For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം ക്ഷീണിക്കില്ല; കരുത്തുനേടാന്‍ വേണ്ടത്

|

ആരോഗ്യമുള്ള ശരീരം ഏതൊരാള്‍ക്കും പ്രധാനമാണ്. എന്നാല്‍ അവയ്ക്കായി അല്‍പം കരുതല്‍ നല്‍കുകയും വേണം. ഉദാസീനമായ ജീവിതശൈലിയിലൂടെയും ക്രമരഹിതമായ ഭക്ഷണത്തിലൂടെയും നിങ്ങള്‍ക്ക് ആരോഗ്യകരമായൊരു ശരീരം ഒരിക്കലും സ്വന്തമാക്കാനാകില്ല. അതിന് ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കി അവ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുകയും ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും വേണം.

Most read: വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO

ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന് വിറ്റാമിനുകളും ധാതുക്കളും വളരെ പ്രധാനമാണ്. ഇവ ശരീരത്തില്‍ ആവശ്യമായ അളവില്‍ ഉണ്ടെങ്കില്‍ മാത്രമേ ഊര്‍ജ്ജസ്വലതയോടെ നിങ്ങളുടെ ദിവസം ചിലവഴിക്കാനാകൂ. വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ശരീരത്തിന് ചെറിയ അളവില്‍ ആവശ്യമായ അവശ്യവസ്തുക്കളാണ് ധാതുക്കള്‍. മാക്രോ ധാതുക്കളായ കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങിയവയുടെ പ്രാധാന്യം ഏറെയാണ്. ഇവ വളരെ ചെറിയ അളവില്‍ മാത്രം ശരീരത്തിന് ആവശ്യമുള്ളതിനാല്‍ 'ട്രേസ് മിനറല്‍സ്' എന്നറിയപ്പെടുന്നു. ചെറിയ അളവിലാണ് ആവശ്യമെങ്കിലും, അവ ശരീരത്തിലെ എന്‍സൈമാറ്റിക്, കെമിക്കല്‍, മെറ്റബോളിക് പ്രതിപ്രവര്‍ത്തനങ്ങളുടെ ഉത്തേജകത്തിന് നിര്‍ണ്ണായകമാണ്. ശരീരത്തിനു കരുത്തേകാന്‍ നിങ്ങളുടെ ശരീരത്തിന് വേണ്ട ധാതുക്കളും അവയുടെ ഭക്ഷണ സ്രോതസ്സുകളും ഏതൊക്കെയെന്നു നോക്കാം.

ഇരുമ്പ്

ഇരുമ്പ്

ഗര്‍ഭധാരണ ഘട്ടം തുടങ്ങി വാര്‍ദ്ധക്യം വരെ ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട ഒരു ധാതുവാണ് ഇരുമ്പ്. പുതിയ രക്താണുക്കളുടെ ഉത്പാദനത്തിന് ഇരുമ്പ് ഒരു സുപ്രധാന ഘടകമാണ്. കൂടാതെ, കോശങ്ങളിലേക്കും ടിഷ്യുകളിലേക്കും ഓക്‌സിജന്‍ എത്തിക്കാനും ഇരുമ്പ് ശരീരത്തിന് ആവശ്യമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് വിളര്‍ച്ച, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. സ്ത്രീകള്‍ക്ക് അവരുടെ പ്രത്യുത്പാദന ഘട്ടങ്ങളില്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി ഇരുമ്പ് ശരീരത്തിന് ആവശ്യമാണ്. ഉണക്കമുന്തിരി, ഈന്തപ്പഴം, ഇരുണ്ട ഇലക്കറികള്‍, ഉരുളക്കിഴങ്ങ് എന്നിവ ഇരുമ്പ അടങ്ങിയ ഭക്ഷണ സ്രോതസ്സുകളാണ്. ഇരുമ്പ് പാത്രങ്ങളില്‍ പാചകം ചെയ്യുന്നതിലൂടെ ഭക്ഷണത്തിലെ ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും കഴിയും. ഇരുമ്പ് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും നിങ്ങളെ സഹായിക്കും

