For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളില്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കും ഈ സാംക്രമിക രോഗങ്ങള്‍

|
Most Common Communicable Diseases In Children in Malayalam

കുട്ടികള്‍ക്ക് ഏറെ ശ്രദ്ധ നല്‍കേണ്ട കാലമാണ് കുട്ടിക്കാലം. കാരണം, രോഗപ്രതിരോധ സംവിധാനങ്ങള്‍ വികസിച്ചുവരുന്ന സമയമാണ് ഇത്. അവര്‍ കൂടുതലും സ്‌കൂളുകള്‍, കളിസ്ഥലങ്ങള്‍ എന്നിവയില്‍ മറ്റ് കുട്ടികളുമായി പരസ്പരം അടുത്തോ നേരിട്ടോ സമ്പര്‍ക്കം പുലര്‍ത്തുന്നു. ഇത് പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ പകരാന്‍ ഇടയാക്കുന്നു. പകര്‍ച്ചവ്യാധികള്‍ സാധാരണയായി ബാക്ടീരിയയുടെയോ വൈറസുകളുടെയോ ആക്രമണം കാരണമാണ് വ്യാപിക്കുന്നത്. ഉമിനീര്‍, കഫം എന്നിവയുടെ തുള്ളികളിലൂടെ ഇത് കുട്ടികളില്‍ എളുപ്പത്തില്‍ പടരുന്നു. കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ചില പകര്‍ച്ചവ്യാധികളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: മെറ്റബോളിസം കൂട്ടാനും തടി കുറയ്ക്കാനും ഉത്തമം ഈ സലാഡ്; ഇങ്ങനെ തയ്യാറാക്കാംMost read: മെറ്റബോളിസം കൂട്ടാനും തടി കുറയ്ക്കാനും ഉത്തമം ഈ സലാഡ്; ഇങ്ങനെ തയ്യാറാക്കാം

ജലദോഷം

കുട്ടികളില്‍ ഉണ്ടാകാവുന്ന ഏറ്റവും സാധാരണമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ജലദോഷം. ജലദോഷമോ മറ്റേതെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖമോ ഉണ്ടാക്കുന്ന 200ലധികം വൈറസുകളുണ്ട്. സാധാരണയായി, ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ജലദോഷത്തിന് വിധേയരാകുന്നു. മുതിര്‍ന്ന കുട്ടികള്‍ക്ക് ജലദോഷം വരുന്നത് സാധാരണയായി കുറവാണ്. രോഗിയായ കുട്ടിയുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ചുമ, തുമ്മല്‍ സ്രവങ്ങളിലൂടെയോ ജലദോഷം പടരുന്നു. രോഗം ബാധിച്ച് ഏകദേശം രണ്ട് ദിവസത്തിനുള്ളില്‍ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ഒരാഴ്ച വരെ അത് നീണ്ടുനില്‍ക്കുകയും ചെയ്യും.

Most read: കഠിനമായ വേദന നല്‍കുന്ന മൂത്രാശയ കാന്‍സര്‍; ഈ ജീവിതശൈലി മാറ്റത്തിലൂടെ ചെറുക്കാംMost read: കഠിനമായ വേദന നല്‍കുന്ന മൂത്രാശയ കാന്‍സര്‍; ഈ ജീവിതശൈലി മാറ്റത്തിലൂടെ ചെറുക്കാം

ചെങ്കണ്ണ്

വൈറസ്, ബാക്ടീരിയ എന്നിവ കാരണം ചെങ്കണ്ണ് വരാം. ഇത് ഒരു കുട്ടിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരുകയും മറ്റുള്ളവരെ ബാധിക്കുകയും ചെയ്യും. രക്തക്കുഴലുകളുടെ വീക്കം കാരണം കണ്ണ് പിങ്ക് നിറത്തില്‍ കാണപ്പെടും. കണ്ണില്‍ ചൊറിച്ചില്‍, കത്തുന്ന സംവേദനം, കണ്ണുനീര്‍ എന്നിവയാണ് ലക്ഷണങ്ങള്‍. സാധാരണയായി ചെങ്കണ്ണിന് ചികിത്സയൊന്നും ആവശ്യമില്ല, രണ്ടു ദിവസം കൊണ്ടുതന്നെ മാറും. എന്നാല്‍ ഇതിനുശേഷവും മാറുന്നില്ലെങ്കിലോ കഠിനമായ വേദന, കാഴ്ച മങ്ങല്‍ എന്നിവയുണ്ടെങ്കിലോ ഡോക്ടറെ കാണുന്നതാണ് നല്ലത്.

