For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിലെ അണുബാധ നിസ്സാരമാക്കല്ലേ: പിന്നീട് ബുദ്ധിമുട്ടാവും

|

നഖത്തിലെ അണുബാധ പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. പലരും ഇത് ഇന്ന് മാറും നാളെ മാറും എന്ന് വിചാരിച്ച് ഇരിക്കുന്നു, എന്നാല്‍ ചിലരില്‍ ഇത് ഗുരുതരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ നാം വളരെയധികം ശ്രദ്ധിക്കണം. നഖത്തിലുണ്ടാവുന്ന അണുബാധയാണ് നെയില്‍ ഫംഗസ് എന്ന് അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ കാല്‍ വിരലിന്റെ നഖത്തിനോ കൈവിരലിലോ കാണപ്പെടാവുന്നതാണ്. ഫംഗസ് അണുബാധ ആഴത്തിലാവുമ്പോള്‍ അത് പലപ്പോഴും നഖത്തിന്റെ നിറം മാറ്റത്തിന് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം നെയില്‍ ഫംഗസ് ഒരിക്കലും ഒരു നഖത്തെ മാത്രമല്ല അതിന് ചുറ്റുമുള്ള നഖങ്ങളേയും കൂടി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു.

Nail fungal infection

പലപ്പോഴും ഇതിനെ അശ്രദ്ധമായി വേണ്ടത്ര ശ്രദ്ധിക്കാതെ വിടുമ്പോള്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ മെഡിക്കല്‍ സഹായമില്ലാതെ തന്നെ അല്‍പം ശ്രദ്ധ ഇതിന് നല്‍കിയാല്‍ അത് പ്രശ്‌നങ്ങളെ എല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു. സ്വയം പരിചരണത്തിലൂടെ തന്നെ ഒരു പരിധി വരെ ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. എന്നാല്‍ ഗുരുതരാവസ്ഥയിലാണ് ഈ പ്രശ്‌നം കണ്ടെത്തുന്നതെങ്കില്‍ നിങ്ങള്‍ കൃത്യമായി ഡോക്ടറെ കണ്ട് ചികിത്സിക്കുന്നതിനും ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍, കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്ന് നോക്കാം.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

നഖത്തിലുണ്ടാവുന്ന രോഗലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നഖം കട്ടിയായി മാറുന്നതാണ് ആദ്യ ലക്ഷണം, പതിയേ പതിയേ നഖത്തിന്റെ നിറവും മാറുന്നു. ഇത്തരം അവസ്ഥയില്‍ നഖം പതിയെ പൊട്ടിപ്പോവുന്നതിനും അതിന് ചുറ്റുമുള്ള ഭാഗം ചീഞ്ഞ് പോവുന്നതിനും കാരണമാകുന്നു. ചിലരില്‍ ദുര്‍ഗന്ധവും ഉണ്ടാവുന്നു. കൂടാതെ നഖം അതിന്റെ മാംസത്തില്‍ നിന്ന് ഇളകി വരുന്ന അവസ്ഥയും ഉണ്ടാവുന്നു. ഇത് പിന്നീട് കുഴിനഖം പോലുള്ള അപകടകരമായ വേദനാജനകമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

എപ്പോള്‍ ഡോക്ടറെ കാണണം?

എപ്പോള്‍ ഡോക്ടറെ കാണണം?

