For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷത്തില്‍ ആരോഗ്യമാണ് വലുത്: ശീലിക്കാം ഈ ഡയറ്റുകള്‍

|

അമിതവണ്ണവും ചാടിയ വയറും എപ്പോഴും തലവേദന ഉണ്ടാക്കുന്നത് തന്നെയാണ്. എത്രയൊക്കെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പുതുവര്‍ഷം പിറന്നാലും എല്ലാം തടി കൂടുന്നതിനെക്കുറിച്ച് ആലോചിച്ച് കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഈ പുതുവര്‍ഷം എല്ലാ വര്‍ഷത്തേയും പോലെ അല്ലാതെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് നമുക്ക് ചില പുത്തന്‍ ശീലങ്ങള്‍ ആരംഭിക്കാം. അതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പുതുവര്‍ഷത്തിന്റെ തുടക്കം ആരോഗ്യകരമായ ശീലങ്ങള്‍ നാം സ്വീകരിക്കണമെന്ന് തന്നെയാണ് ഓരോരുത്തരും ഓര്‍മ്മപ്പെടുത്തുന്നത്.

New Year 2023 Resolution

കാരണം ദുര്‍ബലമായ പ്രതിരോധ ശേഷിയാണ് ഇന്നത്തെ കാലത്ത് പലരേയും പ്രശ്‌നത്തിലേക്ക് എത്തിക്കുന്നത്. സമീകൃത ആഹാരവും ആരോഗ്യ ഗുണങ്ങളും എല്ലാം നമുക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നത് തന്നെയാണ്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ഭക്ഷണത്തിനുള്ള പങ്ക് നിസ്സാരമല്ല. എന്നാല്‍ ചെറിയ മാറ്റങ്ങള്‍ ഇനി ഡയറ്റില്‍ വരുത്തുന്നത് നിങ്ങള്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്തൊക്കെയാണ് നമ്മുടെ പുതുവര്‍ഷ ഡയറ്റില് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

എല്ലാ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുക

എല്ലാ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുക

ആരോഗ്യത്തോടെ മുന്നോട്ട് പോവുക എന്നതാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ ഡയറ്റില്‍ മുഴുവന്‍ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. പരിപ്പ്, ധാന്യങ്ങള്‍, വിത്തുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ മുതലായവ പോലുള്ള അവശ്യ പോഷകങ്ങളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ സമീകൃതാഹാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ കൃത്യമായ അളവില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. പച്ചക്കറിയുടെ അളവ് ഓരോ ദിവസവും വര്‍ദ്ധിപ്പിക്കുക. ശരീരഭാരം കുറക്കുന്നതിന് കൂടുതല്‍ സഹായിക്കുന്ന പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക. ശരീര ഭാരത്തിന് പുറമേ മറ്റ് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന തരത്തിലുള്ള ഭക്ഷണങ്ങളും കഴിക്കുന്നതിന് ശ്രദ്ധിക്കുക. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ പ്രതിരോധിക്കുന്ന തരത്തിലുള്ള ഭക്ഷണവും ശീലമാക്കുന്നതിന് ശ്രദ്ധിക്കുക.

സ്‌നാക്‌സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം

സ്‌നാക്‌സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം

പലരും സ്‌നാക്‌സ് വളരെയധികം ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നാല്‍ സ്‌നാക്‌സ് കഴിക്കുമ്പോള്‍ പ്രത്യേകിച്ച് തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ കഴിക്കുമ്പോള്‍ അത് ആരോഗ്യകരമാണ് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം കഴിക്കുക. ചോക്ലേറ്റോ, ചിപ്‌സോ, ബിസ്‌ക്കറ്റോ കഴിക്കാന്‍ എടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്നതാണ് സത്യം. വണ്ണം കുറക്കാന്‍ ശ്രമിച്ച് അത് പിന്നീട് വണ്ണം കൂട്ടുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് ഡ്രൈഫ്രൂട്‌സ്, മുളപ്പിച്ച പയര്‍, നട്‌സ്, പഴങ്ങള്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങള്‍ക്ക് ആരോഗ്യ നല്‍കുന്നതോടൊപ്പം തന്നെ അമിതവണ്ണത്തെ ചെറുക്കുന്നതിനും ഫൈബര്‍ കൂടുതല്‍ ശരീരത്തിലേക്ക് എത്തുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ, അമിതഭക്ഷണം ഒഴിവാക്കാന്‍ അവ നിങ്ങളെ സഹായിക്കുന്നു.

