Just In
- 3 hrs ago
ബുദ്ധിസാമര്ത്ഥ്യത്താല് എവിടെയും വിജയിക്കും, ജീവിതത്തില് ഉയരങ്ങള് കീഴടക്കുന്ന നക്ഷത്രക്കാര്
- 5 hrs ago
ഒരു കാലില് മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല് ഇത്, മാറിയാല് ദോഷം
- 8 hrs ago
വീട്ടില് അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര് ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- 10 hrs ago
ലക്ഷണങ്ങള് ഉണ്ടാകില്ല, തിരിച്ചറിയാന് പ്രയാസം; ഈ 5 തരം കാന്സര് കുട്ടികളില് വില്ലന്
Don't Miss
- News
നിങ്ങളുടെ പ്രണയരാശിയില് ഒരു അപൂര്വ്വമായ താരകയോഗം, അപ്രതീക്ഷിതമായൊരു പ്രണയം
- Sports
ക്യാപ്റ്റന് ഹാര്ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്ന്നാല് ഇന്ത്യക്കു പണി കിട്ടും
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
പുരുഷന്മാരില് അധികമായുണ്ടാകും പ്രോസ്റ്റേറ്റ് കാന്സര്; രക്ഷനേടാന് ഈ ശീലം വളര്ത്തൂ
ഇന്ത്യന് മെഡിക്കല് കൗണ്സില് ഓഫ് റിസര്ച്ചിന്റെ അഭിപ്രായത്തില് പുരുഷന്മാരില് ഏറ്റവും കൂടുതലായി കണ്ടുവരുന്ന ക്യാന്സറാണ് പ്രോസ്റ്റേറ്റ് ക്യാന്സര്. സെപ്തംബര് പ്രോസ്റ്റേറ്റ് കാന്സര് അവബോധ മാസമായി കണക്കാക്കപ്പെടുന്നു. കണക്കുകള് പ്രകാരം ഓരോ 2.3 മിനിറ്റിലും ഒരു പുതിയ പ്രോസ്റ്റേറ്റ് കാന്സര് രോഗി ഉണ്ടാകുന്നു. ഓരോ 18 മിനിറ്റിലും ഒരു പുരുഷന് പ്രോസ്റ്റേറ്റ് കാന്സര് ബാധിച്ച് മരിക്കുന്നു.
Most
read:
ഹൃദയാരോഗ്യം
കാത്തില്ലെങ്കില്
മരണം
പെട്ടെന്ന്;
സഹായകമാകും
ഈ
വിറ്റാമിനുകള്
മലാശയത്തിന് മുന്നിലുള്ള പുരുഷ പ്രത്യുത്പാദന അവയവത്തിന്റെ ഭാഗമാണ് പ്രോസ്റ്റേറ്റ്. ബീജത്തെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ദ്രാവകം സ്രവിക്കുക എന്നതാണ് ഇതിന്റെ പ്രവര്ത്തനം. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോള് കത്തുന്ന സംവേദനം, മൂത്രത്തിന്റെ ആവൃത്തി വര്ദ്ധിക്കുന്നത് എന്നിവ പ്രോസ്റ്റേറ്റ് കാന്സറിന്റെ ലക്ഷണങ്ങളില് ഉള്പ്പെടുന്നു. പ്രോസ്റ്റേറ്റ് കാന്സറിന്റെ കാരണങ്ങള് ഇപ്പോഴും അവ്യക്തമാണെങ്കിലും, പാരിസ്ഥിതികവും ജീവിതശൈലിയും ജനിതകവും പോലുള്ള ഘടകങ്ങള് ഈ രോഗത്തില് ഒരു പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള മാറ്റങ്ങളും വരുത്തുന്നത് പ്രോസ്റ്റേറ്റ് കാന്സര് തടയാന് നിങ്ങളെ സഹായിക്കും. പ്രോസ്റ്റേറ്റ് ക്യാന്സര് തടയാന് നിങ്ങള് ശീലിക്കേണ്ട ചില ജീവിതശൈലി മാറ്റങ്ങള് ഇതാ.

ലൈക്കോപീന് അടങ്ങിയ ഭക്ഷണങ്ങള് കഴിക്കുക
ചുവന്ന നിറമുള്ള ഭക്ഷണങ്ങളില് കാണപ്പെടുന്ന ഒരു ആന്റിഓക്സിഡന്റാണ് ലൈക്കോപീന്. തക്കാളിയില് ലൈക്കോപീന് ധാരാളം അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളുടെ രൂപീകരണം കുറയ്ക്കുന്നതിനാല് ലൈക്കോപീന് ഡിഎന്എയ്ക്ക് കേടുപാടുകള് വരുത്തുന്നത് തടയുന്നുവെന്ന് ഒന്നിലധികം പഠനങ്ങള് കാണിക്കുന്നു.

