Just In
Don't Miss
- News
മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്ഷകരെ കാണുന്നില്ല: പി ചിദംബരം
- Finance
സ്വര്ണ ബോണ്ടുകളില് മാര്ച്ച് 1 മുതല് വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ
- Movies
നിന്റെ ഒരു പടവും ഞങ്ങള് കാണില്ലെന്ന് കമന്റ്; മറുപടിയുമായി ടിനി ടോം
- Automobiles
ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി
- Sports
IND vs ENG: കളിച്ച് മൂന്നു പിങ്ക് ബോള് ടെസ്റ്റ് മത്രം, ഇന്ത്യക്കു മടുത്തു? ബോള് കുഴപ്പക്കാരന്!
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഭക്ഷണശേഷം ഈ കാര്യങ്ങള് ചെയ്യാറുണ്ടോ? അപകടം
നിങ്ങള് കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ശരീരത്തെ പ്രതിഫലിപ്പിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുക, ഉച്ചഭക്ഷണവും അത്താഴവും അമിതമായി കഴിക്കുക എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ചുരുക്കത്തില്, ഭക്ഷണം ഒരാളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും പ്രതിഫലിക്കുന്നു. നല്ല ഭക്ഷണം നിങ്ങള്ക്ക് സന്തോഷവും ഊര്ജ്ജവും നല്കുമ്പോള് ഒരു മോശം ആഹാരം നിങ്ങളുടെ ദിവസത്തെ തന്നെ നശിപ്പിക്കുന്നു. അതിനാല് ഓരോരുത്തരും ചിട്ടയായ ഭക്ഷണക്രമം ജീവിതത്തില് പിന്തുടരേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ പ്രധാനമാണ് ഭക്ഷണശേഷം ചെയ്യുന്ന കാര്യങ്ങളും.
Most read: ഏതുനേരവും വിശപ്പാണോ നിങ്ങള്ക്ക്? പരിഹാരമുണ്ട്
ഭക്ഷണം കഴിച്ചയുടനെ കുളിക്കരുതെന്നും കിടക്കരുതെന്നുമൊക്കെ നിങ്ങളുടെ വീട്ടിലെ മുതിര്ന്നവര് പറയുന്നത് നിങ്ങള് കേട്ടിരിക്കാം. ഇത്തരം പ്രവര്ത്തികളിലൂടെ നിങ്ങള്ക്ക് എന്തു ദോഷമാണ് ഉണ്ടാകുന്നതെന്ന് നിങ്ങള്ക്കറിയാമോ? അതെ, ആഹാരത്തിനു ശേഷം നിങ്ങള് പതിവാക്കിയ ചില ശീലങ്ങള് ചിലപ്പോള് നിങ്ങള്ക്ക് ദോഷകരമായി ഭവിക്കുന്നവയാകാം. ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ചതിനുശേഷം നിങ്ങള് ചെയ്യുന്ന ചില ലളിതമായ കാര്യങ്ങളും ശീലങ്ങളും നിങ്ങളുടെടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും. വര്ഷങ്ങളായി നിങ്ങള് ഇത്തരം ശീലങ്ങള് പിന്തുടരുന്നവരുമാകാം. എന്നാല് ഇനിമുതല് അത്തരം മോശം ശീലങ്ങള്ക്ക് വിടനല്കാം. ഈ ലേഖനത്തില് ആഹാരശേഷം നിങ്ങള് ഉടനെ ചെയ്യാന് പാടില്ലാത്ത ചില കാര്യങ്ങള് വായിച്ചറിയൂ.

