For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്‍പീലിയിലെ അരിമ്പാറ നിസ്സാരമല്ല: കളയും മുന്‍പ് അറിയണം ഇക്കാര്യം

|

ആരോഗ്യ സംരക്ഷണവും സൗന്ദര്യ സംരക്ഷണവും എല്ലാം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില പ്രശ്‌നങ്ങള്‍ കടന്നു വരും. എന്നാല്‍ ഇതിനെ എങ്ങനെ നീക്കം ചെയ്യണം എന്നുള്ളതിനെക്കുറിച്ച് പലപ്പോഴും അറിയുന്നില്ല എന്നുള്ളതാണ് സത്യം. അതില്‍ ഒന്നാണ് പാലുണ്ണി അഥവാ സ്‌കിന്‍ ടാഗ്. ഇത് ചര്‍മ്മത്തില്‍ വരുന്നത് നിങ്ങള്‍ക്ക് അല്‍പം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. കാരണം ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിച്ചില്ലെങ്കില്‍ അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിനുള്ള സാധ്യതയുണ്ട്.

Skin Tag On Eyelids

അരിമ്പാറയും പാലുണ്ണിയും രണ്ടും രണ്ടാണ്. പാപ്പിലോമ വൈറസ് അണുബാധയാണ് അരിമ്പാറക്ക് പിന്നിലെ കാരണം. എന്നാല്‍ പാലുണ്ണി ഇത്തരത്തില്‍ ഒന്നല്ല. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന വെളുത്ത നിറത്തിലുള്ള ചര്‍മ്മവളര്‍ച്ചയെയാണ് പറയുന്നത്. ഇവ ചര്‍മ്മത്തില്‍ നിന്ന് അല്‍പം മുന്നോട്ട് തള്ളി നില്‍ക്കുന്നുണ്ട്. ഇത് കണ്‍പോളകളില്‍ പലര്‍ക്കും കാണുന്നുണ്ട്. അതിന്റെ ഫലമായി പലപ്പോഴും ഇതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. നമുക്ക് പരിചയമുള്ള അല്ലെങ്കില്‍ നമ്മളില്‍ തന്നേയും ഈ പ്രശ്‌നത്തിനുള്ള സാധ്യതയുണ്ടാവാം. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. കാരണം ഇവ കണ്ണിന് ചുറ്റും ആയതിനാല്‍ അത് ചെറിയ ഒരു ആശങ്കയുണ്ടാക്കുന്നുണ്ട്. എന്താണ് ഇതിന്റെ കാരണങ്ങള്‍ എന്നും എങ്ങനെ പരിഹാരം കാണാം എന്നും നമുക്ക് നോക്കാം.

എന്താണ് സ്‌കിന്‍ ടാഗ്?

എന്താണ് സ്‌കിന്‍ ടാഗ്?

എന്താണ് സ്‌കിന്‍ ടാഗ് എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന ചര്‍മ്മത്തിന്റെ തന്നെ വളര്‍ച്ചയാണ്. പലപ്പോഴും ഇത് വേദനയുണ്ടാക്കുന്നതല്ല, എന്നാല്‍ ചില സ്‌കിന്‍ ടാഗുകള്‍ അഥവാ പാലുണ്ണി നിങ്ങളുടെ ചര്‍മ്മത്തിന് ദോഷകരമായ വളര്‍ച്ചയാണ് എന്നതാണ് സത്യം. ഇത് ചര്‍മ്മത്തില്‍ ചെറിയ വേദനയും ഉണ്ടാക്കുന്നുണ്ട്. എന്താണ് കൃത്യമായ കാരണങ്ങള്‍ എന്നത് ഇതിനെക്കുറിച്ച് പലപ്പോഴും അറിയുന്നില്ല. എന്നാല്‍ ചര്‍മ്മം പരസ്പരം ഉരസുന്ന സ്ഥലങ്ങളില്‍ ഇത് സാധാരണമായി ഉണ്ടാവുന്നുണ്ട്. കൈമുട്ടുകള്‍, കണ്ണിന്റെ പോള, വിരലുകള്‍, കഴുത്ത്, വിയര്‍പ്പ് നില്‍ക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ പലപ്പോഴും പാലുണ്ണി അഥവാ സ്‌കിന്‍ ടാഗ് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

