

അശ്വഗന്ധയ്ക്ക് ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഫംഗസ് അണുബാധകള്‍, ക്ഷയം, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ എന്നിവ ചികിത്സിക്കാന്‍ അശ്വഗന്ധ ഉപയോഗിക്കുന്നു. കൂടാതെ ഗൈനക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍, പുരുഷ പ്രത്യുത്പാദനക്ഷമത, ബലഹീനത എന്നിവയുടെ ചികിത്സയിലും ഇത് ഉപയോഗിച്ചുവരുന്നുണ്ട്. ഇത്തരത്തില്‍ വിവിധ രോഗശാന്തി ഗുണങ്ങള്‍ നല്‍കുന്ന ഒരു ആയുര്‍വേദ സസ്യമാണ് അശ്വഗന്ധ. ഇവയുടെ ഫലപ്രാപ്തിയെക്കുറിച്ച് മിക്കവര്‍ക്കും അറിവുള്ളതായിരിക്കും. എന്നാല്‍ അത് നിങ്ങളുടെ ശരീരത്തിന് ചില പാര്‍ശ്വഫലങ്ങളും വരുത്തുന്ന ഒന്നാണ്. അശ്വഗന്ധ അറിഞ്ഞു കഴിച്ചില്ലെങ്കില്‍ നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് ചിലപ്പോള്‍ പണി തന്നേക്കാം.

മയക്കം, ഓക്കാനം

മയക്കം, ഓക്കാനം

ആദ്യമായി അശ്വഗന്ധ കഴിച്ചതിനുശേഷം പലര്‍ക്കും മയക്കവും ഓക്കാനവും അനുഭവപ്പെടുന്നുവെന്ന് നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം പാര്‍ശ്വഫലങ്ങള്‍ കാലക്രമേണ കുറഞ്ഞേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിങ്ങള്‍ അശ്വഗന്ധ അമിതമായി കഴിച്ചാല്‍ ഈ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാറുണ്ട്. നിങ്ങള്‍ക്ക് ഇത്തരം പ്രശ്‌നമുണ്ടെങ്കില്‍ ഉറക്കസമയം മാത്രം 3 ഗ്രാം മുതല്‍ 5 ഗ്രാം വരെ കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.

Most read:ഭക്ഷണം കഴിക്കുമ്പോള്‍ വയറ് പ്രശ്‌നമാക്കുന്നോ? ഈ യോഗാസനത്തിലുണ്ട് പരിഹാരംMost read:ഭക്ഷണം കഴിക്കുമ്പോള്‍ വയറ് പ്രശ്‌നമാക്കുന്നോ? ഈ യോഗാസനത്തിലുണ്ട് പരിഹാരം

 വയറുവേദന

വയറുവേദന

അശ്വഗന്ധയുടെ ഇലയോ വേരുകളോ പൊടിച്ചത് കഴിക്കുമ്പോള്‍ വയറില്‍ ഗ്യാസ് നിറയുന്നുവെന്ന് പലരും പരാതിപ്പെടുന്നു. ചില ആളുകള്‍ക്ക് ഇത് കഠിനമായേക്കാം. എന്നാല്‍, അള്‍സര്‍ ഉള്ളവര്‍ അശ്വഗന്ധ മാത്രമായി കഴിക്കരുതെന്ന് പറയുന്നു. മറ്റ് പച്ചമരുന്നുകള്‍ക്കൊപ്പം അല്ലെങ്കില്‍ ഭക്ഷണത്തോടൊപ്പം മാത്രം അശ്വഗന്ധ കഴിക്കുക. വലിയ അളവില്‍ കഴിച്ചാല്‍ അശ്വഗന്ധ വയറിളക്കത്തിനും ഛര്‍ദ്ദിക്കും വരെ കാരണമായേക്കാം.

മരുന്നുകളുടെ ഫലത്തെ തടസ്സപ്പെടുത്തുന്നു

മരുന്നുകളുടെ ഫലത്തെ തടസ്സപ്പെടുത്തുന്നു

സൈക്ലോസ്‌പോരിന്‍ അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍, പ്രെഡ്‌നിസോണ്‍, അസാത്തിയോപീന്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍ പോലുള്ള ചില മരുന്നുകള്‍ കഴിക്കുന്നവര്‍ അശ്വഗന്ധ കഴിക്കരുത്. ഇത അവയുടെ ഫലത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ അശ്വഗന്ധ പോലുള്ള പ്രകൃതിദത്ത ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിനു മുമ്പായി നിങ്ങളുടെ ഡോക്ടറോട് ഉപദേശം തേടുക.