വെളുത്ത പഞ്ചസാരയുടെ ഉപയോഗം

വെളുത്ത പഞ്ചസാരയുടെ ഉപയോഗം

പഞ്ചസാര ചായയിലും കാപ്പിയിലും ജ്യൂസിലും പലഹാരങ്ങളിലും എല്ലാം ചേര്‍ക്കുന്നു. എന്നാല്‍ പഞ്ചസാര കഴിക്കുമ്പോള്‍ അത് ഉണ്ടാക്കുന്ന അപകടത്തെപ്പറ്റി പലരും ബോധവാന്‍മാരല്ല. മധുരപലഹാരം ഇഷ്ടത്തോടെ കഴിക്കുന്നവരും ആലോചിക്കേണ്ടത് ഇതെല്ലാം തടി കൂട്ടും എന്നത് തന്നെയാണ്. ഇത്തരം അവസ്ഥകളില്‍ ഇതിനെയെല്ലാം പരിഹരിക്കാന്‍ പഞ്ചസാര ഉത്പ്പന്നങ്ങള്‍ ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. കൂടാതെ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, ഫാറ്റി ലിവര്‍ രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വീക്കം, ശരീരഭാരം എന്നിവയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് വെളുത്ത പഞ്ചസാര അല്‍പം ശ്രദ്ധിച്ച് വേണം ഉപയോഗിക്കുന്നതിന്. അപകടമുണ്ടാക്കുന്ന കാര്യത്തില്‍ ഇത്രയേറെ പ്രശ്‌നമുള്ള ഒരു വസ്തു വേറെ ഇല്ലെന്ന് തന്നെ പറയാം. പഞ്ചസാരക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല.

പ്രഭാതഭക്ഷണം നിര്‍ബന്ധം

പ്രഭാതഭക്ഷണം നിര്‍ബന്ധം

പലരും രാവിലെ കഴിക്കാതെ പോവുന്നു. മറന്ന് പോവുന്നതോ ജോലിത്തിരക്കോ മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ നാം ഭക്ഷണം കഴിക്കാതെ പോവുന്നത് അപകടമുണ്ടാക്കുകയാണ് ചെയ്യുന്നത്. കാരണം രാവിലെ എല്ലാ ദിവസവും മുടങ്ങാതെ പ്രഭാത ഭക്ഷണം കഴിക്കേണ്ടത് ശരീരത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ശരീരത്തിന് പിന്നീടങ്ങോട്ടുള്ള ശാരീരികോര്‍ജ്ജത്തിന് ബ്രേക്ക്ഫാസ്റ്റ വളരെ അത്യാവശ്യമാണ്. ഇത് ഒഴിവാക്കുക എന്നത് നിങ്ങള്‍ ശരീരത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ് എന്നതാണ് സത്യം. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും കലോറി കത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ആവശ്യത്തിന് വെള്ളം

ആവശ്യത്തിന് വെള്ളം

വെള്ളം ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. എന്നാല്‍ ചിലപ്പോള്‍ ശരിയായ അളവില്‍ വെള്ളം ഇല്ലാത്തത് നിങ്ങളുടെ ശരീരത്തിനെ ക്ഷീണിപ്പിക്കുന്നു. നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്നത് ഉറപ്പാക്കേണ്ടതാണ്. കാരണം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം വളരെ അത്യാവശ്യമാണ്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും ശരീരത്തിന്റെ മെറ്റബോൡസം കൃത്യമാക്കുന്നതിനും സഹായിക്കുന്നു. ഭക്ഷണം കഴിക്കുന്നതിന് നല്‍കുന്ന അതേ പ്രാധാന്യത്തോടെ തന്നെ നമ്മള്‍ വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. കുറഞ്ഞത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് ശരീരത്തെ എത്തിക്കുന്നു.

കപാലഭാതി ചെയ്യുന്നതിലൂടെ വയറ് കുറക്കാം ടോക്‌സിന്‍ പുറന്തള്ളാംകപാലഭാതി ചെയ്യുന്നതിലൂടെ വയറ് കുറക്കാം ടോക്‌സിന്‍ പുറന്തള്ളാം

എല്ലാ അര്‍ത്ഥത്തിലും നല്ല തുടക്കം വേണമെങ്കില്‍ ഉപേക്ഷിക്കണം ഇതെല്ലാംഎല്ലാ അര്‍ത്ഥത്തിലും നല്ല തുടക്കം വേണമെങ്കില്‍ ഉപേക്ഷിക്കണം ഇതെല്ലാം

English summary

New Year 2023 Resolution: Healthy Diet Tips You Must follow in 2023 To Improve Your Overall Health

Here in this article we are sharing some healthy diet tips you must follow in new year 2023 to improve your health. Take a look
Story first published: Saturday, December 31, 2022, 15:23 [IST]
X
Desktop Bottom Promotion