പച്ചക്കറി കഴിക്കുക
പ്രോസ്റ്റേറ്റ് ക്യാന്സറിനുള്ള സാധ്യത കുറയ്ക്കുന്നതിന് പച്ചക്കറികളും പഴങ്ങളും വളരെ ഗുണം ചെയ്യും. അതിനാല് പലതരം പച്ചക്കറികള് (പ്രത്യേകിച്ച് തക്കാളി, ബ്രൊക്കോളി), പഴങ്ങള്, ധാന്യങ്ങള് എന്നിവ കഴിക്കുക. ബ്രോക്കോളി, ചീര, മറ്റ് പച്ച പച്ചക്കറികള് എന്നിവ അധികമായി ഭക്ഷണത്തില് ഉള്പ്പെടുത്തുക.
Most
read:വെരിക്കോസ്
വെയിന്
സുരക്ഷിതമായി
ചെറുക്കാം
ഈ
വ്യായാമങ്ങളിലൂടെ

റെഡ് മീറ്റ് വേണ്ട
പ്രോസ്റ്റേറ്റ് ക്യാന്സറില് നിന്ന് രക്ഷപ്പെടാന് നിങ്ങള് റെഡ് മീറ്റിന്റെ ഉപയോഗം പരിമിതപ്പെടുത്തുകയും പ്രോസസ് ചെയ്ത മാംസം പൂര്ണ്ണമായും ഒഴിവാക്കുകയും ചെയ്യണമെന്ന് വേള്ഡ് കാന്സര് റിസര്ച്ച് ഫണ്ട് പറയുന്നു.

ഉപ്പ് കുറയ്ക്കുക
ഉയര്ന്ന അളവിലുള്ള ഉപ്പ് ഉപഭോഗം നിങ്ങളുടെ പ്രോസ്റ്റേറ്റ് ക്യാന്സറിനുള്ള സാധ്യത വര്ദ്ധിപ്പിക്കും. അതിനാല്, ഉപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങളുടെയും പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെയും ഉപയോഗം പരിമിതപ്പെടുത്തുക.
Most
read:നായ
കടിച്ചാല്
ആദ്യ
മണിക്കൂര്
നിര്ണായകം;
ഈ
പ്രഥമ
ശുശ്രൂഷ
വേഗം
ചെയ്യണം

കൂടുതല് തക്കാളി കഴിക്കുക
പ്രോസ്റ്റേറ്റ് കാന്സറുമായി തക്കാളിക്ക് രസകരമായ ഒരു ബന്ധമുണ്ട്, കാരണം അത് അപകടസാധ്യത കുറയ്ക്കുന്നതില് പ്രധാന പങ്ക് വഹിക്കുമെന്ന് ഗവേഷണങ്ങള് കാണിക്കുന്നു. തക്കാളി ഉപഭോഗം വര്ദ്ധിക്കുന്നത് പ്രോസ്റ്റേറ്റ് കാന്സര് സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. തക്കാളിയില് ഏറ്റവും കൂടുതലുള്ളത് കരോട്ടിനോയിഡ് ആയ ലൈക്കോപീന് ആണ്. ഫ്രീ റാഡിക്കലുകളുമായുള്ള എക്സ്പോഷര് കുറയ്ക്കുന്നതിലൂടെ ലൈക്കോപീന് പ്രോസ്റ്റേറ്റ് ടിഷ്യുവിലെ ഡിഎന്എ കേടുപാടുകള് തടയുന്നു.

വ്യായാമശീലം വളര്ത്തുക
ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശാരീരികമായി സജീവമാകേണ്ടത് ആരോഗ്യത്തിന് പ്രധാനമാണ്. നിങ്ങള് കൂടുതല് വ്യായാമം ചെയ്യുന്നുവെങ്കില് നിങ്ങള് സുരക്ഷിതരായിരിക്കും. ഊര്ജ്ജസ്വലമല്ലാത്ത ജീവിതശൈലി പ്രോസ്റ്റേറ്റ് ക്യാന്സര് വരാനുള്ള സാധ്യത ഉയര്ത്തും. ജോഗിംഗ്, ഓട്ടം, സൈക്ലിംഗ്, നീന്തല് തുടങ്ങിയ വ്യായാമങ്ങള് ശാരീരിക ക്ഷമതയ്ക്ക് മാത്രമല്ല, പ്രോസ്റ്റേറ്റ് ക്യാന്സറിനുള്ള സാധ്യതയും കുറയ്ക്കും.
Most
read:മനസ്
നിയന്ത്രിക്കാം,
ശ്രദ്ധയും
കൂട്ടാം;
ഈ
യോഗാമുറകള്
അഭ്യസിച്ചാലുള്ള
നേട്ടം

മധുര പലഹാരങ്ങള് ഒഴിവാക്കുക
രക്തത്തിലെ ഉയര്ന്ന ട്രാന്സ് ഫാറ്റിന്റെ അളവ് പ്രോസ്റ്റേറ്റ് ക്യാന്സറിനുള്ള സാധ്യത വര്ദ്ധിപ്പിക്കുമെന്ന് വിദഗ്ധര് പറയുന്നു. തുടര്ന്നുണ്ടാകുന്ന വീക്കവും ഇന്സുലിന് പ്രതിരോധവും പ്രോസ്റ്റേറ്റ് കാന്സറില് ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല് പഞ്ചസാര നിറഞ്ഞ പാനീയങ്ങള് ഒഴിവാക്കുക, മധുരം കൂടുതലായി കഴിക്കുന്നത് തടയുക.

