Just In
- 1 hr ago
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- 6 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 18 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- 22 hrs ago
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
Don't Miss
- Technology
സ്വകാര്യ കമ്പനികളെ മലർത്തിയടിക്കാൻ ബിഎസ്എൻഎൽ; മാസം വെറും 99 രൂപ മുടക്കിയാൽ വർഷം മുഴുവൻ അടിപൊളി
- News
എന്നും പ്രശ്നങ്ങള്‍ മാത്രം, മൂക്കറ്റം കടവും... ഒടുവില്‍ ലോട്ടറിയെടുത്തു; തേടിയെത്തിയത് വന്‍ഭാഗ്യം
- Automobiles
'സണ്‍റൂഫിനെ കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ?'; അനുകരിക്കല്ലേ 'പണി' കിട്ടിയേക്കും
- Movies
എന്നെ പറഞ്ഞോ, കുടുംബത്തെ വിടണം, ഞാന്‍ ദേശീയ വാദി! ഒന്നും ഒളിച്ചുകടത്തിയിട്ടില്ല: ഉണ്ണി മുകുന്ദന്
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
പുതുവര്‍ഷത്തില്‍ ശരീരം നല്ല സ്ട്രോംഗ് ആക്കി വയ്ക്കാം; ഈ പോഷകങ്ങള്‍ നല്‍കും കരുത്ത്
ഒരു പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ് നാം. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമവും മൊത്തത്തിലുള്ള ജീവിതശൈലിയും ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അറിയുക. കോവിഡിന്റെ വരവോടെ ഇപ്പോള്‍ എല്ലാവരും അവരുടെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ശക്തമായ രോഗപ്രതിരോധ ശേഷിക്കായി എല്ലാവരുംതന്നെ അവരവരുടെ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു.
Most
read:
ശരീരഭാരം
കുറയ്ക്കാന്‍
എളുപ്പവഴി;
ദിനവും
ഈ
പാനീയം
കുടിക്കൂ
പുതുവര്‍ഷം മികച്ച രീതിയില്‍ ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ആവശ്യമായ എല്ലാ പോഷകങ്ങളും കഴിച്ച് ശരീരം ശക്തിപ്പെടുത്താനായി നിങ്ങള്‍ക്ക് പുതുവത്സര തീരുമാനം എടുക്കാം. ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ ആരോഗ്യം ശക്തിപ്പെടുത്താനായി നിങ്ങള്‍ കഴിക്കേണ്ട പോഷകങ്ങളുടെ ഒരു ലിസ്റ്റ് ഇതാ.

പ്രോട്ടീന്‍
പേശികള്‍, അസ്ഥികള്‍, ഹോര്‍മോണുകള്‍, ആന്റിബോഡികള്‍ തുടങ്ങി ശരീരത്തിലെ എല്ലാ കോശങ്ങളുടെയും വികാസത്തിന് സഹായിക്കുന്ന പോഷകമാണ് പ്രോട്ടീന്‍. ഒരു മനുഷ്യന് ഒരു ദിവസം 0.8 മുതല്‍ 1 ഗ്രാം/കിലോ വരെ ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീന്‍ ആവശ്യമായിവരുന്നു. ശരീരത്തിന്റെ പേശികളെ ശക്തമാക്കാന്‍ ഇത് സഹായിക്കുന്നു. പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. ചെറുപയര്‍, ചീസ്, ക്വിനോവ, തൈര്, പാലുല്‍പ്പന്നങ്ങള്‍, നിലക്കടല, ബദാം എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണങ്ങളും നിങ്ങളുടെ പ്രോട്ടീന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഒമേഗ-3
സമുദ്രവിഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന സവിശേഷമായ കൊഴുപ്പാണ് ഒമേഗ-3. ഇത് നിങ്ങളുടെ തലച്ചോറിന് പോഷണം നല്‍കുകയും കാഴ്ചശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൊഴുപ്പുള്ള മത്സ്യം ഒമേഗ 3യുടെ നല്ലൊരു ഉറവിടമാണ്. പച്ച ഇലക്കറികള്‍, നട്സ്, വിത്തുകള്‍ എന്നിവ പോലുള്ള സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയും നിങ്ങളുടെ ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കാനാകും. സസ്യാഹാരികള്‍ക്ക് കടല്‍പ്പായല്‍, സ്പിരുലിന, ക്ലോറെല്ല എന്നിവയാണ് ശുപാര്‍ശ ചെയ്യുന്ന ഭക്ഷണങ്ങള്‍.
Most
read:തണുപ്പുകാലത്തെ
പേശിവലിവ്
അല്പം
ശ്രദ്ധിക്കണം;
പരിഹാരമുണ്ട്
ഈ
വഴികളില്‍

