Just In
Don't Miss
- News
ബലാത്സംഗം നടന്നില്ലേ, എങ്കില് അത് കഴിഞ്ഞ് വരൂ, പരാതിക്കാരിയോട് ഉന്നാവോ പോലീസ് പറഞ്ഞത് ഇങ്ങനെ
- Technology
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- Automobiles
2019 നവംബറിലെ വില്പ്പന കണക്കുകള് പുറത്തുവിട്ട് ഹ്യുണ്ടായി
- Sports
ഇന്ത്യ vs വിന്ഡീസ്: പരമ്പര സ്വന്തമാക്കാന് കോലി, ആശങ്ക ബൗളിങ്ങില് — സഞ്ജു കളിക്കുമോ?
- Movies
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
പാമ്പുകടിയേറ്റാല് ഈ കാര്യങ്ങള് ചെയ്യരുത്
വയനാട്ടില് ക്ലാസ്മുറിയില് കുട്ടി പാമ്പുകടിയേറ്റ് മരിച്ചത് ചികിത്സ ലഭിക്കാന് വൈകിയതിനാലാണെന്നാണ് അധികൃതരുടെ കണ്ടെത്തല്. ഇനിയിത് ആവര്ത്തിക്കാതിരിക്കാന് ചില കാര്യങ്ങള് ശ്രദ്ധിച്ചാല് മതി. ഇന്ത്യയില് കാണപ്പെടുന്ന ചുരുക്കം ചില പാമ്പുകള് മാത്രമേ മനുഷ്യരുടെ ജീവന് ആപത്തുണ്ടാക്കുന്നുള്ളൂ. മൂര്ഖന്, വെള്ളിക്കെട്ടന്, അണലി, ചുരുട്ട മണ്ഡലി എന്നീ വിഷപ്പാമ്പുകളുടെ കടിമൂലമാണ് ഇന്ത്യയില് കൂടുതലായും മരണങ്ങള് ഉണ്ടാകുന്നത്. എന്നാല് ഇവയെപ്പോലെ തന്നെ ഒറ്റനോട്ടത്തില് തോന്നിക്കുന്ന ചില പാമ്പുകളുമുണ്ട്. ഇവയെ തിരിച്ചറിയാന് പഠിക്കേണ്ടത് അത്യാവശ്യമാണ്. കടിച്ചത് വിഷപ്പാമ്പല്ലെങ്കില് കൂടി കടിയേറ്റയാള്ക്ക് ശാരീരികനിലയില് മാറ്റംവന്ന് ആപത്തുസംഭവിക്കാം.
Most read: ജിംനേഷ്യം ഇനി വീട്ടില് തന്നെ
പാമ്പുകടിയേറ്റ് മരിക്കുന്നവര് വിഷം തീണ്ടി മാത്രമാണ് മരണപ്പെടുന്നത് എന്ന ധാരണയും തെറ്റാണ്. പാമ്പുകടിയേറ്റാല് രക്ഷപെടാന് ആവശ്യത്തിനു സമയം മനസാന്നിധ്യത്തിലൂടെയും പ്രഥമ ശുശ്രൂഷയിലൂടെയും നമുക്കു തന്നെ നീട്ടിയെടുക്കാവുന്നതാണ്. എന്നാല് ആശുപത്രിയില് എത്തിക്കുന്നതിനു സമയം ലഭിക്കാതെ പലര്ക്കും മരണം സംഭവിക്കുന്നത് ഭയം കാരണമാണ്. ഭയത്തെ അകറ്റുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.ഇത്തരം കാര്യങ്ങള് അരുത്
*മുപ്പതു മിനുട്ടിനുള്ളില് പാമ്പുകടിയേറ്റ ആള്ക്ക് കൃത്യമായ ചികിത്സ നല്കിയില്ലെങ്കില് മരണം സംഭവിക്കാം
*പാമ്പുകടിയേറ്റ ഭാഗത്തെ മുറിവിലൂടെ രക്തം വലിച്ചെടുക്കാന് ശ്രമിക്കുകരുത്
*വിഷമേറ്റ ഭാഗത്തെ രക്തം മുറിവ് വലുതാക്കി ഒഴുക്കിക്കളയാനായി വീണ്ടും കത്തിയോ ബ്ലേഡോ വച്ച് മുറിക്കരുത്
*മുറിവിനു മുകളിലായി തുണിയോ കയറോ മുറുക്കി കെട്ടരുത്. ഇത് രക്തയോട്ടം തടസപ്പെടുത്തി കോശങ്ങള് നശിപ്പിക്കുന്നതിനിടയാക്കും.
*തുണി കെട്ടുന്നുണ്ടെങ്കില് തന്നെ ഒരു വിരല് കടന്നുപോകേണ്ട അത്ര അയഞ്ഞു വേണം കെട്ടാന്. ഇല്ലെങ്കില് രക്തസ്രവം നിലക്കും.