ക്രോമിയം

ക്രോമിയം

ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെയും ഗ്ലൂക്കോസ് മെറ്റബോളിസത്തെയും ബാധിക്കുന്ന ധാതുവാണ് ക്രോമിയം. കൊളസ്‌ട്രോള്‍ സമന്വയത്തെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഉത്തേജിപ്പിക്കാന്‍ ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ് ക്രോമിയം. ക്രോമിയത്തിന്റെ അപര്യാപ്തത ശരീരത്തില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തന തടസിത്തും ഹൃദയ തകരാറുകള്‍ക്കും കാരണമാകും. ധാന്യങ്ങള്‍, പാല്‍, ആപ്പിള്‍, വാഴപ്പഴം, കോഴി, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവയാണ് ക്രോമിയം അടങ്ങിയ ഭക്ഷണ സ്രോതസ്സുകള്‍. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍, പ്രമേഹം ഉള്ളവര്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എന്നിവര്‍ക്ക് ക്രോമിയം സപ്ലിമെന്റുകള്‍ സാധാരണയായി നിര്‍ദ്ദേശിക്കപ്പെടാറുണ്ട്.

Most read: ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍

കോപ്പര്‍

കോപ്പര്‍

ദിവസവും രാവിലെ ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കണമെന്ന് പുരാതന ഇന്ത്യന്‍ ആചാരം പറയുന്നത് വെറുതേയല്ല, അതിന് ശാസ്ത്രീയമായ പിന്തുണയുമുണ്ട്. കോപ്പര്‍ ശരീരത്തില്‍ ആരോഗ്യകരമായ അസ്ഥികളെയും തരുണാസ്ഥികളെയും പിന്തുണയ്ക്കുകയും ഇരുമ്പിന്റെ രാസവിനിമയത്തെ സഹായിക്കുകയും മെലാനിന്‍ രൂപീകരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കോപ്പറിന്റെ കുറവ് ശരീരത്തില്‍ പേശികളുടെ ബലഹീനതയ്ക്കും ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്നതിനും ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചോക്ലേറ്റ്, മാംസം, പയര്‍വര്‍ഗ്ഗങ്ങള്‍, നട്‌സ്, വിത്തുകള്‍ എന്നിവ കോപ്പര്‍ അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.

അയോഡിന്‍

അയോഡിന്‍

ശരീരത്തിന്റെ വളര്‍ച്ചയും വികാസവും മെറ്റബോളിസവും വര്‍ദ്ധിപ്പിക്കുന്ന ഒപ്റ്റിമല്‍ തൈറോയ്ഡ് പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ് അയോഡിന്‍ അഥവാ ഉപ്പ്. അയോഡിന്റെ കുറവ് തൈറോയ്ഡ് ഗ്രന്ഥിക്ക് തകരാര്‍ സൃഷ്ടിക്കുന്ന ഗോയിറ്റര്‍ എന്ന അസുഖത്തിന് കാരണമാകുന്നു. കടല്‍ വിഭവങ്ങള്‍, പാല്‍, മത്സ്യം, ഉരുളക്കിഴങ്ങ്, മുട്ട, തൈര്, ചോളം എന്നിവ അയോഡിന്‍ നിറഞ്ഞ ഭക്ഷണങ്ങളാണ്.

Most read: ബ്ലഡ് പ്രഷര്‍: ഈ തെറ്റിദ്ധാരണകള്‍ പ്രശ്‌നമാകും

സെലിനിയം

സെലിനിയം

അയോഡിന്‍ കൂടാതെ, സെലിനിയവും നിങ്ങളുടെ തൈറോയ്ഡ് പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. തൈറോയ്ഡ് പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനൊപ്പം, ശരീരത്തില്‍ ആന്റിഓക്സിഡന്റ് പ്രവര്‍ത്തനങ്ങള്‍ക്കും സെലിനിയം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സെലിനിയത്തിന്റെ അപര്യാപ്തത മാനസിക അസ്വാസ്ഥ്യം, വന്ധ്യത, മുടി കൊഴിച്ചില്‍, രോഗപ്രതിരോധശേഷിക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. സമുദ്രവിഭവങ്ങള്‍, മാംസം, പാല്‍, മുട്ട, കൂണ്‍, കടല, ഉരുളക്കിഴങ്ങ്, ബ്രൗണ്‍ റൈസ്എന്നിവ സെലിനിയം അടങ്ങിയ ഭക്ഷണ സ്രോതസ്സുകളാണ്

