For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂ

|

നമ്മുടെ ആമാശയത്തിന് പിന്നിലെ ഒരു അവയവമാണ് പാന്‍ക്രിയാസ്. അതിലുണ്ടാകുന്ന വീക്കമാണ് പാന്‍ക്രിയാറ്റിസ് എന്നറിയപ്പെടുന്നത്. ശരീരത്തില്‍ ഭക്ഷണം ദഹിക്കാന്‍ ആവശ്യമായ രാസവസ്തുക്കളായ ദഹന എന്‍സൈമുകളും ഇന്‍സുലിനും ഉത്പാദിപ്പിക്കുന്നത് പാന്‍ക്രിയാസ് ആണ്. ദഹന എന്‍സൈമുകള്‍ ചെറുകുടലിലേക്ക് ഒഴുകുന്നു. എന്നാല്‍ ഇന്‍സുലിന്‍ നേരിട്ട് രക്തത്തിലേക്ക് നീങ്ങുന്നു. പാന്‍ക്രിയാസിന് ഭീഷണിയാകുന്ന രണ്ട് അവസ്ഥകളാണ് അക്യൂട്ട് പാന്‍ക്രിയാറ്റിസും ക്രോണിക് പാന്‍ക്രിയാറ്റിസും.

Also read: ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍Also read: ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍

ഇതില്‍ അക്യൂട്ട് പാന്‍ക്രിയാറ്റിസ് പെട്ടെന്ന് സംഭവിച്ചശേഷം പാന്‍ക്രിയാസ് സാധാരണ അവസ്ഥയിലേക്ക് മടങ്ങുന്നു. എന്നാല്‍ ക്രോണിക് പാന്‍ക്രിയാറ്റിസ്, പാന്‍ക്രിയാസില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വീക്കമാണ്. ഇത് സ്ഥിരമായ നാശത്തിലേക്ക് നയിക്കുന്നു. പാന്‍ക്രിയാറ്റിസിന്റെ കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പാന്‍ക്രിയാറ്റിസ് കാരണങ്ങള്‍

പാന്‍ക്രിയാറ്റിസ് കാരണങ്ങള്‍

അക്യൂട്ട് പാന്‍ക്രിയാറ്റിസിന്റെ കാരണം ഇതുവരെ പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. പാന്‍ക്രിയാറ്റിസ് ബാധിച്ചവരില്‍ പകുതിയോളം പേര്‍ക്കും പിത്താശയക്കല്ലുണ്ട്. മദ്യപാനമാണ് മറ്റൊരു പ്രധാന കാരണം. അള്‍സര്‍, പരിക്ക് അല്ലെങ്കില്‍ വൈറല്‍ അണുബാധ എന്നിവയാണ് മറ്റ് കാരണങ്ങള്‍.

പാന്‍ക്രിയാറ്റിസ് ലക്ഷണങ്ങള്‍

പാന്‍ക്രിയാറ്റിസ് ലക്ഷണങ്ങള്‍

അസിഡിറ്റി, ശരീരവണ്ണം, ഗ്യാസ്, ദഹനക്കേട്, വയറുവേദന തുടങ്ങിയവയാണ് സാധാരണയായ പാന്‍ക്രിയാറ്റിസ് ലക്ഷണങ്ങള്‍. പ്രധാന ലക്ഷണം വയറ്റില്‍ കഠിനമായി ഉണ്ടാകുന്ന വേദനയാണ്. കൃത്യമായി പറഞ്ഞാല്‍ മുകളിലെ വയറിന്റെ മധ്യഭാഗത്ത്. ഇത് സാധാരണയായി പുറകിലേക്കും നെഞ്ചിലേക്കും പടരുന്നു. നടക്കുമ്പോഴോ കിടക്കുമ്പോഴോ വേദന മോശമാവുകയും ഇരിക്കുമ്പോഴോ മുന്നോട്ട് ചായുമ്പോഴോ കുറയുകയും ചെയ്യുന്നു. ഇത് അമിതമായ ഛര്‍ദ്ദിക്കും കാരണമാകും. കനത്ത ഭക്ഷണത്തിനോ അമിതമായ മദ്യപാനത്തിനോ ശേഷം 12 മുതല്‍ 24 മണിക്കൂര്‍ വരെ ഇത്തരത്തില്‍ വേദന ഉണ്ടാകാറുണ്ട്. കഠിനമായ കേസുകളില്‍ അസ്വസ്ഥത, വേഗത്തിലുള്ള ഹൃദയമിടിപ്പ്, കൈകാലുകള്‍ വിയര്‍ക്കല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം. അടിവയറ്റിലെ കഠിനമായ വേദനയോടൊപ്പം ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണുക.

