For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേഗത്തില്‍ പടരുന്ന ആമാശയ ക്യാന്‍സര്‍; രക്ഷനേടാന്‍ ഈ ജീവിതശൈലി മാറ്റം

|

കാന്‍സര്‍ പലവിധത്തിലുണ്ടെന്ന് നിങ്ങള്‍ക്കറിയാം. ഇത് ശരീരത്തിന്റെ പല ഭാഗങ്ങളെയും പിടികൂടുന്നു. അത്തരത്തിലൊന്നാണ് ആമാശയ കാന്‍സര്‍. ആമാശയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന അര്‍ബുദത്തെ ആമാശയ കാന്‍സര്‍ എന്ന് വിളിക്കുന്നു. ഇത് ആമാശയത്തിന്റെ ഏത് ഭാഗത്തും വികസിക്കുകയും അവിടെ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

Most read: ഉറക്ക തകരാറുകള്‍ പലവിധം; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടം

വളരെ വേഗത്തില്‍ പടരുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് ആമാശയ അര്‍ബുദം. ഇത് കരള്‍, ശ്വാസകോശം തുടങ്ങിയ മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ചേക്കാം. ആമാശയ ക്യാന്‍സര്‍ തടയാന്‍ നിങ്ങള്‍ ശീലിക്കേണ്ട ചില ജീവിതശൈലി മാറ്റങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

കാരണങ്ങള്‍

ക്യാന്‍സര്‍ വളരുന്ന അവസ്ഥയില്‍ കോശങ്ങള്‍ സ്വയം അനിയന്ത്രിതമായി പെരുകാന്‍ തുടങ്ങുകയും ട്യൂമര്‍ രൂപപ്പെടുകയും ചെയ്യുന്നു. ട്യൂമറില്‍ നിന്നുള്ള കോശങ്ങള്‍ അവയുടെ ഉത്ഭവസ്ഥാനത്ത് നിന്ന് സ്വയം വേര്‍പെടുത്തുകയും ലിംഫ് നോഡുകളിലേക്കോ രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കോ വ്യാപിക്കുകയും ചെയ്യും. പുകവലിക്കുന്നവരിലും മദ്യപാനികളിലും ആമാശയ ക്യാന്‍സര്‍ സാധാരണമാണ്. ഭക്ഷണശീലങ്ങളും ഒരുപരിധി വരെ ആമാശയ കാന്‍സറിന് കാരണമാകുന്നുണ്ട്. കുടുംബത്തില്‍ അര്‍ബുദത്തിന്റെ ചരിത്രമുള്ളവര്‍ക്കും അപകടസാധ്യത കൂടുതലാണ്.

Most read: സുഗമമായ ദഹനവും രക്തചംക്രമണവും; ശൈത്യകാലത്ത് അമൃതാണ് ഹെര്‍ബല്‍ ചായ

ലക്ഷണങ്ങള്‍

രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ അവ്യക്തമാണ്, അതിനാല്‍ രോഗം മൂര്‍ച്ഛിക്കുന്നതുവരെ ഇത് കണ്ടെത്താനാവില്ല. അകാരണമായി ശരീരഭാരം കുറയുന്നതാണ് ഏറ്റവും സാധാരണമായ ലക്ഷണം. മറ്റ് ലക്ഷണങ്ങളില്‍ ഇവയും ഉള്‍പ്പെടാം:
* ഭക്ഷണത്തിനു ശേഷം വയര്‍ വീര്‍ഞ്ഞതായി അനുഭവപ്പെടല്‍
* നിരന്തരമായി ഓക്കാനിക്കാന്‍ തോന്നല്‍
* നെഞ്ചെരിച്ചില്‍, തൊണ്ടയിലും വയറിലും കത്തുന്ന തോന്നല്‍
* വയറിളക്കം അല്ലെങ്കില്‍ മലബന്ധം
* ബലഹീനതയും ക്ഷീണവും

വയറ്റിലെ ക്യാന്‍സര്‍ തടയാന്‍

പുകവലി, മദ്യപാനം ഉപേക്ഷിക്കുക

പുകവലി വയറ്റിലെ കാന്‍സര്‍ ചികിത്സയെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. പുകവലി പരമാവധി ഒഴിവാക്കുക. നിങ്ങള്‍ക്ക് ഈ ശീലമുണ്ടെങ്കില്‍ എത്രയും വേഗം ഉപേക്ഷിക്കുക. പുകയില ഉപഭോഗം നിങ്ങളുടെ വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത ഇരട്ടിയാക്കുന്നു. കൂടാതെ അന്നനാളത്തെയും ആമാശയത്തെയും ഇത് പ്രകോപിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ പുകവലി ഉപേക്ഷിക്കുമ്പോള്‍ ശരീരം ഉടന്‍ തന്നെ സ്വയം നന്നാക്കാന്‍ തുടങ്ങും.

Most read: ശൈത്യകാലത്ത് പ്രതിരോധശേഷിയും രോഗങ്ങളില്‍ നിന്ന് രക്ഷയും; വെളുത്തുള്ളി കഴിച്ചാലുള്ള ഗുണങ്ങള്‍

പോഷകാഹാരം

ഒരു നല്ല ഭക്ഷണക്രമം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം, ഊര്‍ജ്ജം, മാനസികാവസ്ഥ എന്നിവയെ ശക്തിപ്പെടുത്തും. പഴങ്ങളും പച്ചക്കറികളും പോലുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഫൈബറും പോഷകാഹാരവും ചേര്‍ക്കുക. ഇതുകൂടാതെ, ഉപ്പിലിട്ടതും മസാല കലര്‍ന്നതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.

അണുബാധകളെ തടയുക

കാന്‍സറും അതിന്റെ ചികിത്സകളും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകര്‍ക്കും. ഇത് അണുബാധയുടെ സാധ്യത വര്‍ദ്ധിപ്പിക്കും. അല്ലെങ്കില്‍ ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള സാധാരണ അസുഖങ്ങളും നിങ്ങളില്‍ അണുബാധകളുടെ തീവ്രത വര്‍ദ്ധിപ്പിക്കും. കാന്‍സര്‍ ചികിത്സയിലൂടെ കടന്നുപോകുമ്പോള്‍ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനായി ശ്രദ്ധിക്കേണ്ടതുണ്ട്.

Most read: ദിവസവും 30 മിനിട്ട് പരിശീലിക്കൂ; ക്രമരഹിതമായ ആര്‍ത്തവത്തിന് പരിഹാരം ഈ 4 യോഗാസനങ്ങള്‍

വ്യായാമം ചെയ്യുക

വ്യായാമം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കും. ക്യാന്‍സര്‍ ചികിത്സയിലും ഇത് നിര്‍ണായകമാണ്. മൊത്തത്തിലുള്ള ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കാനും നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കുക

വയറ്റിലെ ക്യാന്‍സറിന് കാരണമാകുന്ന ഘടകമാണ് അമിതവണ്ണം. നിങ്ങളുടെ ശരീരഭാരം ക്രമമായി നിലനിര്‍ത്തുന്നതിലൂടെ ആമാശയ കാന്‍സറിനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ കഴിയും.

Most read: നിസ്സാരമായി കാണരുത് ആസ്ത്മയുടെ ഈ ആദ്യകാല ലക്ഷണങ്ങള്‍

English summary

Lifestyle Tips To Prevent Stomach Cancer in Malayalam

Here are some lifestyle tips you should follow to prevent stomach cancer risks. Take a look.
Story first published: Friday, December 9, 2022, 10:46 [IST]
X
Desktop Bottom Promotion