സിങ്ക്

സിങ്ക്

ശരീരത്തില്‍ രോഗപ്രതിരോധശേഷി, ഫെര്‍ട്ടിലിറ്റി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സിങ്ക് നിങ്ങളെ സഹായിക്കുന്നു. പല എന്‍സൈമുകളുടെയും പ്രധാന ഭാഗമാണ് ഇത്. ഗര്‍ഭപിണ്ഡത്തിന്റെ വികാസത്തെ പിന്തുണയ്ക്കാനും സിങ്ക് സഹായിക്കുന്നു. ശരീരത്തില്‍ സിങ്കിന്റെ കുറവ് നിങ്ങളില്‍ മുടി കൊഴിച്ചില്‍, ബീജങ്ങളുടെ ചലനശേഷിക്കുറവ്, വളര്‍ച്ച മുരടിക്കല്‍, മോശം രോഗപ്രതിരോധ ശേഷി എന്നിവയ്ക്ക് കാരണമാകും. വിത്തുകള്‍, മത്സ്യം, കോഴി, ധാന്യങ്ങള്‍, ബീന്‍സ് എന്നിവ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ്.

Most read: 80% കോവിഡ് രോഗികളിലും വിറ്റാമിന്‍ ഡി കുറവ്; പഠനം

ഫ്‌ളൂറൈഡ്

ഫ്‌ളൂറൈഡ്

എല്ലുകളുടെയും പല്ലുകളുടെയും രൂപവത്കരണത്തിന് സഹായിക്കുന്ന ധാതുവാണ് ഫ്‌ളൂറൈഡ്. കേടായ പല്ലിന്റെ ഇനാമലിനെ വീണ്ടും ധാതുവല്‍ക്കരിക്കുന്നതിലൂടെ ഫ്‌ളൂറൈഡ് പല്ലുകള്‍ നശിക്കുന്നത് തടയുന്നു. അതിനാലാണ് ടൂത്ത് പേസ്റ്റില്‍ ഫ്‌ളൂറൈഡ് അടങ്ങിയിരിക്കുന്നത്. ബ്ലാക്ക് ടീ, ചീര, ഉരുളക്കിഴങ്ങ് എന്നിവയാണ് ഫ്‌ളൂറൈഡിന്റെ ഉറവിടങ്ങള്‍. എന്നിരുന്നാലും, ഈ ധാതു ശരീരത്തില്‍ അധികമാകാതിരിക്കാനും ശ്രദ്ധിക്കണം.

മാംഗനീസ്

മാംഗനീസ്

ദഹനത്തിനും പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ ആഗിരണത്തിനും മാംഗനീസ് നിര്‍ണായക പങ്ക് വഹിക്കുന്നു. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ശക്തമായ അസ്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്‍സൈമിനെ സജീവമാക്കാനും മാംഗനീസ് ഗുണം ചെയ്യുന്നു. മാംഗനീസിന്റെ കുറവ് ശരീര വളര്‍ച്ചയ്ക്കും പ്രത്യുല്‍പാദന പ്രവര്‍ത്തനത്തിനും അസ്ഥി തകരാറുകള്‍ക്കും ലിപിഡ് മെറ്റബോളിസത്തിനും കാരണമാകും. മനുഷ്യശരീരത്തിന് മാംഗനീസ് ഉത്പാദിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ ഇത് വൃക്ക, തലച്ചോറ്, കരള്‍, പാന്‍ക്രിയാസ്, അസ്ഥികള്‍ എന്നിവയില്‍ സൂക്ഷിക്കപ്പെടുന്നു. സീഫുഡ്, സോയാബീന്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, കോഫി, ചായ, കുരുമുളക്, പൈനാപ്പിള്‍ എന്നിവയാണ് മാംഗനീസ് അടങ്ങിയ ഭക്ഷണസ്രോതസ്സുകള്‍.

Most read: ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേ

മോളിബ്ഡിനം

മോളിബ്ഡിനം

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ശരീര വളര്‍ച്ചയെയും വികാസത്തെയും നിയന്ത്രിക്കാനും സഹായിക്കുന്ന എന്‍സൈമുകള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്ന ധാതുവാണ് മോളിബ്ഡിനം. ഇതിന്റെ കുറവ് ശരീരത്തില്‍ കൃഷ്ണമണിയുടെ സ്ഥാനചലനം, ബൗദ്ധിക വൈകല്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പയര്‍വര്‍ഗ്ഗങ്ങള്‍, കരള്‍, നട്‌സ്, പാല്‍, റൊട്ടി എന്നിവയാണ് മോളിബ്ഡിനം അടങ്ങിയ ഭക്ഷണങ്ങള്‍.

English summary

Minerals You Should Add To Your Diet

Here are some minerals you should add to your diet. Take a look.
X