For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിവയറ്റിലെ വേദന സ്ത്രീകള്‍ക്കുണ്ടാക്കുന്ന അപകടവും കാരണവും

|

സ്ത്രീകളില്‍ അടിവയറ്റില്‍ വേദനയുണ്ടാവുന്നത് പല വിധ കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഇതിനെ പലരും നിസ്സാരമാക്കി വിടുന്നത് പിന്നീട് അപകടകരമായ അവസ്ഥയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് മുന്‍പ് എന്താണ് ഇതിന്റെ കാരണങ്ങള്‍ എന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഭാഗങ്ങളാണ് അണ്ഡാശയങ്ങള്‍. ഈസ്ട്രജന്‍ ഉള്‍പ്പടെയുള്ള ഹോര്‍മോണുകള്‍ ഉത്പ്പാദിപ്പിക്കുന്നതോടൊപ്പം ഇവ ആര്‍ത്തവത്തിന് ശേഷം പക്വതയെത്തിയ അണ്ഡത്തെ പുറത്ത് വിടുകയും കൂടി ചെയ്യുന്നുണ്ട്.

Ovarian Pain

ഈ ഭാഗത്ത് വേദനയുണ്ടാക്കുന്നതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. സ്സിറ്റുകള്‍ അണ്ഡാശയത്തിവുണ്ടാവുന്ന മുഴകള്‍ എന്നിവയെല്ലാം ഇതിന് പിന്നിലെ കാരണങ്ങളാണ്. നിങ്ങള്‍ക്ക് അടിവയറ്റിലും പൊക്കിളിന് താഴേയും വേദനയുണ്ടാവുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. പെല്‍വിക് ഭാഗത്തും ഇതേ വേദന ഉണ്ടാവുന്നുണ്ട്. ഇത്തരം വേദന സ്ഥിരമായി ഉണ്ടാവുകയാണെങ്കില്‍ അപകടകരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

എപ്പോഴൊക്കെ ഉണ്ടാവുന്നു

എപ്പോഴൊക്കെ ഉണ്ടാവുന്നു

അണ്ഡാശയത്തിലെ വേദന എപ്പോഴൊക്കെ ഉണ്ടാവുന്നു എത്ര സമയം നില്‍ക്കും എന്നതിനെക്കുറിച്ച് പലപ്പോഴും കൃത്യമായി മനസ്സിലാക്കണം. ഇത് പലപ്പോഴും വളരെ കുത്തുന്ന തരത്തിലുള്ള വേദനയായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ചിലരില്‍ ഏതാനും മിനിറ്റുകള്‍ ഇത്തരത്തിലുള്ള വേദന നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചിലരില്‍ പെട്ടെന്ന് വന്ന് പെട്ടെന്ന് മാറുന്നു. ചിലരിലാകട്ടെ ഇത് നിരവധി മാസങ്ങളോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കും. വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കില്‍ മൂത്രമൊഴിക്കുമ്പോഴോ ഈ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ശ്രദ്ധിക്കാതെ വിടുമ്പോള്‍ കൂടുതല്‍ കഠിനമായി മാറുന്നു. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വേദന എവിടെ തോന്നുന്നു?

വേദന എവിടെ തോന്നുന്നു?

വേദന എവിടെയാണ് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ എപ്പോഴാണ് തുടങ്ങിയത് എത്ര തവണ ഒരു ദിവസം വേദന അനുഭവപ്പെടുന്നു എന്നീ കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ചിലരില്‍ ദൈനംദിന ജീവിതത്തെ വരെ പ്രശ്‌നത്തിലേക്കെത്തിക്കുന്ന തരത്തില്‍ വേദന ഉണ്ടാവുന്നു. ഇവ എങ്ങനെ മനസ്സിലാക്കാം എന്നും എങ്ങനെ ഇത് പ്രതിരോധിക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും നമുക്ക് നോക്കാം.

അണ്ഡാശയ സിസ്റ്റുകള്‍

അണ്ഡാശയ സിസ്റ്റുകള്‍

സിസ്റ്റുകള്‍ പലപ്പോഴും തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും. അണ്ഡാശയത്തില്‍ കാണപ്പെടുന്ന ദ്രാവകം നിറഞ്ഞ സഞ്ചികളാണ് സിസ്റ്റുകളായി മാറുന്നത്. സ്ത്രീകളില്‍ ഗര്‍ഭകാലത്തും പ്രസവ സമയത്തും ഇത് വളരെ കൂടുതലായിരിക്കും. അണ്ഡോത്പാദന സമയത്താണ് ഇവ കാണപ്പെടുന്നത്. അണ്ഡാശയ സിസ്റ്റുകള്‍ സാധാരണയായി രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല അവ സ്വയം അലിഞ്ഞുപോകുന്നു. എന്നാല്‍ ഇവ വലുതാവുകയോ പൊട്ടിപ്പോവുകയോ ചെയ്താല്‍ വേദന ഉണ്ടാവുന്നു.