*കുടിക്കാന് മധുരപാനീയങ്ങളോ മദ്യമോ നല്കരുത്
* മരുന്നുകളോ ഇലകളോ മുറിവില് കെട്ടിവയ്ക്കരുത്
*വിഷമിറങ്ങാന് മൂത്രം പ്രതിവിധിയാണെന്നു പറഞ്ഞ് ചിലര് അങ്ങനെ ചെയ്യാറുണ്ട്. എന്നാല് ഇത് തെറ്റായ ധാരണയാണ്.
*പാമ്പുകടിയേറ്റ ആള് അധികം നടക്കാനോ ഓടാനോ പാടില്ല.
*മുറിവേറ്റ ഭാഗത്ത് പൊള്ളലേല്പ്പിക്കരുത്.
*പാമ്പുകടിയേറ്റ ആളുടെ ശരീരം അധികം ഇളക്കരുത്
പ്രഥമ ശുശ്രൂഷ പ്രധാനം
കടിയേല്ക്കുന്നതിലൂടെ ശരീരത്തില് വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്ക്കുക എന്നതാണ് പ്രഥമശുശ്രൂഷയിലൂടെ ചെയ്യുന്നത്. കടിയേറ്റ് ഒന്നരമിനിറ്റിനുള്ളില് പ്രഥമ ശുശ്രൂഷ നല്കിയിരിക്കണം. കടിയേറ്റ മുറിവിലൂടെ രക്തം ഞെക്കിക്കളയുക. എന്നാല് മുറിവു കീറാന് പാടില്ല. ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാന് ശ്രമിക്കുന്നതും ഉചിതമല്ല. കടിയേറ്റാല് വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാന് മുറിവുകളുടെ രീതി നോക്കുക.
വിഷപ്പാമ്പുകളാണെങ്കില് സൂചിക്കുത്ത് പോലെ രണ്ട് അടയാളങ്ങള് കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് അടയാളങ്ങള് തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. വിഷപ്പാമ്പാണ് കടിച്ചതെങ്കില് കടിച്ച ഭാഗത്ത് വിഷമേറ്റിട്ടുണ്ടെങ്കില് കഠിനമായ വേദനയും തരിപ്പും അനുഭവപ്പെടും. ഉടനെ പ്രഥമ ശുശ്രൂഷ നല്കി ചികിത്സ ലഭ്യമായ ഏറ്റവും അടുത്ത ആശുപത്രിയില് ഉടനെ എത്തിക്കുക എന്നതാണ് പ്രധാനം.
ഇവിടെ ചികിത്സ ലഭ്യമാണ്
പാമ്പ് വിഷത്തിനെതിരേ ചികിത്സാ സൗകര്യമുള്ള കേരളത്തിലെ ആശുപത്രികള്
കാസര്കോട്
ജനറല് ആശുപത്രി, കാസര്കോട്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, ഡോ. ഹരിദാസ് ക്ലിനിക്ക്, നീലേശ്വരം
കണ്ണൂര്
പരിയാരം മെഡിക്കല് കോളേജ്, സഹകരണ ആശുപത്രി തലശ്ശേരി, എ.കെ.ജി ആശുപത്രി, കണ്ണൂര്, ജനറല് ആഷുപത്രി, തലശ്ശേരി, ജില്ലാ ആശുപത്രി, കണ്ണൂര്
വയനാട്
ജില്ലാ ആശുപത്രി, മാനന്തവാടി, താലൂക്ക് ആസ്ഥാനം ആശുപത്രി, ബത്തേരി, ജനറല് ആശുപത്രി, കല്പ്പറ്റ
കോഴിക്കോട്
സര്ക്കാര് മെഡിക്കല് കോളേജ്, കോഴിക്കോട്, ആസ്റ്റര് മിംസ് ആശുപത്രി, ബേബി മെമ്മോറിയല് ആശുപത്രി, കോഴിക്കോട്, ആഷ ഹോസ്പിറ്റല്, വടകര, ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണല് ആന്ഡ് ചൈല്ഡ് ഹെല്ത്ത് കോഴിക്കോട്, ജനറല് ആശുപത്രി കോഴിക്കോട്, ജില്ലാ ആശുപത്രി, വടകര, താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി
മലപ്പുറം
മഞ്ചേരി മെഡിക്കല് കോളേജ്, അല്മാസ് ഹോസ്പിറ്റല്, കോട്ടയ്ക്കല്, കിംസ് അല് ഷിഫ ഹോസ്പിറ്റല്, പെരിന്തല്മണ്ണ, മൗലാന ഹോസ്പിറ്റല്, പെരിന്തല്മണ്ണ, മിഷന് ഹോസ്പിറ്റല്, കോട്ടക്കല്, ആല് ഷിഫ ഹോസ്പിറ്റല്, പെരിന്തല്മണ്ണ, ഇ.എം.എസ് ഹോസ്പിറ്റല്, പെരിന്തല്മണ്ണ, ജില്ലാ ആശുപത്രി, പെരിന്തല്മണ്ണ, ജില്ലാ ആശുപത്രി, തിരൂര്
പാലക്കാട്