ചുമ

കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന മറ്റൊരു പകര്‍ച്ചവ്യാധിയാണ് ചുമ. സ്രവതുള്ളികളിലൂടെയാണ് ഇത് പടരുന്നത്. ചുമ പിടിപെടുന്ന കുഞ്ഞുങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അസുഖം കനത്തേക്കാം. അത്തരം ചുമയുടെ ലക്ഷണങ്ങള്‍ രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കും. അവര്‍ രോഗികളായിരിക്കുന്നിടത്തോളം കാലം അത് പകര്‍ച്ചവ്യാധിയായി തുടരും.

Most read: പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? ഈ ജീവിതശൈലീ മാറ്റം സഹായിക്കുംMost read: പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? ഈ ജീവിതശൈലീ മാറ്റം സഹായിക്കും

വയറുവേദന

വയറ്റിലെ ഫ്‌ളൂ വൈറല്‍ ഗ്യാസ്‌ട്രോഎന്റൈറ്റിസ് മൂലമാകാം. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി എന്നിവയാണ് ആമാശയ പനിയുടെ സാധാരണ ലക്ഷണങ്ങള്‍. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ വയറിളക്കത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ഇത്. ചില കുട്ടികളില്‍ പനി 10 ദിവസം വരെ നീണ്ടുനില്‍ക്കും. ഈ രോഗമുള്ള കുട്ടികള്‍ക്ക് പെട്ടെന്ന് നിര്‍ജ്ജലീകരണം സംഭവിക്കാം. അതിനാല്‍ ഈ രോഗം വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. അസുഖമുള്ള ഒരാളുമായി നേരിട്ട് അടുത്തിടപഴകുകയോ മലിനമായ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ ചെയ്താല്‍ വയറ്റിലെ ഇന്‍ഫ്‌ളുവന്‍സ പടരുന്നു. ഇത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇടയ്ക്കിടെ കൈ കഴുകുക എന്നതാണ്. വ്യക്തി ശുചിത്വവും പാലിക്കുക.

Most read: ശൈത്യകാല രോഗങ്ങള്‍ അടുക്കില്ല; ഈ ഭക്ഷണങ്ങളിലുണ്ട് തടയിടാനുള്ള വഴിMost read: ശൈത്യകാല രോഗങ്ങള്‍ അടുക്കില്ല; ഈ ഭക്ഷണങ്ങളിലുണ്ട് തടയിടാനുള്ള വഴി

പേന്‍ ശല്യം

മനുഷ്യന്റെ തലയില്‍ നിന്ന് രക്തം വലിച്ചെടുത്ത് ജീവിക്കുന്ന ചെറിയ പരാന്നഭോജികളായ പ്രാണികളാണ് പേന്‍. തലയില്‍ നിന്ന് തലയുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ എളുപ്പത്തില്‍ പടരുന്നതിനാല്‍ കുട്ടികളിലെ ഒരു സാധാരണ പകര്‍ച്ചവ്യാധിയായി പേന്‍ശല്യത്തെ കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും പേന്‍ ശല്യം ഒരു ഗുരുതരമായ രോഗമല്ല. പക്ഷേ അവ ധാരാളം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ കുട്ടിയുടെ തലയില്‍ നിന്ന് പേന്‍ശല്യം ഇല്ലാതാക്കാന്‍ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

Most read: വേഗത്തില്‍ പടരുന്ന ആമാശയ ക്യാന്‍സര്‍; രക്ഷനേടാന്‍ ഈ ജീവിതശൈലി മാറ്റംMost read: വേഗത്തില്‍ പടരുന്ന ആമാശയ ക്യാന്‍സര്‍; രക്ഷനേടാന്‍ ഈ ജീവിതശൈലി മാറ്റം

English summary

Most Common Communicable Diseases In Children in Malayalam

Children are at high risk to get infected with certain health conditions quite easily. Here are some most common communicable diseases in children.
Story first published: Monday, December 12, 2022, 17:41 [IST]
X
Desktop Bottom Promotion