For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസ്ഥികളെ പിടികൂടുന്ന കാന്‍സര്‍ മാരകം; ഈ ജീവിതരീതി ശീലിച്ചാല്‍ രക്ഷ

|

കാന്‍സര്‍ പലതരത്തില്‍ ഒരു വ്യക്തിയെ ബാധിക്കുന്നു. അതില്‍ അപൂര്‍വമായ ക്യാന്‍സറുകളില്‍ ഒന്നാണ് അസ്ഥി കാന്‍സര്‍. നിങ്ങളുടെ അസ്ഥിയിലെ അസാധാരണ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് സാധാരണയായി കൈകളിലെയും കാലുകളിലെയും എല്ലുകളെ ബാധിക്കുന്നു. അസ്ഥികളില്‍ ക്യാന്‍സര്‍ ഉള്ളവരില്‍ മിക്കവരിലും ഇത് ശരീരത്തില്‍ മറ്റ് ക്യാന്‍സറുകള്‍ക്കും കാരണമാകുന്നു.

Most read: തണുപ്പുകാലത്തെ പേശിവലിവ് അല്‍പം ശ്രദ്ധിക്കണം; പരിഹാരമുണ്ട് ഈ വഴികളില്‍Most read: തണുപ്പുകാലത്തെ പേശിവലിവ് അല്‍പം ശ്രദ്ധിക്കണം; പരിഹാരമുണ്ട് ഈ വഴികളില്‍

എല്ലാ അര്‍ബുദങ്ങളിലും വച്ച് 1 ശതമാനത്തില്‍ താഴെ മാത്രമാണ് അസ്ഥി കാന്‍സര്‍ ഉണ്ടാകുന്നത്. എന്നിരുന്നാലും ഈ കാന്‍സറിനെതിരേ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ചില തരത്തിലുള്ള അസ്ഥി കാന്‍സര്‍ പ്രധാനമായും കുട്ടികളിലാണ് സംഭവിക്കുന്നത്. മറ്റുള്ളവ കൂടുതലും മുതിര്‍ന്നവരെ ബാധിക്കുന്നു. അസ്ഥി കാന്‍സര്‍ തടയുന്നതിനുള്ള ചില ജീവിതശൈലി മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

അസ്ഥി കാന്‍സര്‍ ലക്ഷണങ്ങള്‍

അസ്ഥി കാന്‍സര്‍ ലക്ഷണങ്ങള്‍

* തുടര്‍ച്ചയായ വേദനയും വീക്കവും

* പെട്ടെന്ന് ശരീരഭാരം കുറയുന്നത് നിങ്ങള്‍ക്ക് അസ്ഥി കാന്‍സര്‍ ഉണ്ടെന്നതിന്റെ സൂചനയാണ്.

* നിങ്ങള്‍ക്ക് ദൈനംദിന ജോലികള്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, പെട്ടെന്ന് ക്ഷീണിച്ചാല്‍, നിങ്ങള്‍ക്ക് അസ്ഥി കാന്‍സര്‍ ഉണ്ടാകാം.

* അസ്ഥി കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മുടന്തന്‍.

* നിങ്ങള്‍ രാത്രിയില്‍ ധാരാളം വിയര്‍ക്കുന്നുണ്ടെങ്കില്‍ ജാഗ്രത പാലിക്കുക. കാരണം ഇത് അസ്ഥി കാന്‍സറിന്റെ ലക്ഷണമാണ്.

* നടക്കാനോ ഇരിക്കാനോ കഴിയാത്ത സ്ഥിതിയും അസ്ഥി കാന്‍സറിനെ സൂചിപ്പിക്കുന്നു.

അസ്ഥി കാന്‍സര്‍ തടയാന്‍ ജീവിതശൈലി മാറ്റം

അസ്ഥി കാന്‍സര്‍ തടയാന്‍ ജീവിതശൈലി മാറ്റം

ഒട്ടുമിക്ക അസ്ഥി അര്‍ബുദങ്ങള്‍ക്കും പിന്നിലെ ഘടകങ്ങള്‍ അജ്ഞാതമാണ്. അസ്ഥി കാന്‍സറുകളുടെ ചില കേസുകള്‍ പാരമ്പര്യ കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവ റേഡിയേഷന്‍ ചികിത്സയുമായി ബന്ധപ്പെട്ടതാണ്. അസ്ഥി അര്‍ബുദം തടയാന്‍ പ്രത്യേക മാര്‍ഗങ്ങളൊന്നുമില്ല. എന്നിരുന്നാലും ഇനിപ്പറയുന്ന ജീവിതശൈലിയിലൂടെ നിങ്ങളുടെ എല്ലുകളെ ആരോഗ്യകരവും ക്യാന്‍സര്‍ വിമുക്തമാക്കി നിലനിര്‍ത്താനും സാധിക്കും.