നിങ്ങള്‍ ഈ പ്രശ്‌നത്തെ തുടക്കത്തില്‍ ചികിത്സിച്ചില്ലെങ്കിലും കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും അത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. ആദ്യ ലക്ഷണം കാണുമ്പോള്‍ തന്നെ എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നഖം കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തിക്കുന്നു. നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കിലും നഖത്തിന് ചുറ്റും രക്തസ്രാവം ഉണ്ടെങ്കിലും എല്ലാം പ്രശ്‌നമുണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. നഖങ്ങള്‍ക്ക് ചുറ്റുമുള്ള വീക്കം, വേദന, നടക്കാനുള്ള ബുദ്ധിമുട്ട് എല്ലാം നിങ്ങളില്‍ പ്രശ്‌നം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

എന്തൊക്കെയാണ് നിങ്ങള്‍ക്ക് നെയില്‍ ഫംഗസ് ഉണ്ടാവുന്നതിനുള്ള കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഫംഗസ് ആണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും സാധാരണമായി കണക്കാക്കുന്നത് ഡെര്‍മറ്റോഫൈറ്റ് എന്ന ഒരു തരം ആണ്. യീസ്റ്റ്, ബാക്ടീരിയ, പൂപ്പല്‍ എന്നിവയും നഖങ്ങളില്‍ അണുബാധയുണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും നഖത്തിന്റെ നിറം പച്ചയോ കറുപ്പോ ആക്കി മാറ്റുന്നു. കാലിലെ ഫംഗസ് അണുബാധ നഖത്തിലേക്കും നഖത്തിന്റെ ഫംഗസ് അണുബാധ കാലിലേക്കും വ്യാപിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. പലപ്പോഴും ജിം പോലുള്ള സ്ഥലങ്ങളില്‍ അണുബാധ ഉണ്ടാവുന്നതിനുള്ള അനുകൂല സാഹചര്യം ഉണ്ടാവുന്നു. വിയര്‍പ്പും സമ്പര്‍ക്കവും എല്ലാം നിങ്ങള്‍ക്ക് അണുബാധയുണ്ടാക്കുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

അപകടസാധ്യത ഘട്ടങ്ങള്‍

അപകടസാധ്യത ഘട്ടങ്ങള്‍

നിങ്ങളില്‍ നെയില്‍ ഫംഗസ് അഥവാ നഖത്തിലെ അണുബാധ പലപ്പോഴും വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങളും അതിലെ അപകടങ്ങളും നിരവധിയാണ്. പ്രായം ഇതിന്റെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ്. കാരണം പ്രായം കൂടുന്നവരില്‍ ഇത്തരം അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളില്‍ അത്‌ലറ്റ് ഫൂട്ട് ഉണ്ടെങ്കില്‍ അവരിലും ഇതേ പ്രശ്‌നം അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. നീന്തല്‍ക്കുളങ്ങള്‍, ജിമ്മുകള്‍, ഷവര്‍ റൂമുകള്‍ തുടങ്ങിയ നനഞ്ഞ സ്ഥലങ്ങളില്‍ ചെരിപ്പിടാതെ നടക്കുന്നത് പലപ്പോഴും നഖത്തില്‍ അണുബാധ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു. അതോടൊപ്പം തന്നെ അപകടകരമായ ഘട്ടത്തിലേക്കും നിങ്ങളെ എത്തിക്കുന്നു.

അപകടസാധ്യത ഘട്ടങ്ങള്‍

അപകടസാധ്യത ഘട്ടങ്ങള്‍

ഇത് കൂടാതെ നിങ്ങളുടെ നഖത്തിനോ അതോട് ചേര്‍ന്നുള്ള ചര്‍മ്മഭാഗത്തിനോ എന്തെങ്കിലും തരത്തിലുള്ള അണുബാധയോ പരിക്കോ ഉണ്ടെങ്കിലും ഇത് അപകടകരമായി മാറുന്നു. സോറിയാസിസ് പോലുള്ള അവസ്ഥകള്‍ ഉള്ളവരില്‍ അല്ലെങ്കില്‍ പ്രമേഹം, രക്തപ്രവാഹസംബന്ധമായ പ്രശ്‌നങ്ങള്‍ എല്ലാം നിങ്ങളില്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ദുര്‍ബലമായ പ്രതിരോധ ശേഷി ഉള്ളവരിലും ഇതേ പ്രശ്‌നം ഉണ്ടാവുന്നുണ്ട്. ഇത് വളരെയധികം വേദനാജനകമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ഇത്തരം അവസ്ഥകള്‍ നഖത്തിന് സ്ഥിരമായ കേടുപാടുകള്‍ വരുത്തിയേക്കാം. പ്രതിരോധ ശേഷി കുറവുള്ളവരില്‍ ഇത് പലപ്പോഴും മറ്റ് ഗുരുതരമായ അണുബാധകളിലേക്ക് നയിക്കുന്നു.