Also read:അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടംAlso read:അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടം

പാന്‍ക്രിയാറ്റിസ് ചികിത്സ

പാന്‍ക്രിയാറ്റിസ് ചികിത്സ

പാന്‍ക്രിയാറ്റിസിന് സാധാരണയായി വിശ്രമവും ആശുപത്രി ചികിത്സയുമാണ് വേണ്ടത്. പാന്‍ക്രിയാറ്റിക് എന്‍സൈമുകളുടെ അളവ് കുറയ്ക്കുന്നതിന്, കുറച്ച് സമയത്തേക്ക് എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. ആശുപത്രി വാസത്തില്‍ നിങ്ങള്‍ക്ക് ഞരമ്പിലൂടെ ദ്രാവകങ്ങള്‍ നല്‍കും. പാന്‍ക്രിയാറ്റിക് എന്‍സൈമുകളുടെ ഒഴുക്ക് കുറയ്ക്കുന്നതിനുള്ള മരുന്ന് നല്‍കും. വേദന കുറയുമ്പോള്‍ കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാം. മിക്ക ആളുകള്‍ക്കും ആശുപത്രി ചികിത്സയില്‍ രണ്ട് ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കാന്‍ തുടങ്ങുകയും സാധാരണയായി ഒരാഴ്ചയ്ക്കുള്ളില്‍ വീട്ടിലേക്ക് മടങ്ങാനാവുകയും ചെയ്യും. ഗുരുതരമായ രോഗത്തിന് തീവ്രപരിചരണം ആവശ്യമാണ്.

പ്രതിരോധമാര്‍ഗങ്ങള്‍

പ്രതിരോധമാര്‍ഗങ്ങള്‍

ദഹനപ്രശ്‌നമായ അസിഡിറ്റി, പുളിച്ചുതികട്ടല്‍ എന്നവ പോലും പാന്‍ക്രിയാസില്‍ വീക്കം ഉണ്ടാക്കും. അമിതമായ മദ്യപാനം, തുടര്‍ച്ചയായ അമിതഭക്ഷണം എന്നിവ പാന്‍ക്രിയാസ് വീക്കം വരുത്തുകയും പാന്‍ക്രിയാറ്റിസിന് കാരണമാവുകയും ചെയ്യും. വിട്ടുമാറാത്ത പാന്‍ക്രിയാറ്റിസ് ഒടുവില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സറിനും കാരണമാകും. ദഹന എന്‍സൈമുകള്‍ നിങ്ങളുടെ കുടലില്‍ സജീവമായിരിക്കണം. എന്നാല്‍ പാന്‍ക്രിയാറ്റിസിന്റെ കാര്യത്തില്‍, ഈ ദഹന എന്‍സൈമുകള്‍ നിങ്ങളുടെ പാന്‍ക്രിയാസില്‍ സജീവമാകാന്‍ തുടങ്ങുന്നു. ഇത് പാന്‍ക്രിയാസില്‍ വീക്കം ഉണ്ടാക്കുന്നു. പാന്‍ക്രിയാസിലെ വീക്കം ചെറുക്കാനുള്ള ചില ഭക്ഷണസാധനങ്ങള്‍ ഇതാ:

Also read:മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍Also read:മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍

നാരങ്ങ

നാരങ്ങ

പാന്‍ക്രിയാസിനും പാന്‍ക്രിയാസ് വീക്കത്തിനും മികച്ച ഭക്ഷണമാണ് നാരങ്ങ. അസിഡിറ്റി നേരിടാന്‍ നാരങ്ങ വെള്ളം അത്യുത്തമമാണ്. നാരങ്ങ നിങ്ങളെ അസിഡിക് ആക്കുകയാണെങ്കില്‍, അവ ഒഴിവാക്കണം.