കുളിക്കുന്നത്
വീട്ടിലെ പ്രായമായ ആളുകള് പറയുന്നത് നിങ്ങള് കേട്ടിരിക്കാം, ആഹാരം കഴിച്ച ഉടനെ കുളിക്കരുതെന്ന്. സത്യമാണ്, ഭക്ഷണം കഴിച്ച ഉടനെ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നത് ശരീരത്തിനു കേടാണ്. ഭക്ഷണത്തിനു ശേഷമുള്ള കുളി നിങ്ങളുടെ ദഹനത്തെ തടസ്സപ്പെടുത്തുമെന്നതാണ് വസ്തുത. കുളിക്കുകയോ നീന്തുകയോ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം മറ്റു പ്രവര്ത്തനങ്ങള്ക്കായി ചെലവാകുന്നു. യഥാര്ത്ഥത്തില്, ദഹനത്തിനായി കൂടുതല് രക്തപ്രവാഹം ആവശ്യമായി വരുന്ന സമയമാണ്. എന്നാല്, ചെയ്യുന്നത് നേരെ മറിച്ചാകുന്നു. നിങ്ങളുടെ ഭക്ഷണം ശരിയായി ദഹിപ്പിക്കാന് ആമാശയത്തിലേക്ക് നല്ല അളവില് രക്തപ്രവാഹം ആവശ്യമാണ്. എന്നാല്, ഭക്ഷണത്തിനു ശേഷമുള്ള കുളിയിലൂടെ നിങ്ങളുടെ വയറിനു ചുറ്റുമുള്ള രക്തം പോലും നിങ്ങളുടെ കൈകളിലേക്കും കാലുകളിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ആവശ്യമായി വരുന്നു. അതിനാല്, കുളിക്കുന്നതിനായി ഭക്ഷണം കഴിഞ്ഞ് 30-40 മിനിറ്റെങ്കിലും കാത്തിരിക്കേണ്ടതാണ്.

പുകവലിക്കുന്നത്
പുകവലി ശീലമാക്കിയവരെ നിങ്ങള് നിരീക്ഷിച്ചാല് ഒരു കാര്യം മനസിലാക്കാനാകും. ഭക്ഷണത്തിനു ശേഷം പതിവായി പുകവലിക്കുന്നത്. ഏത് സമയത്തും പുകവലി നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്, പ്രത്യേകിച്ച് ഭക്ഷണത്തിനുശേഷം. ആഹാരം കഴിച്ച ഉടനെ നിങ്ങള് പുകവലിക്കുകയാണെങ്കില്, ദഹനത്തിന് ആവശ്യമായ ഓക്സിജനുമായി ബന്ധിപ്പിച്ച് നിങ്ങളുടെ ശരീരം കൂടുതല് കാര്സിനോജനുകള് ആഗിരണം ചെയ്യുന്നു. ഭക്ഷണത്തിനുശേഷമുള്ള പുകവലി കുടല് കാന്സര്, ശ്വാസകോശ അര്ബുദം എന്നിവ പോലുള്ള ചില കാന്സറുകളുടെ സാധ്യത വര്ദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര് പറയുന്നു. അതിനാല് പുകവലി ജീവിതത്തില് നിന്നു തന്നെ ഒഴിവാക്കുക.
Most read: ശരീരം ക്ഷീണിക്കില്ല; കരുത്തുനേടാന് വേണ്ടത്

ചായ കുടിക്കുന്നത്
മിക്കവര്ക്കും, ഭക്ഷണത്തിന് തൊട്ടുപിന്നാലെ ചായ കുടിക്കുന്നത് ഒരു ശീലമായിരിക്കാം. എന്നാല് ഈ ശീലം നിങ്ങളുടെ ശരീരത്തില് നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയുന്ന ഒരു പ്രവൃത്തിയാണ്. തേയില അസിഡിറ്റിക് ആയതിനാല് ഇത് ദഹനത്തെയും തടസ്സപ്പെടുത്തുന്നു. അതിനാല്, ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് 30 മിനിറ്റെങ്കിലും സമയ വ്യത്യാസത്തില് വേണം ചായ കുടിക്കാന്.

പഴങ്ങള് കഴിക്കുന്നത്
ഭക്ഷണത്തിനുശേഷം പഴങ്ങള് കഴിക്കുന്ന ശീലം മിക്ക ആളുകള്ക്കും ഉണ്ടെങ്കിലും, ഇത് ആരോഗ്യകരമായ പ്രവൃത്തിയല്ല. കാരണം ഇതിലൂടെ പഴങ്ങളുടെ ഗുണങ്ങള് ശരിയായി ശരീരത്തില് ആഗിരണം ചെയ്യപ്പെടില്ല. പഴങ്ങളില് നിന്ന് പൂര്ണ പോഷകങ്ങള് ലഭിക്കുന്നതിന് ഒഴിഞ്ഞ വയറ്റില് പഴം കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കില് ഭക്ഷണത്തിന് ഒരു മണിക്കൂര് മുമ്പോ അല്ലെങ്കില് 2 മണിക്കൂര് കഴിഞ്ഞോ കഴിക്കാം.
Most read: വാക്സിന് കൊണ്ടുമാത്രം വൈറസ് പോകില്ല: WHO

