For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നു തടി കുറയാന്‍ ഓട്‌മീല്‍ ഡയറ്റ്

പെട്ടെന്നു തടി കുറയാന്‍ ഓട്‌മീല്‍ ഡയറ്റ്

|

തടിയും വയറും സൗന്ദര്യ പ്രശ്‌നമായാണ് പലരും കാണുന്നതെങ്കിലും ഇതു പ്രധാനമായും ആരോഗ്യപ്രശ്‌നമാണ്. തടി കൂടുന്നതും വയര്‍ ചാടുന്നതിനുമൊപ്പം പല തരം രോഗങ്ങളും നമുക്കു കൂട്ടായെത്തും.

തടി കൂടുന്നതിന് ഒരു പിടി കാരണങ്ങള്‍ കണ്ടെത്താനാകും. ഇതില്‍ പാരമ്പര്യം മുതല്‍ ചില രോഗങ്ങള്‍ വരെ പെടുന്നു. സ്‌ട്രെസ്, ഭക്ഷണം, വ്യായാമക്കുറവ്, ചില പ്രത്യേക മരുന്നുകള്‍ എന്നിവയെല്ലാം തന്നെ തടിയും വയറും കൂടാന്‍ ഇടയാക്കും.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഡയറ്റ് പ്ലാനുകളുമുണ്ട്. ഇതില്‍ ഒന്നാണ് ഓട്മീല്‍ ഡയറ്റ്. ഓട്‌സ് പ്രധാനമായും ഉപയോഗിച്ചുള്ള ഈ ഡയറ്റ് തടിയൊതുക്കാനും വയര്‍ കുറയാനും ഏറെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ദിവസവും കഴിയ്ക്കുന്ന ഭക്ഷണത്തില്‍ ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം ഓട്‌സ് ആക്കുകയെന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകത.

1903ലാണ് ഓട്മീല്‍ ഡയറ്റ് കണ്ടുപിടിച്ചത്. ഇത് അന്നു കണ്ടെത്തിയത് പ്രധാനമായും പ്രമേഹ രോഗികള്‍ക്കു വേണ്ടിയായിരുന്നു.

തടിയും വയറും കുറയുന്നതു മാത്രമല്ല, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. മൂന്നു ഫേസുകളില്‍, അതായത് മൂന്നു ഘട്ടങ്ങളിലായാണ് ഓട്മീല്‍ ഡയറ്റെടുക്കേണ്ടത്. ഇതെക്കുറിച്ചു വിശദമായി അറിയൂ.

ആദ്യ ഘട്ടത്തില്‍

ആദ്യ ഘട്ടത്തില്‍

ഫേസ് വണ്‍ അതായത് ഓട്മീല്‍ ഡയറ്റിന്റെ ആദ്യ ഘട്ടത്തില്‍ ആദ്യ ആഴ്ച ഓട്‌സ് മാത്രമേ കഴിയ്ക്കാവൂ. അരകപ്പ് ഓട്‌സ് അര കപ്പു കൊഴുപ്പില്ലാത്ത പാലില്‍ ചേര്‍ത്ത് ഭക്ഷണ നേരങ്ങളില്‍ കഴിയ്ക്കാം. ഇതുപോലെ ഇന്‍സ്റ്റന്റ് ഓട്‌സ് അല്ല, സാധാരണ ഓട്‌സ് ആണ് ഇതിനായി ഉപയോഗിയ്‌ക്കേണ്ടതും. ഇതു കഴിയ്ക്കുമ്പോഴുള്ള ആദ്യ ഒരാഴ്ച 900-1200 കലോറി വരെ മാത്രമേ കഴിയ്ക്കാവൂ.

രണ്ടാം ഘട്ടത്തില്‍

രണ്ടാം ഘട്ടത്തില്‍

ഫേസ് 2 അതായത് രണ്ടാം ഘട്ടത്തില്‍ 30 ദിവസമാണ് കാലഘട്ടം. ആദ്യഘട്ടം കഴിഞ്ഞുള്ള അടുത്ത ഒരു മാസക്കാലം, അതായത് 30 ദിവസം മൂന്നു തവണ അര കപ്പ് ഓട്‌സ് വീതം കഴിയ്ക്കാം. ഇന്‍സ്റ്റന്റ് ഓട്‌സമീല്‍ ആവശ്യമെങ്കില്‍ ഉപയോഗിയ്ക്കാം. സാധാരണ ഓട്‌സാണ് കൂടുതല്‍ നല്ലതെന്നോര്‍ക്കുക. കലോറി ദിവസവും 1000-1300 വരെയാകും. രാവിലെ അര കപ്പ് പഴങ്ങളും വൈകീട്ട് അര കപ്പ് വേവിയ്ക്കാത്ത പച്ചക്കറികളും കഴിയ്ക്കം ഓട്‌സിനൊപ്പം കഴിയ്ക്കാം. ഇതിനൊപ്പം കൊഴുപ്പു കുറഞ്ഞ, ആരോഗ്യകരമായ സാധാരണ ഭക്ഷണവും മിതമായ അളവിലാകാം.