കോളിന്
തലച്ചോറും നാഡീവ്യവസ്ഥയും ഓര്‍മ്മശക്തിയും മാനസികാവസ്ഥയും പേശി നിയന്ത്രണവും കോളിനെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, നമ്മളില്‍ ഭൂരിഭാഗവും വേണ്ടത്ര അളവില്‍ കോളിന് അടങ്ങിയ ഭക്ഷണം കഴിക്കുന്നില്ല. ഗര്‍ഭിണികള്‍ക്ക് കുഞ്ഞിന്റെ വികാസത്തിന് അധിക കോളിന് ആവശ്യമാണ്. മാംസം, കോഴി, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍, മുട്ട എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണമാണ് കോളിന്റെ ഉറവിടങ്ങള്‍.

കാല്‍സ്യം
ശരീരത്തിലെ കാല്‍സ്യത്തിന്റെ 99 ശതമാനവും എല്ലുകളിലും പല്ലുകളിലും ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ശക്തമായ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒരു പ്രധാന ഘടകമാണ് കാല്‍സ്യം. പേശികളുടെ സങ്കോചത്തിനും രക്തം കട്ടപിടിക്കുന്നതിനും തലച്ചോറിനും നാഡികള്‍ക്കും പരസ്പരം ആശയവിനിമയം നടത്തുന്നതിനും കാല്‍സ്യം സഹായിക്കുന്നു. പാല്, തൈര്, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കാല്‍സ്യം അടങ്ങിയ മികച്ച ഭക്ഷണ സ്രോതസ്സുകളാണ്. ഇലക്കറികള്‍, ബീന്‍സ് എന്നിവയുള്‍പ്പെടെ പാല് ഇതര ഭക്ഷണങ്ങളും കഴിക്കാം.
Most
read:പ്രതിരോധശേഷിയും
പ്രമേഹ
പ്രതിരോധവും;
വീറ്റ്
ഗ്രാസ്
ജ്യൂസ്
ഒരു
അത്ഭുത
പാനീയം

വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഡി നിങ്ങളുടെ ശരീരത്തെ കാല്‍സ്യം ആഗിരണം ചെയ്യാനും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. സൂര്യപ്രകാശത്തിലൂടെ വിറ്റാമിന്‍ ഡി നേടാന്‍ എളുപ്പമാണ്. ഇതിനെ 'സണ്‍ഷൈന്‍ വിറ്റാമിന്‍' എന്നും വിളിക്കുന്നു. വൈറ്റമിന്‍ ഡി 3 പ്രകൃതിദത്തമായി അടങ്ങിയ ധാരാളം ഭക്ഷണങ്ങളുണ്ട്. ഫാറ്റി ഫിഷ്, ഫിഷ് ലിവര്‍ ഓയില്‍, മുട്ടയുടെ മഞ്ഞക്കരു, ഓറഞ്ച് ജ്യൂസ്, ചീസ് എന്നിവയാണ് അവ.

സിങ്ക്
രോഗപ്രതിരോധ കോശങ്ങളെ ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ സിങ്ക് നിങ്ങളെ സഹായിക്കുന്നു. മുറിവ് വേഗത്തില്‍ ഉണക്കുന്നതിനും സിങ്ക് ആവശ്യമാണ്. ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും, പ്രത്യേകിച്ച് കുട്ടിക്കാലം, കൗമാരം, ഗര്‍ഭം എന്നിവയ്ക്ക് ആവശ്യമായ പോഷകമാണ് സിങ്ക്. സിങ്കിന്റെ സമ്പന്നമായ ഉറവിടമാണ് മാംസം. സസ്യഭുക്കുകള്‍ക്ക് ചെറുപയര്‍, പയര്‍, ബീന്‍സ് തുടങ്ങിയ ഭക്ഷണങ്ങള്‍ നിന്ന് നല്ല അളവില്‍ സിങ്ക് ലഭിക്കും.
Most
read:ശരീരവേദന,
കാഠിന്യം,
പേശിവലിവ്;
ശൈത്യകാല
പ്രശ്നങ്ങള്‍ക്ക്
പരിഹാരം
ഈ
യോഗാസനം