ക്രൂസിഫറസ് പച്ചക്കറികള്‍

ക്രൂസിഫറസ് പച്ചക്കറികള്‍

ബ്രോക്കോളി, കാബേജ്, കാരറ്റ്, റാഡിഷ്, കോളിഫ്‌ളവര്‍ എന്നിവയെല്ലാം നിങ്ങളുടെ പാന്‍ക്രിയാസിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള മികച്ച ഭക്ഷണങ്ങളാണ്. ഓരോ രണ്ടു ദിവസത്തിലും ക്രൂസിഫറസ് പച്ചക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണം.

Also read:ജീവിതം ദുസ്സഹമാക്കും മുട്ടുവേദന; ആശ്വാസമാണ് ആയുര്‍വേദത്തിലെ ഈ പരിഹാരങ്ങള്‍Also read:ജീവിതം ദുസ്സഹമാക്കും മുട്ടുവേദന; ആശ്വാസമാണ് ആയുര്‍വേദത്തിലെ ഈ പരിഹാരങ്ങള്‍

വെളുത്തുള്ളി

വെളുത്തുള്ളി

പാന്‍ക്രിയാസിന്റെ ആരോഗ്യം കാക്കാന്‍ വെളുത്തുള്ളി മികച്ചതാണ്. ഇത് അസംസ്‌കൃത രൂപത്തില്‍ കഴിക്കുന്നത് നിങ്ങളുടെ പാന്‍ക്രിയാസിന് ഏറ്റവും മികച്ചതാണ്.

ദന്തേലിയോണ്‍ ചായ

ദന്തേലിയോണ്‍ ചായ

കരള്‍ ശുദ്ധീകരിക്കാനും കരള്‍ എന്‍സൈമുകള്‍ വര്‍ദ്ധിപ്പിക്കാനും പാന്‍ക്രിയാസിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദന്തേലിയോണ്‍ ടീ നിങ്ങളെ സഹായിക്കും.

Also read:കാന്‍സര്‍ രോഗികള്‍ക്ക് പ്രതിരോധശേഷി പ്രധാനം; ഈ ഭക്ഷണത്തിലൂടെ ലഭിക്കും ആശ്വാസംAlso read:കാന്‍സര്‍ രോഗികള്‍ക്ക് പ്രതിരോധശേഷി പ്രധാനം; ഈ ഭക്ഷണത്തിലൂടെ ലഭിക്കും ആശ്വാസം

ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഒഴിവാക്കേണ്ട കാര്യങ്ങള്‍

പുകവലി പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. അവ പാന്‍ക്രിയാസില്‍ വീക്കം ഉണ്ടാക്കും. ചായയുടെയും കാപ്പിയുടെയും അമിത ഉപയോഗം ഒഴിവാക്കുക. ഒരു ദിവസം ഒന്നോ രണ്ടോ കപ്പില്‍ കൂടുതല്‍ കാപ്പിയും ചായയും കുടിക്കരുത്. ഒഴിഞ്ഞ വയറ്റില്‍ ചായയും കാപ്പിയും കഴിക്കുന്നത് ഒഴിവാക്കണം. ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറച്ച് ശരീരഭാരം കുറയ്ക്കുകയും പതിവായി വ്യായാമം ചെയ്യുകയും ഉയര്‍ന്ന ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം

English summary

Pancreatitis Causes, Symptoms, Risk Factors And Treatment; Details in Malayalam

Here we are discussing the causes, symptoms, risk factors and treatment of pancreatitis. Take a look.
Story first published: Monday, January 30, 2023, 13:10 [IST]
X
Desktop Bottom Promotion