കണ്‍പോളകളിലെ പാലുണ്ണി

കണ്‍പോളകളിലെ പാലുണ്ണി

കണ്‍പോളകളില്‍ പാലുണ്ണി എന്നത് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ ചിലരില്‍ പലപ്പോഴും അത് വേദനാജനകമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇവ കണ്‍പോളകളില്‍ കാണപ്പെടുന്നത് എന്ന് നമുക്ക് നോക്കാം. ഇതിന് പിന്നിലെ കാരണം എന്ന് പറയുന്നത് പാലുണ്ണിയില്‍ കൊളാജനും ചെറിയ രക്തക്കുഴലുകളും ഉണ്ട്. ഇവക്ക് ചുറ്റും ഒരു ചര്‍മ്മത്തിന്റെ പാളിയും വരുന്നുണ്ട്. എന്നാല്‍ ഇതിന്റെ പിന്നിലുള്ള കാരണം എന്താണെന്ന് ഇതുവരേയും വ്യക്തമാവുന്നില്ല. പലപ്പോഴും ചര്‍മ്മത്തിന്റെ മടക്കുകളിലാണ് സ്‌കിന്‍ടാഗ് വരുന്നത്. ചര്‍മ്മം പരസ്പരം ഉരസുന്നത് ഇതിന്റെ കാരണങ്ങള്‍ ഒന്നാവാം.

കാരണങ്ങള്‍

കാരണങ്ങള്‍

എന്തൊക്കെയാണ് ഇതിന്റെ പിന്നിലെ കാരണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. അതില്‍ വരുന്നതാണ് അമിതവണ്ണം. ഇവരില്‍ പാലുണ്ണി ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ഇവരുടെ ചര്‍മ്മത്തില്‍ കൂടുതല്‍ മടക്കുകള്‍ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും നിങ്ങളുടെ ചര്‍മ്മത്തിലും കണ്‍പോളകളിലും സ്‌കിന്‍ ടാഗ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ ഗര്‍ഭാവസ്ഥകളിലും സ്‌കിന്‍ ടാഗ് വര്‍ദ്ധിക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധം, പ്രമേഹം എന്നിവ ഉള്ളവരിലും ഇത്തരം പ്രശ്‌നത്തിനുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്.

കാരണങ്ങള്‍

കാരണങ്ങള്‍

സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ പാലുണ്ണി കാണപ്പെടുന്നത്. ഇത് കൂടാതെ ഇവരില്‍ പ്രായവും ഒരു പ്രധാന ഘടകമാണ്. 40-50-നും ഇടയില്‍ പ്രായമുള്ളവരിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. ജനിതകപരമായ കാരണങ്ങളും ഇതിന് പിന്നിലുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ എങ്ങനെ ഇവ ചര്‍മ്മത്തില്‍ നിന്ന് നീക്കം ചെയ്യാം എന്ന് നമുക്ക് നോക്കാവുന്നതാണ്. കണ്‍പോളകളില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

കണ്‍പോളകളില്‍ നിന്ന് സ്‌കിന്‍ ടാഗുകള്‍ നീക്കം ചെയ്യാം

കണ്‍പോളകളില്‍ നിന്ന് സ്‌കിന്‍ ടാഗുകള്‍ നീക്കം ചെയ്യാം

കണ്‍പോളകളിലെ സ്‌കിന്‍ ടാഗുകള്‍ ദോഷകരമല്ല. കാരണം ഇത് വേദനയുണ്ടാക്കുന്നതല്ല എന്നുള്ളതാണ് സത്യം. ചെറിയ പാലുണ്ണിയെങ്കില്‍ അത് ചര്‍മ്മത്തില്‍ കാഴ്ചയില്‍ അഭംഗിയുണ്ടാക്കുന്നില്ല. എന്നാല്‍ കണ്‍പോളയിലെ സ്‌കിന്‍ ടാഗ് കണ്ണിന്റെ ഒരു ഭാഗത്തേയും ചിലപ്പോള്‍ കാഴ്ചയേയും സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ എങ്ങനെ കണ്‍പോളകള്‍ക്കിടയിലെ പാലുണ്ണി നീക്കണം എന്ന് നോക്കാവുന്നതാണ്. വീട്ടില്‍ നിന്ന് ഇത് നീക്കം ചെയ്യുന്നതിന് ശ്രമിക്കരുത്. അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്.