സെലിനിയം
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാന്‍ സെലിനിയം നിങ്ങളെ സഹായിക്കുന്നു. പ്രത്യുല്പാദനത്തിനും ശരിയായ തൈറോയ്ഡ് പ്രവര്‍ത്തനത്തിനും നിര്‍ണായകമായ പോഷകമാണ് സെലിനിയം. ഒരു കപ്പ് പാലില്‍ ഏകദേശം 8 mcg സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദൈനംദിന ആവശ്യത്തിന്റെ 11 ശതമാനമാണ്. വാഴപ്പഴം, കശുവണ്ടി, പയര്‍, ചീര എന്നിവയിലും സെലിനിയം അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ
വിറ്റാമിന്‍ എ 'ആന്റി ഇന്‍ഫെക്റ്റീവ് വിറ്റാമിന്‍' എന്നും അറിയപ്പെടുന്നു. ചര്‍മ്മം, വായ, ആമാശയം, ശ്വാസകോശം എന്നിവയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ വിറ്റാമിന്‍ എ നിങ്ങളെ സഹായിക്കുന്നു. അവയ്ക്ക് അണുബാധയെ മികച്ച രീതിയില്‍ നേരിടാന്‍ കഴിയും. ഈ വിറ്റാമിന്‍ നല്ല കാഴ്ചശക്തിക്കും പ്രധാനമാണ്. മധുരക്കിഴങ്ങ്, മത്തങ്ങ, കാരറ്റ്, ചീര, മുരിങ്ങ തുടങ്ങിയ ഭക്ഷണങ്ങള്‍ വിറ്റാമിന്‍ എയുടെ നല്ല ഉറവിടങ്ങളാണ്.
Most
read:മുടി
വളരാനും
യോഗയിലുണ്ട്
വഴി;
മുടി
അത്ഭുതകരമായി
വളര്‍ത്താന്‍
ഈ
യോഗാസനം
ഉത്തമം

വിറ്റാമിന്‍ ഇ
ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും ആരോഗ്യകരമായ രോഗപ്രതിരോധ പ്രതികരണത്തെ പിന്തുണയ്ക്കുന്നതിനും നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നതിനായി വിറ്റാമിന്‍ ഇ ഗുണം ചെയ്യുന്നു. മിക്ക ഭക്ഷണങ്ങളിലും അടങ്ങിയിരിക്കുന്ന ഒരു സാധാരണ പോഷകമാണ് വിറ്റാമിന്‍ ഇ. പാചക എണ്ണകള്‍, വിത്തുകള്‍, നട്സ് എന്നിവയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ സി
വിറ്റാമിന്‍ സി ഒരു ആന്റിഓക്സിഡന്റിന്റെ പങ്ക് വഹിക്കുന്നു. ഇത് ശരീര കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. സസ്യഭക്ഷണ സ്രോതസ്സുകളിലൂടെ ശരീരത്തെ കൂടുതല്‍ ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതിലൂടെ വിളര്‍ച്ച തടയാനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ ഏറ്റവും മികച്ച ഉറവിടമാണ് ഓറഞ്ച്. ഇതുകൂടാതെ, കിവി, സ്ട്രോബെറി, ബ്രൊക്കോളി, തക്കാളി, കോളിഫ്ളവര്‍ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണങ്ങളിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
Most
read:സൗന്ദര്യം
പതിന്മടങ്ങ്
കൂട്ടാന്‍
തേങ്ങാവെള്ളം;
ചര്‍മ്മത്തിനും
മുടിക്കും
ഉപയോഗം
ഈവിധം

ഇലക്ട്രോലൈറ്റ്
ഇലക്ട്രോലൈറ്റ് നിങ്ങളുടെ ശരീരത്തിന് ജലാംശം നല്കുന്നു. സന്ധികള്‍ ഉള്‍പ്പെടെ കോശങ്ങളെയും ടിഷ്യുകളെയും ആരോഗ്യകരമായി നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങള്‍ ഇല്ലാതാക്കാനും ശരീര താപനില നിയന്ത്രിക്കാനും ഇത് ഉപകരിക്കുന്നു. സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ ദ്രാവകങ്ങള്‍ കഴിക്കുന്നത് മെച്ചപ്പെട്ട ജലാംശം ലഭിക്കുന്നതിന് സഹായിക്കും. ചീര, കെയ്ല്‍, വാഴപ്പഴം, പ്ളം, ഉണങ്ങിയ ആപ്രിക്കോട്ട് തുടങ്ങി ഇലക്ട്രോലൈറ്റ് അടങ്ങിയ നിരവധി ഭക്ഷണങ്ങളുണ്ട്. ഇതുകൂടാതെ ബീന്‍സ്, പയര്‍, നട്സ് എന്നിവയിലും നല്ല അളവില്‍ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്.