പ്രതിരോധിക്കേണ്ടത് എങ്ങനെ?

പ്രതിരോധിക്കേണ്ടത് എങ്ങനെ?

എങ്ങനെ വേണം ഇത്തരം രോഗാവസ്ഥകളെ പ്രതിരോധിക്കേണ്ടത് എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. എപ്പോഴും നഖങ്ങള്‍ വൃത്തിയുള്ളതും നനവില്ലാത്തതുമായി സൂക്ഷിക്കുക. കൈകളും കാലുകളും സ്ഥിരമായി കഴുകുകയും നെയില്‍ മോയ്‌സ്ചുറൈസിംഗ് ക്രീം പുരട്ടുകയും ചെയ്യുക. ഇടക്കിടെ നഖം വൃത്തിയാക്കുകയും വെട്ടുകയും ചെയ്യുക. ഇത് കൂടാതെ നഖത്തിന്റെ അരികെല്ലാം വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കുക.നഖങ്ങള്‍ നീളത്തില്‍ വളര്‍ത്തുന്നത് പലപ്പോഴും ഫംഗസ് അണുബാധ വര്‍ദ്ധിപ്പിക്കുന്നു. സോക്‌സുകള്‍ സ്ഥിരമായി ദിവസം മുഴുവന്‍ ധരിക്കുന്നത് ഒഴിവാക്കുക. കാലിന് ശ്വസിക്കാന്‍ ഇട നല്‍കുക.

പ്രതിരോധിക്കേണ്ടത് എങ്ങനെ?

പ്രതിരോധിക്കേണ്ടത് എങ്ങനെ?

പൂള്‍ ഏരിയകളിലും ലോക്കര്‍ റൂമുകളിലും ചെരിപ്പുകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുകയും കൃത്യമായി സൂക്ഷിക്കുകയും ചെയ്യുക. ഓരോ ഉപഭോക്താവിനും അണുവിമുക്തമാക്കിയ മാനിക്യൂര്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള പാര്‍ലറുകള്‍ മാത്രം തിരഞ്ഞെടുക്കുക. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഇത് ചെയ്യാവുന്നതാണ്. ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നെയില്‍ പോളിഷും കൃത്രിമ നഖങ്ങളും ഉപയോഗിക്കാതിരിക്കുക. ഇതെല്ലാം ഫംഗസ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് അത്‌ലറ്റ് ഫൂട്ട് ഉണ്ടെങ്കില്‍, അത് ഒരു ആന്റിഫംഗല്‍ ഉല്‍പ്പന്നം ഉപയോഗിച്ച് അതിനെ പ്രതിരോധിക്കുക.

നഖത്തിലെ ഇന്‍ഫെക്ഷന്‍ മാറ്റാന്‍ ഒറ്റമൂലികള്‍നഖത്തിലെ ഇന്‍ഫെക്ഷന്‍ മാറ്റാന്‍ ഒറ്റമൂലികള്‍

most read:കണ്‍പീലിയിലെ അരിമ്പാറ നിസ്സാരമല്ല: കളയും മുന്‍പ് അറിയണം ഇക്കാര്യം

English summary

Nail fungal infection: Causes, treatment, and symptoms In Malayalam

Here in this article we are sharing the causes, treatment and symptoms of nail fungal ingection in malayalam.Take a look
Story first published: Thursday, November 24, 2022, 17:03 [IST]
X
Desktop Bottom Promotion