Most read:പ്രായത്തിനനുസരിച്ച് മനസ്സു മാറും; മനസ്സിനെ നിയന്ത്രിക്കേണ്ടത് ഇങ്ങനെMost read:പ്രായത്തിനനുസരിച്ച് മനസ്സു മാറും; മനസ്സിനെ നിയന്ത്രിക്കേണ്ടത് ഇങ്ങനെ

കോശജ്വലന പ്രശ്‌നം

കോശജ്വലന പ്രശ്‌നം

കോശജ്വലനമോ മസ്‌കുലര്‍ ഡീജനറേറ്റീവ് അവസ്ഥകളോ ഉള്ള വ്യക്തികള്‍ അശ്വഗന്ധ കഴിക്കരുത്. അത്തരം അവസ്ഥകളില്‍ ആര്‍ത്രൈറ്റിസ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, ല്യൂപ്പസ് എന്നിവ ഉള്‍പ്പെടുന്നു. ഇവ സ്വയം രോഗപ്രതിരോധ രോഗങ്ങളായി കണക്കാക്കപ്പെടുന്നു. അശ്വഗന്ധ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാല്‍, അത് ഇത്തരക്കാരില്‍ കൂടുതല്‍ തീവ്രതയുള്ള പ്രശ്‌നത്തിന് കാരണമായേക്കാം.

ശരീര താപനില കൂടുന്നു

ശരീര താപനില കൂടുന്നു

അശ്വഗന്ധ കഴിച്ചാല്‍ ചിലര്‍ക്ക് പനി പോലെ ശരീര താപനില ഉയരുന്നുവെന്ന് നിരീക്ഷിച്ചിട്ടുണ്ട്. അശ്വഗന്ധ കഴിച്ചതിന് ശേഷം നിങ്ങളുടെ ശരീര താപനിലയില്‍ ഏറ്റക്കുറച്ചിലുണ്ടെങ്കില്‍, അത് കഴിക്കുന്നത ഉടന്‍ നിര്‍ത്തണം. മറ്റേതെങ്കിലും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ നിങ്ങള്‍ക്ക് ദിവസവും ശ്രദ്ധയില്‍പ്പെടുന്നുവെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുകയും വേണം.

Most read:തലവേദന പലതരത്തില്‍; ഈ ശീലങ്ങള്‍ പാലിച്ചാല്‍ തലവേദനയെ അകറ്റിനിര്‍ത്താംMost read:തലവേദന പലതരത്തില്‍; ഈ ശീലങ്ങള്‍ പാലിച്ചാല്‍ തലവേദനയെ അകറ്റിനിര്‍ത്താം

ഇത്തരക്കാര്‍ അശ്വഗന്ധ കഴിക്കുന്നത് ഒഴിവാക്കുക

ഇത്തരക്കാര്‍ അശ്വഗന്ധ കഴിക്കുന്നത് ഒഴിവാക്കുക

പ്രമേഹം, കരള്‍ രോഗങ്ങള്‍, ദഹന സംബന്ധമായ അസുഖങ്ങള്‍, അള്‍സര്‍ എന്നിവയുള്ളവര്‍ അശ്വഗന്ധ കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും അശ്വഗന്ധ കഴിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് ഗര്‍ഭം അലസലിനു കാരണമാകുമെന്നും ഗര്‍ഭപിണ്ഡത്തിനും ശിശുവിനും അപകടസാധ്യത ഉണ്ടാക്കുമെന്നും സംശയിക്കപ്പെടുന്നു. അശ്വഗന്ധ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നു, പൊതുവെ ഇത് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. മുതിര്‍ന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ നൂറ്റാണ്ടുകളായി ഇത് ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ ചില ആളുകള്‍ക്ക് വയറുവേദന, ഓക്കാനം, വയറിളക്കം, മയക്കം എന്നിവ പോലുള്ള നേരിയ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നതായി പറയപ്പെടുന്നു. അപകടസാധ്യതകള്‍ കണക്കിലെടുത്ത് ഡോക്ടറുടെ ഉപദേശത്തോടെ മാത്രമേ നിങ്ങള്‍ അശ്വഗന്ധ കഴിക്കാവൂ.

English summary

Possible Side Effects Of Ashwagandha in Malayalam

If you're interested in taking ashwagandha, here are some possible side effects of ashwagandha you should know about. Take a look.
Story first published: Monday, October 17, 2022, 10:45 [IST]
X
Desktop Bottom Promotion