അണ്ഡാശയ സിസ്റ്റുകളുടെ ലക്ഷണങ്ങള്‍

അണ്ഡാശയ സിസ്റ്റുകളുടെ ലക്ഷണങ്ങള്‍

എന്തൊക്കെയാണ് സിസ്റ്റ് ഉണ്ടാവുന്നതിന് പിന്നില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ക്രമരഹിതമായ ആര്‍ത്തവം, ലൈംഗിക ബന്ധ സമയത്ത് വേദന, മലവിസര്‍ജ്ജന സമയത്ത് വേദന,ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി, കുറച്ച് ഭക്ഷണം കഴിച്ചതിന് ശേഷവും വയറു നിറഞ്ഞതായി തോന്നുക എന്നിവയാണ് ലക്ഷണങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും നിസ്സാരമാക്കരുത്. ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ തന്നെ ഡോക്ടറെ കാണണം.

 അണ്ഡാശയ മുഴകള്‍

അണ്ഡാശയ മുഴകള്‍

സിസ്റ്റ് പോലെ അല്ലാതെ കാണപ്പെടുന്ന മുഴകാണ് അണ്ഡാശയ മുഴകള്‍. ഇത് ക്യാന്‍സര്‍ പോലെ ഉപദ്രവകാരിയായ മുഴകള്‍ ആയിരിക്കില്ല. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. വയറുവേദന അല്ലെങ്കില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുക, ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, ദഹനക്കേട്, വയറിളക്കം, മലബന്ധം, വിശപ്പില്ലാത്ത അവസ്ഥ, കുറച്ച് കഴിച്ചാലും വയറ് നിറഞ്ഞതുപോലെ തോന്നുക, ശരീരഭാരം കാരണമലില്ലാതെ കുറയുകയോ കൂടുകയോ ചെയ്യുക.

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥ നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഗര്‍ഭപാത്രത്തില്‍ നിന്ന് ആര്‍ത്തവം പുറത്തേക്ക് വരുന്നത് എന്‍ഡോമെട്രിയം എന്ന പാളിയില്‍ നിന്നാണ്. എന്നാല്‍ ചില സ്ത്രീകളില്‍ ഇത്തരം പാളികള്‍ ശരീരത്തിന് പുറത്തേക്ക് വളരുന്നു. അതായത് ഗര്‍ഭപാത്രത്തിന് പുറത്തേക്ക് ഇത്തരം പാളികള്‍ വളരുന്ന അവസ്ഥയുണ്ടാവുന്നു. അത് വളരെയധികം വേദനാജനകമായ ഒന്നാണ് ഈ ടിഷ്യു ഓരോ മാസവും വീര്‍ക്കുകയും രക്തം വരികയും ചെയ്യുന്നു. ഈ അവസ്ഥയെയാണ് എന്‍ഡോമെട്രിയോസിസ് എന്ന് പറയുന്നത്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഇതിന്റെ ലക്ഷണങ്ങള്‍ എപ്പോഴും അതികഠിനമായ വേദന ഉളവാക്കുന്നതാണ്. വേദനാജനകമായ ആര്‍ത്തവമാണ് ആദ്യത്തെ ലക്ഷണം. ഇത് കൂടാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാവുന്ന വേദന, ആര്‍ത്തവ സമയത്ത് കനത്ത രക്തസ്രാവം, വന്ധ്യത, മലവിസര്‍ജ്ജന സമയത്തും വേദന. ഇത്തരം കാര്യങ്ങള്‍ എല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്

അണ്ഡാശയത്തിലോ ഗര്‍ഭാശയത്തിലോ ഫാലോപ്യന്‍ ട്യൂബുകളിലോ ഉണ്ടാകുന്ന അണുബാധയാണ് പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി ഡിസീസ് (പിഐഡി). പലപ്പോഴും ഇത് സംഭവിക്കുന്നത് ലൈംഗിക രോഗങ്ങള്‍ വഴിയാണ്. സ്ത്രീകളില്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിലൂടെയാണ് ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങളില്‍ ലൈംഗിക ബന്ധ സമയത്ത് വേദന, സ്വകാര്യഭാഗത്ത് നിന്ന് ദുര്‍ഗന്ധത്തോടെയുള്ള ഡിസ്ചാര്‍ജ്, വയറിളക്കം, ഛര്‍ദ്ദി, ക്ഷീണം, മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്നിവയെല്ലാം ശ്രദ്ധിക്കണം.

ഗർഭത്തിന് ഓവുലേഷൻ പ്രശ്മമെങ്കിൽ ആദ്യ ലക്ഷണം ഇതാണ്ഗർഭത്തിന് ഓവുലേഷൻ പ്രശ്മമെങ്കിൽ ആദ്യ ലക്ഷണം ഇതാണ്

ഒരുമാസം ഗർഭധാരണ സാധ്യത ഉറപ്പ് പറയും ദിവസങ്ങൾഒരുമാസം ഗർഭധാരണ സാധ്യത ഉറപ്പ് പറയും ദിവസങ്ങൾ

English summary

Ovarian Pain: Causes, Diagnose And Treatment In Malayalam

Here in this article we are sharing some causes, diagnosis and treatment of ovarian pain in malayalam. Take a look.
Story first published: Thursday, June 23, 2022, 18:00 [IST]
X
Desktop Bottom Promotion