വെള്ളം കുടിക്കുന്നത്
ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്ന ശീലം മിക്കവര്ക്കുമുണ്ടാകാം. എന്നാല് ഇതും ആരോഗ്യപരമായി തെറ്റായ ഒരു ശീലമാണ്. ഭക്ഷണത്തിന് തൊട്ടുപിന്നാലെ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ഗ്യാസ്ട്രിക് ജ്യൂസ് സ്രവത്തെയും എന്സൈമുകളെയും ലയിപ്പിക്കുകയും ഇത് അസിഡിറ്റിക്ക് കാരണമാകുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചുകഴിഞ്ഞ ഉടനെ വെള്ളം കുടിക്കുന്നതിലൂടെ പോഷകങ്ങള് ആഗിരണം ചെയ്യാന് ശരീരത്തിന് തടസമാകുന്നു. ഭക്ഷണത്തിന് അരമണിക്കൂര് മുമ്പാണ് വെള്ളം കുടിക്കേണ്ടത്. ഇത് ദഹനത്തിനും സഹായിക്കുന്നു.

ഉറങ്ങുന്നത്
ഭക്ഷണത്തിനുശേഷം ഉടനെ ഉറങ്ങുന്നതും ഒരു മോശം ശീലമാണ്. നിങ്ങള് ഭക്ഷണം കഴിച്ചതിനുശേഷവും ഭക്ഷണം ദഹിപ്പിക്കുന്നതിനായി നിങ്ങളുടെ ശരീരം പ്രവര്ത്തിക്കുന്നു. കിടക്കുന്നതോ ഉറങ്ങുന്നതോ ദഹനത്തെ തടസ്സപ്പെടുത്താന് കാരണമാകുന്നു. ഇതിലൂടെ നിങ്ങള്ക്ക് അസ്വസ്ഥത, വേദന, ഗ്യാസ്, മറ്റ് പ്രശ്നങ്ങള് എന്നിവ അനുഭവപ്പെടാം. അത്താഴത്തിന് ശേഷം ഒരു മണിക്കൂര് വിശ്രമിച്ചിട്ട് ഉറങ്ങുന്നതാണ് നല്ലത്. ഇതിലൂടെ ആഹാരം ഫലപ്രദമായി ദഹിക്കാന് സമയം ലഭിക്കുന്നു.
Most read: ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്

പാന്റ് ലൂസാക്കുന്നത്
ഭക്ഷണത്തിനുശേഷം പലരും വയറ് നിറഞ്ഞതിനാല് പാന്റിന്റെ ബെല്റ്റ് ലൂസാക്കുന്നത് നിങ്ങള് കണ്ടിരിക്കാം. എന്നാല് ഇത് തെറ്റായ നടപടിയാണ്. നിങ്ങളുടെ ബെല്റ്റ് അഴിക്കാന് ആഗ്രഹിക്കുന്നുവെങ്കില്, നിങ്ങള് അമിതമായി ആഹാരം കഴിച്ചതിന്റെ ഒരു സൂചനയാണിത്. രണ്ടാമതായി, നിരവധി പഠനങ്ങള് പറയുന്നത് ഭക്ഷണത്തിനു ശേഷം ആമാശയത്തിലും പരിസരത്തും ചെറിയ അളവില് സമ്മര്ദ്ദം നല്കുന്നത് പോലും ദഹനത്തെയും തടസ്സപ്പെടുത്തി ഗ്യാസ്ട്രിക് പ്രശ്നങ്ങള് സൃഷ്ടിക്കുന്നുവെന്നാണ്. അതുപോലെ തന്നെ, ഭക്ഷണത്തിനു തൊട്ടുപിന്നാലെ നിങ്ങള് കഠിനമായ വ്യായാമം ചെയ്യുന്നതും നടത്തവും ഒഴിവാക്കണം.