For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസം തോറും തടി കൂടുന്നോ? പരിഹരിക്കാന്‍ നെഗറ്റീവ് കലോറി ഫുഡ് മതി

|

തടി എന്നത് പലരിലും ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഒരു വസ്തുതയാണ്. തടി കുറഞ്ഞാലും തടി കൂടിയാലും അതില്‍ കാര്യമില്ലെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തെ ബാധിച്ച് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തുമ്പോഴാണ് ഗൗരവത്തോടെ ഇത്തരം പ്രശ്‌നങ്ങളെ കാണേണ്ടത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ഭക്ഷണം മുതല്‍ തന്നെ ശ്രദ്ധിക്കാം. സാധാരണ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത തടി പലരും ഗൗനിക്കേണ്ടതായില്ല. അത് അല്‍പം കഴിഞ്ഞാല്‍ താനേ കുറഞ്ഞോളും. എന്നാല്‍ തടി നമ്മുടെ ആരോഗ്യത്തെ ബാധിച്ച് തുടങ്ങുമ്പോള്‍ അതിന് ചങ്ങലയിടേണ്ടത് അത്യാവശ്യമാണ്.

Negative Calorie Foods

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും നമുക്ക് നിസ്സാരമായി ഇല്ലാതാക്കാം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി നമുക്ക് സീറോ കലോറി ക്ഷണങ്ങള്‍ ശീലമാക്കാവുന്നതാണ്. ഇത് നെഗറ്റീവ് കലോറി ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നതാണ്. എന്തൊക്കെയാണ് നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍, എന്താണ് നെഗറ്റീവ് കലോറി ഭക്ഷണം എന്നതിനെക്കുറിച്ചെല്ലാം ഈ ലേഖനം പറഞ്ഞു തരുന്നു.

നെഗറ്റീവ് കലോറി ഭക്ഷണം എന്ത്?

നെഗറ്റീവ് കലോറി ഭക്ഷണം എന്ത്?

നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ടാവും നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍ എന്ന്. എന്നാല്‍ എന്താണ് നമ്മുടെ ചര്‍ച്ചക്കിടയില്‍ വന്നു പോവുന്ന നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍, എന്തൊക്കെയാണ് ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്. ഇത് ഒരിക്കലും പൂജ്യം കലോറിയുള്ള ഭക്ഷണങ്ങള്‍ അല്ല. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവ്ശ്യമായ കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് താരതമ്യേന ഇതില്‍ കലോറിയുടെ അളവ് വളരെ കുറവായിരിക്കും. ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുന്ന അളവില്‍ കലോറി ഇതില്‍ അടങ്ങിയിട്ടുണ്ടാവും. എന്നാല്‍ ശരീരത്തിലെ അമിതകലോറിയെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു എന്നതാണ് സത്യം. ഏതൊക്കെയാണ് നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

 ലെറ്റിയൂസ്

ലെറ്റിയൂസ്

പലപ്പോഴും പലരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ലെറ്റിയൂസ്. ഇത് സാലഡുകളില്‍ ചേര്‍ത്താല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മറ്റൊന്നിന്റെ ആവശ്യമില്ല എന്ന് തന്നെ നമുക്ക് ഉറപ്പിക്കാം. സാലഡുകളില്‍ ലെറ്റിയൂസ് ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും ആരോഗ്യകരമായ ഒരു ചോയ്‌സ് തന്നെയാണ്. ഇതില്‍ നല്ലൊരു അളവില്‍ തന്നെ ഫൈബര്‍, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിട്ടുണ്ട്. അമിതവണ്ണത്തെ നേരിടുന്നതിന് ഇതെല്ലാം വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ലെറ്റിയൂസ് വളരെയധികം പോഷകസമൃദ്ധമാണ്, അതേസമയം 100 ഗ്രാമിന് 15 എന്ന കുറഞ്ഞ കലോറിയാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. എന്നാല്‍ ഈ കലോറി അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കില്ല.

കുക്കുമ്പര്‍

കുക്കുമ്പര്‍

ഡയറ്റില്‍ പലരും ആദ്യത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് കുക്കുമ്പര്‍. ഇതിലൂടെ ആരോഗ്യവും വര്‍ദ്ധിക്കും അമിതവണ്ണത്തേയും നമുക്ക് ഇല്ലാതാക്കാം എന്നതാണ് സത്യം. അമിതവണ്ണത്തെ കുറക്കുന്ന അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ കുക്കുമ്പറിന്റെ സ്ഥാനം എപ്പോഴും മുന്നിലാണ്. നെഗറ്റീവ് കലോറി ഫുഡ് ലിസ്റ്റില്‍ കുക്കുമ്പര്‍ വളരെ വലുത് തന്നെയാണ്. ജലാംശം നല്‍കുന്നതും ധാതുക്കള്‍, വിറ്റാമിനുകള്‍, ഇലക്ട്രോലൈറ്റുകള്‍ എന്നിവയുടെ കാര്യത്തില്‍ കുക്കുമ്പര്‍ മികച്ചതാണ്. അതുകൊണ്ട് തന്നെ ചൂടുള്ള കാലാവസ്ഥയില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഇത്. 100 ഗ്രാമില്‍ ഏകദേശം 16 കലോറി അടങ്ങിയിട്ടുണ്ട് എന്നാണ് കണക്ക്.