സര്ക്കാര് ട്രൈബല് സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ, പാലന ആശുപത്രി, വള്ളുവനാട് ഹോസ്പിറ്റല്, ഒറ്റപ്പാലം, പി.കെ ദാസ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സ്, സര്ക്കാര് ജില്ലാ ആശുപത്രി പാലക്കാട്, സേവന ഹോസ്പിറ്റല് പട്ടാമ്പി, പ്രാഥമിക ആരോഗ്യ കേന്ദ്രം പുത്തൂര്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പാലക്കാട്, താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം
തൃശ്ശൂര്
സര്ക്കാര് മെഡിക്കല് കോളേജ്, ജൂബിലി മെഡിക്കല് മിഷന്, ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി, മലങ്കര ആശുപത്രി കുന്നംകുളം, എലൈറ്റ് ഹോസ്പിറ്റല്, കൂര്ക്കഞ്ചേരി, അമല മെഡിക്കല് കോളേജ്, ജനറല് ആശുപത്രി തൃശൂര്, ജില്ലാ ആശുപത്രി വടക്കാഞ്ചേരി, താലൂക്ക് ആസ്ഥാന ആശുപത്രി കൊടുങ്ങല്ലൂര്, താലൂക്ക് ആസ്ഥാന ആശുപത്രി ചാലത്തുടി, താലൂക്ക് ആസ്ഥാന ആശുപത്രി പുതുക്കാട്, താലൂക്ക് ആസ്ഥാന ആശുപത്രി കുന്നംകുളം
എറണാകുളം
സര്ക്കാര് മെഡിക്കല് കോളേജ് കൊച്ചി, എറണാകുളം ജനറല് ആശുപത്രി, കോലഞ്ചേരി മെഡിക്കല് മിഷന് ആശുപത്രി, ചാരീസ് ഹോസ്പിറ്റല് മൂവാറ്റുപുഴ, ലിറ്റില് ഫ്ളവര് ആശുപത്രി അങ്കമാലി, മെഡിക്കല് ട്രസ്റ്റ് ആശുപത്രി എറണാകുളം, ആസ്റ്റര് മെഡിസിറ്റി എറണാകുളം, അമൃത മെഡിക്കല് കോളേജ്, ലേക്ഷോര് ആശുപത്രി, സെന്റ് ജോര്ജ്ജ് ഹോസ്പിറ്റല് വാഴക്കുളം, താലൂക്ക് ആസ്ഥാന ആശുപത്രി പറവൂര്
ഇടുക്കി
ജില്ലാ ആശുപത്രി പൈനാവ്, തൊടുപുഴ താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, അടിമാലി താലൂക്ക് ആശുപത്രി, പെരുവന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
കോട്ടയം
കോട്ടയം സര്ക്കാര് മെഡിക്കല് കോളേജ്, ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്ഡ് ഹെല്ത്ത്, കോട്ടയം ജനറല് ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല് ആശുപത്രി, എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രം, വൈക്കം താലൂക്ക് ആശുപത്രി, കാരിത്താസ് ആശുപത്രി, ഭാരത് ഹോസ്പിറ്റല്
ആലപ്പുഴ
സര്ക്കാര് മെഡിക്കല് കോളേജ്, മാവേലിക്കര ജില്ലാ ആശുപത്രി, ചേര്ത്തല താലൂക്ക് ആശുപത്രി, ചെങ്ങന്നൂര് താലൂക്ക് ആശുപത്രി, നൂറനാടി കെ.സി.എം ആശുപത്രി
പത്തനംതിട്ട
പത്തനംതിട്ട ജനറല് ആശുപത്രി, അടൂര് ജനറല് ആശുപത്രി, തിരുവല്ല ജനറല് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, തിരുവല്ല പുഷ്പഗിരി മെഡിക്കല് കോളേജ്, അടൂര് ഹോളിക്രോസ് ആശുപത്രി, തിരുവല്ല മെഡിക്കല് മിഷന്
കൊല്ലം
ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി കൊട്ടാരക്കര, പുനലൂര് താലൂക്ക് ആശുപത്രി, ശാസ്താംകോട്ട താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, പാരിപ്പള്ളി സര്ക്കാര് മെഡിക്കല് കോളേജ്, കരുനാഗപ്പള്ളി ഐഡിയല് ഹോസ്പിറ്റല്, സെന്റ് ജോസഫ്സ് മിഷന് ഹോസ്പിറ്റല് അഞ്ചല്, ഉപാസന ഹോസ്പിറ്റല് കൊല്ലം, ട്രാവന്കൂര് മെഡിസിറ്റി കൊല്ലം, ഹോളിക്രോസ് ഹോസ്പിറ്റല് കൊട്ടിയം
തിരുവനന്തപുരം
തിരുവനന്തപുരം സര്ക്കാര് മെഡിക്കല് കോളേജ്, എസ്.എടി, തിരുവനന്തപുരം ജനറല് ആശുപത്രി, നെയ്യാറ്റിന്കര ജനറല് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, കാരക്കോണം സി.എസ്.ഐ മെഡിക്കല് കോളേജ്, വെഞ്ഞാറമൂട് ഗോകുലം മെഡിക്കല് കോളേജ്