Most read:പ്രതിരോധശേഷിയും പ്രമേഹ പ്രതിരോധവും; വീറ്റ് ഗ്രാസ് ജ്യൂസ് ഒരു അത്ഭുത പാനീയംMost read:പ്രതിരോധശേഷിയും പ്രമേഹ പ്രതിരോധവും; വീറ്റ് ഗ്രാസ് ജ്യൂസ് ഒരു അത്ഭുത പാനീയം

പുകവലി വേണ്ട

പുകവലി വേണ്ട

സിഗരറ്റ് വലിക്കുന്ന ആളുകള്‍ക്ക് ബ്ലഡ് കാന്‍സര്‍, അസ്ഥിമജ്ജ കാന്‍സര്‍ എന്നിവയുള്‍പ്പെടെ ചിലതരം ക്യാന്‍സറുകള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം പറയുന്നു. പല അര്‍ബുദങ്ങളെയും അകറ്റി നിര്‍ത്താനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് ആരോഗ്യകരമായ ജീവിതശൈലി. സന്തോഷകരവും ആരോഗ്യകരവും ക്യാന്‍സര്‍ രഹിതവുമായ ജീവിതം നയിക്കാനായി നിങ്ങള്‍ പുകവലി ശീലിക്കാതിരിക്കുക.

ആരോഗ്യകരമായ ഭക്ഷണശീലം

ആരോഗ്യകരമായ ഭക്ഷണശീലം

കൃത്യമായ ശരീരഭാരം ലഭിക്കാന്‍ ആരോഗ്യകരവും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കണ. ചില തരത്തിലുള്ള ക്യാന്‍സറുകള്‍ തടയാനും നല്ല ഭക്ഷണശീലം നിങ്ങളെ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ചെയ്യുക. പ്രോസസ് ചെയ്ത മാംസവും പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. ഈ ശീലങ്ങള്‍ വളര്‍ത്തിയാല്‍ ചിലതരം ക്യാന്‍സറുകളുടെ അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കും.

Most read:ശരീരവേദന, കാഠിന്യം, പേശിവലിവ്; ശൈത്യകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഈ യോഗാസനംMost read:ശരീരവേദന, കാഠിന്യം, പേശിവലിവ്; ശൈത്യകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഈ യോഗാസനം

മദ്യപാനം കുറയ്ക്കുക

മദ്യപാനം കുറയ്ക്കുക

ഉയര്‍ന്ന അളവിലുള്ള മദ്യയപാനം ചിലതരം ക്യാന്‍സറുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കും. എന്നിരുന്നാലും, മിതമായ മദ്യപാനം പ്രശ്‌നമല്ല. ദീര്‍ഘകാലമോ അമിതമായതോ ആയ മദ്യപാന ശീലം നിങ്ങളെ അപകടത്തിലെത്തിക്കും. കാരണം ഇത് പല തരത്തിലുള്ള ക്യാന്‍സറിനുള്ള സാധ്യത ഉയര്‍ത്തും.

വ്യായാമം

വ്യായാമം

പതിവായുള്ള വ്യായാമവും ശാരീരിക പ്രവര്‍ത്തനങ്ങളും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കും. നിങ്ങള്‍ ദിവസവും വ്യായാമം ചെയ്യുകയാണെങ്കില്‍, പല വിട്ടുമാറാത്ത രോഗങ്ങള്‍ തടയാനാകും. ശരീരത്തിന്റെ രക്തചംക്രമണം മെച്ചപ്പെടുത്താനും പല രോഗങ്ങളെയും അകറ്റി നിര്‍ത്താനും വ്യായാമം നിങ്ങളെ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ചില പ്രത്യേക വ്യായാമങ്ങളും യോഗാസനങ്ങളുമുണ്ട്.

Most read:മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമംMost read:മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമം

മെഡിക്കല്‍ ചെക്കപ്പ്

മെഡിക്കല്‍ ചെക്കപ്പ്

ഫലപ്രദമായ പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള ഒരു പ്രധാന ഘടകമാണ് കാന്‍സര്‍ നേരത്തേ കണ്ടെത്തുന്നത്. കൂടുതല്‍ ഗുരുതരമായ ഘട്ടത്തിലെത്തുന്നതിനു മുമ്പ് സ്‌ക്രീനിംഗിനും രോഗനിര്‍ണയത്തിനുമായി ഡോക്ടറെ സമീപിക്കുക. ഒരു വ്യക്തിക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടെന്ന് കണ്ടെത്തിയാല്‍, രോഗത്തിന്റെ പൂര്‍ണ്ണമായ വിലയിരുത്തല്‍ ആവശ്യമാണ്. കൂടാതെ, നിങ്ങളുടെ സ്വന്തം അസ്ഥികളുടെ ആരോഗ്യത്തെക്കുറിച്ചും ബോധവാന്‍മാരായിരിക്കുക. അതുവഴി ഭാവിയില്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ തടയാന്‍ സാധിക്കും.

മുകളില്‍ പറഞ്ഞിരിക്കുന്ന വഴികളിലൂടെ നിങ്ങള്‍ക്ക് അസ്ഥി കാന്‍സര്‍ തടയാന്‍ സഹായിക്കും. അസ്ഥി കാന്‍സറിന്റെ വിജയകരമായ ചികിത്സയ്ക്കുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് നേരത്തെയുള്ള രോഗനിര്‍ണയം. ഇത് അസാധാരണമായ ഒരു ക്യാന്‍സറാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ സമീപിക്കുക.

English summary

Lifestyle Tips To Prevent Bone Cancer in Malayalam

Bone cancer is a rare type of cancer. Here are some lifestyle tips that can help to prevent bone cancer. Take a look.
Story first published: Friday, December 2, 2022, 10:09 [IST]
X
Desktop Bottom Promotion