മൂന്നാം ഘട്ടം

മൂന്നാം ഘട്ടം

മൂന്നാം ഘട്ടം സാധാരണ ഭക്ഷണ രീതിയിലേയ്ക്കു മടങ്ങാം. ദിവസം ഒരു തവണ ഓട്‌സ് ഭക്ഷണമാക്കുക. ഓട്‌സ് സ്‌നാക്‌സ് ഒരു തവണ കഴിയ്ക്കാം. സാധാരണ ഭക്ഷണ രീതിയിലേയ്ക്കു മാറുന്നുവെന്നു കരുതി അധികം കൊഴുപ്പു കഴിയ്ക്കരുത്. ഗുണമില്ലാതെയാകും. സാധാരണ അളവിലെ കൊഴുപ്പു കഴിയ്ക്കാം.

ഓട്‌സ് ഡയറ്റിനൊപ്പം

ഓട്‌സ് ഡയറ്റിനൊപ്പം

ഓട്‌സ് ഡയറ്റിനൊപ്പം വ്യായാമം കൂടി ചെയ്താല്‍ ഇരട്ടി ഗുണം ലഭിയ്ക്കും. ഓട്‌സിലെ സോലുബിള്‍ ഫൈബര്‍ വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നിയ്ക്കും. ഇതുപോലെ കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു ഡയറ്റാണ്. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനും മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാനും ഓട്മീല്‍ ഡയറ്റ് ഏറെ നല്ലതാണ്. ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറവായത് പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും പരിഹാരമാകുന്നു. ഇതിലെ ലിഗ്നന്‍സ് എന്നറിയപ്പെടുന്ന ഫൈറ്റോന്യൂട്രിയന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ഈ ഡയറ്റിംഗ്

ഈ ഡയറ്റിംഗ്

ഈ ഡയറ്റിംഗ് വഴിയില്‍ മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കാത്തതു കൊണ്ടു തന്നെ ആദ്യ ഒരാഴ്ച താരതമ്യേന ബുദ്ധിമുട്ടായി അനുഭവപ്പെട്ടയ്ക്കും. ഇത് മറ്റു തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍, അതായത് ക്ഷീണമോ തളര്‍ച്ചയോ ഉണ്ടാക്കുന്നുവെങ്കില്‍ ആദ്യഘട്ടത്തില്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്താം. ഡയറ്റ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാലും ദിവസവും ഒരു നേരമെങ്കിലും ഓട്‌സ് ശീലമാക്കുക. പ്രത്യേകിച്ചും പ്രാതലിന്. ധാരാളം വെള്ളവും ഓട്മീല്‍ ഡയറ്റിനൊപ്പം ശീലമാക്കണം. ഇത് ശരീരത്തിനുണ്ടാകുന്ന ക്ഷീണം തടയുവാന്‍ സഹായിക്കും. ശക്തിയുള്ള മരുന്നുകള്‍ കഴിയ്ക്കുന്നവര്‍ ഈ ഡയറ്റെടുക്കും മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടുന്നതു നല്ലതാണ്.

ഓട്‌സ് മീല്‍ ഡയറ്റെടുക്കുമ്പോള്‍

ഓട്‌സ് മീല്‍ ഡയറ്റെടുക്കുമ്പോള്‍

ഓട്‌സ് മീല്‍ ഡയറ്റെടുക്കുമ്പോള്‍ ആരോഗ്യകരമായ ജീവിതശൈലികളും പാലിയ്ക്കുക. കൊഴുപ്പ്, മധുരപാനീയങ്ങള്‍, മധുരം എന്നിവയെല്ലാം ഒഴിവാക്കുക. ഇവ കൂടെ കഴിയ്ക്കുന്നത് ഒാട്മീല്‍ ഡയറ്റിന്റെ ഗുണങ്ങള്‍ ഇല്ലാതാക്കാന്‍ കാരണമാകും. ഓട്മീല്‍ ഡയറ്റ് ഏറെക്കാലം കൊണ്ടുപോകുന്നതും നല്ലതല്ല.

English summary

Oatmeal Diet For Fast Weight Loss

Oatmeal Diet For Fast Weight Loss, Read more to know about,
X
Desktop Bottom Promotion