കാരണങ്ങള്‍

കാരണങ്ങള്‍

എന്തൊക്കെയാണ് വീട്ടില്‍ നിന്ന് കണ്‍പോളകളില്‍ ഉണ്ടാവുന്ന സ്‌കിന്‍ ടീഗ് നീക്കം ചെയ്യരുത് എന്ന് പറയുന്നതെന്ന് നോക്കാം. കാരണം കണ്ണിന്റെ ഭാഗം എന്ന് പറയുന്നത് വളരെ സെന്‍സിറ്റീവ് ആയ ഒരു ഭാഗമാണ്. ഇത് കൂടാതെ ഇത് ചെറുതും ആണ്. അതുകൊണ്ട് തന്നെ നമ്മള്‍ സ്വയം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ശരിയായ രീതിയില്‍ ആയിരിക്കണം എന്നില്ല. അതിലുപരി ഇത് പലപ്പോഴും കണ്ണില്‍ അണുബാധ ചെറിയ രീതിയില്‍ ഉ്ള്ള രക്തസ്രാവം എന്നിവക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കിലും നല്ലൊരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കാവുന്നതാണ്. ഇത് കൂടാതെ പാലുണ്ണിയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ചില പ്രതിരോധമാര്‍ഗ്ഗങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രതിരോധമാര്‍ഗ്ഗങ്ങള്‍

പ്രതിരോധമാര്‍ഗ്ഗങ്ങള്‍

സ്‌കിന്‍ ടാഗുകള്‍ ഉണ്ടാവുന്നതും ഉണ്ടായതിന് ശേഷം അവ വളരുന്നതോ ഒഴിവാക്കുന്നതോ നിങ്ങള്‍ക്ക് തടയാന്‍ സാധിച്ചില്ലെങ്കിലും അവ ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്. കുറഞ്ഞതോ ഇടത്തരമോ ആയ തീവ്രതയില്‍ പതിവായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ആരോഗ്യപരമായ ഭക്ഷണരീതിയും ശരീരഭാരവും നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വിയര്‍പ്പ് വളരെയധികം ശ്രദ്ധിക്കണം. ഇടക്കിടക്ക് ചര്‍മ്മത്തിന്റെ മടക്കുകള്‍ വൃത്തിയാക്കേണ്ടതാണ്.

അപകടഘട്ടങ്ങള്‍

അപകടഘട്ടങ്ങള്‍

നിങ്ങളുടെ ശരീരത്തില്‍ പാലുണ്ണി ഉണ്ടാവുമ്പോള്‍ അതുണ്ടാക്കുന്ന അപകടഘട്ടങ്ങള്‍ എന്തൊക്കെയെന്നതും അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ ശരീരഭാരം വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടാതെ ഗര്‍ഭധാരണ സമയത്തും ഇത് സംഭവിക്കാവുന്നതാണ്. ടൈപ്പ് 2 പ്രമേഹ രോഗികളില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. പ്രായവും സ്‌കിന്‍ ടാഗ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ ഉപയോഗിക്കുന്ന ടവ്വല്‍, സോപ്പ്, ക്രീം എന്നിവ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങള്‍ക്ക് പാലുണ്ണി ഉണ്ടാവുന്നതിലേക്ക് എത്തിക്കുന്നുണ്ട്.

രാത്രിയിലെ അമിതവിയര്‍പ്പ് നിങ്ങളോട് പറയുന്ന അപകടംരാത്രിയിലെ അമിതവിയര്‍പ്പ് നിങ്ങളോട് പറയുന്ന അപകടം

ഇതിനു മുന്നില്‍ ഏത് പഴകിയ ബിപിയും മുട്ടുമടക്കുംഇതിനു മുന്നില്‍ ഏത് പഴകിയ ബിപിയും മുട്ടുമടക്കും

English summary

Skin Tag On Eyelids: Causes And Prevention In Malayalam

Here in this article we are sharing the causes of skin tag on eyelids and how to prevent it. Take a look.
Story first published: Wednesday, March 23, 2022, 10:54 [IST]
X
Desktop Bottom Promotion