ആപ്പിള്‍

ആപ്പിള്‍

ആരോഗ്യ സംരക്ഷണത്തില്‍ സംശയമേതുമില്ലാതെ ഉപയോഗിക്കാവുന്നതാണ് ആപ്പിള്‍. ഇതില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു എന്നത് മാത്രമല്ല അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. സ്‌നാക്‌സ് ആയി കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ് ആപ്പിള്‍. 100 ഗ്രാമിന് ഏകദേശം 50 കലോറി അടങ്ങിയിട്ടുള്ളത്. മാത്രമല്ല ഇത് നാരുകളാല്‍ സമ്പുഷ്ടമാണ്. നിങ്ങള്‍ക്ക് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതും വേണമെങ്കില്‍ വൈകുന്നേരും രാത്രിയും എല്ലാം കഴിക്കാവുന്നതുമാണ് ആപ്പിള്‍. ആപ്പിള്‍ സ്ഥിരമായി കഴിക്കുന്നവരില്‍ പ്രമേഹം കുറയുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതില്‍ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

തക്കാളി

തക്കാളി

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തക്കാളി പലപ്പോഴും ഒഴിവാക്കാനാവാത്തതാണ്. പല ആരോഗ്യ പ്രശ്‌നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കാന്‍ തക്കാളിക്ക് സാധിക്കുന്നുണ്ട്. 100 ഗ്രാമില്‍ 19 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇത് മാത്രമല്ല തക്കാളിയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, പോഷക നാരുകള്‍ എന്നിവയെല്ലാം ധാരാളം ഉണ്ട്. അമിതവണ്ണം കൊണ് കഷ്ടപ്പെടുന്നവര്‍ക്ക് തക്കാളി എന്നത് നല്ലൊരു ഓപ്ഷനാണ്. ഇത്തരം അവസ്ഥയില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് തക്കാളി സഹായിക്കുന്നു. എന്നാല്‍ മൂത്രത്തില്‍ കല്ല് പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ തക്കാളിയുടെ ഉപയോഗം അല്‍പം നിയന്ത്രിക്കണം.

ബ്രോക്കോളി

ബ്രോക്കോളി

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബ്രോക്കോളി വളരെയധികം സഹായിക്കുന്നു. 100 ഗ്രാമില്‍ 34 കലോറി മാത്രമുള്ള ബ്രൊക്കോളി ഒരു സൂപ്പര്‍ഫുഡാണെന്നതില്‍ സംശയം വേണ്ട. ഇതില്‍ നാരുകളും ആന്റിഓക്സിഡന്റുകളും ഉണ്ട്. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ബ്രോക്കോളി അതുകൊണ്ട് തന്നെ വളരെ വലിയ ഒരു ആശ്വാസമാണ്. ഇത് കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുള്ള പച്ചക്കറി ആയത് കൊണ്ട് തന്നെ ദിനവും ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. ബ്രോക്കോളിയില്‍ അടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് നിങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങളില്‍ പലതിനേയും ലഘൂകരിക്കുന്നു..

കാരറ്റ്

കാരറ്റ്

ദിവസവും കാരറ്റ് കഴിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്. ഏകദേശം 100 ഗ്രാം കാരറ്റില്‍ 41 കലോറി ആണ് അടങ്ങിയിട്ടുള്ളത്. അവയില്‍ കൊളസ്‌ട്രോള്‍, പൂരിത കൊഴുപ്പ് എന്നിവ കുറവായത് കൊണ്ട് തന്നെ ഇത് നിങ്ങളുടെ അമിതവണ്ണത്തെ പാടേ അകറ്റുന്നതിനും സഹായിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ, സി, കെ എന്നിവയും നാരുകളും എല്ലാം വളരെയധികം സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാരറ്റ് ദിനവും കഴിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും കാരറ്റ് മികച്ചത് തന്നെയാണ്.

മുടി കൊഴിച്ചില്‍ മാറ്റാന്‍ ഒരാഴ്ച കുടിക്കാം: കൂടെ നഖത്തിന്റെ ആരോഗ്യവും കിടിലനാക്കാംമുടി കൊഴിച്ചില്‍ മാറ്റാന്‍ ഒരാഴ്ച കുടിക്കാം: കൂടെ നഖത്തിന്റെ ആരോഗ്യവും കിടിലനാക്കാം

ആര്‍ത്തവം ക്രമംതെറ്റി കൂടെ സ്‌പോട്ടിംങും എങ്കില്‍ ഭയക്കണംആര്‍ത്തവം ക്രമംതെറ്റി കൂടെ സ്‌പോട്ടിംങും എങ്കില്‍ ഭയക്കണം

English summary

Negative Calorie Foods You Can Eat For Weight loss In Malayalam

Here in this article we have listed some of the negative calorie foods you can eat for weight loss in malayalam. Take a look.
Story first published: Monday, January 23, 2023, 16:31 [IST]
X
Desktop Bottom Promotion