പ്രോസ്റ്റേറ്റ് ക്യാന്സര് തടയാനുള്ള യോഗാസനങ്ങള്
യോഗയുടെ ഗുണങ്ങള് വളരെ വലുതാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിന് എന്നപോലെ യോഗ നിങ്ങളുടെ പ്രോസ്റ്റേറ്റ് കാന്സര് സാധ്യതയും കുറയ്ക്കും. ചില യോഗാസനങ്ങള് ഇതിന് ഫലപ്രദമാണ്. അര്ദ്ധ ചന്ദ്രാസനം, ബദ്ധകോണാസന, ഉപവിസ്ത കൊണാസനം, സുപ്ത പദംഗുസ്ഥാസനം എന്നിവ പ്രോസ്റ്റേറ്റ് കാന്സര് തടയുന്ന ചില യോഗാസനങ്ങളാണ്.
Most
read:അറിയുമോ
കൂണ്
കഴിച്ചാലുള്ള
ഈ
പ്രത്യാഘാതങ്ങള്?
ദോഷം
പലവിധം

ലൈംഗികമായി സജീവമായിരിക്കുക
സ്ഖലനത്തിന്റെ ആവൃത്തിയും പ്രോസ്റ്റേറ്റ് ക്യാന്സറും തമ്മില് നേരിട്ട് ബന്ധമുണ്ടെന്ന് കുറച്ച് പഠനങ്ങള് കാണിക്കുന്നു. കൂടുതല് സ്ഖലനം നടത്തുന്ന പുരുഷന്മാര്ക്ക് പ്രോസ്റ്റേറ്റ് കാന്സര് വരാനുള്ള സാധ്യത കുറവാണ്. 20-25 വയസ് പ്രായമുള്ള പുരുഷന്മാരില് പ്രോസ്റ്റേറ്റ് കാന്സര് സാധ്യത കുറയ്ക്കാന് പ്രതിമാസം 21 സ്ഖലനങ്ങള് മതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ശുക്ലം അടിഞ്ഞുകൂടുന്നത് പ്രോസ്റ്റേറ്റ് പ്രവര്ത്തനത്തെ തടസ്സപ്പെടുത്തുന്നതിലൂടെ പ്രോസ്റ്റേറ്റ് കാന്സര് സാധ്യത വര്ദ്ധിപ്പിക്കും.

ഐസോഫ്ളേവോണ്സ് അടങ്ങിയ ഭക്ഷണം കഴിക്കുക
സോയാബീന്, കടല, പയര്, ടോഫു തുടങ്ങിയ ഭക്ഷണങ്ങളില് ഐസോഫ്ളേവോണുകള് കാണപ്പെടുന്നു. ഏഷ്യന് വംശജരായ പുരുഷന്മാരില് പ്രോസ്റ്റേറ്റ് ക്യാന്സറിന്റെ വ്യാപനം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാരണം അവര് ഐസോഫ്ളേവോണ്സ് കൂടുതലായി കഴിക്കുന്നു.
Most
read:അസ്ഥിമജ്ജയുടെ
ആരോഗ്യം
കാത്ത്
എല്ലിന്
കരുത്തേകും;
ഈ
ഭക്ഷണങ്ങള്
മികച്ചത്

ഒരു ഡോക്ടറെ സമീപിക്കുക
പ്രോസ്റ്റേറ്റ് ക്യാന്സര് നേരത്തേ കണ്ടെത്തുന്നത് രോഗത്തില് നിന്ന് വീണ്ടെടുക്കാനുള്ള സാധ്യത വര്ദ്ധിപ്പിക്കും. പ്രാരംഭ ലക്ഷണങ്ങള് കണ്ടെത്തുന്നതിന് ഒരു സ്ക്രീനിംഗിനായി ഡോക്ടറെ സന്ദര്ശിക്കുക. ക്യാന്സറിന്റെ കുടുംബ ചരിത്രം പോലുള്ളവയും പ്രധാനമാണ്. ഇതുകൂടാതെ, മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ടുകളും മൂത്രമൊഴിക്കുമ്പോള് രക്തസ്രാവവും സ്വയം പരിശോധിക്കുന്നതിനുള്ള ഒരു വഴിയാണ്.