For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?

|

കാന്‍സര്‍ ഏതു തരത്തിലുള്ളതാണെങ്കിലും ശരീരത്തിന് നല്‍കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല. പലപ്പോഴും കാന്‍സറിനെ വഷളാക്കുന്നത് ആരംഭത്തില്‍ തിരിച്ചറിയാനാകാതെ വരുന്നതിനാലാണ്. അതുപോലെ തന്നെ, കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന എന്തും ശരീരത്തിന് അപകടസാധ്യത ഘടകമാണ്. നിങ്ങളുടെ ചില മോശം ശീലങ്ങള്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഈ ലേഖനത്തില്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സറിനുള്ള അപകട ഘടകങ്ങള്‍ വായിച്ചറിയാം.

Most read: ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടംMost read: ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടം

പ്രായമുള്ളവരില്‍ കൂടുതലായി കണ്ടുവരുന്ന കാന്‍സര്‍ തരമാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകളും ഹോര്‍മോണുകളും ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിയെയാണ് ഇത് ബാധിക്കുക. വിശപ്പില്ലായ്മ, ശരീഭാരം കുറയുക, മഞ്ഞപ്പിത്തം, അസാധാരണമായ പുറംവേദന, തലകറക്കം, ഛര്‍ദി, കരള്‍ വീക്കം, രക്തം കട്ടപിടിക്കല്‍ എന്നിവയാണ് പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ചില സാധാരണ ലക്ഷണങ്ങള്‍. കാന്‍സറിന്റെ ഈ മാരകമായ രൂപത്തിന്റെ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. എന്നിരുന്നാലും, അതിന്റെ അപകടസാധ്യത ഘടകങ്ങള്‍ ഒന്നു നോക്കൂ.

പുകവലി

പുകവലി

കാന്‍സറിന്റെ ഏത് രൂപത്തിനും അപകടസാധ്യത ഉയര്‍ത്തുന്ന ഘടകമാണ് പുകവലി. പാന്‍ക്രിയാറ്റിക് കാന്‍സറിനെ സംബന്ധിച്ചിടത്തോളം പുകവലി ഈ സാധ്യത ഇരട്ടിയാക്കുന്നു. അഞ്ച് പാന്‍ക്രിയാറ്റിക് കാന്‍സര്‍ കേസുകളില്‍ ഒന്ന് പുകവലി മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ പുകവലി ഉപേക്ഷിച്ചതിന് ശേഷം, അപകടസാധ്യത 50% വരെ കുറയുന്നു. കൃത്യസമയത്ത് പുകവലി ഉപേക്ഷിക്കുന്ന ആളുകളില്‍ ഈ അപകടസാധ്യത സാധാരണ നിലയിലേക്ക് കുറയുന്നു. അതിനാല്‍ പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള പ്രധാന അപകടസാധ്യത ഘടകമാണ് പുകവലി.

പ്രായം

പ്രായം

പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരാനുള്ള സാധ്യത നിങ്ങളുടെ പ്രായത്തിനനുസരിച്ച് വര്‍ദ്ധിക്കുന്നു. 45 വയസ്സിനു മുകളിലുള്ളവരിലാണ് മിക്ക പാന്‍ക്രിയാറ്റിക് കാന്‍സര്‍ കേസുകളും കണ്ടുപിടിക്കപ്പെടുന്നത്. കണക്കനുസരിച്ച്, 55 വയസ്സിനു മുകളിലുള്ളവരിലാണ് 90% പാന്‍ക്രിയാറ്റിക് കാന്‍സറും കണ്ടെത്തിയിരിക്കുന്നത്. 65 വയസ്സിനു മുകളിലുള്ള 70% പേര്‍ക്കും അസുഖം നിര്‍ണയിക്കപ്പെടുന്നു.

Most read:ശരീരം കാക്കും ഈ ഇത്തിരിക്കുഞ്ഞന്‍ പഴംMost read:ശരീരം കാക്കും ഈ ഇത്തിരിക്കുഞ്ഞന്‍ പഴം

അമിതവണ്ണം

അമിതവണ്ണം

മോശം ഭക്ഷണക്രമവും മദ്യത്തിന്റെ ഉപയോഗവും പാന്‍ക്രിയാറ്റിക് കാന്‍സറിന് വഴിവയ്ക്കുന്ന ഘടകങ്ങളാണ്. ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമിതവണ്ണം പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഒരു കണക്കനുസരിച്ച്, പാന്‍ക്രിയാറ്റിക് കാന്‍സറിന് 8% അപകടസാധ്യ ഉയര്‍ത്തുന്നത് അമിതവണ്ണമാണ്. അമിതമായി മദ്യപിക്കുന്നവര്‍ക്കും പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരാം.

പ്രമേഹം

പ്രമേഹം

പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള പ്രധാന അപകട ഘടകമാണ് പ്രമേഹം. വളരെക്കാലമായി പ്രമേഹം അനുഭവിക്കുന്നവര്‍ക്ക് പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പല പഠനങ്ങളും വെളിപ്പെടുത്തുന്നു. കൂടാതെ, ചെറുപ്രായത്തില്‍തന്നെ പ്രമേഹം വരുന്ന ആളുകള്‍ക്ക് പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കൂടുതലാണ്. എന്നിരുന്നാലും, പ്രമേഹം പാന്‍ക്രിയാറ്റിക് കാന്‍സറിന് നേരിട്ട് വഴിയൊരുക്കുന്നുവെന്ന് വ്യക്തതയില്ല.

Most read:രാത്രി ഉറക്കത്തിന് ഫാന്‍ കൂട്ടുവേണോ? ശ്രദ്ധിക്കൂ!Most read:രാത്രി ഉറക്കത്തിന് ഫാന്‍ കൂട്ടുവേണോ? ശ്രദ്ധിക്കൂ!

വിട്ടുമാറാത്ത പാന്‍ക്രിയാറ്റൈറ്റിസ്

വിട്ടുമാറാത്ത പാന്‍ക്രിയാറ്റൈറ്റിസ്

പാന്‍ക്രിയാസിന്റെ വീക്കമാണ് പാന്‍ക്രിയാറ്റൈറ്റിസ്. ഈ അവസ്ഥയില്‍ നിങ്ങള്‍ വളരെക്കാലം തുടരുമ്പോള്‍, ഇത് ക്രോണിക് പാന്‍ക്രിയാറ്റൈറ്റിസ് ആയി മാറുന്നു. പാന്‍ക്രിയാസിലെ വിട്ടുമാറാത്ത ദീര്‍ഘകാലമായുള്ള വീക്കം പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പുക്കുന്നു.

ലിംഗഭേദം

ലിംഗഭേദം

സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്ക് പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് പുകവലിക്ക് കൂടുതലായി അടിമപ്പെടുന്നത് എന്നതാണ് ഇതിന് ഒരു കാരണമായി കണക്കാക്കുന്നത്.

Most read:ഇയര്‍ഫോണ്‍ തിരുകിയാണോ ജോലി ചെയ്യാറ് ?Most read:ഇയര്‍ഫോണ്‍ തിരുകിയാണോ ജോലി ചെയ്യാറ് ?

പാരമ്പര്യം

പാരമ്പര്യം

പാന്‍ക്രിയാറ്റിക് കാന്‍സര്‍ പാരമ്പര്യമായും പകര്‍ന്നു വരാവുന്ന അസുഖമാണ്. എന്നാല്‍ ഇതിന് സാധ്യത കുറവാണെങ്കിലും, ചില സന്ദര്‍ഭങ്ങളില്‍ രോഗം വരാം. 5 മുതല്‍ 10% വരെ രോഗികള്‍ക്ക് പാരമ്പര്യമായി രോഗം ബാധിക്കുന്നു. നിരവധി വ്യത്യസ്ത ജീനുകള്‍ ഈ രോഗവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും പ്രത്യേക പാന്‍ക്രിയാറ്റിക് കാന്‍സര്‍ ജീനുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

English summary

Pancreatic Cancer Causes, Symptoms, Treatment and Risk Factors in Malayalam

Pancreatic cancer causes are still unknown, but its risk factors can be outlined. Read on to know the risk factors linked to pancreatic cancer.
X
Desktop Bottom Promotion